1 GBP = 102.30 INR                       

BREAKING NEWS

രജനി രഞ്ജിത്ത് പ്രസിഡന്റ്; അരുണ്‍ ചന്ദ് സെക്രട്ടറി; ട്രഷററായി മുത്ത് സ്വാമി അയ്യരും; ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ മലയാളി ഹിന്ദു കമ്മ്യൂണിറ്റി നവനേതൃത്വം ചുമതലയേറ്റു

Britishmalayali
kz´wteJI³

ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ മലയാളി ഹിന്ദു കമ്മ്യൂണിറ്റിയുടെ വാര്‍ഷിക പൊതുയോഗം സാങ്കേതിക വിദ്യയുടെ സഹായത്തോടെ വിര്‍ച്യുല്‍ ആയി നടത്തപ്പെട്ടു. പ്രസിഡന്റ് സിന്ധു ഉണ്ണിയുടെ അധ്യക്ഷതയില്‍ നടന്ന പൊതുയോഗത്തില്‍ സെക്രട്ടറി രാധേഷ് നായര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിക്കുകയും ട്രഷറര്‍ മുത്തുസ്വാമി അയ്യര്‍ ഈ വര്‍ഷത്തെ വരവ് ചിലവ് കണക്കുകള്‍ അവതരിപ്പിക്കുകയും പൊതുയോഗം അംഗീകരിക്കുകയും ചെയ്തു.

തുടര്‍ന്ന് മഹേഷ് മുരളിയെ വരണാധികാരിയായി ജനറല്‍ ബോഡി തീരുമാനിക്കുകയും അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ജിഎംഎംഎച്ച്‌സിയുടെ അടുത്ത വര്‍ഷത്തെ ഭരണാധികാരികളെ തിരഞ്ഞെടുക്കുകയും ചെയ്തു.

പ്രസിഡണ്ടായി രജനി രഞ്ജിത്തിനെയും, സെക്രട്ടറിയായി അരുണ്‍ ചന്ദ് ഗോപാലകൃഷ്ണനെയും, ട്രഷററായി മുത്ത് സ്വാമി അയ്യരെയും, വൈസ് പ്രസിഡണ്ടായി സിന്ധു ഉണ്ണിയേയും, ജോയിന്റ് സെക്രട്ടറിയായി  അമ്പിളി ദിനേശനേയും, ജോയിന്‍ ട്രഷറര്‍ ആയി ജനേഷ് നായരെയും പൊതുയോഗം തെരഞ്ഞെടുത്തു.

15 അംഗ കമ്മറ്റിയുടെ എക്‌സിക്യൂട്ടീവ് മെമ്പേഴ്‌സായി ആയി തിരഞ്ഞെടുക്കപ്പെട്ടത് സോബി ബാബു, ധനേഷ് ശ്രീധര്‍, ഹരികുമാര്‍ പി കെ, ശ്രീകാന്ത് പോറ്റി, ഹരീഷ് നായര്‍, രജനി ജീമോന്‍, ജയ സുധിര്‍, ശില്‍പ രാഹുല്‍, ലീജ അരുണ്‍ എന്നിവരാണ്. 

ജിഎംഎംഎച്ച്‌സി യൂത്ത് ടീം കോ-ഓര്‍ഡിനേറ്റര്‍മാരായി അഖില മുത്തുസ്വാമിയെയും പൂര്‍ണിമ ജിമോനെയും, പിആര്‍ഒ ആയി രാധേഷ് നായരെയും പൊതുയോഗം ചുമതലപ്പെടുത്തി.

കോവിഡു മൂലമുണ്ടായ പ്രതിസന്ധി ഘട്ടത്തിലും സമാജത്തിന്റെ എല്ലാ പ്രവര്‍ത്തങ്ങളും ഭംഗിയായി മുന്നോട്ടുകൊണ്ടുപോകാന്‍ സഹകരിച്ച എല്ലാ അംഗങ്ങള്‍ക്കും സെക്രട്ടറി രാധേഷ് നായര്‍ നന്ദി പ്രകാശിപ്പിച്ചു കൊണ്ടു പൊതുയോഗം അവസാനിച്ചു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category