1 GBP = 102.00 INR                       

BREAKING NEWS

ഈമാസം 24 മുതല്‍ 30 വരെ ഇന്ത്യ -യുകെ യാത്ര വിമാനങ്ങള്‍ റദ്ദാക്കി എയര്‍ ഇന്ത്യ; ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് പുതുക്കിയ തീയതിയോ റീഫണ്ടോ നല്‍കുന്ന കാര്യം തീരുമാനിക്കും

Britishmalayali
kz´wteJI³

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ബ്രിട്ടന്റെ റെഡ് ലിസ്റ്റില്‍ ഇന്ത്യയെ ഉള്‍പ്പെടുത്തിയതിനു പിന്നാലെ ഇന്ത്യ - യുകെ വിമാനങ്ങള്‍ റദ്ദാക്കി എയര്‍ ഇന്ത്യ. ഈമാസം 24 മുതല്‍ 30 വരെയുള്ള യാത്രാ വിമാനങ്ങളാണ് എയര്‍ ഇന്ത്യ റദ്ദാക്കിയിരിക്കുന്നത്. AI131/AI130 മുംബൈ-ലണ്ടന്‍-മുംബൈ വിമാനം, AI161/AI162 ഡെല്‍ഹി-ലണ്ടന്‍-ഡെല്‍ഹി വിമാനം, AI131/AI178 മുംബൈ-ലണ്ടന്‍-ബംഗളൂരു വിമാനം, AI177/AI130 ബംഗളൂരു-ലണ്ടന്‍-മുംബൈ വിമാനം എന്നിവയാണ് റദ്ദാക്കിയത്.

ഈ വിമാനങ്ങളില്‍ ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് പുതുക്കിയ തീയതി നല്‍കുകയോ റീഫണ്ടോ ചെയ്യുന്നതായിരിക്കും. ഇതു സംബന്ധിച്ച് അധികം വൈകാതെ തീരുമാനം ഉണ്ടാകുമെന്നും എയര്‍ ഇന്ത്യ അറിയിച്ചു. യാത്രാവിലക്കുള്ള റെഡ് ലിസ്റ്റ് രാജ്യങ്ങളുടെ പട്ടികയില്‍ കഴിഞ്ഞ ദിവസമാണ് ബ്രിട്ടന്‍ ഇന്ത്യയെ ഉള്‍പ്പെടുത്തിയത്. ഇന്ത്യയിലെ പുതിയ കോവിഡ് വകഭേദത്തിന്റെ അതിതീവ്ര വ്യാപനം കണക്കിലെടുത്താണ് വെള്ളിയാഴ്ച മുതല്‍ ഇന്ത്യയെ റെഡ് ലിസ്റ്റില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചത്. ഇന്ത്യയിലെ കോവിഡ് വ്യാപനം കണക്കിലെടുത്ത് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ഇന്ത്യാ സന്ദര്‍ശനവും കഴിഞ്ഞ ദിവസം റദ്ദാക്കിയിരുന്നു.

ഈ മാസം 25ന് ഇന്ത്യയില്‍ എത്താനിരിക്കുകയായിരുന്നു അദ്ദേഹം. ബ്രിട്ടീഷ് സര്‍ക്കാരും ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയവും സംയുക്തമായി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്. അതേസമയം, യാത്ര മുടങ്ങിയെങ്കിലും യോഗങ്ങള്‍ ഓണ്‍ലൈനായി നടത്താന്‍ ഇരു രാജ്യങ്ങളും തീരുമാനിച്ചിട്ടുണ്ട്. ഇന്ത്യ-യുകെ ബന്ധത്തിനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതിന് ഇരുരാജ്യങ്ങളും വരും ദിവസങ്ങളില്‍ ഒരു വെര്‍ച്വല്‍ മീറ്റിംഗ് നടത്തുമെന്നും ഔദ്യോഗികമായി അറിയിച്ചു.

ഇതു രണ്ടാം വട്ടമാണ് ബോറിസ് ജോണ്‍സന്റെ ഇന്ത്യാ സന്ദര്‍ശനം അനിശ്ചിതത്വത്തിലാകുന്നത്. ഈ വര്‍ഷത്തെ റിപ്പബ്ലിക് ദിനത്തില്‍ മുഖ്യാതിഥിയായി ഇന്ത്യ ക്ഷണിച്ചിരുന്നത് അദ്ദേഹത്തെയായിരുന്നു. എന്നാല്‍, ഇരുരാജ്യങ്ങളിലും കോവിഡ് വ്യാപനം വര്‍ധിച്ചതും യുകെയില്‍ മൂന്നാം വട്ടവും ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതും കണക്കിലെടുത്ത് സന്ദര്‍ശനം ഏപ്രിലിലേക്ക് നീട്ടിയതായിരുന്നു. ഇതാണ് റദ്ദാക്കിയത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category