1 GBP = 102.00 INR                       

BREAKING NEWS

എങ്ങനെ ആനവണ്ടിയെ മുടിപ്പിക്കാം എന്ന് ഗവേഷണം ചെയ്ത് കെഎസ്ആര്‍സി അധികൃതര്‍; വര്‍ഷങ്ങളായി കട്ടപ്പുറത്തുള്ള ബസുകള്‍ക്കായി വര്‍ഷം മുടക്കുന്നത് 280 കോടി രൂപ; പാഴ്‌ചെലവ് ഇന്‍ഷുറന്‍സിന്റെയും സ്പെയര്‍പാര്‍ട്സിന്റെയും പേരില്‍; കേന്ദ്രത്തിന്റെ പൊളിക്കല്‍ നയത്തോടെ 1000 ബസുകള്‍ പൊളിച്ചടുക്കിയാല്‍ അത്രയും ആശ്വാസം!

Britishmalayali
kz´wteJI³

തിരുവനന്തപുരം: കെടുകാര്യസ്ഥതയുടെ പ്രതീകമായ കെഎസ്ആര്‍ടിയില്‍ തട്ടിപ്പുകാര്‍ വിലസുന്നത് പലവിധത്തിലാണ്. കട്ടപ്പുറത്തായ ബസുകളുടെ പേരിലും കോടികള്‍ ചെലവാക്കുന്ന അവസ്ഥയാണ് നിലവിലുള്ളത്. ഈ അവസ്ഥയ്ക്ക് ഇനിയും മാറ്റം വരാത്ത സാഹചര്യം നിലനില്ക്കുന്നതോടെ കോര്‍പ്പറേഷനെ കുത്തുപാളയെടുപ്പിക്കാന്‍ ഗവേഷണം ചെയ്യുന്നവര്‍ക്ക് അത് കോളടിക്കുന്ന പിടിവള്ളിയാണ്.

വര്‍ഷങ്ങളായി ഓടാത്ത വണ്ടികളുടെ ഇന്‍ഷുറന്‍സ്, സ്പെയര്‍പാര്‍ട്സും ടയറും വാങ്ങല്‍ ഇനത്തില്‍ കോര്‍പ്പറേഷനില്‍ പാഴ്ച്ചെലവ് വന്നത് വര്‍ഷം 280 കോടി രൂപയാണ്. ഇത്തരത്തില്‍ ഓടിക്കന്‍ സാധിക്കാത്ത അവസ്ഥയില്‍ കട്ടപ്പുറത്തുള്ളത് 1600 ബസുകളാണ്. കട്ടപ്പുറത്താണെങ്കിലും ബാറ്ററിയും ടയറുമൊക്കെ വാങ്ങുന്നുണ്ടെന്നാണു കെഎസ്ആര്‍ടിസിയിലെ വിചിത്രമായ കണക്ക്! ഈ ധൂര്‍ത്തിനെതിരെ നടപടി ആരും കൈക്കൊള്ളുന്നില്ലെന്നതും ശ്രദ്ധേയമാണ്. അടുത്തിടെയാണ് ഈ ധൂര്‍ത്ത് ശ്രദ്ധയില്‍ പെട്ടതെന്നും. തുടര്‍ന്ന് നടപടി സ്വീകരിക്കുമെന്നും സിഎംഡി ബിജു പ്രഭാകര്‍ വ്യക്താക്കി.

