1 GBP = 102.00 INR                       

BREAKING NEWS

25 വര്‍ഷക്കാലമായി കേരളത്തിലെ കുട വ്യവസായത്തിലെ മുടിചൂടാ മന്നന്‍; 'മഴ മഴ, കുട കുട, മഴ വന്നാല്‍ പോപ്പി കുട... എന്റെ മഴക്കെന്റെ പോപ്പി.. തുടങ്ങി മനസ്സില്‍ പതിഞ്ഞ പരസ്യ വാചകങ്ങളിലൂടെ മാര്‍ക്കറ്റു പിടിച്ചു; കുടയെ ലോകോത്തര ബ്രാന്‍ഡാക്കിയ ബിസിനസ്മാന്‍; പോപ്പി അംബ്രല്ല മാര്‍ട്ട് ഉടമ ടി.വി. സ്‌കറിയ വിട പറുമ്പോള്‍

Britishmalayali
kz´wteJI³

കൊച്ചി: കേരളം കണ്ട എക്കാലത്തെയും മികച്ച വ്യവസായികളില്‍ ഒരാളായിരുന്നു ഇന്ന് രാവിലെ വിട പറഞ്ഞ പോപ്പി അംബ്രല്ല മാര്‍ട്ട് ഉടമ സെന്റ് ജോര്‍ജ് ബേബി എന്ന ടി.വി.സ്‌കറിയ. ഇന്നത്തെപ്പോലെ പരസ്യപ്രചരണങ്ങളോ മാര്‍ഗ്ഗങ്ങളോ ഇല്ലാതിരുന്ന കാലത്ത് തുടങ്ങി ഇന്ന് ഏതൊരു പരസ്യരിതിയെയും വെല്ലുവിളിക്കത്തക്ക രീതിയില്‍ തന്റെ കുടയെ ബ്രാന്‍ഡ് ചെയ്ത് വിപണനത്തിന്റെയും പരസ്യത്തിന്റെയും ഒരു പാഠപുസ്തകാമാവുകയായിരുന്നു സ്‌കറിയ.'വടി കൊണ്ടു തല്ലല്ലേ സാറേ പോപ്പിക്കുട കൊണ്ടു തല്ലിക്കോ വേണേ..തുടങ്ങി ഇന്നത്തെ എന്റെ മഴക്കെന്റെ പോപ്പി എന്റെ മഴക്കെന്റെ പോപ്പി കുട വരെ. ഇത്രമേല്‍ മലയാളി ഹൃദ്യസ്ഥമാക്കിയ പരസ്യ ജിംഗിള്‍ മറ്റൊന്നുണ്ടോ എന്ന കാര്യവും സംശയമാണ്. ഇവിടെയൊക്കെത്തന്നെയും ഒളിമങ്ങാതെ കിടക്കുന്നത് സ്‌കറിയ എന്ന ബിസിനസ്മാന്റെ തന്ത്രങ്ങള്‍ തന്നെ.

25 വര്‍ഷത്തിലധികമായി കേരളത്തിന്റെ കുട വ്യവസായത്തിലെ നിര്‍ണായകമായ പേരാണ് പോപ്പി എന്നത്. സ്‌കൂള്‍ തുറക്കുമ്പോള്‍ നിര്‍ബന്ധമായും കൈയിലിരിക്കേണ്ട ഒന്നായി കുടയെ മാറ്റുന്നതിനൊപ്പം അതു പോപ്പി കുട തന്നെയാകണമെന്ന ചിന്തയിലേക്കും മലയാളികളെ മാറ്റിയതാണ് ടി.വി. സ്‌കറിയയുടെ ഏറ്റവും വലിയ നേട്ടങ്ങളിലൊന്ന്.സെന്റ് ജോര്‍ജ് കുടക്കമ്പനിയെ പടുത്തുയര്‍ത്തിയ ബേബിക്ക് ജീവിതത്തിലെ രണ്ടാം ഘട്ടമാണ് രണ്ടാമത്തെ മകന്റെ പേരോടു കുടിയ പുതിയ കുടക്കമ്പനി 'പോപ്പി'. ഇന്നുള്ള പോപ്പിയുടെ വിജയ ചരിത്രം ആരംഭിക്കുന്നത് സെന്റ്‌ജോര്‍ജ് കുടകള്‍ക്കും മുന്‍പാണ്. കാസിം കരിം സേട്ടിന്റെ കുടനിര്‍മ്മാണ കമ്പനിയില്‍ ജോലിക്കാരനായ കുടവാവച്ചന്‍ എന്ന തയ്യില്‍ ഏബ്രഹാം വര്‍ഗീസില്‍നിന്നാണ് അതിന്റെ തുടക്കം. വാവച്ചന്‍ 1954 ഓഗസ്റ്റ് 17നു സ്വന്തമായി സെന്റ് ജോര്‍ജ് കുടക്കമ്പനി തുടങ്ങി.

