1 GBP = 102.10 INR                       

BREAKING NEWS

കഥയറിയാതിന്നു സൂര്യന്‍ സ്വര്‍ണ്ണത്താമരയെ കൈവെടിഞ്ഞു, അറിയാതെ ആരുമറിയാതെ ചിരിതൂകും താരകളറിയാതെ അമ്പിളിയറിയാതെ ഇളം തെന്നലറിയാതെ! സീരിയല്‍ താര ദമ്പതികളായ അമ്പിളി ദേവിയും ആദിത്യന്‍ ജയനും വേര്‍പിരിയലിന്റെ വക്കില്‍; പ്രശ്നങ്ങള്‍ രമ്യതയില്‍ പരിഹരിക്കുമെന്ന് മറുനാടനോട് ആദിത്യയും

Britishmalayali
ആര്‍ പീയൂഷ്

കൊച്ചി: താര ദമ്പതികളായ ആദിത്യന്‍ ജയനും അമ്പിളി ദേവിയും വേര്‍പിരിയലിന്റെ വക്കിലെന്ന സൂചന. അമ്പിളീ ദേവി ഫെയ്‌സ് ബുക്കില്‍ പങ്കുവച്ച മഴയെത്തും മുന്‍പേ എന്ന ചിത്രത്തിലെ പാട്ടിലെ 'കഥയറിയാതിന്നു സൂര്യന്‍ സ്വര്‍ണ്ണത്താമരയെ കൈവെടിഞ്ഞു, അറിയാതെ ആരുമറിയാതെ ചിരിതൂകും താരകളറിയാതെ അമ്പിളിയറിയാതെ ഇളം തെന്നലറിയാതെ...' എന്ന വരികള്‍ ചേര്‍ത്ത വീഡിയോ ദൃശ്യങ്ങള്‍ 'ജീവിതം' എന്ന തലക്കെട്ടോടെ പങ്കുവച്ചതോടെയാണ് കുടുംബ ബന്ധത്തിലെ വിള്ളലുകളെ പറ്റി ചര്‍ച്ചയുയരുന്നത്.

കൂടാതെ ഫേസ്ബുക് പ്രൊഫൈല്‍ പേരും പ്രൊഫൈല്‍ ചിത്രവും മാറ്റി. അമ്പിളി ആദിത്യന്‍ എന്ന പേര് മാറ്റി അമ്പിളി ദേവി എന്നു മാറ്റിയിരിക്കുകയാണ്. അമ്പിളിയും ഭര്‍ത്താവും കൂടിയുള്ള ചിത്രം മാറ്റി മക്കളുടെ ചിത്രമാണ് ഇപ്പോള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. കഴിഞ്ഞ ഏതാനം മാസങ്ങളായി ഇരുവരും അകന്നു കഴിയുകയാണ് എന്നാണ് ലഭിക്കുന്ന വിവരം. കുടുംബ പ്രശ്‌നം വേര്‍പിരിയലിന്റെ വക്കില്‍ എത്തി നില്‍ക്കുന്നതിന്റെ സൂചനയായാണ ഫെയ്‌സ് ബുക്ക് പോസ്റ്റ് എന്ന് അമ്പിളി ദേവിയുമായി ബന്ധമുള്ളവര്‍ പറയുന്നു.

നിലവില്‍ അമ്പിളീ ദേവി ചവറ കൊറ്റംകുളങ്ങരയിലെ വീട്ടിലാണുള്ളത്. പ്രദേശത്തെ കുട്ടികള്‍ക്കായി നൃത്ത വിദ്യാലയം നടത്തുകയാണ്. ആദിത്യന്‍ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്തുമാണ്. തൃശൂരിലാണ് ഇപ്പോള്‍ സ്ഥിരതാമസമെന്നാണ് മറുനാടന് ലഭിക്കുന്ന വിവരം. അമ്പിളീ ദേവിയുമായുള്ള കുടുംബ പ്രശ്‌നത്തെ തുടര്‍ന്ന് ഏറെ നാളായി തൃശൂരില്‍ തന്നെയാണ്.

ചെറിയ കുടുംബ പ്രശ്‌നങ്ങള്‍ ഉണ്ട് എന്നതൊഴിച്ചാല്‍ മറ്റ് പ്രശ്‌നങ്ങള്‍ ഇല്ലാ എന്നാണ് ആദിത്യന്റെ പ്രതികരണം. എല്ലാ വീടുകളിലും ഉള്ളതുപോലെയുള്ള പ്രശ്‌നങ്ങള്‍ ഞങ്ങള്‍ക്കിടയിലും ഉണ്ട്. അത് സമൂഹ മാധ്യമങ്ങലിലേക്ക് വലിച്ചിഴച്ചത് അമ്പിളിയുടെ പക്വതയില്ലായ്മയാണ്. പ്രശ്‌നങ്ങള്‍ രമ്യതയില്‍ പരിഹരിക്കും-ആദിത്യ പറയുന്നു.

ഇപ്പോഴും അമ്പിളി എന്റെ ഭാര്യയാണ്. സമൂഹ മാധ്യമങ്ങളില്‍ വരുന്ന ഗോസിപ്പുകളെ വകവയ്ക്കുന്നില്ല. പണ്ടു മുതലേ പഴി കേള്‍ക്കുന്ന ആളായതിനാല്‍ വലിയ ഫീല്‍ ഒന്നും ഇല്ല. പരക്കുന്നത് വസ്തുതാ വിരുദ്ധമായ കാര്യങ്ങലാണ്. എനിക്ക് ഇതൊന്നും ശ്രദ്ധിക്കാനുള്ള സമയമില്ലെന്നതാണ് പ്രധാനം. കുറേ കാലമായി നൂറ് കൂട്ടം പ്രശ്നങ്ങളിലും കടത്തിലുമാണ് ഞാന്‍ എന്നാണ് ആദിത്യന്‍ പറയുന്നത്.

2019ലാണ് അമ്പിളിയും ആദിത്യനും തമ്മിലെ വിവാഹം. ഇരുവരുടേതും പുനര്‍വിവാഹമായിരുന്നു. അധികം വൈകാതെ അമ്പിളിക്കും ആദിത്യനും ഒരു മകന്‍ പിറന്നു. അര്‍ജുന്‍ എന്നാണ് മകന് പേര്. അമര്‍നാഥ് എന്നാണ് അമ്പിളിയുടെ മൂത്ത മകന്റെ പേര്. ആദിത്യന്‍ ഇപ്പോള്‍ തന്റെ അക്കൗണ്ട് ലോക്ക് ചെയ്തിരിക്കുകയാണ്. അടുത്തിടെ ആദിത്യന്‍ തന്റെ പഴയ പേരിലേക്ക് മടങ്ങിപ്പോയിരുന്നു.

ഇപ്പോള്‍ ജയന്‍ എസ്.എസ്. എന്ന പേരിലാണ് സോഷ്യല്‍ മീഡിയ പേജുകളില്‍ ആദിത്യന്‍ ഉള്ളത്. അമ്പിളിയും ആദിത്യനും ഒരു സീരിയലില്‍ ഒന്നിച്ചഭിനയിച്ച ശേഷമായിരുന്നു വിവാഹം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category