1 GBP = 102.10 INR                       

BREAKING NEWS

കാസിംകരി സേട്ടിന്റെ കൈയിലെ കുടവിപണന സാധ്യത മനസ്സിലാക്കിയത് അച്ഛന്‍; കുട വാവച്ചന്‍ കുട നിര്‍മ്മാണം തുടങ്ങിയപ്പോള്‍ ഒപ്പം കൂടിയ ഇളയ മകന്‍; പഠനം പോലും വേണ്ടെന്ന് വ്ച്ച് ജീവിച്ചത് കുട നിര്‍മ്മാണത്തിനൊപ്പം; പരസ്യത്തിലൂടെ പോപ്പിയെ ഹിറ്റാക്കി; അന്തരിച്ചത് ജേക്കബ് തോമസിന്റെ ഭാര്യാ പിതാവ്; ബേബിച്ചായന്‍ ഓര്‍മ്മയാകുമ്പോള്‍

Britishmalayali
kz´wteJI³

ആലപ്പുഴ: കുടവാങ്ങാന്‍ മലയാളികളെ ഒരു 'കുട'ക്കീഴിലാക്കിയ ആളായിരുന്നു ബേബിച്ചായന്‍. ടി.വി. സ്‌കറിയ എന്നാണ് യഥാര്‍ഥ പേരെങ്കിലും സെയ്ന്റ് ജോര്‍ജ് ബേബിയെന്നേ ആലപ്പുഴക്കാര്‍ക്ക് വഴങ്ങൂ. എല്ലാം നന്നായിരിക്കണം എന്ന നിര്‍ബന്ധബുദ്ധിയാണ് അദ്ദേഹത്തിന്റെ വിജയത്തിനു പിന്നിലുണ്ടായിരുന്നത്. 'മഴ മഴ കുട കുട, മഴവന്നാല്‍ പോപ്പിക്കുടാ...' എന്ന പരസ്യംപോലും അതിനുദാഹരണമാണ്.

കുട കൊണ്ടുനടക്കുന്നത് ബാധ്യതയായിരുന്ന കാലത്തുനിന്ന് ഫാഷന്‍ കുടകളുടെ തരംഗംസൃഷ്ടിച്ച ഈ കാലത്തിലേക്കെത്തിച്ചത് ബേബിയുടെ നിശ്ചയദാര്‍ഢ്യമാണ്. ചെറുപ്പംമുതല്‍ കുടനിര്‍മ്മാണത്തിലുള്ള കമ്പം വലിയ മാറ്റങ്ങള്‍ക്ക് വഴിതെളിയിക്കുകയായിരുന്നു. ആലപ്പുഴ: വാവവച്ചന്റെ മകനായിരുന്നു ആലപ്പുഴക്കാര്‍ക്ക് സെയ്ന്റ് ജോര്‍ജ് ബേബി എന്ന ടിവി സ്‌കറിയ. ഫാഷന്‍ കുടകളുടെ തരംഗം സൃഷ്ടിച്ച കുടു മുതലാളി. ചെറുപ്പത്തില്‍ കടന്നു കൂടിയതാണ് കുടക്കമ്പം. അത് മരണം വരേയും അങ്ങനെ തന്നെ തുടര്‍ന്നു. കുടവാങ്ങാന്‍ മലയാളിയെ നിര്‍ബന്ധിപ്പിച്ച മുതലാളിയാണ് മായുന്നത്. ഡിജിപിയായിരുന്ന ജേക്കബ് തോമസിന്റെ ഭാര്യാ പിതാവ് കൂടിയാണ് സ്‌കറിയ. പോപ്പി കുടയ്ക്ക് പിന്നിലെ ചാലക ശക്തി.

'സെയ്ന്റ് ജോര്‍ജ് അംബ്രല്ലാ മാര്‍ട്ടി'ന്റെ സ്ഥാപകനായ വാവച്ചന്റെ (കുട വാവച്ചന്‍) ഇളയമകനാണ് ബേബി (ടി.വി. സ്‌കറിയ). 1940-കളില്‍ ആലപ്പുഴയിലെ കുടവിപണനരംഗം കാസിംകരി സേട്ടിന്റെ കൈയിലായിരുന്നു. വിദേശത്തുനിന്ന് കുട ഇറക്കുമതിചെയ്തു വില്‍പ്പന നടത്തിയിരുന്ന സേട്ടിന്റെ സ്ഥാപനത്തിലെ വില്‍പ്പനവിഭാഗം ചുമതലയായിരുന്നു വാവച്ചന്. 1954-ലാണ് സ്വന്തമായി സെയ്ന്റ് ജോര്‍ജ് അംബ്രല്ലാ മാര്‍ട്ടിനു വാവച്ചന്‍ രൂപം നല്‍കിയത്. വാവച്ചനും മക്കളുമായിരുന്നു നടത്തിപ്പുകാര്‍. അതിനാല്‍ കുട്ടിക്കാലം മുതല്‍ക്കേ ബേബിക്ക് കുടക്കമ്പമുണ്ടായിരുന്നു.

