1 GBP = 102.00 INR                       

BREAKING NEWS

സ്തനവലുപ്പത്തിന്റെ പേരില്‍ താരമായ കെയ്റ്റി പ്രൈസ് എട്ടാം തവണ വിവാഹ നിശ്ചയം നടത്തി; നാലെണ്ണം കല്യാണത്തിനു മുന്‍പേ പിരിഞ്ഞു; ബ്രിട്ടനിലെ ഒരു ടി വി താരത്തിന്റെ കഥ

Britishmalayali
kz´wteJI³

സ്ത്രീകളുടെ സ്തനത്തിന്റെ പ്രാഥമികമായ ധര്‍മ്മം പുരുഷന്മാരെ വിഡ്ഢികളാക്കുക എന്നതാണെന്ന് പറഞ്ഞത് പ്രശസ്ത അമേരിക്കന്‍ എഴുത്തുകാരനായ ഡേവ് ബാരിയാണ്. ഇത് എത്രത്തോളം ശരിയാണ് എന്നത് ചിന്തിക്കേണ്ട കാര്യമാണെങ്കിലും, സ്തനവലിപ്പത്താല്‍ പ്രശസ്തയായ ബ്രിട്ടീഷ് ടി വി താരം കെയ്റ്റി പ്രൈസ് എട്ടാം തവണയും വിവാഹനിശ്ചയത്തിനൊരുങ്ങുമ്പോള്‍ ഓര്‍മ്മ വരുന്നത് ഈ വാചകമാണ്. 10 മാസം നീണ്ടുനിന്ന പ്രണയത്തിനു ശേഷമാണ് കെയ്റ്റി പ്രൈസ് തന്റെ കാമുകനായ കാള്‍ വുഡ്സിനെ വിവാഹം ചെയ്യാന്‍ ഒരുങ്ങുന്നത്.

വിവാഹ നിശ്ചയത്തിന് ഒരുങ്ങുന്നതിനു മുന്‍പായി കാള്‍ വുഡ്സ്, തന്റെ മാതാപിതാക്കളുടെയും 15 വയസ്സുള്ള മകന്റെയും അനുവാദം ചോദിച്ചിരുന്നതായി 42 കാരിയായ കെയ്റ്റി വെളിപ്പെടുത്തി. കാമുകന്‍ കാള്‍ വുഡ്സിന് 32 വയസ്സാണ് പ്രായം. കെയ്റ്റിയുടെ മൂന്നാമത്തെ ഭര്‍ത്താവ് കീരാന്‍ ഹെയ്ലറുമായി വിവാഹമോചനം നേടിയതിനുശേഷം ആറാഴ്ച്ചകള്‍ക്കിപ്പുറമാണ് അവര്‍ ഈ പ്രഖ്യാപനം നടത്തുന്നത്.

തന്റെ പുതിയ കാമുകനെ ഒരുപാട് സ്നേഹിക്കുന്നു എന്നും താന്‍ ജോലി ചെയ്തില്ലെങ്കില്‍ പോലും അദ്ദേഹം തന്നെ നോക്കുമെന്നും അവര്‍ പറയുന്നു. കാള്‍ തന്റെ പ്രശസ്തിയിലോ അല്ലെങ്കില്‍ അതിന് കാരണമായ മറ്റെന്തെങ്കിലിലുമോ ആകൃഷ്ടനായല്ല തന്നെ സ്നേഹിക്കുന്നതും തന്റെ മനസ്സിനെയാണ് സ്നേഹിക്കുന്നതെന്നും കെയ്റ്റി പറയുന്നു. ഇന്നലെ വൈകുന്നേരം ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് ഇരുവരും തങ്ങളുടെ വിവാഹനിശ്ചയത്തിന്റെ കാര്യം പ്രസിദ്ധപ്പെടുത്തിയത്.

