1 GBP = 102.00 INR                       

BREAKING NEWS

ഡോളര്‍ക്കടത്ത് കേസില്‍ അന്വേഷണം ഇനി മുന്നോട്ടു പോകണമെങ്കില്‍ യുഎഇ കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യണം; കേസിലെ ഒന്നാം പ്രതി ഈജിപ്ത് പൗരന്‍ ഖാലിദ് മുഹമ്മദ് അലി ഷൗക്രിയെ ഇന്ത്യയിലെത്തിക്കുന്നതില്‍ വിദേശകാര്യ മന്ത്രാലയത്തിന് വീഴ്ച്ച; നയതന്ത്ര പരിരക്ഷ ഉള്ളവരെ ചോദ്യം ചെയ്യാനുമാകില്ല; അന്വേഷണം വഴിമുട്ടി

Britishmalayali
kz´wteJI³

കൊച്ചി: സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ അടക്കമുള്ളവര്‍ ആരോപണ വിധേയരായ ഡോളര്‍ കടത്തു കേസില്‍ അന്വേഷണം വഴിമുട്ടിയ അവസ്ഥയില്‍. കേസിലെ അന്വേഷണം ഇനി മുന്നോട്ടു പോകണമെങ്കില്‍ കേന്ദ്ര വിദേശകാര്യ വകുപ്പിന്റെ സഹായം കൂടിയേ തീരു. എന്നാല്‍, ഇക്കാര്യത്തില്‍ വിദേശകാര്യ വകുപ്പ് അനാസ്ഥ കാണിക്കുന്നതാണ് അന്വേഷണം വഴിമുട്ടാന്‍ ഇടയാക്കുന്നത്.

കേസിലെ ഒന്നാം പ്രതിയും കോണ്‍സുലേറ്റിലെ മുന്‍ അക്കൗണ്ടന്റുമായ ഈജിപ്ത് പൗരന്‍ ഖാലിദ് മുഹമ്മദ് അലി ഷൗക്രിയെ ഇന്ത്യയിലെത്തിക്കാന്‍ വിദേശകാര്യമന്ത്രാലയത്തിന് സാധിച്ചിട്ടില്ല. ഇത് കേസിന്റെ ഭാവി തന്നെ അവതാളത്തിലാക്കി. സ്വര്‍ണക്കടത്ത് കേസ് പ്രതികളായ സ്വപ്നാ സുരേഷിന്റെയും പി.എസ്. സരിത്തിന്റെയും മൊഴികള്‍മാത്രമാണ് കേസിന് ബലമായുള്ളത്. ഈ മൊഴികള്‍ പ്രകാരം അന്വേഷണം മുന്നോട്ടു പോകണമെങ്കില്‍ യുഎഇ കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥരെ അടക്കം ചോദ്യം ചെയ്യേണ്ടി വരും. കൃത്യമായി തെളിവുകള്‍ ഇല്ലാതെ ഇവരെ ചോദ്യം ചെയ്യാനും സാധിക്കാത്ത അവസ്ഥയുണ്ട്.

കൈമാറിയ ഡോളറിന്റെ വിശദാംശങ്ങളോ തെളിവോ ലഭ്യമായിട്ടില്ല. ഡോളര്‍ക്കടത്തില്‍ പങ്കാളിയാണെന്ന് കരുതുന്ന യു.എ.ഇ. മുന്‍ കോണ്‍സല്‍ ജനറല്‍ ജമാല്‍ ഹുസൈന്‍ അല്‍ സാബിയെ നയതന്ത്രപരിരക്ഷയുള്ളതിനാല്‍ ചോദ്യം ചെയ്യാനാകാത്ത അവസ്ഥയാണ്. ഖാലിദ് 1.9 ലക്ഷം യു.എസ്. ഡോളര്‍ ഈജിപ്തിലേക്ക് കടത്തിയെന്നാണ് കസ്റ്റംസ് കേസ്. ഇതിന് സ്വപ്നയുടെയും സരിത്തിന്റെയും സഹായമുണ്ടായിരുന്നതായും അന്വേഷണസംഘം സംശയിക്കുന്നു.

ഖാലിദിനുപുറമേ മുന്‍ കോണ്‍സല്‍ ജനറല്‍ ജമാല്‍ ഹുസൈന്‍ അല്‍ സാബി, അഡ്മിന്‍ അറ്റാഷെ റാഷിദ് ഖാമിസ് അലി മുസൈക്രി അല്‍ഷെമിലി എന്നിവര്‍ കേരളത്തില്‍നിന്ന് അനധികൃമായി വിദേശകറന്‍സി കടത്തിയെന്നാണ് സ്വപ്നയുടെ മൊഴി. ഖാലിദിനെതിരേ സാമ്പത്തികകോടതി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചിട്ട് ആറുമാസം കഴിഞ്ഞു.

മുന്‍ കോണ്‍സല്‍ ജനറലും അഡ്മിന്‍ അറ്റാെഷയും നിലവില്‍ യു.എ.ഇ.യിലാണ്. നയതന്ത്രപരിരക്ഷയുള്ളതിനാല്‍ ഇവരെ ചോദ്യംചെയ്യല്‍ അസാധ്യമായതിനാല്‍ 'അഭിമുഖത്തിന്' അവസരമൊരുക്കണമെന്ന് കാണിച്ച് കഴിഞ്ഞ നവംബറില്‍ കസ്റ്റംസ് പ്രിവന്റീവ് വിഭാഗം വിദേശകാര്യമന്ത്രാലയത്തിന് കത്തുനല്‍കിയിരുന്നു. ആറുമാസം കഴിഞ്ഞിട്ടും ഇതില്‍ മറുപടി ലഭിച്ചിട്ടില്ല.

സ്പീക്കര്‍ ശ്രീരാമകൃഷ്ണന്റെ ഭരണഘടനാപദവി മാനിച്ച് അദ്ദേഹത്തിന്റെ വസതിയില്‍ച്ചെന്നാണ് മൊഴിയെടുത്തത്. ഡോളറുകളടങ്ങിയ ബാഗ് നല്‍കിയിട്ടില്ലെന്നും 'ഗിഫ്റ്റ്' എന്ന നിലയില്‍ സ്വപ്നയ്ക്കും സംഘത്തിനും ബാഗ് മാത്രമാണ് നല്‍കിയതെന്നുമായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം. ബാഗ് കൈമാറിയ തിരുവനന്തപുരത്തെ ഫ്ളാറ്റില്‍നിന്ന് കസ്റ്റംസിന് ഇതുവരെ സി.സി.ടി.വി. ദൃശ്യങ്ങളൊന്നും ലഭിച്ചിട്ടില്ല. തിരുവനന്തപരുത്തെ യു.എ.ഇ. കോണ്‍സുലേറ്റില്‍നിന്നുള്ള സി.സി.ടി.വി. ദൃശ്യങ്ങളും ലഭിച്ചിട്ടില്ല.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category