1 GBP = 102.00 INR                       

BREAKING NEWS

ഏഷ്യന്‍ ഗെയിംസ്, കോമണ്‍ വെല്‍ത്ത് ഗെയിംസ് തുടങ്ങി 90 രാജ്യാന്തര മത്സരങ്ങള്‍ നിയന്ത്രിച്ച വനിത; കര്‍ണാടകയില്‍ നിന്നുള്ള ആദ്യ വനിതാ അംപയര്‍: കോവിഡ് ബാധിച്ചു മരിച്ച ഹോക്കി അംപയര്‍ അനുപമ പുച്ചിമണ്ടയ്ക്ക് ആദരാഞ്ജലികളുമായി കായിക ലോകം

Britishmalayali
kz´wteJI³

ബെംഗളൂരു: കോവിഡ് ബാധിച്ചു മരിച്ച ഹോക്കി അംപയര്‍ അനുപമ പുച്ചിമണ്ടയ്ക്ക് കായിക ലോകത്തിന്റെ കണ്ണീരില്‍ കുതിര്‍ന്ന ആദരാഞ്ജലി. കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ പത്ത് ദിവസമായി വീട്ടില്‍ ക്വാറന്റീനിലായിരുന്ന അനുപമയുടെ സ്ഥിതി പെട്ടെന്നു വഷളാകുകയും മരണം സംഭവിക്കുകയും ആയിരുന്നു. രാജ്യാന്തര ഹോക്കി അംപയറും കര്‍ണാടക മുന്‍ താരവുമായിരുന്നു അനുപമ പുച്ചിമണ്ട. 40 വയസ്സായിരുന്നു.

ലോക ജൂനിയര്‍ ഹോക്കി, ഏഷ്യന്‍ ഗെയിംസ്, കോമണ്‍ വെല്‍ത്ത് ഗെയിംസ് തുടങ്ങി 90 രാജ്യാന്തര മത്സരങ്ങള്‍ നിയന്ത്രിച്ചിട്ടുണ്ട്. 1995 ഡല്‍ഹി സബ്ജൂനിയര്‍ നാഷനല്‍സില്‍ കര്‍ണാടകയ്ക്കായി കുപ്പായമണിഞ്ഞു. തുടര്‍ന്ന് സംസ്ഥാന സീനിയര്‍ ടീമിനെ പ്രതിനിധീകരിച്ചു. 2004ല്‍ ഇന്ത്യന്‍ ഹോക്കി ഫെഡറേഷന്റെ പാനലില്‍ കര്‍ണാടകയില്‍ നിന്നുള്ള ആദ്യ വനിതാ അംപയറായി. ആ വര്‍ഷം ജപ്പാനിലെ ജിഫുവില്‍ ആദ്യ രാജ്യാന്തര മത്സരം നിയന്ത്രിച്ചു. 2006ല്‍ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന ആദ്യ വനിതാ അംപയറായി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category