1 GBP = 102.10 INR                       

BREAKING NEWS

ഒസിഐ കാര്‍ഡുള്ള പ്രവാസികള്‍ക്കുള്ള പുതിയ ഗൈഡ് ലൈന്‍ ഉത്തരവ് വായിക്കാം; ഒസിഐ പോര്‍ട്ടലില്‍ ഫോട്ടോയും പുതിയ പാസ്പോര്‍ട്ടും ഓണ്‍ലൈനായി ചേര്‍ക്കാന്‍

Britishmalayali
kz´wteJI³

ഴിഞ്ഞ ദിവസമാണ് ഒ സി ഐ കാര്‍ഡുകള്‍ പുതുക്കുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ കൂടുതല്‍ ലളിതമാക്കി സര്‍ക്കാര്‍ ഉത്തരവിറങ്ങിയത്. ഒരു വ്യക്തിക്ക് 20 വയസ് തികയുന്നതിനു മുന്‍പ് എടുക്കുന്ന ഒ സി ഐ കാര്‍ഡ് ഒരിക്കല്‍ മാത്രം പുതുക്കിയാല്‍ മതിയാകും. നേരത്തേ 20 വയസിനു ശേഷവും 50 വയസിനു ശേഷവും ഒ സി ഐ കാര്‍ഡ് എന്നറിയപ്പെടുന്ന ഓവര്‍സീസ് സിറ്റിസണ്‍ ഓഫ് ഇന്ത്യ കാര്‍ഡ് പുതുക്കണമായിരുന്നു. മാത്രമല്ല, ഇടയ്ക്ക് പുതിയ പാസ്പോര്‍ട്ട് എടുമ്പോഴെല്ലാം അത് ചെയ്യണമായിരുന്നു. ഇനി മുതല്‍ അതുവേണ്ട.

പുതിയ നിയമമനുസരിച്ച്, നിങ്ങള്‍ 20 വയസിനു മുന്‍പാണ് ഒ സി ഐ കാര്‍ഡ് എടുത്തിട്ടുള്ളതെങ്കില്‍, 20 വയസാകുമ്പോള്‍ അത് പുതുക്കേണ്ടതായി വരും. അതും പുതിയ പാസ്പോര്‍ട്ടിനൊപ്പം എടുത്താല്‍ മതിയാകും. ഇതിനായി പുതിയ്ഹ പാസ്പോര്‍ട്ടിന്റെ കോപ്പിക്കൊപ്പം ഏറ്റവും പുതിയ ഫോട്ടോയും ഒ സി ഐ വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്താല്‍ മതി. പിന്നീറ്റ് പുതിയ പാസ്പോര്‍ട്ട് എടുക്കുമ്പോഴൊന്നും കാര്‍ഡ് പുതുക്കേണ്ടതില്ല.
അതുപോലെ 50 വയസു കഴിയുമ്പോഴും പാസ്പോര്‍ട്ട് രേഖകള്‍ക്കൊപ്പം ഏറ്റവും പുതിയ ഫോട്ടോയും ഇതേ വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്യണം. പുതിയ പാസ്പോര്‍ട്ട് എടുക്കുകയാണെങ്കില്‍, പാസ്സ്പോര്‍ട്ട് ലഭിച്ച് 3 മാസത്തിനകം പാസ്പോര്‍ട്ട് രേഖകളും ഫോട്ടോയും അപ്ലോഡ് ചെയ്യേണ്ടതുണ്ട്. ഒ സി ഐ കാര്‍ഡ് ഉടമകളുടെ വിദേശവംശജരായ ജീവിത പങ്കാളികള്‍ക്കും ഇത് ചെയ്യേണ്ടതായുണ്ട്. അപ്ലോഡ് ചെയ്തതിനു ശേഷം അത് ലഭിച്ചതായ കുറിപ്പ് ഈ മെയിലില്‍ നിങ്ങള്‍ക്ക് ലഭ്യമാകും. ഇത് ലഭ്യമാകുന്നത് വരെ ഇന്ത്യയിലേക്കോ പുറത്തേക്കോ ഉള്ള യാത്രകള്‍ക്ക് ഒരു തടസവും ഉണ്ടാകില്ല.

ഈ പുതിയ സൗകര്യം ലഭ്യമാക്കുവാനായി ഒ സി ഐ പോര്‍ട്ടല്‍ അപ്ഡേറ്റ് ചെയ്യുന്ന പ്രവര്‍ത്തങ്ങള്‍ ആരംഭിച്ചതായി അറിയിപ്പ് ലഭിച്ചിട്ടുണ്ട്. ഉടന്‍ തന്നെ ഇതില്‍ പുതുക്കിയ നിര്‍ദ്ദേശമനുസരിച്ച് ഫോട്ടോകള്‍ അപ്ലോഡ് ചെയ്യുവാന്‍ സാധിക്കും. പുതിയ പാസ്പോര്‍ട്ടിന്റെ കോപ്പിയും ഏറ്റവും പുതിയ ഫോട്ടോയുമാണ് കാര്‍ഡ് പുതുക്കാനായി ഇതില്‍ അപ്ലോഡ് ചെയ്യേണ്ടത്. പുതിയ പാസ്പോര്‍ട്ടാണെങ്കില്‍ അത് ലഭിച്ചതിനുശേഷം 3 മാസങ്ങള്‍ക്കുള്ളില്‍ അത് ചെയ്യേണ്ടതുണ്ട്. ഇതിനുള്ള സമയം ഇപ്പോള്‍ 2021 ഡിസംബര്‍ 31 വരെ നീട്ടിയതായും അറിയിപ്പില്‍ പറയുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category