1 GBP = 102.10 INR                       

BREAKING NEWS

വ്യത്യസ്തമായ പര്‍പ്പിള്‍ ഷേഡില്‍ പുതിയ ഐ ഫോണ്‍ 12 ഉം ഐഫോണ്‍ 12 മിനിയും; എം വണ്‍ ചിപ്പും ടച്ച് ഐഡിയും ഉള്ള ഐ മാക്കും ഏഴു ആകര്‍ഷണീയ വര്‍ണ്ണങ്ങളില്‍; ഫേഷ്യല്‍ റെക്കഗ്‌നിഷനോട് കൂടിയ ഐ പാഡ് പ്രോ അപ്പിളിന്റെ ''സ്പ്രിംഗ് ലോഡഡ്'' ഈവന്റിലെ വിശേഷങ്ങള്‍ അറിയാം

Britishmalayali
kz´wteJI³

സാങ്കേതിക മികവിനൊപ്പം മഴവില്ലിന്റെ മനോഹാരിതയും ഒരുമിപ്പിച്ച് ആപ്പിളിന്റെ പുതിയ ഐഫോണ്‍ 12 പുറത്തിറങ്ങി. ഇന്നലെ നടന്ന വെര്‍ച്വല്‍ സ്പ്രിംഗ് ലോഡഡ് എന്ന ഈവന്റിലാണ് ആപ്പിള്‍ ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ഐ ഫോണിനൊപ്പം ഐമാക് കമ്പ്യുട്ടറുകളും ഐപാഡുകളും ഇനിമുതല്‍ മഴവില്ലിന്റെ ഏഴുനിറങ്ങളില്‍ ലഭ്യമാകും. 1080 പി ഫേസ് കാമറ, എച്ച് ഡി കാമറ എന്നിവയും സ്റ്റുഡിയോ ക്വാളിറ്റി മൈക്ക്, സിക്സ് സ്പീക്കര്‍ സൗണ്ട് സിസ്റ്റം എന്നിവയും ഐ മാക്കില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു.

സുരക്ഷിതമായി ലോഗ് ഇന്‍ ചെയ്യുവാന്‍ ടച്ച് ഐഡി സംവിധാനത്തോടെയാണ് കമ്പ്യുട്ടര്‍ എത്തുന്നത്. ആപ്പിള്‍ പേ ഉപയോഗിച്ചുള്ള പര്‍ച്ചേസുകള്‍, യൂസര്‍ പ്രൊഫൈല്‍ മാറ്റല്‍ എന്നിവ ഇനിമുതല്‍ കേവലം ഒരു സ്പര്‍ശനം കൊണ്ട് സാധ്യമാകും. വരുന്ന വെള്ളിയാഴ്ച്ച മുതല്‍ പുതിയ പര്‍പ്പിള്‍ ഐഫോണ്‍ 12 ഉം ഐമാക് കമ്പ്യുട്ടറുകളും പ്രീ ഓര്‍ഡറില്‍ ലഭ്യമാകും. ഷിപ്മെന്റ് മേയ് രണ്ടാം പകുതിയോടെ ആരംഭിക്കും. എല്ലാവര്‍ഷവും ഏപ്രിലിലായിരിക്കും ആപ്പിളിന്റെ വാര്‍ഷിക പ്രൊഡക്ട് ഇവന്റുകള്‍ ആരംഭിക്കുക. കോവിഡ് പ്രതിസന്ധിമൂലം ഈ വര്‍ഷവും 2020-ലേതുപോലെ വെര്‍ച്വല്‍ ആയായിരുന്നു ഇത് നടത്തിയത്.

പര്‍പ്പിളിന്റെ പുതിയ ഷേഡ് ഐഫോണ്‍ 12 ലും ഐഫോണ്‍ 12 മിനിയിലും ലഭ്യമായിരിക്കും. ഈ പുതിയ ഫോണിന്റെ ആകര്‍ഷണീയത ഉപഭോക്താക്കള്‍ തീര്‍ച്ചയായും ഇഷ്ടപ്പെടുമെന്നാണ് കമ്പനി വിലയിരുത്തുന്നത്. നിലവില്‍ ആകര്‍ഷണീയങ്ങളായ മറ്റ് അഞ്ചുവര്‍ണ്ണങ്ങളില്‍ ഐഫോണ്‍12 ഉം ഐഫോണ്‍ 12 മിനിയും ലഭ്യമാണ്. ഇതിനൊപ്പമാണ് ഇപ്പോള്‍ പര്‍പ്പിള്‍ ഫോണും ഉള്‍പ്പെടുത്തിയിരിക്കുന്നത്. അഡ്വാന്‍സ്ഡ് ഡ്യൂവല്‍ കാമറ സിസ്റ്റം, സൂപര്‍ റെറ്റിന എക്സ് ഡി ആര്‍ ഡിസ്പ്ലേ, മെച്ചപ്പെട്ട ഈട്, ഏറ്റവും വേഗതയേറിയ എ 14 ബയോണിക് ചിപ്പ്, കൂടിയ ബാറ്ററി ലൈഫ് എന്നിവ തീര്‍ച്ചയായും മെച്ചപ്പെട്ട 5 ജി അനുഭവം പകരും.

