1 GBP = 102.30 INR                       

BREAKING NEWS

ഡല്‍ഹി ക്യാപിറ്റല്‍സ് വീണ്ടും വിജയ വഴിയില്‍; ആവേശപ്പോരില്‍ പഞ്ചാബ് കിങ്‌സിനെ തകര്‍ത്തത് ആറു വിക്കറ്റിന്; കൂറ്റന്‍ വിജയലക്ഷ്യം മറികടന്നത് ശിഖര്‍ ധവാന്റെ ബാറ്റിങ് കരുത്തില്‍; ഇന്ന് ചെന്നൈയും രാജസ്ഥാനും നേര്‍ക്കുനേര്‍

Britishmalayali
kz´wteJI³

മുംബൈ: ഐ.പി.എല്ലില്‍ ഞായറാഴ്ച നടന്ന രണ്ടാമത്തെ മത്സരത്തില്‍ പഞ്ചാബ് കിങ്‌സിനെ ആറു വിക്കറ്റിന് കീഴടക്കി ഡല്‍ഹി ക്യാപ്പിറ്റല്‍സ് പോയിന്റ് പട്ടികയില്‍ രണ്ടാമത്. പഞ്ചാബ് ഉയര്‍ത്തിയ 196 റണ്‍സ് വിജയലക്ഷ്യം 18.2 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ഡല്‍ഹി മറികടന്നു. 49 പന്തില്‍ നിന്ന് രണ്ടു സിക്‌സും 13 ഫോറുമടക്കം 92 റണ്‍സെടുത്ത ശിഖര്‍ ധവാനാണ് ഡല്‍ഹിയുടെ വിജയശില്‍പി.

220 റണ്‍സ് എങ്കിലും സ്‌കോര്‍ബോര്‍ഡില്‍ ചേര്‍ക്കാന്‍ സാധിക്കുമായിരുന്ന അടിത്തറ ഓപ്പണര്‍മാരായ മായങ്ക് അഗര്‍വാളും ലൊകേഷ് രാഹുലും നല്‍കിയിട്ടും ഫിനിഷിംഗിലെ പിഴവില്‍ 195 റണ്‍സില്‍ ഒതുങ്ങിയതാണ് പഞ്ചാബ് കിങ്സിന് തിരിച്ചടിയായത്.

ഓപ്പണര്‍ ശിഖര്‍ ധവാന്റെ തകര്‍പ്പന്‍ അര്‍ധസെഞ്ചുറിയാണ് ഡല്‍ഹി വിജയം അനായാസമാക്കിയത്. ഐപിഎല്‍ 14ാം സീസണിലെ രണ്ടാം സെഞ്ചുറി നേടാനുള്ള സുവര്‍ണാവസരം നേരിയ വ്യത്യാസത്തിലാണ് ധവാന് നഷ്ടമായത്.

പഞ്ചാബ് ഉയര്‍ത്തിയ 196 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ബാറ്റിങ്ങിനിറങ്ങിയ ഡല്‍ഹിക്കായി ഓപ്പണര്‍മാരായ ശിഖര്‍ ധവാനും പൃഥ്വി ഷായും മികച്ച തുടക്കമാണ് സമ്മാനിച്ചത്.

വെറും 33 പന്തില്‍നിന്ന് 59 റണ്‍സാണ് ധവാന്‍ പൃഥ്വി ഷാ സഖ്യം കൂട്ടിച്ചേര്‍ത്തത്. തകര്‍ത്തടിച്ച് 17 പന്തില്‍നിന്ന് മൂന്നു ഫോറും രണ്ടു സിക്സും സഹിതം 32 റണ്‍സെടുത്ത ഷായെ അര്‍ഷ്ദീപ് സിങ് പുറത്താക്കിയെങ്കിലും സ്റ്റീവ് സ്മിത്ത്, ഋഷഭ് പന്ത് എന്നിവര്‍ക്കൊപ്പം ഉറച്ച കൂട്ടുകെട്ടുകള്‍ തീര്‍ത്ത് ധവാന്‍ ഡല്‍ഹിയെ മുന്നോട്ടു നയിച്ചു.

രണ്ടാം വിക്കറ്റില്‍ സ്മിത്തിനൊപ്പം 33 പന്തില്‍നിന്ന് 48 റണ്‍സ്, മൂന്നാം വിക്കറ്റില്‍ ഋഷഭ് പന്തിനൊപ്പം 23 പന്തില്‍ 45 റണ്‍സ് എന്നിങ്ങനെ കൂട്ടിച്ചേര്‍ത്താണ് ധവാന്‍ ഡല്‍ഹിയെ വിജയവഴിയില്‍ നിലനിര്‍ത്തിയത്. സീസണിലാദ്യമായി അവസരം ലഭിച്ച സ്മിത്ത് 12 പന്തില്‍ ഒന്‍പത് റണ്‍സെടുത്ത് മടങ്ങി.

