1 GBP = 102.00 INR                       

BREAKING NEWS

ആരിഫും നാസറും ഐസക്കും ഒരുമിച്ചു; പൊട്ടനെ ചട്ടന്‍ ചതിച്ചാല്‍ ചട്ടനെ ദൈവം ചതിക്കുമെന്ന പ്രതിഭയുടെ പോസ്റ്റ് അടിമൂക്കുന്നതിന് തെളിവ്; മന്ത്രിക്കെതിരെ കുറ്റപത്രം തയ്യാറാക്കുന്ന തിരിക്കിലേക്ക് മറുഭാഗം; ആലപ്പുഴയില്‍ ജി സുധാകരന്‍ ഒറ്റപ്പെടുന്നു; ഭരണ തുടര്‍ച്ച ഇല്ലെങ്കില്‍ സിപിഎമ്മില്‍ കലഹം ഉറപ്പ്

Britishmalayali
kz´wteJI³

ആലപ്പുഴ: അമ്പലപ്പുഴയില്‍ സിപിഎം തോറ്റാല്‍ ജി സുധാകരന്‍ പ്രതിസന്ധിയിലാകും. ആലപ്പുഴയില്‍ കോണ്‍ഗ്രസ് ജയിച്ചാല്‍ തോമസ് ഐസക്കും. എന്നാല്‍ ആലപ്പുഴ സമ്പൂര്‍ണ്ണമായും സിപിഎമ്മിന് നഷ്ടമായാല്‍ പഴി മുഴുവന്‍ സുധാകരനാകും. കായക്കുളത്തെ ഫലവും സുധാകരന് നിര്‍ണ്ണായകമാണ്. സുധാകരനെ ലക്ഷ്യമിട്ട് ആലപ്പുഴ സിപിഎമ്മില്‍ വിഭാഗിയത നിറയുകയാണ്.

പ്രചാരണത്തില്‍ ചതി ഉണ്ടായെന്ന സൂചന നല്‍കി കായംകുളം എംഎല്‍എ യു. പ്രതിഭയുടെ സമൂഹമാധ്യമ കുറിപ്പ് ചര്‍ച്ചയായിരുന്നു. ജി. സുധാകരനെ ലക്ഷ്യംവച്ചാണ് ഒളിയമ്പ് എന്ന കമന്റുകള്‍ നിറഞ്ഞതോടെ ഫേസ്ബുക് പോസ്റ്റ് എംഎല്‍എ ഡിലീറ്റ് ചെയ്തു. 'പൊട്ടനെ ചട്ടന്‍ ചതിച്ചാല്‍ ചട്ടനെ ദൈവം ചതിക്കും' എന്നായിരുന്നു ഫേസ്ബുക്കില്‍ യു. പ്രതിഭ എംഎല്‍എ രാത്രിയോടെ കുറിച്ചത്. തൊട്ടുപിന്നാലെ ആരാണു പൊട്ടന്‍ എന്നും ചട്ടനെന്നും കമന്റുകള്‍ നിറഞ്ഞു. ജി സുധാകരനെ ഉന്നംവച്ചാണ് പ്രതിഭയുടെ പോസ്റ്റ് എന്നും കമന്റുകള്‍ വന്നു. ഇതോടെ സിപിഎം സംസ്ഥാന നേതൃത്വം ഇടപെട്ടു. പോസ്റ്റ് പിന്‍ലവിക്കുകയും ചെയ്തു. ആലപ്പുഴയില്‍ തോക്കുന്നവരെല്ലാം സുധാകരനെ കുറ്റപ്പെടുത്തുമെന്ന സൂചനയാണ് ഇത് നല്‍കുന്നത്. തോമസ് ഐസക്കും എഎം ആരിഫ് എംപിയും കരുതലോടെയാണ് കരുനീക്കുന്നത്. ഇരുവരും ആലപ്പുഴയില്‍ സുധാകരനെ വെട്ടി യൊതുക്കാനുള്ള തീരുമാനത്തിലാണെന്നാണ് വിലയിരുത്തല്‍.

