1 GBP = 102.00 INR                       

BREAKING NEWS

ഒരു ജീവന്‍ രക്ഷിക്കാന്‍ ആംബുലന്‍സില്‍ വച്ച് രക്തം നല്‍കി; ബ്ലാക്ക്ബേണിലെ നഴ്സിനെ എന്‍എച്ച്എസ് വട്ടം കറക്കിയത് നാലുവര്‍ഷം; ഒടുവില്‍ ലിയോണ എന്‍എച്ച്എസിലേക്ക്

Britishmalayali
kz´wteJI³

ന്‍എച്ച്എസിലെ ഒരു നഴ്സിന് നീതിതേടി അലയേണ്ടിവന്നത് നീണ്ട നാലുവര്‍ഷങ്ങള്‍. അവര്‍ ചെയ്ത തെറ്റോ, ഒരു ജീവന്‍ രക്ഷിച്ചു എന്നതും. ഗര്‍ഭഛിദ്രം സംഭവിച്ച രക്തം വാര്‍ന്നൊഴുകുന്ന ഒരു സ്ത്രീക്ക് അതിവേഗത്തില്‍ പോകുന്ന ആംബുലന്‍സില്‍ വച്ച് രക്തം നല്‍കി എന്ന തെറ്റിന് ലിയോണ ഹാരിസ് എന്ന 48 കാരിയായ നഴ്സിനെതിരെ നടന്ന ഔദ്യോഗിക അന്വേഷണം നീണ്ടത് നാലു വര്‍ഷത്തോളമായിരുന്നു. എന്നിരുന്നാലും, അവസാനം നീതിദേവത കണ്ണുതുറന്നു. ലിയോണ കുറ്റവിമുക്തയായി.

2017 ഫെബ്രുവരിയിലായിരുന്നു സംഭവം നടന്നത്. റോയല്‍ ബ്ലാക്ക്ബേണ്‍ ഹോസ്പിറ്റലില്‍ നിന്നും ബേണ്‍ലി ജനറല്‍ ഹോസ്പിറ്റലിലേക്ക് മാറ്റുകയായിരുന്നു അന്ന് 31 വയസ്സുണ്ടായിരുന്ന രോഗിയെ ഗര്‍ഭഛിദ്രത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലെത്തിയതിനെ തുടര്‍ന്ന് മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. രക്തം നല്‍കിക്കൊണ്ടു തന്നെയാണ് രോഗിയെ ആംബുലന്‍സില്‍ കയറ്റിയത്. എന്നാല്‍ വഴിയിലാണ് ബാഗിലെ രക്തം തീരുവാന്‍ പോകുന്നത് ലിയോണ തിരിച്ചറിയുന്നത്. ആശുപത്രിയില്‍ എത്തുവാന്‍ ഏറെ സമയവും എടുക്കും. കൂടെക്കരുതിയിരുന്ന മറ്റൊരു ബാഗിലെ രക്തം ഉപയോഗിക്കുവാനുള്ള സമയവും തീരാറാകുന്നു.

ആശുപത്രികളിലെ ഔപചാരികതയോ അല്ലെങ്കില്‍ പാലിക്കേണ്ട ചിട്ടവട്ടങ്ങളോ ഒന്നും തന്നെ അപ്പോള്‍ ലിയോണയ്ക്ക് ഓര്‍ക്കാനായില്ല ആ മനസ്സില്‍ ഉണ്ടായിരുന്ന ഏക ചിന്ത രോഗിയുടെ ജീവന്‍ എങ്ങനെയെങ്കിലും രക്ഷിക്കുക എന്നതു മാത്രമായിരുന്നു. ഇളകിയാടി അതിവേഗത്തില്‍ പായുന്ന ആംബുലന്‍സില്‍ വച്ചുതന്നെ അവര്‍ ഒരു പാരാമെഡിക്കിന്റെ സഹായത്തോടെ അതിവിദഗ്ദമായി രക്തബാഗ് മാറ്റി മറ്റൊന്ന് വച്ച് രോഗിയെ രക്ഷിക്കുന്നു. ആശുപത്രിയിലെത്തി ഒരു ചെറിയ ശസ്ത്രക്രിയക്ക് ശേഷം സുഖം പ്രാപിച്ച രോഗി ഫേസ്ബുക്കില്‍ ലിയോണക്ക് നന്ദി പറഞ്ഞുകൊണ്ട് പോസ്റ്റിടുകയും ചെയ്തു.

എന്നാല്‍, എന്‍എച്ച്എസിലെ മേലധികാരികള്‍ക്ക് ഈ പ്രവര്‍ത്തി ഇഷ്ടമായില്ല. ചട്ടങ്ങളുടെ ലംഘനമാണ് ഒരു ജീവന്‍ രക്ഷിച്ചു എന്ന പുണ്യപ്രവര്‍ത്തിയേക്കാള്‍ പ്രാധാന്യം നല്‍കി അവര്‍ പരിഗണിച്ചത്. ഔപചാരികതയുടെ ദുശ്ശാഠ്യങ്ങള്‍ക്ക് മുന്നില്‍ അങ്ങനെ ഒരു ജീവന്‍ രക്ഷിച്ചത് പൊറുക്കാനാകാത്ത കുറ്റമായി മാറി. അന്വേഷണ വിധേയമായി ലിയോണയെ താത്ക്കാലികമായി ജോലിയില്‍ നിന്നും മാറ്റി നിര്‍ത്തുകയും ചെയ്തു.

