1 GBP = 102.00 INR                       

BREAKING NEWS

ഒടുവില്‍ യൂറോപ്യന്‍ ഫുട്ബോളിലെ പ്രേതബാധ ഒഴിഞ്ഞു; എല്ലാ പ്രീമിയര്‍ ലീഗ് ക്ലബ്ബുകളും യൂറോപ്യന്‍ സൂപ്പര്‍ ലീഗില്‍ നിന്നും പിന്മാറി; ഫുട്ബോള്‍ പ്രേമികള്‍ക്ക് മുന്‍പില്‍ ക്ലബ്ബുകള്‍ കീഴടങ്ങിയ കഥ

Britishmalayali
kz´wteJI³

ഫുട്ബോള്‍ ആരാധകരുടെ ശക്തമായ ഇടപെടലില്‍ യൂറോപ്യന്‍ ഫുട്ബോളില്‍ ശക്തിപ്രാപിച്ചുവന്ന ആഭ്യന്തരയുദ്ധം ഇല്ലാതെയാവുകയാണ്. ശക്തമായ പ്രതിഷേധത്തേ തുടര്‍ന്ന് യൂറോപ്യന്‍ സൂപ്പര്‍ ലീഗില്‍ ഉള്‍പ്പെട്ടിരുന്ന ആറ് ഇംഗ്ലീഷ് ക്ലബ്ബുകളും അതില്‍ നിന്നും പിന്മാറി. സൂപ്പര്‍ലീഗില്‍ നിന്നും പിന്മാറുന്ന കാര്യം ആദ്യം അറിയിച്ചത് മാഞ്ചസ്റ്റര്‍ സിറ്റി ആയിരുന്നു. ആരാധകരുടെയും കളിക്കാരുടെയുമൊക്കെ പ്രതിഷേധം കനത്തതോടെ ക്ലബ്ബിന് വേറെ വഴി ഇല്ലാതെ വരികയായിരുന്നു.

തൊട്ടുപുറകെ ചെല്‍സയും സൂപ്പര്‍ലീഗില്‍ നിന്നും വിട്ടുനില്‍ക്കുന്നതായി പ്രഖ്യാപിച്ചു. ഏറെ സമയം കഴിയും മുന്‍പ് തന്നെ എല്ലാവരെയും അദ്ഭുതപ്പെടുത്തിക്കൊണ്ട് ആര്‍സനല്‍, മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, ലിവര്‍പൂള്‍, ടൊട്ടെന്‍ഹാം ഹോട്സ്പര്‍ എന്നീ ക്ലബ്ബുകളും ടൂര്‍ണമെന്റില്‍ നിന്നും പിന്മാറുന്നതായി അറിയിച്ചു. തങ്ങളുടെ നീക്കം ആരാധകരുടെ കോപത്തിനും, രാഷ്ട്രീയ നേതൃത്വത്തിന്റെ അപ്രീതിക്കും കാരണമാകുന്നു എന്ന് തിരിച്ചറിഞ്ഞ ഈ ആറ് ക്ലബ്ബുകളുടെയും ഉടമകള്‍ നേരത്തേ ഒരു അടിയന്തര യോഗം ചേര്‍ന്നിരുന്നു.

തങ്ങള്‍ക്ക് തെറ്റുപറ്റിയെന്നും, അതില്‍ ക്ഷചോദിക്കുന്നു എന്നും പറഞ്ഞാണ് യൂറോപ്യന്‍ സൂപ്പര്‍ ലീഗില്‍ നിന്നും ഒഴിയുന്ന കാര്യം ആര്‍സനല്‍ ആരാധകരെ അറിയിച്ചത്. അതേസമയം, സ്വന്തം കളിക്കാര്‍ ഉള്‍പ്പടെ നിരവധി പേരില്‍ നിന്നാണ് ലിവര്‍പൂള്‍ ക്ലബ്ബിന് സമൂഹമാധ്യമങ്ങളില്‍ ഏറെ വിമര്‍ശനം ഏറ്റുവാങ്ങേണ്ടതായി വന്നത്. ലിവര്‍പൂള്‍, മാഞ്ചസ്റ്റര്‍ യുണൈറ്റഡ് എന്നീ ക്ലബ്ബുകളുടെ ഉടമയായ അമേരിക്കന്‍ ബിസിനസ്സുകാരനായിരുന്നു യൂറോപ്യന്‍ സൂപ്പര്‍ലീഗ് എന്ന ആശയത്തിനു പിറകിലെ പ്രധാനി. റയല്‍ മാഡ്രിഡ്, എ സി മിലാന്‍ തുടങ്ങിയ പ്രധാന യൂറോപ്യന്‍ ക്ലബ്ബുകളേയും ഇതില്‍ ഉള്‍ക്കൊള്ളിച്ചിരുന്നു.

