1 GBP = 102.00 INR                       

BREAKING NEWS

ഒരു മിനിട്ടില്‍ 110 വെടികള്‍ ഉതിര്‍ക്കുന്ന യന്ത്രത്തോക്കുകള്‍ നിറയുണ്ടകളോടെ; മിഴി തുറന്ന് ലേസര്‍ ബന്ധിത മിസൈലുകള്‍; ഉക്രെയിന്‍ അതിര്‍ത്തിയില്‍ റഷ്യ ഒരുക്കിയിരിക്കുന്നത് 15 സൂപ്പര്‍സോണിക് യുദ്ധവിമാനങ്ങള്‍; ചിത്രങ്ങള്‍ പുറത്തായതോടെ സമവായത്തിന് ശ്രമിച്ച് ലോകം

Britishmalayali
kz´wteJI³

ക്രെയിന്‍ അതിര്‍ത്തി യുദ്ധക്കളമാവുകയാണ്. ഏതുനിമിഷവും പറന്നുയരാന തയ്യാറായി അതിര്‍ത്തിയില്‍ നിന്നും കേവലം നൂറു മൈലുകള്‍ക്കിപ്പുറം തയ്യാറായി ഇരിക്കുന്നത് റഷ്യയുടെ 15 സൂപ്പര്‍സോണിക് ഫൈറ്റര്‍ വിമാനങ്ങളാണ്. ക്രെംലിനില്‍ പച്ചക്കൊടി ഉയരുന്നതും കാത്തിരിക്കുകയാണവര്‍. ഇതോടൊപ്പം എടുത്ത മറ്റ് ഉപഗ്രഹ ചിത്രങ്ങളും കാണിക്കുന്നത് റഷ്യ ഒരു വ്യോമയുദ്ധത്തിനും സുസജ്ജമായിരിക്കുന്നു എന്നാണ്. നാറ്റോ പിന്തുണയുള്ള ഉക്രെയിനെ റഷ്യ ഏത് നിമിഷവും ആക്രമിച്ചേക്കാം എന്ന ഭയം ഇതോടെ ശക്തമായിട്ടുണ്ട്.

മൊറോസോവ്സ്‌കിലെ റണ്‍വേയിലാണ് 15 എസ് യു- 34 ഫൈറ്റര്‍ ബോംബറുകള്‍ ആജ്ഞയ്ക്കായി കാതോര്‍ത്ത് കിടക്കുന്നത്. ലേസര്‍ നിര്‍ദ്ദേശത്തില്‍ ലക്ഷ്യസ്ഥാനത്ത് പതിക്കാന്‍ കഴിവുള്ള മിസൈലുകളും ഒരു മിനിറ്റില്‍ 1,800 റൗണ്ട് വെടിയുതിര്‍ക്കാന്‍ കഴിവുള്ള 30 എം എം ഓട്ടോകനോനുകളും ഉള്ള ഈ വിമാനങ്ങള്‍ക്ക് മണിക്കൂറില്‍ 1,367 മൈല്‍ വേഗതയില്‍ വരെ പറക്കാന്‍ കഴിയും. ഉക്രെയില്‍ അതിര്‍ത്തിയില്‍, ക്രിമയയ്ക്കുള്ളിലായി നേരത്തേ വലിയൊരു സംഘം കരസേനയെ വിന്യസിച്ചിരുന്നു. ഇതിനുപുറമെയാണ് ആകാശയുദ്ധത്തിനുള്ള ഈ തയ്യാറെടുപ്പുകള്‍.

ഉക്രെയിന്‍ അതിര്‍ത്തിയിലും ക്രിമിയയിലുമായി 80,000 സൈനികരെ വിന്യസിച്ചിട്ടുണ്ടെന്നാണ് കണക്ക്. മാസം അവസാനത്തോടെ മറ്റൊരു 30,000 സൈനികര്‍ കൂടി എത്തിച്ചേരും. ഇതിനുപുറമേ നിരവധി ഹെലികോപ്റ്ററുകള്‍, സോക്ക് ജനറേറ്ററുകള്‍, ഡ്രോണുകള്‍ തുടങ്ങിയവയും ഒരു സൈനിക് ആശുപത്രിയും അതിര്‍ത്തിയില്‍ സുസജ്ജമാക്കിയിരിക്കുന്നു. ഇന്നലെ, ക്രിമിയയുടെയും കരിങ്കടലിന്റെ ആകാശം ഭാഗികമായി അടച്ചുകൊണ്ട് റഷ്യ ഉത്തരവിറക്കി. 20 ല്‍ അധികം യുദ്ധക്കപ്പലുകള്‍ ഉള്‍ക്കൊള്ളുന്ന നവിക പരിശീലനം കരിങ്കടലില്‍ തുടരുമെന്നും റഷ്യ വ്യക്തമാക്കിയിട്ടുണ്ട്.

ഉക്രെയിന്‍ അതിര്‍ത്തിയില്‍ ഉടനീളമായി 15 സ്ഥലങ്ങളിലാണ് സൈനിക നീക്കങ്ങള്‍ റഷ്യ നടത്തുന്നതെന്ന് ഉപഗ്രഹചിത്രങ്ങള്‍ പറയുന്നു. റഷ്യന്‍ സൈനിക വിന്യാസത്തിന്റെ ഏറ്റവും പുതിയ ഉപഗ്രഹ ചിത്രങ്ങള്‍ വന്നതോടെ ലോകരാജ്യങ്ങള്‍ കൂടുതല്‍ ആശങ്കയിലായിട്ടുണ്ട്. അമേരിക്കയും സഖ്യകക്ഷികളും ഇത് ഗൗരവമായി എടുക്കണമെന്ന് സി ഐ എ ഡയറക്ടര്‍ വില്യം ബേണ്‍സ് ഇന്നലെ പറഞ്ഞു. ഉക്രെയിന്‍ ഉള്‍പ്പടെയുള്ള വിദേശ രാജ്യങ്ങളുടെ കപ്പലുകള്‍ക്ക് കരിങ്കടലില്‍ നിന്നും അസോവ് കടലിലേക്കുള്ള പ്രവേശനം അടുത്ത ആറ് മാസത്തേക്ക് നിരോധിച്ച റഷ്യന്‍ നടപടി അന്താരാഷ്ട്ര സമൂഹത്തോടുള്ള വെല്ലുവിളിയായാണ്' പാശ്ചാത്യ രാജ്യങ്ങള്‍ കാണുന്നത്.

1990-ല്‍ ബാള്‍ക്കന്‍ യുദ്ധം മുതല്‍ തന്നെ യൂറോപ്പിലെ ഏറ്റവും രക്തരൂക്ഷിതമായ യുദ്ധമാണ് ഇരുരാജ്യങ്ങള്‍ക്കും ഇടയില്‍ നടന്നിട്ടുള്ളത്. 2014-ല്‍ റഷ്യ അതിക്രമിച്ചു കടന്നതിനുശേഷം ഏകദേശം 14,000 ത്തോളം പേര്‍ മരണമടഞ്ഞിട്ടുണ്ട്. ഏകദേശം 1.5 ദശലക്ഷം പേര്‍ തങ്ങളുടെ വീടും സ്വത്തുക്കളും ഉപേക്ഷിച്ചു ലായനം ചെയ്യുവാന്‍ നിര്‍ബന്ധിതരായിട്ടുമുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category