1 GBP = 102.00 INR                       

BREAKING NEWS

ജര്‍മനിയില്‍ നിന്നും കാണാതായ പെണ്‍കുട്ടിയെ രണ്ടാഴ്ചയ്ക്ക് ശേഷം ഫ്രാന്‍സില്‍ നിന്നും കണ്ടെത്തി; പാരിസിന് 500 മൈല്‍ അകലെ നിന്നും പെണ്‍കുട്ടിയെ കണ്ടെത്തിയത് ഓര്‍മ്മകള്‍ നഷ്ടപ്പെട്ട നിലയില്‍

Britishmalayali
kz´wteJI³

ജര്‍മനിയില്‍ നിന്നും കാണാതായ പെണ്‍കുട്ടിയെ രണ്ടാഴ്ചയ്ക്ക് ശേഷം ഫ്രാന്‍സില്‍ നിന്നും കണ്ടെത്തി. മാര്‍ച്ച് 22ന് വീട്ടില്‍ നിന്നും കാണാതായ ഇസബെല്ല എന്ന പെണ്‍കുട്ടിയെ ആണ് രണ്ടാഴ്ചയ്ക്ക് ശേഷം പാരിസിന് 500 മൈല്‍ അകലെ നിന്നും കണ്ടെത്തിയത്. ഓര്‍മ്മകള്‍ സകലതും നഷ്ടപ്പെട്ട നിലയിലായിരുന്നു പെണ്‍കുട്ടി. യാതൊരു ആപത്തുകളും കൂടാതെ പെണ്‍കുട്ടിയെ തിരികെ കിട്ടിയെങ്കിലും എങ്ങനെയാണ് ഓര്‍മ്മ നഷ്ടമായതെന്ന് വ്യക്തമല്ല. പെണ്‍കുട്ടിക്ക് വൈദ്യ പരിശോധന നടത്തി വരികയാണ്.

ജര്‍മനിയിലെ ലോവര്‍ സാക്സോണിയിലുള്ള വീട്ടില്‍ നിന്നും ആണ് പെണ്‍കുട്ടിയെ കാണാതായത്. രാവിലെ കുട്ടിക്ക് ഓണ്‍ലൈന്‍ ക്ലാസ് ഉള്ളതിനാല്‍ റൂമിലിരുന്ന് പഠിക്കുക ആയിരുന്നു. അവിടെ നിന്നും കുട്ടി എപ്പോഴാണ് പുറത്തേക്ക് പോയതെന്ന് ആര്‍ക്കും അറിയില്ല. ഫോണോ പേഴ്സോ മറ്റ് സാധനങ്ങളോ എടുക്കാതെയാണ് കുട്ടി വീട്ടില്‍ നിന്നും പോയത്. സ്നിഫര്‍ ഗോഡിനെ ഉപയോഗിച്ച് പൊലീസ് നടത്തിയ പരിശോധനയില്‍ അടുത്തുള്ള ഒരു ഷോപ്പിങ് സെന്ററിന് സമീപം ചെന്ന് അവസാനിച്ചു. അവിടെ നിന്നും പിന്നീട് കുട്ടിയെ കുറിച്ചുള്ള ഒരു വിവരങ്ങളും ലഭ്യമായില്ല.

എന്നാല്‍ ഇതിന് രണ്ടാഴ്ചയ്ക്ക് ശേഷം ഒരു ഫേസ്ബുക്ക് പോസ്റ്റില്‍ നിന്നുമാണ് ഇസബെലിനെ തിരിച്ചറിഞ്ഞത്. ഫ്രാന്‍സില്‍ കണ്ടെത്തിയ ഒരു പെണ്‍കുട്ടിയുടെ ഫോട്ടോ സഹിതം ഇട്ട ഫേസ്ബുക്ക് പോസ്റ്റിന് ഇസബെല്ലയുമായി സാമ്യം തോന്നി നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ തിരിച്ചറിഞ്ഞത്. എന്നാല്‍ കുട്ടി എങ്ങനെ ഇവിടെ എത്തി എന്ന് ഇനിയും വ്യക്തമല്ല.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category