നേരത്തേ യൂറോപ്പിലെ പ്രമുഖ ക്ലബ്ബുകള്‍ ചേര്‍ന്ന് യൂറോപ്യന്‍ സൂപ്പര്‍ ലീഗ് പ്രഖ്യാപിച്ചപ്പോള്‍ അത് ഫുട്ബോള്‍ പ്രേമികളില്‍ കനത്ത ആശങ്കയുണര്‍ത്തിയിരുന്നു. തുടര്‍ന്ന് കടുത്ത പ്രതിഷേധമായിരുന്നു ഈ തീരുമാനത്തിനെതിരെ ഉയര്‍ന്നത്. പണം മാത്രം ലാക്കാക്കി ഫുട്ബോളിനെ കുരുതികൊടുക്കുകയാണ് എന്ന ആക്ഷേപമായിരുന്നു എല്ലായിടത്തും മുഴങ്ങിക്കേട്ടത്. പലയിടങ്ങളിലും ഇതില്‍ ഉള്‍പ്പെട്ട ക്ലബ്ബുകളുടെ ഉടമകള്‍ക്കെതിരെ ആരാധകര്‍ കടുത്ത പ്രതിഷേധമുയര്‍ത്തി. ബ്രിറ്റണെതിരായുള്ള പ്രീമിയര്‍ ലീഗ് മത്സരത്തിനെത്തിയ ചെല്‍സിയയുടെ കോച്ചിനെ ആരാധകര്‍ മൈതാനത്തിനകത്തെക്ക് പ്രവേശിപ്പിച്ചില്ല.

എന്നല്‍, സൂപ്പര്‍ലീഗില്‍ നിന്നും ഒഴിവാകുന്നു എന്ന പ്രഖ്യാപനം വന്ന ഉടന്‍ തന്നെ അതുവരെ ആരോപണങ്ങള്‍ ഉയര്‍ത്തിയിരുന്ന ക്ലബ്ബ് ആരാധകര്‍, പഴയതെല്ലാം മറന്ന് തങ്ങളുടെ പ്രിയപ്പെട്ട ക്ലബ്ബുകള്‍ക്ക് അനുകൂലമായ മുദ്രാവാക്യങ്ങള്‍ മുഴക്കി വിജയാശംസകള്‍ നേര്ന്നു. യൂറോപ്യന്‍ സൂപ്പര്‍ ലീഗ് സധ്യമായിരുന്നെങ്കില്‍, ഇതില്‍ ഉള്‍പ്പെട്ടിരിക്കുന്ന 12 പ്രധാന ക്ലബ്ബുകള്‍ അതിരുകളില്ലാതെ പണം സമ്പാദിക്കുമായിരുന്നു. അതേസമയം ചെറിയ ക്ലബ്ബുകളുടെ നിലനില്‍പ്പ് തന്നെ ചോദ്യത്തിലാകുമായിരുന്നു. ചാമ്പ്യന്‍സ് ലീഗ്, പ്രീമിയര്‍ ലീഗ് തുടങ്ങിയവയ്ക്ക് പ്രസക്തി നഷ്ടപ്പെടുന്നതോടെ താഴെ തട്ടിലുള്ള ക്ലബ്ബുകള്‍ക്കും അവസരങ്ങള്‍ ഏറെ നഷ്ടപ്പെടുമായിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category