കായംകുളത്തെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ ചില നേതാക്കള്‍ തന്നെ കാലുവാരി എന്ന സൂചനയാണു പ്രതിഭ നല്‍കുന്നതെന്ന രാഷ്ട്രീയ ആരോപണമാണ് ഭൂരിഭാഗം പേരും പങ്കുവച്ചത്. വിവാദ പ്രസ്താവനകളോടെ ഈ ദിവസങ്ങളില്‍ പ്രതിസന്ധിയില്‍ അകപ്പെട്ട മന്ത്രി ജി. സുധാകരനെയാണ് ദൈവം ചതിച്ചതെന്നു പ്രതിഭ പറഞ്ഞതെന്നു ഭൂരിഭാഗം കമന്റുകളും സമര്‍ത്ഥിച്ചു. പോസ്റ്റിനു താഴെ പ്രതികരണങ്ങള്‍ നിറഞ്ഞതോടെ അക്കൗണ്ടില്‍നിന്ന് പോസ്റ്റ് കാണാതായി.എംഎല്‍എ നടത്തിയ രാഷ്ട്രീയ വിമര്‍ശനം കാര്യഗൗരവത്തോടെയാണ് സിപിഎം നേതൃത്വം കാണുന്നത്. പ്രമുഖ നേതാക്കളില്‍ ചിലര്‍ ഫോണില്‍ വിളിച്ച് ശകാരിച്ചത്തോടെയാണ് എംഎല്‍എ പോസ്റ്റ് മുക്കിയതെന്നാണ് സൂചന. ഭരണ തുടര്‍ച്ചയുണ്ടായാല്‍ ആലപ്പുഴയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അതിശക്തമായി ഇടപെടും. അല്ലാത്ത പക്ഷം ആലപ്പുഴയില്‍ കൂട്ട അടി ഉറപ്പാണ്. അമ്പലപ്പുഴയടക്കം ചില സീറ്റുകളിലെ ഫലങ്ങള്‍ നിരീക്ഷിച്ചു സുധാകരനെതിരെ കുറ്റപത്രം തയാറാക്കാനാണ് പാര്‍ട്ടിയിലെ പ്രബലരുടെ നീക്കം. ആലപ്പുഴ, അരൂര്‍, കായംകുളം തുടങ്ങിയ മണ്ഡലങ്ങളിലെ ഫലം നിര്‍ണ്ണായകമാകും. ഈ സീറ്റുകളില്‍ തോല്‍വിയോ വോട്ട് നഷ്ടമോ ഉണ്ടായാല്‍ സുധാകരന്‍ മറുപടി പറയേണ്ടി വരും.

മന്ത്രിയുടെ പഴ്സനല്‍ സ്റ്റാഫ് അംഗത്തെ പിരിച്ചുവിട്ടതു പെട്ടെന്നു ചര്‍ച്ചാവിഷയമായത് സുധാകരനെ കുടുക്കാനാണ്. എല്ലാ പാര്‍ട്ടിയിലുംപെട്ട 'പൊളിറ്റിക്കല്‍ ക്രിമിനലുകള്‍' തനിക്കെതിരെ നീങ്ങുന്നു എന്ന സുധാകരന്റെ ആരോപണം പഴ്സനല്‍ സ്റ്റാഫിന്റെ പ്രശ്നത്തില്‍ മാത്രമല്ല. ഈ പ്രയോഗം പാര്‍ട്ടിയില്‍ ചര്‍ച്ചയാക്കാന്‍ ഒരു വിഭാഗം ശ്രമം തുടങ്ങിയിട്ടുണ്ട്. തനിക്കു സീറ്റ് കിട്ടാത്തതു ചിലര്‍ മദ്യസല്‍ക്കാരം നടത്തി ആഘോഷിച്ചെന്നാണു മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്. ഇതിനോടു പാര്‍ട്ടി ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഗുരുതരമായ ആരോപണമായതിനാല്‍ പാര്‍ട്ടി ഇതു ചര്‍ച്ച ചെയ്യേണ്ടിവരും.

