1 GBP = 102.00 INR                       

BREAKING NEWS

മരണം 33 ആണെങ്കിലും രോഗികളുടെ എണ്ണം 2500ല്‍ നിര്‍ത്തി ബ്രിട്ടന്‍ അതിജീവിക്കുമ്പോള്‍ ഭീഷണി ഉയര്‍ത്തുന്നത് ഇന്ത്യന്‍ വകഭേദം; ഇതിനോടകം യുകെയില്‍ റിപ്പോര്‍ട്ട് ചെയ്തത് 215 ഇന്ത്യന്‍ കോവിഡ് കേസുകള്‍

Britishmalayali
kz´wteJI³

ന്ത്യന്‍ വകഭേദം ഉയര്‍ത്തുന്ന ഭീഷണി നിലനില്‍ക്കുമ്പോഴും കേവലം 2524 പുതിയ രോഗികളും 33 മരണങ്ങളുമായി കോവിഡ് നിയന്ത്രണാധീനമാണെന്ന് ബ്രിട്ടന്‍ സ്ഥാപിച്ചു. കഴിഞ്ഞയാഴ്ച്ചയിലെ കണക്കുമായി തട്ടിച്ചുനോക്കുമ്പോള്‍ 2.1 ശതമാനത്തിന്റെ വര്‍ദ്ധനവ് പ്രതിദിന രോഗവ്യാപന തോതില്‍ ഉണ്ടായിട്ടുണ്ടെങ്കിലും കാര്യങ്ങള്‍ നിയന്ത്രാണാധീനമാണെന്ന് തന്നെയാണ് ഈ രംഗത്തെ വിദഗ്ദര്‍ വിലയിരുത്തുന്നത്. കാരണം പരിശോധനാ നിരക്ക് കുത്തനെ വര്‍ദ്ധിച്ചിട്ടുണ്ട്. പ്രതിദിനം 9 ലക്ഷം പരിശോധനകള്‍ നടത്തി വന്നിരുന്നപ്പോള്‍, കഴിഞ്ഞ ശനിയാഴ്ച്ച നടത്തിയത് 1.7 മില്ല്യണ്‍ പരിശോധനകളാണ്.

മരണനിരക്കിലും നേരിയ വര്‍ദ്ധനവുണ്ടായിട്ടുണ്ടെങ്കിലും, സാധാരണയായി പ്രതിദിന കണക്കുകളില്‍ ദൃശ്യമാകുന്ന ഉയര്‍ച്ചതാഴ്ച്ചകള്‍ മാത്രമാണിതെന്നാണ് വിദഗ്ദാഭിപ്രായം. മരണനിരക്കിന്റെ ഗ്രാഫും താഴോട്ട് തന്നെയാണ് വരുന്നത്. രോഗം ഗുരുതരമായി ആശുപത്രികളില്‍ ചികിത്സതേടിയെത്തുന്നവരുടെ എണ്ണത്തില്‍ 20 ശതമാനത്തിന്റെ കുറവ് ദൃശ്യമായിട്ടുണ്ട്. ഇന്നലെ 1 ലക്ഷം പേര്‍ക്ക് കൂടി വാക്സിന്റെ ആദ്യ ഡോസ് നല്‍കിക്കഴിഞ്ഞതോടെ ബ്രിട്ടനിനില്‍ ഇതുവരെ 33 മില്ല്യണ്‍ ആളുകള്‍ക്ക് ആദ്യ ഡോസ് ലഭിച്ചുകഴിഞ്ഞിരിക്കുന്നു. 2,75,000 പേര്‍ക്ക് ഇന്നലെ വാക്സിന്റെ രണ്ടാം ഡോസും നല്‍കി.

80 വയസ്സിനു മേല്‍ പ്രായമുള്ളവര്‍ക്കിടയിലെ കോവിഡ് മരണം മിക്കവാറും ഒരു പഴങ്കഥയായി മാറിക്കഴിഞ്ഞു എന്നാണ് കഴിഞ്ഞ രണ്ടുമൂന്ന് ആഴ്ച്ചയിലെ കണക്കുകള്‍ വ്യക്തമാക്കുന്നത്. അതുപോലെ 20 ന്നും 24 നും പ്രായമുള്ളവര്‍ക്കിടയിലും മരണനിരക്കില്‍ കാര്യമായ കുറവ് വന്നിട്ടുണ്ട്. ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്സിന്റെ കണക്കുകള്‍ അനുസരിച്ചും ബ്രിട്ടനില്‍ രോഗവ്യാപനവും കോവിഡ് മരണനിരക്കും കുറഞ്ഞുതന്നെ വരികയാണ്.

അതേസമയം, ഈ ശുഭവാര്‍ത്തകള്‍ക്കിടയിലും ഒരു പേടിസ്വപ്നമായി ബ്രിട്ടനെ പിടികൂടിയിരിക്കുകയാണ് കൊറോണയുടെ ഇന്ത്യന്‍ വകഭേദം. അതീവ വ്യാപനശേഷിയുള്ള, പ്രഹരശേഷിയും അധികമാണെന്ന് വിശ്വസിക്കപ്പെടുന്ന ഈ വൈറസിന്റെ സാന്നിദ്ധ്യം ബ്രിട്ടനില്‍ ഇതുവരെ 215 പേരില്‍ കണ്ടെത്തിയത് അക്ഷരാര്‍ത്ഥത്തില്‍ രാജ്യത്തെ ഞെട്ടിച്ചിട്ടുണ്ട്. ഇത് തീര്‍ച്ചയായും ആശങ്കയുണര്‍ത്തുന്ന കാര്യമാണെന്നു തന്നെയാണ് ഈ രംഗത്തെ വിദഗ്ദരും വിലയിരുത്തുന്നത്. പ്രത്യേകിച്ച്, ഇന്ത്യന്‍ ഇനത്തിന് വാക്സിനെതിരെ ഭാഗിക പ്രതിരോധ ശേഷിയുണ്ടെന്ന് അനുമാനിക്കപ്പെടുന്ന സാഹചര്യത്തില്‍ ഇത് രാജ്യത്തിന്റെ സുരക്ഷയെ തന്നെ ബാധിച്ചേക്കാം എന്നും അവര്‍ വിലയിരുത്തുന്നു.

ഈ വൈറസിനെ കുറിച്ച് ഒരുമാസം മുന്‍പ് അറിയാമായിരുന്നിട്ടും ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് നിരോധനം ഏര്‍പ്പെടുത്താന്‍ വൈകിയതില്‍ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനം ഉയരുന്നുണ്ട്. ഇന്നലെ മാത്രമാണ് ഇന്ത്യയെ ബ്രിട്ടനിലെ റെഡ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയത്. ഈ നിരോധനം നിലവില്‍ വരുന്നതിനു മുന്‍പ് തന്നെ ഏകദേശം 5000 ത്തോളം പേര്‍ ഇന്ത്യയില്‍ നിന്നും ബ്രിട്ടനില്‍ എത്തിച്ചേരുമെന്നും പ്രതീക്ഷിക്കപ്പെടുന്നു. ഇത് ഗുരുതരമായ ഒരു പ്രത്യാഘാതം സൃഷ്ടിച്ചേക്കും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category