ആലപ്പുഴ ടൗണില്‍ വാടകക്കെട്ടിടത്തില്‍ 9 ജോലിക്കാരുമായി തുടങ്ങിയ സെന്റ് ജോര്‍ജ് കുട ആദ്യവര്‍ഷം 500 ഡസനാണ് വിറ്റുപോയത്. കറുപ്പ് നിറത്തില്‍ മാത്രം കണ്ടുശീലച്ച കുടശീലകളെ വര്‍ണ്ണങ്ങളുടെയും ചിത്രങ്ങളുടെയും ലോകത്തേക്ക് പറിച്ച് നട്ട് കുട വ്യവസായത്തില്‍ ഒരു പുത്തന്‍ ശീലം തന്നെ സെന്റ്ജോര്‍ജ്ജ് തുറന്നു. 41 വര്‍ഷങ്ങള്‍ക്ക് ശേഷം വേറൊരു ഓഗസ്റ്റ് 17ന് സെന്റ് ജോര്‍ജ് പൂട്ടുമ്പോള്‍ വാര്‍ഷികവില്‍പന ഒരുലക്ഷം ഡസനായിരുന്നു.ഇവിടെക്കൊണ്ടും സെന്റ് ജോര്‍ജിന്റെ പാരമ്പര്യം അവസാനിപ്പിക്കാന്‍ പിന്‍ഗാമികള്‍ തയ്യാറായില്ല. സെന്റ്ജോര്‍ജ്ജിന്റെ കരുത്തില്‍ രണ്ടു ബ്രാന്‍ഡുകള്‍ പിന്നെയും വിടര്‍ന്നു. മലയാളികള്‍ നെഞ്ചേറ്റിയ പോപ്പിയും ജോണ്‍സും. കുടയുടെ ലോകത്ത് പിറന്നു വീണ് കുടയെ സ്‌നേഹിച്ചുവളര്‍ന്ന ആ മനുഷ്യനായിരുന്നു പോപ്പിയുടെ സാരഥി. ഇന്ത്യയിലെ ഏറ്റവും വലിയ കുടനിര്‍മ്മാണ സംരംഭത്തിന്റെ കുലപതിയെന്ന വിശേഷണവും സെന്റ് ജോര്‍ജ് ബേബിയെന്ന ടി.വി.സ്‌കറിയക്ക് സ്വന്തം.

