1 GBP = 102.10 INR                       

BREAKING NEWS

കഴിഞ്ഞ പത്ത് ദിവസത്തിനിടയില്‍ ഇന്ത്യയിലായിരുന്ന ബ്രിട്ടീഷ്/ഐറിഷ് പൗരനോ റെസിഡന്റോ അല്ലാത്ത ആര്‍ക്കും ഒരറിയിപ്പ് ഉണ്ടാകുംവരെ യുകെയില്‍ പ്രവേശിക്കാനാവില്ല; ഇന്ത്യയെ ബ്രിട്ടന്‍ റെഡ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയത് നമ്മളെ എങ്ങനെ ബാധിക്കും?

Britishmalayali
kz´wteJI³

വസാനം അതും സംഭവിച്ചു. ബ്രിട്ടനിലേക്ക് കടുത്ത യാത്രാ നിയന്ത്രണങ്ങളും വിലക്കും ഉള്ള രാജ്യങ്ങളുടെ പേരുകള്‍ ഉള്‍പ്പെട്ട റെഡ് ലിസ്റ്റില്‍ ഇന്ത്യയും സ്ഥാനം പിടിച്ചു. മാത്രമല്ല, ബോറിസ് ജോണ്‍സണ്‍ ഈ മാസം നടത്താനിരുന്ന ഇന്ത്യന്‍ സന്ദര്‍ശനം റദ്ദാക്കുകയും ചെയ്തു. വെള്ളിയാഴ്ച്ച രാവിലെ നാലു മണി മുതല്‍ നിലവില്‍ വരുന്ന ഇന്ത്യയില്‍ നിന്നുള്ള യാത്രാവിലക്ക്, രാജ്യത്തിന്റെ സുരക്ഷയ്ക്കായി എടുത്ത തീരുമാനമാണെന്നാണ് ആരോഗ്യ സെക്രട്ടറി മാറ്റ് ഹാന്‍കോക്ക് പറഞ്ഞത്. ജനിതകമാറ്റം സംഭവിച്ച ഇന്ത്യന്‍ ഇനം കൊറോണയുടെ സാന്നിദ്ധ്യം ഏകദേശം 103 പേരില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണിത്.

ഇവരില്‍ പലര്‍ക്കും ഈ ഇനം കൊറോണ ബാധിച്ചത് അന്താരാഷ്ട്ര യാത്രകള്‍ മൂലമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് പ്രയാസമേറിയ ഈ തീരുമാനം എടുക്കേണ്ടി വന്നതെന്നും അദ്ദേഹം അറിയിച്ചു. ഇനി മുതല്‍ ഒരു അറിയിപ്പുണ്ടാകുന്നതുവരെ ഇന്ത്യയില്‍ കുറഞ്ഞത് പത്ത് ദിവസമെങ്കിലും കഴിഞ്ഞ ആര്‍ക്കും ബ്രിട്ടനില്‍ പ്രവേശനമുണ്ടാവുകയില്ല. അതേസമയം ബ്രിട്ടീഷ്-ഐറിഷ് പൗരന്മാര്‍ക്കും റെസിഡന്റ് പെര്‍മിറ്റ് ഉള്ളവര്‍ക്കും ഇതില്‍ ഇളവുണ്ട്. പക്ഷെ ഇവര്‍ ബ്രിട്ടനില്‍ എത്തിയാല്‍ ഉടന്‍ സര്‍ക്കാര്‍ അംഗീകൃത ഹോട്ടലുകളില്‍ പത്ത് ദിവസത്തെ ക്വാറന്റൈന് വിധേയരാകണം.
നിലവില്‍, ഇന്ത്യയിലെ കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തില്‍ ബോറിസ് ജോണ്‍സന്റെ ഇന്ത്യാ സന്ദര്‍ശനം റദ്ദ് ചെയ്തതായി ഇരു സര്‍ക്കാരുകളുടെയും സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു. ഇന്ത്യയും ബ്രിട്ടനും തമ്മില്‍ ഊഷ്മളമായ ബന്ധമാണ് നിലനില്‍ക്കുന്നതെന്നും, തികച്ചും പ്രായോഗികമായ സമീപനം സ്വീകരിച്ചതിനാലാണ് യാത്രാവിലക്കുകള്‍ ഏര്‍പ്പെടുത്തേണ്ടി വന്നതെന്നും മാറ്റ് ഹാന്‍കോക്ക് അറിയിച്ചു. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തിലാണ് യാത്ര റദ്ദ് ചെയ്യാന്‍ തീരുമാനിച്ചതെന്ന് ബോറിസ് ജോണ്‍സനും അറിയിച്ചു.