എന്നാലും ഏഴുവര്‍ണ്ണങ്ങളിലായി എത്തിയ ഐ മാക്കായിരുന്നു ഷോയുടെ മുഖ്യ ആകര്‍ഷണം. പച്ച, മഞ്ഞ, ഓറഞ്ച്, പിങ്ക്, പര്‍പ്പിള്‍, നീല, വെള്ളിവര്‍ണ്ണം എന്നീ നിറങ്ങളിലാണ് ഇപ്പോള്‍ ഐമാക് ലഭ്യമാവുക. ആപ്പിളിന്റെ എം 1 ചിപ്പ് ഉപയോഗിക്കുന്ന മാക് ബുക്ക് എയര്‍, 13- ഇഞ്ച് മാക് ബുക്ക് പ്രോ, മാക് മിനി തുടങ്ങിയ മാക് മോഡലുകളിലെ പുതിയ അംഗമാണ് ഐമാക്.4.5 കെ റെറ്റിന ഡിസ്പ്ലേ, ഏറ്റവും മികച്ച കാമറ, മൈക്ക്, സ്പീക്കറുകള്‍ എന്നിവ മാകിനെ തികച്ചും മികവുറ്റതാക്കുന്നു. ടച്ച് ഐഡിയാണ് ഇതിന്റെ മുഖ്യ ആകര്‍ഷണം. മാക് മോഡലുകളില്‍ ലഭ്യമായവയില്‍ വച്ച് ഏറ്റവും മികച്ച സൗണ്ട് സിസ്റ്റമാണ് ഇതില്‍ ഉള്ളതെന്നാണ്‍' ആപ്പിള്‍ അവകാശപ്പെടുന്നത്.

സ്പ്രിംഗ് ലോഡഡ് എന്ന ഈവന്റില്‍ ആപ്പിള്‍ പ്രഖ്യാപിച്ച മറ്റൊരു പ്രധാന ഇനം പുതിയ ഐപാഡ് ആയിരുന്നു. ആപ്പിള്‍ തന്നെ നിര്‍മ്മിക്കുന്ന എം 1 ചിപ്പ് ആദ്യമായി ഉപയോഗിക്കുന്ന ഐപാഡ് കൂടിയാണിത്. മാക് ഡെസ്‌ക്ടോപ് കമ്പ്യുട്ടറിന്റെ അതേ പ്രകടന നിലവാരം അതിനാല്‍ ഈ ഐപാഡിന് ലഭ്യമാകുന്നു. ഗ്രാഫിക് പ്രകടനം 1500 മടങ്ങ് വേഗതയേറിയതാണെന്ന് ആപ്പിള്‍ അവകാശപ്പെടുന്നു. അതുപോലെ 10 മണിക്കൂര്‍ അധിക ബാറ്ററി ലൈഫും ഇതില്‍ വാഗ്ദാനം നല്‍കുന്നു.

പുതിയ ലിക്വിഡ് റെറ്റിന എക്സ് ഡി ആര്‍ ഡിസ്പ്ലേ, 5ജി കേപ്പബിലിറ്റി അള്‍ട്രാ വൈഡ് ഫ്രണ്ട് കാമറ എന്നിവ ഇതിന്റെ പ്രത്യേകതകളാണ്. 11 ഇഞ്ചിന്റെയും 12.9 ഇഞ്ചിന്റെയും ഐപാഡുകള്‍ ലഭ്യമാണ്. അടിസ്ഥാന മോഡലിന്‍' 799 ഡോളറാണ് വില നിശ്ചയിച്ചിരിക്കുന്നത്. ഏപ്രില്‍ 30 മുതല്‍ ഓര്‍ഡര്‍ ആരംഭിക്കും. ഷിപ്മെന്റ് മേയ് രണ്ടാമത്തെ ആഴ്ച്ച മുതല്‍ ആരംഭിക്കും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category