ചിന്തയിലും ഭാവനയിലും സ്വപ്നത്തിലും കുടമാത്രം കാണുന്ന വ്യക്തിയായിരുന്നു ടി.വി.സ്‌കറിയ എന്ന ബേബി. ഉസ്താദ് ഹോട്ടലില്‍ തിലകന്റെ കഥാപാത്രം പറഞ്ഞ കഴിക്കുന്നവന്റെ മനസ്സും നിറയണം എന്ന വാചകം പോലെ ഉത്പന്നം മാത്രം നന്നായാല്‍ പോര എല്ലാം നന്നാവണം എന്നതായിരുന്നു സ്്കറിയയുടെ രിതി. ഈ നിര്‍ബന്ധ ബുദ്ധിയുടെ മറ്റൊരു തെളിവാണ് മലയാളത്തില്‍ സൗന്ദര്യമൂല്യമുള്ള പരസ്യചിത്രങ്ങള്‍ക്ക് നാന്ദി കുറിച്ച കുടപ്പരസ്യങ്ങള്‍. 'സെന്റ് ജോര്‍ജ് കമ്പനി നിര്‍ത്തുമ്പോള്‍ ഒരുലക്ഷം ഡസന്‍ കുടകളുടെ വിപണി സാമ്രാജ്യം അപ്രത്യക്ഷമായെന്നായിരുന്നു പൊതുവേ വിചാരം. പക്ഷെ അതിന്റെ എത്രയോ ഇരട്ടി ലക്ഷം കുടകളുമായി പോപ്പി ഇന്ന് വിപണിയില്‍ വിജയത്തിന്റെ കുടചൂടി നില്‍ക്കുന്നു.മലയാളികള്‍ ഇന്നും വരി തെറ്റാതെ പാടുന്ന പരസ്യ ജിംഗിള്‍സുകള്‍ സാക്ഷി.
വിതരണത്തില്‍ ഇടനിലക്കാരില്ല എന്നതാണ് പോപ്പിയുടെ പ്രത്യേകത. പോപ്പിയുടെ 4700 ഏജന്‍സികള്‍ ഷോറൂമില്‍നിന്ന് നേരിട്ട് ഉല്‍പന്നങ്ങള്‍ വാങ്ങുന്നു. ഇടനിലക്കാര്‍ കുറയുമ്പോള്‍ പരമാവധി വിലകുറച്ച് കുടകള്‍ ഉപഭോക്താവിന്റെ കയ്യിലെത്തിക്കാനാവുന്നു. 27 വര്‍ഷങ്ങള്‍ക്കു മുന്‍പ് കുടയുടെ ഗുണമേന്മ നിയന്ത്രണത്തിനുള്ള ഐഎസ്ഐ നിബന്ധനകള്‍ തയാറാക്കിയത് സെന്റ് ജോര്‍ജ് കമ്പനിയില്‍ ബേബി നടപ്പാക്കിയ ഗുണനിലവാര നിയന്ത്രണ ചട്ടങ്ങള്‍ക്കനുസരിച്ചാണ്.

എല്ലാ വര്‍ഷവും ജനുവരി ഒന്നിന് പോപ്പി കുടകളുടെ വില പ്രഖ്യാപിക്കും. ഗുണനിലവാരത്തിലും വിലനിര്‍ണയത്തിലും കുടവിപണി മാനകവും മാതൃകയുമായി സ്വീകരിച്ചിരിക്കുന്നത് തങ്ങളെയാണെന്ന് ബേബി അവകാശപ്പെടുന്നു. പോപ്പിയുടെ ഏജന്‍സിക്കായി കാത്തിരിക്കുന്ന 8900-ലധികം അപേക്ഷകര്‍ ശരിവയ്ക്കുന്നത് ഉല്‍പന്നങ്ങളുടെ പ്രചാരവും ജനപ്രീതിയുമാണ്.ഈ മനുഷ്യന്റെ പ്രതിഭാസ്പര്‍ശമാണ് സ്വന്തം സംരംഭത്തില്‍ നിന്നു പിറക്കുന്ന കുടകളെയും അവയുടെ വിപണനസംവിധാനത്തെയും പ്രചാരശൈലിയെയും വൈവിധ്യമനോഹരമാക്കുന്നത്. വിവിധ തരത്തിലും വര്‍ണത്തിലും, പലപ്രായക്കാര്‍ക്കും പല ആവശ്യങ്ങള്‍ക്കും പറ്റിയത് എന്ന രീതിയില്‍ ഇന്ന് 150 ല്‍പരം തരത്തിലുള്ള കുടകള്‍ പോപ്പി വിപണിയിലിറക്കുന്നുണ്ട്.

