1 GBP = 102.00 INR                       

BREAKING NEWS

കാല്‍ക്കരുത്തില്‍ ശാസം മുട്ടിച്ചു കൊന്നതിന് ഇനി ഡെറെക്കിന് അഴികള്‍ക്കുള്ളില്‍ കണ്ണീരൊഴുക്കാം; എല്ലാ ചാര്‍ജുകളിലും കുറ്റക്കാരനെന്ന് ജൂറി; ജോര്‍ജ് ഫ്ളോയ്ഡിന്റെ ജീവന്‍ എടുത്ത പോലീസുകാരന് 75 വര്‍ഷം വരെ തടവ് കിട്ടാം; ഒരു വര്‍ഷം തികയും മുന്‍പ് നീതി നടപ്പിലാക്കി അമേരിക്ക

Britishmalayali
kz´wteJI³

നീതി ലഭിക്കാന്‍ വൈകുന്നത് നീതി നിഷേധിക്കപ്പെടുന്നതിന് തുല്യമാണെന്ന് പറയാറുണ്ട്. അത്തരത്തിലുള്ള നിരവധി സംഭവങ്ങള്‍ നമ്മള്‍ കണ്ടിട്ടുമുണ്ട്. നിയമത്തിന്റെ നൂലാമാലകളിലൂടെ വലിച്ചിഴച്ച്, വര്‍ഷങ്ങളോളം നീണ്ടുപോകുന്ന നിരവധി കേസുകള്‍ നമുക്കറിയാം. അതില്‍ നിന്നെല്ലാം വ്യത്യസ്തമായി, കൊലപാതകം നടന്ന് ഒരു വര്‍ഷം പൂര്‍ത്തിയാകുന്നതിനു മുന്‍പേ കുറ്റക്കാരനെ വിചാരണ ചെയ്ത് ശിക്ഷ വിധിച്ച് നീതി നടപ്പിലാക്കിയിരിക്കുന്നു അമേരിക്കന്‍ നീതി ന്യയ വ്യവസ്ഥ.

ലോക ഏറ്റെടുത്ത''എനിക്ക് ശ്വാസം മുട്ടുന്നു'' എന്ന നിസ്സഹായതയാര്‍ന്ന നിലവിളി ഉയര്‍ത്തിയ ആത്മാവിന് ഇനി ശാന്തമായി ഉറങ്ങാം. തന്നെ കൊന്നുതള്ളിയവന് ശിക്ഷ ലഭിച്ചിരിക്കുന്നു. രണ്ടാം ഡിഗ്രി മനപൂര്‍വ്വമല്ലാത്ത നരഹത്യ, മൂന്നാം ഡിഗ്രി കൊലപാതകം, രണ്ടാം ഡിഗ്രി മനുഷ്യഹത്യ എന്നീ മൂന്ന് കൗണ്ടുകളിലും ജോര്‍ജ്ജ് ഫ്ളോയിഡിന്റെ കൊലപാതകിയായ മുന്‍ പോലീസ് ഉദ്യോഗസ്ഥന്‍ ഡെറെക് ഷോവിന്‍ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയിരിക്കുന്നു. ഇന്നലെ ഉച്ചക്കാണ് എല്ലാവരും കാത്തിരുന്ന ഈ വിധി ഉണ്ടായത്.

ഷോവിന്റെ കാല്‍മുട്ടുകള്‍ക്കിടയില്‍ ഞെരുങ്ങി മരണമടഞ്ഞ ഫ്ളോയിഡിന്റെഅവസാന നിമിഷങ്ങള്‍ ഉള്‍പ്പടെ മറ്റ് പല കാര്യങ്ങളും വിശദമായ ചോദ്യം ചെയ്യലിന് ഇടയായ കേസിനെ വിചാരണ ഹെന്നെപിന്‍ കൗണ്ടി കോടതിയില്‍ കഴിഞ്ഞ മൂന്നാഴ്ച്ചയായി നടക്കുകയായിരുന്നു. 2020 മേയ് 25 നായിരുന്നു സംഭവം നടന്നത്. കോടതി ഉത്തരവിനെ തുടര്‍ന്ന് ജാമ്യത്തിലായിരുന്ന ഷോവിനെ, കോടതിമുറിയില്‍ വച്ചുതന്നെ അറസ്റ്റ് ചെയ്ത് കൈയ്യാമം വച്ച് ജയിലിലേക്ക് കൊണ്ടുപോയി.