പാര്‍ട്ടിയില്‍ ക്രിമിനലുകളില്ലെന്നു എ.എം. ആരിഫ് എംപിയും പാര്‍ട്ടി ജില്ലാ സെക്രട്ടറി ആര്‍.നാസറും പ്രതികരിച്ചിരുന്നു. ക്രിമിനലുകള്‍ ഉണ്ടെങ്കില്‍ ചൂണ്ടിക്കാട്ടിയാല്‍ നടപടിയെടുക്കാനുള്ള ശക്തി സിപിഎമ്മിനുണ്ടെന്ന് എംപിയും മന്ത്രി ഉദ്ദേശിച്ചത് ആരെയെന്ന് അറിയില്ലെന്നു ജില്ലാ സെക്രട്ടറിയും പറഞ്ഞിരുന്നു. എല്ലാവരും ചേര്‍ന്ന് സുധാകരനെ ഒറ്റപ്പെടുത്താനാണ് നീക്കം. അതിനിടെ സുധാകരനെ പിന്തുണച്ചു പാര്‍ട്ടി ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ.രാഘവന്‍ ഫേസ്ബുക്കില്‍ എഴുതിയതും ശ്രദ്ധേയമായി. 'രക്തസാക്ഷി ജി.ഭുവനേശ്വരന്റെ (മന്ത്രിയുടെ സഹോദരന്‍) കുടുംബം അപമാനിക്കപ്പെടേണ്ടവരാണോ? ആരാണു മറഞ്ഞിരുന്നു മന്ദഹസിക്കുന്നത്?' എന്നൊക്കെയാണു കുറിപ്പിലെ പരാമര്‍ശങ്ങള്‍.

സുധാകരന്‍ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയെന്ന പരാതിക്കു പിന്നാലെ മന്ത്രിയുടെ മുന്‍ പഴ്സനല്‍ സ്റ്റാഫ് അംഗത്തിന്റെ ഭാര്യ മന്ത്രിയുടെ വാര്‍ത്താ സമ്മേളനത്തിന്റെ വിഡിയോ പൊലീസിനു കൈമാറി. മന്ത്രിയുടെ സ്റ്റാഫില്‍നിന്നു പിരിച്ചുവിട്ട സിപിഎം പുറക്കാട് ലോക്കല്‍ കമ്മിറ്റി അംഗം ജി.വേണുഗോപാലിന്റെ ഭാര്യയാണ് അമ്പലപ്പുഴ എസ്ഐ കെ.എച്ച്. ഹാഷിമിനു ദൃശ്യങ്ങള്‍ നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസം പൊലീസ് ഇവരുടെ മൊഴിയെടുത്തിരുന്നു. എസ്എഫ്ഐ ജില്ലാ കമ്മിറ്റി മുന്‍ അംഗമാണു പരാതിക്കാരി. കഴിഞ്ഞ ദിവസം സിപിഎം പുറക്കാട് ലോക്കല്‍ കമ്മിറ്റി യോഗം ഈ വിഷയം ചര്‍ച്ച ചെയ്തിരുന്നു. യോഗത്തില്‍ മന്ത്രിക്കെതിരെ വിമര്‍ശനം ഉയര്‍ന്നെന്ന വാര്‍ത്ത പാര്‍ട്ടി ജില്ലാ സെക്രട്ടറി ആര്‍.നാസര്‍ നിഷേധിച്ചിട്ടുണ്ട്.

സ്ത്രീവിരുദ്ധ പ്രസ്താവന വിവാദത്തില്‍ പുറത്തുനിന്നു 'കക്ഷിചേര്‍ന്ന' ഡിസിസി പ്രസിഡന്റ് എം.ലിജു, സുധാകരനെ പിന്തുണച്ചതും ശ്രദ്ധേയമായി. അടിസ്ഥാനമില്ലാത്ത ആരോപണങ്ങളിലൂടെ സുധാകരനെ വേട്ടയാടുന്നതിനു കൂട്ടുനില്‍ക്കില്ലെന്നാണു ലിജു വ്യക്തമാക്കിയത്. കെപിസിസി ജനറല്‍ സെക്രട്ടറി എ.എ. ഷുക്കൂര്‍ മന്ത്രിയെ വിമര്‍ശിച്ചതിനെ ലിജു തള്ളിപ്പറഞ്ഞു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category