തുടര്‍ന്ന് മറ്റ് നിവര്‍ത്തിയില്ലാതെ ലിയോണയും നിയമപോരാട്ടം തെരഞ്ഞെടുക്കുകയായിരുന്നു. ആ കേസിലാണ് ഇപ്പോള്‍ വിധി വന്നിരിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ലിയോണയുടെ സഹപ്രവര്‍ത്തകര്‍ നല്‍കിയ മൊഴികളില്‍ മനേജ്മെന്റ് ഇടപെട്ട് തിരുത്തലുകള്‍ വരുത്തിയതായി കണ്ടെത്തിയ ട്രിബ്യുണല്‍ ഈ നടപടിയെ നിശിതമായി വിമര്‍ശിച്ചു. എന്‍എച്ച്എസിലെ ദുര്‍ഭരണം അവസാനിപ്പിക്കുമെന്ന് പ്രതിജ്ഞ ചെയ്ത ഹെല്‍ത്ത് സെക്രട്ടറി മാറ്റ് ഹാന്‍കോക്കിന്‍ ഒരു വലിയ വെല്ലുവിളി ആയിരിക്കുകയാണ് ഈ വിധി.

അച്ചടക്ക നടപടി എടുത്തതിനെ തുടര്‍ന്ന് എന്‍എച്ച്എസിലെ ജോലിയില്‍ നിന്നും പിരിയേണ്ടി വന്ന് ലിയോണക്ക് അര്‍ഹമായതെല്ലാം നല്‍കണമെന്ന ആവശ്യം ഇതോടെ ശക്തമാവുകയാണ്. 2020-ല്‍ ഫ്ളോറന്‍സ് നൈറ്റിംഗേല്‍ നഴ്സ് ഓഫ് ദി ഇയര്‍ അവാര്‍ഡിന്റെ ഫൈനലിസ്റ്റായിരുന്ന ലിയോണ ഇപ്പോള്‍ എന്‍എച്ച്എസിന് പുറത്ത് സ്വകാര്യമേഖലയില്‍ ജോലി ചെയ്യുകയാണ്. അരിയും തീര്‍ന്നു ആശാരിച്ചിയേയും കടിച്ചു എന്നിട്ടും പട്ടിക്ക് മുറുമുറുപ്പ് എന്നതായിരുന്നു എന്‍എച്ച്എസ് ട്രസ്റ്റിന്റെ ലൈന്‍. കോവിഡ് പ്രതിസന്ധിക്കാലത്ത് നഴ്സുമാരുടെ ക്ഷാമം നിലനില്‍ക്കെ തന്നെ ലിയോണയെ നഴ്സായി പ്രവര്‍ത്തിക്കുന്നതില്‍ നിന്നും വിലക്കണമെന്ന് ആവശ്യപെട്ട് ട്രസ്റ്റ് നഴ്സിംഗ് ആന്‍ഡ് മിഡ്വഫറി കൗണ്‍സിലിനെ സമീപിച്ചു.

ഇത്തരമൊരു അടിയന്തര സാഹചര്യം ഇനിയും വന്നാല്‍ ഇതുതന്നെ താന്‍ ചെയ്യുമെന്ന് ലിയോണ പറഞ്ഞു എന്നായിരുന്നു ട്രസ്റ്റ് ഡയറക്ടര്‍ ക്രിസ്റ്റിന പിയേഴ്സണ്‍ കൗണ്‍സിലിനു നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നത്. എന്നാല്‍, മൂന്നു മക്കളുടെ അമ്മയായ അന്നത്തെ രോഗി, ലിയോണയാണ് തന്റെ ജീവന്‍ രക്ഷിച്ചതെന്ന് കൗണ്‍സിലിനെ ബോധ്യപ്പെടുത്തിയതിന്റെ പശ്ചാത്തലത്തില്‍ കൗണ്‍സില്‍ ട്രസ്റ്റിന്റെ ആവശ്യം തള്ളി. അതേസമയം, ഈസ്റ്റ് ലങ്കാഷയറും എംപ്ലോയ്മെന്റ് ട്രിബ്യുണലിന്റെ ചെലവായ ഒരു ലക്ഷം പൗണ്ടിനു വേണ്ടി ലിയോണയുടെ മേല്‍ സമ്മര്‍ദ്ദം വര്‍ദ്ധിപ്പിച്ചുവന്നു.

ലിയോണ കുറ്റക്കാരിയെന്ന് കണ്ടെത്തിയ അന്വേഷണത്തില്‍ രോഗിയേയോ അവരെ ചികിത്സിച്ച ഡോക്ടറേയോ അന്വേഷണ പരിധിയില്‍ കൊണ്ടുവന്നില്ല എന്നു മാത്രമല്ല, അവരില്‍ നിന്നും മൊഴിയെടുക്കുക പോലും ഉണ്ടായിട്ടില്ലെന്നും കൗണ്‍സില്‍ കണ്ടെത്തി. മാത്രമല്ല, ചില സഹപ്രവര്‍ത്തകര്‍ നല്‍കിയ മൊഴികളില്‍ തിരുത്തലുകള്‍ വരുത്തുകയും ചെയ്തിട്ടുണ്ട്. താന്‍ മേലധികാരികളുടെ വിവേചനത്തിന് ഇരയാവുകയായിരുന്നു എന്നാണ് ലിയോണ പറഞ്ഞത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category