ബ്രിട്ടന്‍ ഉള്‍പ്പടെയുള്ള മിക്ക രാജ്യങ്ങളും ഇത്തരം പ്രതിസന്ധിയിലൂടെ കടന്നു വന്നതാണ്. ഇന്ത്യയും നിലവിലെ പ്രതിസന്ധി തരണം ചെയ്യുമെന്ന് വിശ്വസിക്കുന്നതായും ബോറിസ് ജോണ്‍സണ്‍ അറിയിച്ചു. ഇന്ത്യയും ബ്രിട്ടനുമായുള്ള ബന്ധം വളരെ പ്രധാനപ്പെട്ട ഒന്നാണെന്നും നവംബറില്‍ ബ്രിട്ടനില്‍ നടക്കുന്ന ജി 7 ല്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയെ പങ്കെടുപ്പിക്കാന്‍ പരമാവധി ശ്രമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

റദ്ദാക്കുന്നത് ബോറിസ് ജോണ്‍സന്റെ രണ്ടാം സന്ദര്‍ശനം
ബ്രക്സിറ്റ് നടപടികള്‍ക്ക് ശേഷം നിരവധി രാജ്യങ്ങളുമായി സ്വതന്ത്ര വ്യാപാര കരാറുകള്‍ ഉണ്ടാക്കുവാന്‍ ബോറിസ് ജോണ്‍സണ്‍ ശ്രമിച്ചപ്പോള്‍, അതില്‍ പ്രധാന സ്ഥാനം നല്‍കിയത് ഇന്ത്യയ്ക്കായിരുന്നു. ഇരു രാജ്യങ്ങളും തമ്മില്‍ നിലനില്‍ക്കുന്ന ഊഷ്മളബന്ധം ഊട്ടിയുറപ്പിക്കുവാനും അതുവഴി വ്യാപാര കരാറുകള്‍ നേടുവാനും കൂടി ഉദ്ദേശിച്ചായിരുന്നു ഈ വര്‍ഷം ആദ്യം ബോറിസ് ജോണ്‍സണ്‍ ഇന്ത്യ സന്ദര്‍ശിക്കുവാന്‍ തീരുമാനിച്ചിരുന്നത്. ജനുവരി 26 ന് നടന്ന ഇന്ത്യയുടെ റിപ്പബ്ലിക്ക് ആഘോഷചടങ്ങില്‍ മുഖ്യ അതിഥിയായി ബോറിസ് ജോണ്‍സനെയാണ് പരിഗണിച്ചിരുന്നത്.

എന്നാല്‍, ജനുവരിയില്‍ ബ്രിട്ടനിലാകമാനം കോവിഡിന്റെ രണ്ടാം തരംഗം ആഞ്ഞടിക്കാന്‍ തുടങ്ങിയതോടെ ബോറിസ് ജോണ്‍സന് തന്റെ യാത്രാപരിപാടികള്‍ റദ്ദ് ചെയ്യേണ്ടതായി വന്നു. പ്രതിരോധം, ദേശീയ സുരക്ഷ എന്നീ രംഗങ്ങള്‍ ഉള്‍പ്പടെ നിരവധി മേഖലകളില്‍ ഇരു രാജ്യങ്ങളും ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിക്കുന്നത് ഉള്‍പ്പടെ നിരവധി കരാറുകളായിരുന്നു ഈ സന്ദര്‍ശനത്തില്‍ പ്രതീക്ഷിച്ചിരുന്നത്. ഇന്ത്യയിലും ബ്രിട്ടനിലും പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ ഉതകുന്ന നിരവധി പരിപാടികളും അജണ്ടയിലുണ്ടായിരുന്നു. പ്രധാനമന്ത്രിയായി സ്ഥാനമേറ്റെടുത്തതിനു ശേഷം യൂറോപ്യന്‍ ഭൂഖണ്ഡത്തിന്റെ വെളിയിലേക്കുള്ള ബോറിസ് ജോണ്‍സന്റെ ആദ്യ വിദേശയാത്ര കൂടിയായിരുന്നു ഇത്.

