1 GBP = 102.00 INR                       

BREAKING NEWS

ഷെഫീല്‍ഡില്‍ നിര്യാതനായ ദിനേശ് മടപ്പള്ളിലിന്റെ പൊതുദര്‍ശനം ഇന്ന്; സംസ്‌കാരം നാളെ; നിസ്വാര്‍ത്ഥ സംഘാടകന് ആദരാഞ്ജലികളര്‍പ്പിച്ച് യുകെ മലയാളികള്‍

Britishmalayali
kz´wteJI³

കവന്‍ട്രി: കോവിഡില്‍ നിന്നും വിമുക്തി നേടിയിട്ടും മരണത്തിനു കീഴടങ്ങേണ്ടി വന്ന ഷെഫീല്‍ഡിലെ കോട്ടയം മരങ്ങാട്ടുപള്ളി സ്വദേശി മടപ്പള്ളില്‍ ദിനേശിന്റെ പൊതുദര്‍ശനം ഇന്ന് നടക്കും. രാവിലെ ഒന്‍പതു മുതല്‍ വൈകിട്ട് അഞ്ചു വരെ ഹാമേര്‍ട്ടണ്‍ ഫ്യൂണറല്‍ ഡയറക്ടേഴ്‌സിലാണ് പൊതുദര്‍ശനം. സംസ്‌കാരം നാളെയാണ് നടക്കുക. പൊതുദര്‍ശനത്തിന്റെ ലൈവ് സംപ്രേക്ഷണം ഉണ്ടായിരിക്കുന്നതാണ്.

ഈമാസം എട്ടിനു വൈകിട്ടാണ് ദിനേശ് മരണത്തിനു കീഴടങ്ങിയത്. ഇക്കഴിഞ്ഞ മാര്‍ച്ച് 16നു ജോലി സ്ഥലത്തു നിന്നും കോവിഡ് ബാധിതനായ ദിനേശ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതിനെ തുടര്‍ന്ന് രോഗമുക്തി നേടിയിരുന്നതാണ്. എന്നാല്‍ വീട്ടില്‍ മടങ്ങിയെത്തി അധികം വൈകാതെ കോവിഡാനന്തര പ്രയാസങ്ങള്‍ പിടികൂടുക ആയിരുന്നു. വീണ്ടും ആശുപത്രിയില്‍ എത്തിച്ച 51 കാരനായ ഇദ്ദേഹത്തെ കഴിഞ്ഞ ഏതാനും ദിവസമായി വെന്റിലേറ്റര്‍ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തിയിരുന്നത്. ആരോഗ്യ നില അത്യന്തം വഷളായ സാഹചര്യത്തില്‍ ഇനി അത്ഭുതമൊന്നും സംഭവിക്കാനില്ലെന്നു ഭാര്യ രാജി അടക്കമുള്ളവരെ അറിയിക്കുകയും ചെയ്തിരുന്നു . 

ഉറ്റ കുടുംബ മിത്രങ്ങളും പ്രിയപ്പെട്ടവരും ഒക്കെ ദിനേശന്‍ മരണത്തെ തോല്‍പ്പിച്ചു ഒരിക്കല്‍ കൂടി ജീവിതത്തിലേക്കു മടങ്ങി എത്തും എന്ന പ്രതീക്ഷയിലായിരുന്നു. എന്നാല്‍ ഇവരെയൊക്കെ അത്യധികം സങ്കടപ്പെടുത്തി മരണം ഔദ്യോഗികമായി സ്ഥിരീകരിക്കുക ആയിരുന്നു. നിറകണ്ണുകളും കൂപ്പുകൈകളുമായി ഭാര്യ രാജി അടക്കമുള്ളവര്‍ മരണ സമയത്ത് അദ്ദേഹത്തിന് കാവല്‍ എന്നവണ്ണം ആശുപത്രിയില്‍ ഉണ്ടായിരുന്നു. മെഡിക്കല്‍ വിദ്യാര്‍ത്ഥിയായ മകളും ജിസിഎസ്ഇ വിദ്യാര്‍ത്ഥിനിയും അടക്കം രണ്ടു മക്കളാണ് ഇദ്ദേഹത്തിന്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category