1 GBP = 102.00 INR                       

BREAKING NEWS

കോവിഡ് ലക്ഷണങ്ങളെ നേരിടാ ന്‍ മരുന്ന് വികസിപ്പിക്കാനൊരുങ്ങി ബ്രിട്ടന്‍; അടിയന്തര സാഹചര്യം കഴിഞ്ഞാല്‍ മരുന്ന് നല്‍കി വീട്ടില്‍ വിടും; വാക്‌സിനേഷനു ശേഷം ബ്രിട്ടന്‍ അടുത്ത ഘട്ടത്തിലേക്ക്

Britishmalayali
kz´wteJI³

ബ്രിട്ടീഷ് സര്‍ക്കാരിനെ ആന്റിവൈറല്‍ ടാസ്‌ക് ഫോഴ്സിന്റെ ശ്രമഫലമായി അടുത്ത ശരത്ക്കാലം മുതല്‍ കോവിഡ് രോഗികള്‍ക്ക് വീട്ടിലിരുന്ന് ചികിത്സിക്കാന്‍ ആവശ്യമായ മരുന്നുകള്‍ ലഭ്യമാകും. ഇനിയുള്ള കാലം കൊറോണയ്ക്കൊപ്പം ജീവിക്കേണ്ടതായി വരും എന്ന യാഥാര്‍ത്ഥ്യം മനസ്സിലാക്കി, രോഗബാധിതര്‍ ആശുപത്രിയെ സമീപിക്കാതെ വീട്ടിലിരുന്ന് തന്നെ ചികിത്സിക്കാനുള്ള സൗകര്യമൊരുക്കുവാനാണ് ബ്രിട്ടീഷ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. അതിനായി ശാസ്ത്രജ്ഞന്മാരുടെ ഒരു കൂട്ടായ്മ രൂപീകരിക്കും.

വാക്സിനേഷന്‍ പദ്ധതിയിലൂടെ കോവിഡ് വ്യാപനത്തെ വിജയകരമായി ചെറുത്ത ബ്രിട്ടന്റെ ഈ മേഖലയിലെ അടുത്ത കാല്‍വയ്പായാണ് ഈ നടപടിയെ കാണുന്നത്. കോവിഡിന് നല്‍കേണ്ട മരുന്ന് ഏതാണെന്ന് ഇനിയും തീരുമാനിച്ചിട്ടില്ല. എന്നാല്‍, വൈറസിനെതിരായുള്ള മരുന്നുകള്‍ വികസിപ്പിക്കാന്‍ പല ഫാര്‍മസ്യുട്ടിക്കല്‍ കമ്പനികളും മുന്നോട്ടുവന്നിട്ടുണ്ട്. ഇതുവരെയുള്ള ഗവേഷണങ്ങളെല്ലാം ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ എത്തുന്ന രോഗികളെ രക്ഷിക്കുന്നതുമായി ബന്ധപ്പെട്ടുള്ളതായിരുന്നു. ഇതുവരെ, വീട്ടില്‍ തന്നെ ചികിത്സയൊരുക്കുന്നതിനെ കുറിച്ച് ചിന്തിച്ചിരുന്നില്ല.

ആസ്മാ രോഗികള്‍ ഉപയോഗിക്കുന്ന 15 പൗണ്ട് വിലയുള്ള ഇന്‍ഹേലര്‍ ഉപയോഗിച്ചാല്‍ മൂന്നു ദിവസത്തിനുള്ളില്‍ രോഗം ഭേദമാകുമെന്ന് ചില പരീക്ഷണങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്. എന്നല്‍, അത് ഒരു സാധാരണ ചികിത്സാ രീതിയായി സ്വീകരിക്കാന്‍ തക്കവണ്ണമുള്ള തെളിവുകള്‍ ലഭിച്ചിട്ടില്ല. ഇപ്പോള്‍, കോവിഡ് രോഗികള്‍ക്ക് വീട്ടില്‍ തന്നെ ചികിത്സിക്കാന്‍ സൗകര്യപ്പെടും വിധം ചുരുങ്ങിയത് രണ്ട് ചെലവു കുറഞ്ഞ ചികിത്സാ രീതികളെങ്കിലും ശാസ്ത്രലോകം നിര്‍ദ്ദേശിക്കും എന്ന പ്രതീക്ഷയിലാണ് സര്‍ക്കാര്‍.

സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, വിദ്യാഭ്യാസ വിചക്ഷണന്മാര്‍, മരുന്ന് നിര്‍മ്മാതാക്കള്‍ എന്നിവരെ ചേര്‍ത്തായിരിക്കും ഇതിനായുള്ള പാനല്‍ രൂപീകരിക്കുക. പുതിയ, ഫലക്ഷമമായ ആന്റി വൈറല്‍ മരുന്നുകള്‍ കണ്ടുപിടിക്കുക എന്നതായിരിക്കും ഈ പാനലിന്റെ കര്‍ത്തവ്യം. ഇത്തരത്തില്‍ ഫലപ്രദമായ ഒരു ആന്റിവൈറല്‍ മരുന്ന് കണ്ടുപിടിച്ചാല്‍ ഭാവിയിലെ വൈറസ് ആക്രമണങ്ങള്‍ക്ക് എതിരെയും ഇവ ഉപയോഗിക്കാന്‍ കഴിഞ്ഞേക്കും.

വരുന്ന ശരത്ക്കാലത്തോടെ ബ്രിട്ടനിലെ പ്രായപൂര്‍ത്തിയായ എല്ലാവര്‍ക്കും വാക്സിനേഷന്‍ നല്‍കിക്കഴിഞ്ഞിരിക്കും. എന്നിരുന്നാലും വാക്സിന്‍ സമ്പൂര്‍ണ്ണ സംരക്ഷണം നല്‍കുന്നു എന്ന് ആരോഗ്യരംഗത്തെ വിദഗ്ദര്‍ വിശ്വസിക്കുന്നില്ല. മാത്രമല്ല, മറ്റ് ആരോഗ്യ പ്രശ്നങ്ങള്‍ മൂലം ചിലര്‍ക്ക് വാക്സിന്‍ എടുക്കാന്‍ ആകാതെയും വന്നേക്കാം. എല്ലാവര്‍ഷവും ഫ്ളൂ എത്തുന്നതുപോലെ ഇനി മുതല്‍ കോവിഡും ഒരു നിത്യസന്ദര്‍ശകനായി മാറുമെന്ന് സര്‍ക്കാര്‍ കരുതുന്നു. അത്തരം ഒരു സാഹചര്യത്തിലാണ് പുതിയ ചികിത്സാ രീതികളുമായി ആരോഗ്യ മേഖലയ്ക്ക് മുകളില്‍ വന്നേക്കാവുന്ന സമ്മര്‍ദ്ദം കുറയ്ക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category