കെഎസ്ആര്‍ടിസിക്ക് ആകെ നിലവിലുള്ളത് 6200 ബസുകളാണ്. കോവിഡ് വന്നതോടെ സര്‍വീസുകള്‍ നിര്‍ത്തി. ജൂണില്‍ പുനരാരംഭിച്ച ശേഷം ക്രമേണ ഉയര്‍ത്തി ഇപ്പോള്‍ ശരാശരി 3300 ബസുകളാണ് ഓടുന്നത്. ജീവനക്കാരുടെ സ്ഥലമാറ്റം കേസില്‍ പെട്ടതിനാലും ജീവനക്കാര്‍ കൃത്യമായി ഡ്യൂട്ടിക്കു ഹാജരാകാത്തതിനാലും ഈ ബസുകള്‍ തന്നെ സര്‍വീസിന് അയയ്ക്കാന്‍ കഴിയുന്നില്ല. തിരുവനന്തപുരത്ത് പേരൂര്‍ക്കട ഡിപ്പോയില്‍ 80 ബസുകള്‍ ഓടാനുണ്ടെങ്കിലും 32 സര്‍വീസ് മാത്രം. ജീവനക്കാര്‍ ഉണ്ടെങ്കിലും കൃത്യമായി ഹാജരാകാറില്ലെന്നാണു മാനേജ്മെന്റ് പരിശോധനയില്‍ കണ്ടെത്തിയത്. അനധികൃതമായി ഹാജരാകാത്ത ജീവനക്കാരുടെ പട്ടിക എല്ലാ ഡിപ്പോയില്‍ നിന്നും ഇപ്പോള്‍ ശേഖരിക്കുകയാണെന്ന് ബിജു പ്രഭാകര്‍ പറഞ്ഞു.

പുതിയ സംവിധാന പ്രകാരം 3800 ബസുകള്‍ അറ്റകുറ്റപ്പണി നടത്തി സര്‍വീസ് ഓപ്പറേഷനു വേണ്ടി ഡിപ്പോകളില്‍ നല്‍കും. കൂടാതെ 480 ബസുകള്‍ ജില്ലാ കേന്ദ്രങ്ങളിലായി സജ്ജമാക്കും. സര്‍വീസ് പോകുന്ന ബസ് കേടാകുമ്പോഴോ അധികം സര്‍വീസ് വേണ്ടിവരുമ്പോഴോ ഇവ സര്‍വീസ് നടത്തുന്ന അവസ്ഥയാണുള്ളത്.

ഒരു തരത്തിലും ഉപയോഗപ്പെടുത്താന്‍ കഴിയാത്ത കാലഹരണപ്പെട്ട 1600 ബസുകള്‍ സ്ഥലമുള്ള 11 ഡിപ്പോകളിലായി സൂക്ഷിക്കും. അതില്‍ 300 എണ്ണം കെഎസ്ആര്‍ടിസി ഈയിടെ തുടങ്ങിയ ഷോപ് ഓണ്‍ വീല്‍സ് പദ്ധതിയില്‍ ഡിപ്പോകള്‍ക്കു സമീപം കടകള്‍ തുടങ്ങാന്‍ നല്‍കും. ബാക്കി ബസുകളില്‍ എത്രയെണ്ണം പൊളിച്ചുമാറ്റണമെന്നു തീരുമാനിക്കാന്‍ ഉദ്യോഗസ്ഥ സമിതിയെ നിയോഗിച്ചു.

15 വര്‍ഷമായവ നിരത്തിലിറക്കാന്‍ പാടില്ലെന്ന കേന്ദ്ര വ്യവസ്ഥ പ്രകാരം 1000 ബസുകളെങ്കിലും പൊളിക്കേണ്ടി വരും. കിഫ്ബി വായ്പ വഴിയുള്ള ബസുകള്‍ ആദ്യഘട്ടമായി 360 എണ്ണം ഉടനെ ലഭിക്കുമെന്നാണു പ്രതീക്ഷ. ബജറ്റ് വഴി 100 ബസുകളും വരും. 700 ബസുകളാണു രണ്ടാം ഘട്ടത്തില്‍ കിഫ്ബി വഴി ലഭിക്കുന്നത്. 1200 ബസുകളെങ്കിലും പുതുതായി വരുന്നതോടെ നിരത്തില്‍ ആവശ്യത്തിനു നല്ല ബസുകളെത്തുമെന്നും സിഎംഡി പറഞ്ഞു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category