1 GBP = 102.00 INR                       

BREAKING NEWS

രാഷ്ട്രീയത്തില്‍ ആകൃഷ്ടനായി വൈദ്യശാസ്ത്രം ഉപേക്ഷിച്ചു; മുഖ്യമന്ത്രിയായിരുന്നത് 23 ദിവസം മാത്രം; പ്രാഗത്ഭ്യം തെളിയിച്ചത് ആരോഗ്യം, വിദ്യാഭ്യാസം, റവന്യു വകുപ്പുകളിലും; അസം മുന്മുഖ്യമന്ത്രി ഭൂമിധര്‍ ബര്‍മന്റെ നിര്യാണത്തില്‍ അനുശോചിച്ച് പ്രധാനമന്ത്രി

Britishmalayali
kz´wteJI³

ഗുവാഹത്തി: രാഷ്ട്രീയത്തില്‍ ആകൃഷ്ടനായി വൈദ്യശാസ്ത്ര രംഗം ഉപേക്ഷിച്ചായിരുന്നു അസമിലെ മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവും മുന്മുഖ്യമന്ത്രിയുമായ ഭൂമിധര്‍ ബര്‍മന്‍ ഈ രംഗത്ത് സജീവമായത്.അസമിന്റെ മുഖ്യമന്ത്രി പദത്തില്‍ വരെ ഇ യാത്ര എത്തിയെങ്കിലും കേവലം 23 ദിവസം മാത്രമായിരുന്നു അദ്ദേഹം അധികാരത്തിലിരുന്നത്. 1996 ല്‍ ഹിതേശ്വര്‍ സൈക്കിയ അന്തരിച്ചതിനെത്തുടര്‍ന്നാണ് ബര്‍മന്‍ ആദ്യം മുഖ്യമന്ത്രിയായത്. പിന്നീട് 2010 ല്‍ അന്നത്തെ മുഖ്യമന്ത്രി തരുണ്‍ ഗൊഗോയ് ഹൃദയ ശസ്ത്രക്രിയയ്ക്കായി മാറി നിന്നപ്പോഴും ബര്‍മന്‍ മുഖ്യമന്ത്രിയുടെ ചുമതല വഹിച്ചു.

മുഖ്യമന്ത്രി സ്ഥാനത്ത് അധികം നാള്‍ തുടരാനായില്ലെങ്കിലും ആരോഗ്യം, വിദ്യാഭ്യാസം, റവന്യു വകുപ്പുകളില്‍ ഇദ്ദേഹം തന്റെ ഭരണപാടവം തെളിയിച്ചു.1967 ല്‍ അസം നിയമസഭയിലേക്ക് ആദ്യമായി തിരഞ്ഞെടുക്കപ്പെട്ടു. 7 തവണ എംഎല്‍എയായ ബര്‍മന്‍ 4 തവണയും അസമിലെ ബോര്‍ഖെത്രി മണ്ഡലത്തില്‍ നിന്നാണ് വിജയിച്ചത്.

ഡോക്ടറായിരുന്ന ബര്‍മന്‍ അസം മെഡിക്കല്‍ കോളജില്‍ നിന്ന് 1958ലാണു മെഡിക്കല്‍ ബിരുദം നേടിയത്. അന്തരിച്ച മാലതി ബര്‍മനാണു ഭാര്യ. 4 മക്കളുണ്ട്. 91 മത്തെ വയസ്സിലാണ് കഴിഞ്ഞ ദിവസം ഭൂമിധര്‍ ബര്‍മന്‍ വിടവാങ്ങിയത്. ഭൂമിധര്‍ ബര്‍മന്റെ നിര്യണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category