ഷോവിന്റെ പേരില്‍ ആരോപിക്കപ്പെട്ട്, ഇപ്പോള്‍ തെളിഞ്ഞിരിക്കുന്ന ഓരോ കുറ്റത്തിനും 12.5 വര്‍ഷം മുതല്‍ 40 വര്‍ഷം വരെ തടവ് ലഭിക്കാം. അതയത്, ശിക്ഷയെല്ലാം തുടര്‍ച്ചയായി അനുഭവിക്കുകയാണെങ്കില്‍ 29 മുതല്‍ 75 വര്‍ഷം വരെ അയാള്‍ ജയിലില്‍ കഴിയേണ്ടതായി വരും. കോടതിക്ക് പുറത്ത് കാത്തുനിന്ന ജനാരവം ആര്‍പ്പുവിളികളോടെയാണ് ഈ വിധിയെ സ്വീകരിച്ചത്. അവരുടെ ആഹ്ലാദാരവങ്ങള്‍ ഒഴുകി ഇപ്പോള്‍ ഫ്ളോയ്ഡ് ചത്വരം എന്നറിയപ്പെടുന്ന, സംഭവസ്ഥലം വരെയെത്തി. വിചാരണ തുടങ്ങുന്ന ദിവസമ്മ് കോടതിയിലേക്കുള്ള കല്‍പ്പടവില്‍ മുട്ടുകുത്തി പ്രാര്‍ത്ഥിച്ച് അകത്തുകടന്ന ഫ്ളോയിഡിന്റെ സഹോദര്‍ന്‍ ഫിലോനോയിസും വിധി പ്രസ്താവം കേള്‍ക്കാന്‍ കോടതിക്ക് അകത്തുണ്ടായിരുന്നു.

വിധി പ്രസ്താവത്തിനുശേഷം കൈയ്യാമം വെച്ച് ജയിലിലേക്ക് കൊണ്ടുപോകുമ്പോള്‍ ഷോവിന്‍ തീര്‍ത്തും നിര്‍വികാരനായിരുന്നു. വിധിക്കെതിരെ അപ്പീല്‍ പോകാന്‍ പ്രതിക്ക് 60 ദിവസത്തെ സാവകാശമുണ്ട്. വിധിയുടെ എല്ലാ വശങ്ങളും വിശദമായി പരിശോധിച്ചതിനു ശേഷമായിരിക്കും ഷോവിന്റെ അഭിഭാഷകര്‍ അപ്പീലിനു പോകുന്ന കാര്യം പരിഗണിക്കുക. സംഭവം നടന്ന സ്ഥലത്തു നിന്നും ഏറെ ദൂരയല്ലായിരുന്നു വിചാരണ കോടതി. ഇത് കോടതിയില്‍ സമ്മര്‍ദ്ദം ശക്തമാക്കി. ഇക്കാരണത്തിനു പുറമെ, മാധ്യമ വിചാരണയും അപ്പീലില്‍, കോടതിവിധിയെ സ്വാധീനിക്കാന്‍ ഇടയാക്കിയ കാരണങ്ങളായി ചൂണ്ടിക്കാണിക്കും എന്നാണ് അറിയാന്‍ കഴിയുന്നത്. മാത്രമല്ല, ഫ്ളോയ്ഡിന്റെ കുടുംബത്തിന് 27 മില്ല്യണ്‍ പൗണ്ടിന്റെ സഹായം സര്‍ക്കാര്‍ പ്രഖ്യാപിച്ചത്, കോടതിക്ക് ഈ കേസില്‍ ഒരു മുന്‍വിധി ഉണ്ടാകാനിടയാക്കിയിട്ടുണ്ടെന്നും പ്രതിഭാഗം അപ്പീല്‍ കോടതിയില്‍ വാദിച്ചേക്കും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category