കെയ്റ്റിന്റെ ആവശ്യത്തിന് താന്‍ സമ്മതം മൂളി എന്നായിരുന്നു, തങ്ങളുടെ ചിത്രങ്ങള്‍ക്കൊപ്പം കെയ്റ്റി ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തത്. തന്റെ മൂന്നാമത്തെ ഭര്‍ത്താവുമായി വിവാഹ മോചനം നേടിയ ഉടന്‍ തന്നെ കാളിനെ വിവാഹം ചെയ്യാന്‍ ആഗ്രഹിക്കുന്നതായി കെയ്റ്റി പറഞ്ഞിരുന്നു. തന്റെ പൂര്‍വ്വ വിവാഹങ്ങളുടെ നരകച്ചുഴിയില്‍ നിന്നും പുറത്തുവന്നിരിക്കുകയാണെന്നും, അതില്‍ നിന്നും തനിക്ക് ലഭിച്ച നല്ല കാര്യങ്ങള്‍ തന്റെ കുട്ടികള്‍ മാത്രമാണെന്നും അന്ന് അവര്‍ പറഞ്ഞിരുന്നു.

കഴിഞ്ഞ മൂന്ന് വിവാഹങ്ങളില്‍ നിന്നായി കെയ്റ്റിന് അഞ്ചു മക്കളാണുള്ളത്. കാള്‍ തന്നെ മുന്‍കൈ എടുത്ത് അവരുമായി കൂടുതല്‍ അടുത്തിടപഴകി അവരുടെ സ്നേഹം പിടിച്ചുപറ്റുകയായിരുന്നു എന്നും കെയ്റ്റി പറയുന്നു. ആദ്യ ഭര്‍ത്താവില്‍ ഇവര്‍ക്ക് 18 വയസ്സുള്ള ഒരു മകനുണ്ട്. രണ്ടാമത്തെ ഭര്‍ത്താവില്‍ നിന്നു 15 വയസുള്ള ഒരു മകനും 13 വയസ്സുള്ള മകളും, മൂന്നാമത്തെ ഭര്‍ത്താവില്‍ നിന്നും ഏഴുവയസ്സുള്ള മകനും ആറുവയസ്സുള്ള മകളുമാണ് ഇവര്‍ക്കുള്ളത്. കഴിഞ്ഞവര്‍ഷം ടര്‍ക്കിയില്‍ വച്ച് ഒരു അപകടത്തില്‍ കെയ്റ്റിയുടെ കാലിന് ഒടിവുപറ്റിയപ്പോള്‍ ശുശ്രൂഷിച്ചിരുന്നത് കാള്‍ ആയിരുന്നു.

ഇപ്പോഴത്തേതും കൂടി ആകെ എട്ടുതവണയാണ് കെയ്റ്റി പ്രൈസ് വിവാഹനിശ്ചയം നടത്തിയത്. അതില്‍ നാലെണ്ണം വിവാഹത്തിലെത്തുന്നതിനു മുന്‍പ് തന്നെ പിരിഞ്ഞിരുന്നു. മൂന്നാമത്തെ ബന്ധം തകര്‍ച്ചയുടെ വക്കിലെത്തി നില്‍ക്കുന്ന സമയത്താണ് കെയ്റ്റി കാളുമായി അടുപ്പത്തിലാകുന്നത്. ശരീര സൗന്ദര്യത്തില്‍ ഏറെ ശ്രദ്ധ ചെലുത്തിയിരുന്ന കെയ്റ്റി ശസ്ത്രക്രിയയിലൂടെയാണ് തന്റെ സ്തനത്തിന്റെ വലിപ്പം വര്‍ദ്ധിപ്പിച്ചത്. അത് മോഡലിംഗ് രംഗത്ത അവര്‍ക്ക് ഏറെ സ്വീകാര്യതയുണ്ടാക്കി. മാത്രമല്ല, ഏറെ ആരാധകരേയും നേടിക്കൊടുത്തു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category