1 GBP = 102.00 INR                       

BREAKING NEWS

എത്ര വിമര്‍ശനം കേട്ടാലും പിന്‍വാതില്‍ അടക്കാന്‍ മനസ്സില്ലെന്ന് സര്‍ക്കാര്‍; സാക്ഷരതാ മിഷനിലും വഴിവിട്ട നിയമനം; 23 പേരെ സ്ഥിരപ്പെടുത്തിയത് കടുത്ത സാമ്പത്തിക ബാധ്യതകളും പരിഗണിക്കാതെ; ഗവര്‍ണര്‍ക്ക് മുമ്പില്‍ പരാതിയുമായി ഒരു വിഭാഗം ജീവനക്കാര്‍; സ്ഥിരപ്പെടുത്തിയവര്‍ക്ക് പത്ത് വര്‍ഷം പൂര്‍ത്തിയാക്കിയിട്ടില്ലെന്നു വാദം

Britishmalayali
kz´wteJI³

തിരുവനന്തപുരം:  പിന്‍വാതില്‍ നിയമനങ്ങളുടെ പേരില്‍ ഏറ്റവും കൂടുതല്‍ വിമര്‍ശനം കേള്‍ക്കേണ്ടി വന്ന സര്‍ക്കാറാണ് എല്‍ഡിഎഫിന്റേത്. എന്നാല്‍, എത്ര വിമര്‍ശനം കേട്ടാലും ഇക്കാര്യത്തില്‍ തങ്ങള്‍ പിന്നോട്ടില്ലെന്ന നിലപാടിലാണ് സര്‍ക്കാര്‍. സാക്ഷരതാ മിഷനില്‍ അടക്കം ഇല്ലാത്ത തസ്തികകള്‍ സൃഷ്ടിച്ചു കൊണ്ട് പിന്‍വാതില്‍ നിയമനം തകൃതിയാണ്. ഇതില്‍ മാനദണ്ഡങ്ങളെല്ലാം കാറ്റില്‍പ്പറത്തിയാണ് സ്ഥിരപ്പെടുത്തല്‍. ഇത്തരമൊരു നീക്കത്തിനെതിരെ എതിര്‍പ്പുമായി ഒരു വിഭാഗം ജീവനക്കാര്‍ രംഗത്തുവന്നു.

എല്ലാ എതിര്‍പ്പുകളും പരാതികളും മറികടന്ന് 74 താല്‍ക്കാലിക ജീവനക്കാരെയാണ് ഇടതു സര്‍ക്കാര്‍ കാലാവധി അവസാനിക്കുന്നതിനു മുന്‍പ് ഫെബ്രുവരിയില്‍ സാക്ഷരതാ മിഷനില്‍ സ്ഥിരപ്പെടുത്തിയത്. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ ഇങ്ങനെ സ്ഥിരപ്പെടുത്തിയവരില്‍ 23 ജീവനക്കാര്‍ താല്‍ക്കാലിക ജീവനക്കാരായി തുടര്‍ച്ചയായി 10 വര്‍ഷം പൂര്‍ത്തിയാക്കിയിട്ടില്ലെന്നാണ് പുതിയ ആരോപണം. ഇതു സംബന്ധിച്ച് സാക്ഷരതാ മിഷനിലെ ജീവനക്കാരന്‍ ഗവര്‍ണര്‍ക്കു പരാതിയും നല്‍കി. യോഗ്യതകളും മാനദണ്ഡങ്ങളുമെല്ലാം അട്ടിമറിച്ചെന്നാണ് ആക്ഷേപം ഉയര്‍ന്നിരിക്കുന്നത്.

യുഡിഎഫ് ഭരണകാലത്ത് സാക്ഷരതാ മിഷന്‍ ജില്ലാ അസി.പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍മാരായി നിയമിച്ചവരില്‍ ഒരാളൊഴികെ എല്ലാവരെയും 2016ല്‍ എല്‍ഡിഎഫ് പുറത്താക്കിയിരുന്നു. ആ സമയത്തു തന്നെ 10 വര്‍ഷത്തിലധികം സര്‍വീസുള്ള 3 പേര്‍ ഇതിനെതിരെ കോടതിയെ സമീപിച്ചിരുന്നു. സാമ്പത്തിക ബാധ്യത പറഞ്ഞ സര്‍ക്കാര്‍ 2018ല്‍ വീണ്ടും കരാര്‍ നിയമനങ്ങള്‍ നടത്തി.

സാക്ഷരത മിഷനിലെ താല്‍ക്കാലിക ജീവനക്കാരുടെ സ്ഥിരപ്പെടുത്തല്‍ ലിസ്റ്റില്‍ വന്‍ ക്രമക്കേടെന്നാരോപിച്ചാണു ഗവര്‍ണര്‍ക്കു ജീവനക്കാരന്‍ പരാതി നല്‍കിയത്. ആകെ 74 പേരെ സ്ഥിരപ്പെടുത്തിയതില്‍ 23 പേര്‍ ഉത്തരവിറങ്ങിയ സമയത്ത് 10 വര്‍ഷം പൂര്‍ത്തിയാക്കിയിട്ടില്ലെന്നാണ് ആരോപണം. 3 ജില്ലാ പ്രൊജക്ട് കോ-ഓര്‍ഡിനേറ്റര്‍മാര്‍, 7 ജില്ലാ പ്രൊജക്ട് അസി. കോ-ഓര്‍ഡിനേറ്റര്‍മാര്‍, 4 ഓഫിസ് അസിസ്റ്റന്റുമാര്‍, 8 സ്വീപ്പര്‍ കം പ്യൂണ്‍, ഒരു ഡ്രൈവര്‍ എന്നിങ്ങനെ 23 പേരെയാണ് 10 വര്‍ഷം പൂര്‍ത്തിയാക്കിയെന്ന കാരണം പറഞ്ഞ് സ്ഥിരപ്പെടുത്തിയത്. ഈ 23 പേരും 2006ലെ ഇടത് സര്‍ക്കാരിന്റെ അവസാന കാലയളവില്‍ ജോലിയില്‍ പ്രവേശിച്ചവര്‍ ആണ്.

