1 GBP = 102.00 INR                       

BREAKING NEWS

രോഗത്തെ തോല്‍പ്പിച്ചെന്ന് പ്രചരണ വേദിയില്‍ അച്ഛന്‍ പ്രഖ്യാപിച്ചത് ജയിലിലുള്ള മകന്‍ അറിഞ്ഞില്ല! കോടിയേരിയുടെ രോഗാവസ്ഥ ഗുരുതരമാണെന്നും മകനായ താനുള്‍പ്പെടെ അടുത്ത കുടുംബാംഗങ്ങളുടെ സാമീപ്യം ആവശ്യമാണെന്നും കാട്ടി ജാമ്യം നേടാന്‍ ബിനീഷ്; തെളിവിന് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും; കോടിയേരിക്ക് വീണ്ടും ഗുരുതരാവസ്ഥയോ?

Britishmalayali
kz´wteJI³

ബെംഗളൂരു: കേരളത്തിലെ തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ സജീവമായിരുന്നു സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറി കൂടിയായ കോടിയേരി ബാലകൃഷ്ണന്‍. തന്റെ അസുഖമെല്ലാം മാറിയെന്ന് പ്രഖ്യാപിച്ച് ആവേശത്തോടെ പ്രചരണത്തില്‍ നിറയല്‍. മന്ത്രി ആയിരുന്ന കെടി ജലീലിന്റെ രാജി ചോദിച്ചു വാങ്ങാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ദൗത്യം ഏല്‍പ്പിച്ചതും കോടിയേരിയെ. എന്നാല്‍ ഇതൊന്നും കോടിയേരിയുടെ മകന്‍ ബിനീഷ് അറിഞ്ഞിട്ടില്ല. അച്ഛന്‍ ഇപ്പോഴും ഗുരുതരാവസ്ഥയിലാണെന്ന് വിശ്വസിക്കുകയാണ് മകന്‍.

കോടിയേരി ബാലകൃഷ്ണന്റെ രോഗാവസ്ഥ ഗുരുതരമാണെന്നും മകനായ താനുള്‍പ്പെടെ അടുത്ത കുടുംബാംഗങ്ങളുടെ സാമീപ്യം ആവശ്യമാണെന്നും ബിനീഷ് കോടിയേരി കര്‍ണാടക ഹൈക്കോടതിയെ ധരിപ്പിച്ചു. ലഹരിമരുന്ന് ഇടപാടുമായി ബന്ധപ്പെടുത്തി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷിക്കുന്ന കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ നാലാം പ്രതിയായ ബിനീഷ് സമര്‍പ്പിച്ച ജാമ്യാപേക്ഷ പരിഗണിക്കവെയാണിത്. കോടിയേരിയുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും ഹാജരാക്കി.

മലബാറില്‍ ഉള്‍പ്പെടെ തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ സജീവമായിരുന്നു കോടിയേരി. രോഗത്തെക്കുറിച്ച് ഓര്‍മിക്കാനല്ല ഞാന്‍ ആഗ്രഹിക്കുന്നത്. പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ മുഴുകി അതിനെ മറക്കാനാണ് എന്നും കോടിയേരി പറഞ്ഞിരുന്നു. 2019ലാണ് കോടിയേരിയെയും പ്രിയപ്പെട്ടവരെയും രോഗം ഞെട്ടിച്ചത്. കാന്‍സര്‍ ചികിത്സയില്‍ ലോകപ്രശസ്തമായ അമേരിക്കയിലെ ഹൂസ്റ്റണിലുള്ള ഹെന്‍ഡേഴ്സണ്‍ കാന്‍സര്‍ സെന്ററില്‍ അടിയന്തര ചികിത്സ തേടണമെന്ന ഉപദേശപ്രകാരം തിരക്കിട്ട് അദ്ദേഹം അവിടേക്കു തിരിക്കുകയായിരുന്നു. മൂന്നാഴ്ചയ്ക്കു ശേഷം മടങ്ങിയെത്തി ഇവിടെ ചികിത്സ തുടര്‍ന്നു. കഴിഞ്ഞ മാസം ഒരിക്കല്‍ കൂടി ഹൂസ്റ്റണിലേക്ക്. അവിടെ നടന്ന ശസ്ത്രക്രിയ പൂര്‍ണ വിജയമാണെന്നാണു ഡോക്ടര്‍മാര്‍ അറിയിച്ചത്. അതിന് ശേഷം കുറച്ചു കാലം കൂടി വിശ്രമം എടുത്തു. പിന്നീട് വീണ്ടും പാര്‍ട്ടിയില്‍ സജീവമായി.

ഇതിനിടെ ബിനീഷിനെതിരായ കേസും അറസ്റ്റും നടന്നു. അപ്പോള്‍ വീണ്ടും ആരോഗ്യ കാരണം പറഞ്ഞ് പാര്‍ട്ടിയില്‍ നിന്ന് അവധി എടുത്തു. എന്നാല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ വീണ്ടും സജീവമായി. അസുഖമുണ്ടെന്ന തോന്നല്‍ പോലും ഇല്ലാതെയായിരുന്നു അത്. ഈ സാഹചര്യത്തിലാണ് ഇപ്പോള്‍ ബിനീഷ് കോടിയേരി ജാമ്യത്തിന് അച്ഛന്റെ പേരു പറയുന്നതെന്നതാണ് നിര്‍ണ്ണായകം. സിപിഎമ്മിന്റെ രണ്ടാമന്‍ എന്ന നിലയിലാണ് കോടിയേരി പ്രചരണത്തിലും മറ്റും നിറഞ്ഞത്. അതുകൊണ്ട് തന്നെ ബിനീഷിന്റെ പുതിയ നീക്കം വെറും തന്ത്രമായി കാണുന്നവരുണ്ട്. അതിനിടെ പ്രചരണത്തിനിടെ കോടിയേരിക്ക് രോഗം മൂര്‍ച്ഛിച്ചോ എന്ന സംശയവും സജീവം.

ഈ കേസില്‍ ബിനീഷ് പുതിയ വാദം ഉന്നയിച്ചതിനെ ഇഡി എതിര്‍ക്കാനാണ് സാധ്യത. ഇഡിയെ പ്രതിനിധീകരിക്കുന്ന അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ എസ്.വി.രാജു ഹാജരായിരുന്നില്ല. കേസ് നാളെ വീണ്ടും പരിഗണിക്കും.ബിനീഷിന്റെ ജാമ്യാപേക്ഷ ഇഡി പ്രത്യേക കോടതി കഴിഞ്ഞ ഫെബ്രുവരി 22നു തള്ളിയിരുന്നു. തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. ഒക്ടോബര്‍ 29ന് അറസ്റ്റിലായ ബിനീഷ് പാരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡിലാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category