1 GBP = 102.00 INR                       

BREAKING NEWS

ഇന്നലെ മരണം 2000 കടന്നു; രോഗികളുടെ എണ്ണം മൂന്ന് ലക്ഷത്തിനടുത്ത്; 28,000 പുതിയ രോഗികളോടെ ലോകത്തിന്റെ കോവിഡ് എപ്പിസെന്ററായി ഡല്‍ഹി: ആദ്യവ്യാപനത്തില്‍ അമേരിക്കയ്ക്കും ന്യൂയോര്‍ക്കിനുമുള്ള സ്ഥാനം ഏറ്റെടുത്ത് ഇന്ത്യയും ഡല്‍ഹിയും: കോവിഡ് യുദ്ധത്തില്‍ അമ്പേ പരാജയപ്പെട്ട് ഇന്ത്യ

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: ഇന്ത്യ നേരിടുന്നത് സമാനതകളില്ലാത്ത കോവിഡ് പ്രതിസന്ധി. രോഗവ്യാപനവും മരണ നിരക്കും ഇതുവരെ സംഭവിക്കാത്ത വിധം കുതിച്ചുയരുകയാണ്. ഇത്രയും നാള്‍ ഇന്ത്യ പിടിച്ചു കെട്ടിയ മരണ നിരക്ക് കുത്തനെ ഉയര്‍ന്നതോടെ ആശങ്കയുടെ നിഴലിലാണ് രാജ്യം. ആദ്യവ്യാപനത്തില്‍ അമേരിക്കനേരിട്ട സമാന പ്രതിസന്ധിയാണ് ഇപ്പോള്‍ ഇന്ത്യ നേരിടുന്നത്. രോഗവ്യാപനവും മരണവും പിടിച്ചു കെട്ടാനാവാത്ത വിധം കുതിച്ചുയരുന്നു. ഇന്നലെ മാത്രം മരണം 2000 കടന്നു. മൂന്ന് ലക്ഷത്തിനടുത്ത് ആളുകള്‍ പുതുതായി രോഗികളായി. ഇതു തന്നെ രാജ്യം നേരിടുന്നത് എത്ര വലിയ പ്രതിസന്ധിയാണെന്നതിന് ഏറ്റവും വലിയ തെളിവായി.

കോവിഡ് നിരക്ക് പിടിവിട്ട് കുതിച്ചുയര്‍ന്നതോടെ 2020പേരാണ് ഇന്നലെ മരിച്ചത്. ഇതില്‍ ഏറ്റവും കൂടുതല്‍ മരണം സംഭവിച്ചത് ഡല്‍ഹിയിലാണ്. 294,290 പേര്‍ക്കാണ് ഇന്നലെ രാജ്യത്ത് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. രോഗവ്യാപന തോത് എത്ര വലുതാണെന്ന് തെളിയിക്കുന്നതാണ് ഇത്. ഇതോടെ 15,609,004 പേര്‍്ക്കാണ് ഇന്ത്യയില്‍ ഇതുവരെ കോവിഡ് ബാധിച്ചത്. 8,944 പേരാണ് രോഗം ബാധിച്ച് ഗുരുതരാവസ്ഥയില്‍ കഴിയുന്നത്. ഇന്നലെ 2020 പേര്‍ കൂടി മരിച്ചതോടെ ആകെ മരണം 182,570 ആയി ഉയര്‍ന്നു. രാജ്യ തലസ്ഥാനമായ ഡല്‍ഹിയാണ് ഏറ്റവും വലിയ പ്രതിസന്ധി നേരിടുന്നത്.

രാജ്യതലസ്ഥാനത്ത് ചൊവ്വാഴ്ച കോവിഡ് ബാധിച്ചവരുടെ എണ്ണം 28,395 ആയി. ചൊവ്വാഴ്ച 277 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ലോകത്തിന്റെ കോവിഡ് എപ്പിസെന്ററായി ഡല്‍ഹി മാറിയിരിക്കുകയാണ്. ഡല്‍ഹിയിലെ ഏറ്റവും ഉയര്‍ന്ന പ്രതിദിന കോവിഡ് കണക്കാണ് ഇന്നലത്തേത്. 86,526 സാംപിളുകളാണ് പരിശോധിച്ചത്. 32.82 % ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 85,600 പേര്‍ ചികിത്സയിലുണ്ട്. അതേസമയം, 19,430 പേര്‍ ഒറ്റ ദിവസം രോഗമുക്തരായി.

രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചതോടെ ഡല്‍ഹിയിലെ ആരോഗ്യമേഖല തകിടം മറിഞ്ഞ അവസ്ഥയിലാണ്. പലയിടത്തും കിടക്കകളും മരുന്നുകളും ഓക്സിജനും ലഭ്യമല്ല. നഗരത്തിലെ പല പ്രമുഖ ആശുപത്രികളിലും ഓക്സിജന് ക്ഷാമം നേരിടുകയാണ്. എത്രയുംവേഗം ഓക്സിജന്‍ എത്തിക്കണമെന്നും ഗുരുതരമായ പ്രതിസന്ധിയാണ് നേരിടുന്നതെന്നും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍ കേന്ദ്ര സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചു.

12 മണിക്കൂറിലധികമായി പല ആശുപത്രികളിലും ഓക്സിജന്‍ ഇല്ലെന്ന് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പറഞ്ഞു. കൂടുതല്‍ ഓക്സിജന്‍ നല്‍കണമെന്ന് ഒരാഴ്ചയായി കേന്ദ്രത്തോട് ആവശ്യപ്പെട്ടു കൊണ്ടിരിക്കുകയാണ്. ബുധനാഴ്ച രാവിലെയെങ്കിലും ഓക്സിജന്‍ എത്തിയില്ലെങ്കില്‍ നിലവിളികള്‍ ഉയരുമെന്നും അദ്ദേഹം ട്വിറ്ററിലൂടെ അറിയിച്ചു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category