സാക്ഷരത മിഷന്റെ 2018 ജൂലായ് മാസത്തിലെ 55-ാമത് എക്സിക്യൂട്ടീവ് കമ്മിറ്റി ശുപാര്‍ശ അനുസരിച്ചാണ് 10 വര്‍ഷം പൂര്‍ത്തിയാക്കിയ ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതെന്ന് ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഇറക്കിയ ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ 2018 ജൂലൈ 25ന് ഈ 23 ജീവനക്കാര്‍ 10 വര്‍ഷം പൂര്‍ത്തിയാക്കിയിട്ടില്ല. ഇവര്‍ സിപിഎം പ്രവര്‍ത്തകരാണെന്നും അതിനാലാണ് ചട്ടം ലംഘിച്ച് ഇവരെ സ്ഥിരപ്പെടുത്താന്‍ നീക്കം നടത്തിയതെന്നും ആരോപണമുണ്ട്.

കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് നല്‍കിയ ശുപാര്‍ശ പ്രകാരമാണ് സ്ഥിരപ്പെടുത്തല്‍ എന്ന് സാക്ഷരത മിഷന്‍ ഡയറക്ടര്‍ പി.എസ്. ശ്രീകല പറഞ്ഞിരുന്നു. സ്ഥാപനത്തില്‍ 10 വര്‍ഷം പൂര്‍ത്തിയാക്കിയ 54 പേരെ സ്ഥിരപ്പെടുത്താനുള്ള ശുപാര്‍ശയാണ് കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തുള്ള സാക്ഷരത മിഷന്‍ ഭരണ സമിതി സര്‍ക്കാരിനു സമര്‍പ്പിച്ചത്. അതേസമയം ജീവനക്കാരുടെ സീനിയോറിറ്റി പട്ടിക ആവശ്യപ്പെട്ട് കണ്ണൂര്‍ സ്വദേശി നല്‍കിയ പരാതിയില്‍ ഇതുവരെ സീനിയോറിറ്റി പട്ടിക തയാറാക്കിയിട്ടില്ലെന്നാണ് സാക്ഷരതാ മിഷന്‍ അധികൃതര്‍ നല്‍കിയ വിശദീകരണം.

2021 മാര്‍ച്ച് 2ന് നല്‍കിയ അപേക്ഷയിലാണ് മറുപടി. ഈ സാഹചര്യത്തില്‍ ഫെബ്രുവരിയില്‍ എന്ത് അടിസ്ഥാനത്തിലാണ് 74 ജീവനക്കാരെ സ്ഥിരപ്പെടുത്തിയതെന്ന ചോദ്യമാണ് പരാതിക്കാര്‍ ഉയര്‍ത്തുന്നത്. സാക്ഷരതാ മിഷനിലെ 74 തസ്തികകള്‍ സര്‍ക്കാര്‍ അംഗീകരിച്ചത് നിയമനങ്ങളുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിലും വിജിലന്‍സിലും ഗവര്‍ണറുടെ പക്കലും പരാതികള്‍ നിലനില്‍ക്കെയാണ്. സ്വയാര്‍ജിത ഫണ്ടില്‍ നിന്ന് 74 തസ്തികകള്‍ക്കു ശമ്പളം നല്‍കണമെന്നാണ് നിര്‍ദ്ദേശം. ഈ തുക പ്ലാന്‍ ഫണ്ടില്‍നിന്ന് കണ്ടെത്തേണ്ടി വരുമെന്നും ഇത് മിഷനെ തകര്‍ക്കുമെന്നും വിമര്‍ശനമുണ്ട്.

ജില്ലാ പ്രോജക്ട് കോഓര്‍ഡിനേറ്റര്‍ എന്ന സാങ്കല്‍പിക തസ്തികയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഹയര്‍ സെക്കന്‍ഡറി സീനിയര്‍ ടീച്ചര്‍ കാറ്റഗറി ആയ 11ല്‍ ഉള്‍പ്പെടുത്തി 2019ല്‍ വേതന വര്‍ധനവ് നല്‍കി. ഇതു സംബന്ധിച്ച ഉത്തരവ് വിദ്യാഭ്യാസ വകുപ്പ് അണ്ടര്‍ സെക്രട്ടറി പുറത്തിറക്കി. ജില്ലാ പ്രൊജക്ട് അസി.കോഓര്‍ഡിനേറ്റര്‍മാരെ ഹയര്‍ സെക്കന്‍ഡറി ടീച്ചര്‍ ജൂനിയര്‍ കാറ്റഗറി ആയ 10ല്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. അസി. ഡയറക്ടര്‍ക്ക് കാറ്റഗറിയേ ഇല്ല. 7 % ശമ്പള വര്‍ധനവ് ആകാമെന്ന് ഉത്തരവില്‍ പറയുന്നു. കാറ്റഗറി 11ല്‍ പരാമര്‍ശിക്കുന്ന ഒരു തസ്തിക പോലും ജില്ലാ പ്രോജക്ട് കോഓര്‍ഡിനേറ്റര്‍ എന്ന തസ്തികയുമായി പൊരുത്തപ്പെടുന്നതല്ല.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category