അന്ന് കോവിഡ് താണ്ഡവമാടിയത് ബ്രിട്ടനിലാണെങ്കില്‍ ഇന്ന് ഇന്ത്യയില്‍
ബ്രിട്ടനില്‍ കോവിഡിന്റെ രണ്ടാം വരവിന്റെ മൂര്‍ദ്ധന്യഘട്ടത്തിലാണ് ബോറിസ് ജോണ്‍സന്റെ ആദ്യ യാത്ര റദ്ദ് ചെയ്യേണ്ടതായി വന്നതെങ്കില്‍, ഇന്ന് അതിന് കാരണമായത് ഇന്ത്യയിലെ കോവിഡ് സാഹചര്യമാണ്. ഇന്ത്യയില്‍ രോഗവ്യാപനം അതിവേഗം വര്‍ദ്ധിക്കുന്നു എന്നു മാത്രമല്ല, ആദ്യമായി ഇന്ത്യയില്‍ കണ്ടെത്തിയ ഇരട്ടപ്രഹരശേഷിയുള്ള, ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസിന്റെ സാന്നിദ്ധ്യം ബ്രിട്ടനില്‍ കണ്ടെത്തിയതും ബോറിസ് ജോണ്‍സന്റെ രണ്ടാം യാത്ര റദ്ദാക്കുന്നതിന് കാരണമായിട്ടുണ്ട്.

ഇന്ത്യയില്‍ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍, നേരത്തേ നിശ്ചയിച്ചതില്‍ നിന്നും വിഭിന്നമായി ബോറിസ് ജോണ്‍സന്റെ പരിപാടികള്‍ ഒരു ദിവസമായി വെട്ടിക്കുറച്ചിരുന്നു. ഏപ്രില്‍ 25 ന് എത്തുന്ന അദ്ദേഹം 26 ന് ചില സുപ്രധാന ചര്‍ച്ചകളില്‍ പങ്കെടുക്കാനും തീരുമാനിച്ചിരുന്നു. ഇന്ത്യയും ബ്രിട്ടനുമായുള്ള ബന്ധത്തിന്റെ റൂട്ട് മാപ്പ് 2030 തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട പല സുപ്രധാന ചര്‍ച്ചകളും പ്രതീക്ഷിച്ചിരുന്നു. അതെല്ലാമാണ് ഇപ്പോള്‍ റദ്ദാക്കപ്പെട്ടിരിക്കുന്നത്. എന്നാല്‍ സന്ദര്‍ശനം റദ്ദായെങ്കിലും സുപ്രധാന ചര്‍ച്ചകള്‍ വെര്‍ച്വലായി തുടരുമെന്ന് ഇരു സര്‍ക്കാരുകളും വ്യക്തമാക്കിയിട്ടുണ്ട്.

പുതിയ സംഭവ വികാസങ്ങള്‍ ഇന്ത്യ- ബ്രിട്ടീഷ് ബന്ധത്തെ എങ്ങിനെ ബാധിക്കും?
ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഇന്ത്യയില്‍ ചുരുങ്ങിയത് പത്ത് ദിവസമെങ്കിലും തങ്ങിയിട്ടുള്ളവര്‍ക്ക് ബ്രിട്ടനിലേക്ക് പ്രവേശിക്കാനാകില്ല. അതേസമയം ബ്രിട്ടീഷ്-ഐറിഷ് പൗരന്മാരും റെസിഡന്റ് പെര്‍മിറ്റ് ഉള്ളവരും ഇന്ത്യ സന്ദര്‍ശനത്തിനു ശേഷം തിരിച്ചെത്തുമ്പോള്‍ സര്‍ക്കാര്‍ അംഗീകൃത ഹോട്ടലുകളില്‍ 10 ദിവസത്തെ ക്വാറന്റൈന് വിധേയരാകണം. ഈ നിബന്ധന, ഇന്ത്യാക്കാരെ വളരെയേറെ ബാധിക്കുമെന്നതില്‍ സംശയമൊന്നുമില്ല. വിദ്യാര്‍ത്ഥികളും തൊഴിലന്വേഷികളുമായി നിരവധി ഇന്ത്യാക്കാര്‍ ഇപ്പോള്‍ ബ്രിട്ടന് അതിയായ പ്രാധാന്യം കൊടുക്കുന്ന സമയത്താണ് ഇങ്ങനെ ഒരു വിലക്ക് ഉണ്ടായിരിക്കുന്നത്.

