1 GBP = 102.00 INR                       

BREAKING NEWS

18 വയസിനും 24 വയസിനും ഇടയിലുള്ള എല്ലാവര്‍ക്കും സര്‍ക്കാര്‍ 500 പൗണ്ട് വീതം വെറുതെ തരുമോ? 100 ടോറി എംപിമാരുടെ ആവശ്യം ചര്‍ച്ചയാവുന്നു; മലയാളികള്‍ അടങ്ങുന്ന യുവനിരക്ക് പ്രതീക്ഷ

Britishmalayali
kz´wteJI³

കൊറോണ പ്രതിസന്ധിയില്‍ തകര്‍ന്ന സമ്പദ് രംഗത്തെ പുനരുജ്ജീവിപ്പിക്കുവാന്‍ 18 വയസ്സിനും 24 വയസ്സിനും ഇടയിലുള്ള എല്ലാവര്‍ക്കും 500 പൗണ്ട് വീതം നല്‍കണമെന്ന നൂറോളം വരുന്ന ടോറി എം പിമാര്‍ ആവശ്യമുന്നയിച്ചു. കോവിഡ് പ്രതിസന്ധി ഏറ്റവുമധികം ബാധിച്ച വിഭാഗം എന്ന നിലയിലാണ് ഇവര്‍ക്ക് കോഫിഡ് റില്ലെഫ് പേയ്മെന്റ് എന്നനിലയില്‍ ഈ തുക നല്‍കേണ്ടതെന്നും അവര്‍ പറഞ്ഞു. മുന്‍ കാബിനറ്റ് മന്ത്രി ഡാമിയന്‍ ഗ്രീനിന്റെ നേതൃത്വത്തിലുള്ള എം പിമാരുടെ കൂട്ടം പറയുന്നത് ഏകദേശം 2.8 ബില്ല്യണ്‍ പൗണ്ടിന്റെ ചെലവ് ഇതിനായി വേണ്ടിവരും എന്നാണ്.

യൂണിവേഴ്സല്‍ ക്രെഡിറ്റില്‍ ഇപ്പോള്‍ പ്രതിവാരം 20 പൗണ്ടിന്റെ വര്‍ദ്ധനവ് വരുത്തിയത് സ്ഥിരപ്പെടുത്തണമെന്നും ഫോറിന്‍ ബജറ്റില്‍ 4 ബില്ല്യണ്‍ പൗണ്ടിന്റെ കുറവ് വരുത്തിയത് നീക്കം ചെയ്യണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. രാജ്യത്തിന്റെ പരിമിതമായ സ്രോതസ്സുകള്‍ സഹായം ഏറ്റവും അധികം ആവശ്യമുള്ളവര്‍ക്കായി ഉപയോഗിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. 2019-ല്‍ ബ്രിട്ടീഷ് ജനത ബോറിസ് ജോണ്‍സന് അധികാരം കൈമാറുമ്പോള്‍ ആഗ്രഹിച്ചിരുന്നത് ബ്രെക്സിറ്റിനു ശേഷം സുഖസുന്ദരമായ ഒരു ജീവിതം ഉണ്ടാകുമെന്നായിരുന്നു. എന്നാല്‍, കഴിഞ്ഞ ഒരു വര്‍ഷം മുഴുവന്‍ കോവിഡുമായി ഏറ്റുമുട്ടുകയായിരുന്നു നമ്മളെന്നും എം പി മാര്‍ പറഞ്ഞു.

ജീവിതത്തിന്റെ നാനാതുറകളിലും പെട്ടവര്‍ക്ക് പലതും ബലികഴിക്കേണ്ടി വന്നെങ്കിലും യുവതലമുറയ്ക്കാണ് ഈ പ്രതിസന്ധിയില്‍ ഏറെ നഷ്ടങ്ങള്‍ ഉണ്ടായത്. കുറഞ്ഞ വരുമാനക്കാര്‍ക്കും ഏറെ നഷ്ടങ്ങള്‍ സഹിക്കേണ്ടതായി വന്നു. പലര്‍ക്കും കൈവിട്ടുപോയ ജീവിതം ഇനി എന്ന് തിരികെ ലഭിക്കും എന്നുപോലും അറിയാത്ത അവസ്ഥയാണ്. ഇത്തരമൊരു അവസ്ഥയില്‍, അര്‍ഹിക്കുന്നവര്‍ക്ക് സഹായം എത്തിക്കുക എന്നതാണ് ഒരു സര്‍ക്കാരിന്റെ കടമ എന്നും ഗ്രീന്‍ ചൂണ്ടിക്കാട്ടി.

തെരേസ മായുടെ സര്‍ക്കാരില്‍ കാബിനറ്റ് മന്ത്രിയും തെരേസ മായുടെ ഡെപ്യുട്ടിയും ആയിരുന്ന ഗ്രീന്‍പറയുന്നത് ബ്രിട്ടനിലെ തകര്‍ന്ന സമ്പദ്വ്യവസ്ഥയ്ക്കും സാമൂഹിക ജീവിതത്തിനും ചെറിയതോതിലെങ്കിലും ഉയര്‍ത്തെഴുന്നേല്‍ക്കാന്‍ ഈ പദ്ധതി സഹായകരമാകും എന്നാണ്. അതുപോലെ യൂണിവേഴ്സല്‍ ക്രെഡിറ്റില്‍ താത്ക്കാലികമായി വരുത്തിയ പ്രതിവാര വര്‍ദ്ധനവ് സ്ഥിരപ്പെടുത്തുന്നത് താഴ്ന്ന വരുമാനക്കാര്‍ക്ക് ഏറെ സഹായകരമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category