1 GBP = 102.00 INR                       

BREAKING NEWS

ദാഹിച്ചു വലഞ്ഞ രാജവെമ്പാലയ്ക്കു കുപ്പിയില്‍ നിന്നും വെള്ളം നല്‍കി രക്ഷാപ്രവര്‍ത്തകര്‍; തായ്ലന്‍ഡില്‍ നിന്നുള്ള ദൃശ്യം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു

Britishmalayali
kz´wteJI³

കൊടുംചൂടില്‍ ദാഹിച്ചു വലഞ്ഞ രാജവെമ്പാലയ്ക്കു കുപ്പിയില്‍ നിന്നും വെള്ളം നല്‍കുന്ന രക്ഷാപ്രവര്‍ത്തകരുടെ ദൃശ്യം കൗതുകമാകുന്നു. തായ്‌ലന്‍ഡില്‍ നിന്നുള്ളതാണ് ഈ ദൃശ്യം. പാമ്പുപിടുത്ത വിദഗ്ദനാണ് പാമ്പിന്റെ അവസ്ഥ മനസ്സിലാക്കി കുപ്പിയിലിരുന്ന വെള്ളം ഒഴിച്ചു നല്‍കിയത്.

കഴിഞ്ഞ ദിവസം ഒരു വീട്ടില്‍ നിന്നുമാണ് രാജവെമ്പാലയെ പിടിച്ചത്. ഈ പാമ്പിനെ പാമ്പുടുത്തക്കാര്‍ ബോക്സിനുള്ളിലാക്കി. ബോക്സിനുള്ളില്‍ അടച്ച രാജവെമ്പാല കടുത്ത ചൂടേറ്റ് അവശനിലയിലായിരുന്നു. പിടികൂടിയ രാജവെമ്പാലയെ വനത്തിനുള്ളില്‍ തുറന്നുവിടുന്നതിനു മുന്‍പായി അതിന്റെ ശരീരം തണുപ്പിക്കാനും ദാഹമകറ്റാനുമാണ് കുപ്പിയിലുണ്ടായിരുന്ന വെള്ളം നല്‍കിയതെന്ന് രക്ഷാപ്രവര്‍ത്തകര്‍ വ്യക്തമാക്കി.

പാമ്പുകളെ കൈകാര്യം ചെയ്യുന്നതില്‍ വിദഗ്ധനായ തനാകോണ്‍ ച്യൂനോക് ആണ് പാമ്പിനെ അവസ്ഥ മനസ്സിലാക്കി അതിന് വെള്ളം നല്‍കിയത്. ശരീരം തണുപ്പിച്ച ശേഷം രാജവെമ്പാലയെ പിന്നീട് വനത്തിനുള്ളിലേക്ക് തുറന്നുവിട്ടു.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കടുത്ത ചൂടിന്റെ പിടിയിലാണ് തായ്‌ലന്‍ഡിലെ മിക്ക പ്രദേശങ്ങളും. ഇതാകാം പാമ്പുകള്‍ ഉള്‍പ്പെടെയുള്ള ജീവികള്‍ തണുപ്പു തേടി ജനവാസ കേന്ദ്രങ്ങളിലേക്കിറങ്ങാന്‍ കാരണമെന്നാണ് നിഗമനം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category