മലയാളികള്‍ ഉള്‍പ്പടെ ബ്രിട്ടനിലുള്ള നിരവധി ഇന്ത്യാക്കാരെയും ഇത് പ്രതികൂലമായി ബാധിക്കും അത്യാവശ്യ കാര്യങ്ങള്‍ക്കാണെങ്കില്‍ പോലും നാട്ടിലേക്ക് തിരിച്ചുവരാന്‍ ചെലവേറും തിരികെ ചെല്ലുമ്പോഴുള്ള ഹോട്ടല്‍ ക്വാറന്റൈന്‍ സ്വന്തം ചെലവില്‍ വേണം ചെയ്യുവാന്‍. അതായത്, നാട്ടിലേക്ക് തിരിക്കുമ്പോള്‍, തിരിച്ചെത്തിയാലുള്ള ക്വാറന്റൈനുള്ള പണം കൂടി കൈയ്യില്‍ കരുതണം എന്ന് ചുരുക്കം. അതു മാത്രം പോരാ, പത്തു ദിവസത്തേക്ക് അധിക അവധിക്കു കൂടി അപേക്ഷിക്കേണ്ടതായി വരും.

അതുപോലെ ഇന്ത്യാക്കാര്‍ ആകാക്ഷയോടെ കാത്തിരുന്ന ഒന്നാണ് ഇന്ത്യയും ബ്രിട്ടനുമായി ഒപ്പിടാനിരുന്ന വ്യാപാര കരാറുകള്‍. ഇന്ത്യാക്കാര്‍ക്ക് ബ്രിട്ടനില്‍ നിരവധി നിക്ഷേപ സാധ്യതകള്‍ തുറന്നു നല്‍കുന്നതിനു പുറമേ, അനേകം തൊഴിലവസരങ്ങളും ഇത് സൃഷ്ടിക്കുമായിരുന്നു. സാങ്കേതിക വിദ്യ ഉള്‍പ്പടെ നിരവധി രംഗങ്ങളിലെ യോജിച്ചുള്ള പ്രവര്‍ത്തനം ഇരു രാജ്യങ്ങള്‍ക്കും തീര്‍ത്തും പ്രയോജനകരവും ആയിരുന്നു. ബോറിസ് ജോണ്‍സന്റെ സന്ദര്‍ശനം റദ്ദാക്കപ്പെടുക വഴി നീണ്ടുപോകുന്നത് ഇത്തരം കരാറുകളാണ്.

ഇരു രാജ്യങ്ങളും തമ്മിലുള്ള ചര്‍ച്ചകള്‍ വെര്‍ച്വലായി തുടരുമെന്ന് പറയുന്നുണ്ടെങ്കിലും, നേരിട്ടുള്ള ചര്‍ച്ചകളുടെ ഫലം അത് ചെയ്യുമോ എന്ന് കണ്ടറിയേണ്ട കാര്യമാണ്. ഏതായാലും, ബ്രക്സിറ്റിനു ശേഷം ഇന്ത്യയെ ഒരു പ്രധാന പങ്കാളിയായാണ് ബ്രിട്ടന്‍ പരിഗണിക്കുന്നത്. അതുകൊണ്ടുതന്നെ ഇന്ത്യയ്ക്ക് ഇപ്പോഴും ഇക്കാര്യത്തില്‍ പ്രതീക്ഷകള്‍ പുലര്‍ത്താം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category