കുടയുടെ രൂപഭാവങ്ങളില്‍ കാലാനസൃതമായ മാറ്റങ്ങളോടെ വിപണിയിലെത്തിക്കാന്‍ പോപ്പിക്ക് സാധിച്ചുവെന്നതാണ് വിജയത്തിന്റെ മറ്റൊരു രഹസ്യം. ഫൈഫോള്‍ഡ് കുടകള്‍ പോലെ സ്ത്രീകളുടെ ചെറിയ ബാഗില്‍ ഒതുങ്ങുന്ന കുടയും ബ്ലൂടൂത്ത് കണക്ടിവിറ്റിയും ഫാനുമുള്ള കുടകളും ഓരോ വര്‍ഷത്തെ നൂതന മാറ്റമായി മലയാളികളുടെ മുന്നില്‍ അവതരിച്ചു. പോപ്പിയുടെ കുടപ്പെരുമയും മൂന്നാം തലമുറയിലേക്ക് കൈമാറ്റം ചെയ്യപ്പെടുകയാണ്. എംബിഎയ്ക്ക് കുടനിര്‍മ്മാണയൂണിറ്റിനെക്കുറിച്ച് പഠിച്ച് പ്രബന്ധം തയാറാക്കിയ ബേബിയുടെ മൂത്തമകന്‍ ഡേവിസ് പോപ്പിയിലെ പുതുമയുടെ അടയാളമാണ്. കമ്പനി നവീകരണത്തിലും കുടകളുടെ കംപ്യൂട്ടര്‍ സഹായത്തോടെയുള്ള രൂപകല്‍പനയിലും യന്ത്രവല്‍ക്കരണത്തിലും പരസ്യതന്ത്രങ്ങളിലും ഡേവിസിന്റെ സ്പര്‍ശവും സാന്നിധ്യവുമുണ്ട്.
പെന്‍ഷനായി പിരിഞ്ഞ ശേഷവും മരണം വരെ ശമ്പളം നല്‍കി പോപ്പി സ്‌നേഹിച്ച ജീവനക്കാരുണ്ട്. ആലപ്പുഴയിലെ പോപ്പിയുടെ കമ്പനി ഷോറൂമിലും ബേബിയുടെ വീട്ടിലും ചെന്നാല്‍ ആദ്യം കണ്ണില്‍പ്പെടുക കുട ചൂടിയ ചെറിയ ശില്‍പ്പങ്ങളാണ്. ലോകമെമ്പാടുമുള്ള യാത്രയില്‍ ബേബിച്ചന്‍ കുട ചൂടി നില്‍ക്കുന്ന ശില്‍പങ്ങള്‍ കണ്ടാല്‍ അപ്പോള്‍ സ്വന്തമാക്കും.അതൊരു കലക്ഷനാണ്. കുടയോടുള്ള തീരാത്ത പ്രേമത്തിന്റെ ബാക്കി പത്രം.

കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു തിങ്കളാഴ്ച്ച രാവിലെയായിരുന്നു അന്ത്യം.തങ്കമ്മയാണ് സ്‌കറിയയുടെ ഭാര്യ. മക്കള്‍: ഡെയ്‌സി, ലാലി, ഡേവിസ്.സംസ്‌കാരം ബുധാനാഴ്ച രാവിലെ 11ന് പഴവങ്ങാടി മാര്‍ സ്ലീവാ പള്ളിയില്‍ നടക്കും.

കുടയുടെ മര്‍മമറിയാവുന്നയാളെന്ന് ആരെയെങ്കിലും വിളിക്കാമെങ്കില്‍ അത് ഇദ്ദേഹത്തെയാണ്.'ഇന്നും എനിക്ക് സ്വന്തമായി കുടയുണ്ടാക്കാന്‍ കഴിയും' പണിശാലയിലെ ജോലിക്കാരോടൊപ്പമിരുന്ന് അവരോട് മല്‍സരിച്ച് കുടയുണ്ടാക്കിയിരുന്ന ഒരു ചെറുപ്പകാലത്തെ സാക്ഷി നിര്‍ത്തി ബേബി പറയുമായിരുന്നു. ആ സൂഷ്മദൃഷ്ടിയും കരുതലുമാണ് ബേബി തന്റെ പിന്‍ഗാമികള്‍ക്ക് നല്‍കി യാത്രയാകുന്നതും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category