രാവിലെ സ്‌കൂളില്‍ പോകുംമുന്‍പ് കടതുറക്കേണ്ട ചുമതല ബേബിക്കായിരുന്നു. സ്‌കൂള്‍വിട്ടുവന്നാല്‍ കടയില്‍ തൊഴിലാളികള്‍ക്കൊപ്പം കുടനിര്‍മ്മാണത്തില്‍ പങ്കുചേരും. തുണിയും കമ്പിയും ട്യൂബും ആണിയുമെല്ലാം ചേര്‍ത്ത് കുടയുണ്ടാക്കുന്നത് വളരെ ചെറുപ്പത്തില്‍ത്തന്നെ ബേബി വശത്താക്കി. പത്താംക്ലാസ് കഴിഞ്ഞ് പഠനംതുടരാതെ മുഴുവന്‍ സമയവും കടയില്‍ത്തന്നെയായി. 1967-ല്‍ പിതാവ് വാവച്ചന്റെ മരണശേഷവും കച്ചവടം സ്വയം ഏറ്റെടുത്തു. പിന്നീട് വളര്‍ച്ചയുടെ പടവുകള്‍ ചവിട്ടി കയറി. 1970-കള്‍ ആയപ്പോഴേക്കും സെയ്ന്റ് ജോര്‍ജ് അംബ്രല്ലാ മാര്‍ട്ട് കേരളത്തിലെ പ്രധാന കുടനിര്‍മ്മാണ-വിപണന കേന്ദ്രമായി മാറി.

സെയ്ന്റ് ജോര്‍ജ് അംബ്രല്ലാ പൂട്ടിയപ്പോള്‍ രണ്ടുദിവസത്തിനുള്ളില്‍ പുതിയ സ്ഥാപനമായ പോപ്പി അംബ്രല്ലാ മാര്‍ട്ട് തുറന്നു. നാലുമക്കളില്‍ ഇളയ ആളുടെ പേരാണ് ബേബി തന്റെ പുതിയ സ്ഥാപനത്തിനിട്ടത്. കുറഞ്ഞ വര്‍ഷങ്ങള്‍ കൊണ്ടായിരുന്നു പോപ്പിയുടെ വളര്‍ച്ച. തൊണ്ണൂറുകളില്‍ കുടയ്ക്ക് പരസ്യവും എത്തി. അത് സൂപ്പര്‍ ഹിറ്റായി. മഴ, മഴ... കുട, കുട... മഴ വന്നാല്‍ പോപ്പിക്കുട... അത് ഇന്നും ജനമനസ്സില്‍ ഹിറ്റായി തുടരുന്നു. ഇതോടെ കച്ചവടം ഇരട്ടിയായി. അങ്ങനെ പോപ്പി കേരളത്തിലെ ഏറ്റവും വലിയ ബിസിനസ് സാമ്രാജ്യമായും മാറി.

സെന്റ് ജോര്‍ജ് അംബ്രല മാര്‍ട്ട് ഉടമയായ പിതാവ് തയ്യില്‍ ഏബ്രഹാം വര്‍ഗീസിനൊപ്പം (കുട വാവച്ചന്‍) 14-ാം വയസ്സിലാണ് ബേബി കുട നിര്‍മ്മാണ രംഗത്തെത്തിയത്. സഹോദരന്‍ ഡോ. ഏബ്രഹാം തയ്യിലുമായി ചേര്‍ന്നു 1995 വരെ സെന്റ് ജോര്‍ജ് കമ്പനി നടത്തി. പിന്നീട് പോപ്പി അംബ്രല മാര്‍ട്ട്, ജോണ്‍സ് അംബ്രല മാര്‍ട്ട് എന്നിങ്ങനെ രണ്ടു സ്ഥാപനങ്ങളായി. ദേശീയതലത്തില്‍ കുട നിര്‍മ്മാണ കമ്പനികളുടെ കാരണവരായി അറിയപ്പെട്ട ടി.വി.സ്‌കറിയ 1979ല്‍ ഇന്ത്യന്‍ സ്റ്റാന്‍ഡേഡ്സ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ (ഐഎസ്ഐ) കുട നിലവാര നിയന്ത്രണ സമിതി അംഗവും പിന്നീട് അധ്യക്ഷനുമായി.

വൈവിധ്യങ്ങള്‍ അവതരിപ്പിച്ചു ലോകശ്രദ്ധ നേടിയ പോപ്പി ബ്രാന്‍ഡില്‍ നൂറ്റിയിരുപതോളം ഇനം കുടകള്‍ അവതരിപ്പിക്കുന്നതിനു നായകത്വം വഹിച്ചത് അദ്ദേഹമാണ്. ഇന്ത്യയിലെ കുട നിര്‍മ്മാതാക്കളുടെ സംഘടനയായ ഓള്‍ ഇന്ത്യ അംബ്രല ഫെഡറേഷന്‍ പ്രസിഡന്റായി 2005 മുതല്‍ പ്രവര്‍ത്തിക്കുന്നു. രാജീവ് ഗാന്ധി ദേശീയ ഗുണമേന്മ അവാര്‍ഡ്, അക്ഷയ അവാര്‍ഡ്, അഖില കേരള കത്തോലിക്കാ കോണ്‍ഗ്രസ് ശതാബ്ദി അവാര്‍ഡ് തുടങ്ങി ഒട്ടേറെ പുരസ്‌കാരങ്ങള്‍ നേടി.

ഭാര്യ: പാലാ പടിഞ്ഞാറേക്കര കുടുംബാംഗം തങ്കമ്മ ബേബി. മക്കള്‍: ഡെയ്സി ജേക്കബ്, ലാലി ആന്റോ (കാനഡ), ഡേവിസ് തയ്യില്‍ (സിഇഒ, പോപ്പി അംബ്രല), ടി.എസ്.ജോസഫ് (പോപ്പി). മരുമക്കള്‍: മുന്‍ ഡിജിപി ജേക്കബ് തോമസ്, ഡോ. ആന്റോ കള്ളിയത്ത് (കാനഡ), സിസി ഡേവിസ്. 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category