ധവാനും ക്യാപ്റ്റന്‍ ഋഷഭ് പന്തും ചേര്‍ന്ന് സ്‌കോര്‍ 152 വരെയെത്തിച്ചു. 15-ാം ഓവറില്‍ ധവാനെ മടക്കി ജേ റിച്ചാര്‍ഡ്‌സണ്‍ ഡല്‍ഹിയെ പ്രതിരോധത്തിലാക്കി. ക്യാപ്റ്റന്‍ ഋഷഭ് പന്ത് 15 റണ്‍സെടുത്ത് പുറത്തായി.

ഡല്‍ഹി സ്‌കോര്‍ 152ല്‍ നില്‍ക്കെ ജൈ റിച്ചാര്‍ഡ്സനെതിരെ സൈഡിലേക്ക് നീങ്ങിനിന്ന് ഷോട്ട് കളിക്കാനുള്ള ശ്രമം പാളിയാണ് ധവാന്‍ പുറത്തായത്. 13 പന്തില്‍ നിന്ന് 27 റണ്‍സെടുത്ത മാര്‍ക്കസ് സ്റ്റോയ്‌നിസ് കൂടുതല്‍ നഷ്ടങ്ങളില്ലാതെ ഡല്‍ഹിയെ വിജയത്തിലെത്തിച്ചു. ലളിത് യാദവ് ആറു പന്തില്‍ നിന്ന് 12 റണ്‍സുമായി പുറത്താകാതെ നിന്നു.

പഞ്ചാബിനായി ജൈ റിച്ചാര്‍ഡ്സന്‍ നാല് ഓവറില്‍ 41 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തി. റൈലി മെറിഡത്ത് 2.2 ഓവറില്‍ 35 റണ്‍സ് വഴങ്ങിയും അര്‍ഷ്ദീപ് സിങ് മൂന്ന് ഓവറില്‍ 22 റണ്‍സ് വഴങ്ങിയും ഓരോ വിക്കറ്റ് സ്വന്തമാക്കി. ആഭ്യന്തര ക്രിക്കറ്റില്‍ കേരളത്തിനായി കളിക്കുന്ന മധ്യപ്രദേശ് താരം ജലജ് സക്സേന മൂന്ന് ഓവറില്‍ 27 റണ്‍സ് വഴങ്ങിയെങ്കിലും വിക്കറ്റൊന്നും ലഭിച്ചില്ല.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് അര്‍ധ സെഞ്ചുറി നേടിയ മായങ്ക് അഗര്‍വാളിന്റെയും ക്യാപ്റ്റന്‍ കെ.എല്‍ രാഹുലിന്റെയും മികവില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 195 റണ്‍സെടുത്തിരുന്നു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ പഞ്ചാബ്, നിശ്ചിത 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തിലാണ് 195 റണ്‍സെടുത്തത്. അഗര്‍വാള്‍ 36 പന്തില്‍ 69 റണ്‍സെടുത്തും രാഹുല്‍ 51 പന്തില്‍ 61 റണ്‍സെടുത്തും പുറത്തായി.

ഓപ്പണിങ് വിക്കറ്റില്‍ സെഞ്ചുറി കൂട്ടുെകട്ട് തീര്‍ത്താണ് രാഹുല്‍ അഗര്‍വാള്‍ സഖ്യം പഞ്ചാബിനെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. 76 പന്തുകള്‍ ക്രീസില്‍നിന്ന ഇരുവരും ചേര്‍ന്ന് 122 റണ്‍സാണ് പഞ്ചാബിന്റെ സ്‌കോര്‍ ബോര്‍ഡിലെത്തിച്ചത്.

ഇരുവരും പുറത്തായ ശേഷമെത്തിയവരില്‍ ക്രിസ് ഗെയ്ല്‍, നിക്കോളാസ് പുരാന്‍ എന്നിവര്‍ പൂര്‍ണമായും നിരാശപ്പെടുത്തി. വണ്‍ഡൗണായെത്തിയ ഗെയ്ല്‍ ഒന്‍പത് പന്തില്‍ ഒരേയൊരു സിക്സ് സഹിതം 11 റണ്‍സെടുത്ത് പുറത്തായി. പുരാന്‍ എട്ടു പന്തില്‍ ഒരേയൊരു ഫോര്‍ സഹിതം ഒന്‍പത് റണ്‍സെടുത്തും മടങ്ങി.

ദീപക് ഹൂഡ 13 പന്തില്‍ നിന്ന് 22 റണ്‍സുമായി പുറത്താകാതെ നിന്നു. ഷാരുഖ് ഖാന്‍ 5 പന്തില്‍ നിന്ന് 15 റണ്‍സെടുത്തു. ഡല്‍ഹിക്കായി ആവേശ് ഖാന്‍ നാല് ഓവറില്‍ 33 റണ്‍സ് വഴങ്ങിയും ലുക്മാന്‍ മെറിവാല മൂന്ന് ഓവറില്‍ 32 റണ്‍സ് വഴങ്ങിയും ക്രിസ് വോക്സ് നാല് ഓവറില്‍ 26 റണ്‍സ് വഴങ്ങിയും കഗീസോ റബാദ നാല് ഓവറില്‍ 43 റണ്‍സ് വഴങ്ങിയും ഓരോ വിക്കറ്റ് വീഴ്ത്തി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category