1 GBP = 102.00 INR                       

BREAKING NEWS

ഭാരതീപുരം ഷാജിയുടെ കൊലപാതകം പുറത്തായത് അമ്മയിയമ്മ മരുമകള്‍ തര്‍ക്കം! വീട്ടുവഴക്കിനിടെ വിളിച്ചു പറഞ്ഞ സത്യം ബന്ധുവായ റോയിയും കേട്ടു; മദ്യലഹരിയില്‍ സ്റ്റേഷനിലെത്തി പറഞ്ഞത് സ്വപ്നത്തില്‍ ഷാജി വിവരം പറഞ്ഞെന്ന്; ഷാജിയെ സഹോദരന്‍ ഇരുമ്പു വടിക്ക് തലയ്ക്കടിച്ചു കൊലപ്പെടുത്തിയത് ഭാര്യയെ അപമാനിച്ചപ്പോള്‍; മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെടുത്തു

Britishmalayali
kz´wteJI³

അഞ്ചല്‍: കൊല്ലം ഭാരതീപുരത്തെ ഷാജിയുടെ കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത് അടുക്കളയില്‍ രണ്ടു പെണ്ണുങ്ങള്‍ തമ്മിലുണ്ടായ വാക്പോരാണ്. ദൃശ്യം സിനിമാ മോഡല്‍ കൊലപാതകം എന്ന് മാധ്യമങ്ങള്‍ വ്യക്തമാക്കുന്ന കൊലപാതകത്തില്‍ സിനിമക്കഥ പോലെ തന്നെയാണ് കാര്യങ്ങള്‍ പുറംലോകം കണ്ടത്. കൊലപാതക വിവരം അറിയാവുന്നവരില്‍ രഹസ്യം സൂക്ഷിക്കുന്നതില്‍ സ്ത്രീകള്‍ക്ക് വന്ന പിഴവാണ് ഷാജി പീറ്ററിന്റെ കൊലപാതകം പുറംലോറം അറിയാന്‍ ഇടയാക്കിയത്. അടുക്കളയില്‍ ഷാജിയുടെ അമ്മ പൊന്നമ്മയും മരുമകളും തമ്മിലുണ്ടായ വഴക്കിനിടെയാണ് ഈ കൊലപാതക വിവരവും പരാമര്‍ശിക്കപ്പെട്ടത്. ഈ വിവരം അടുത്ത ബന്ധവായ റോയി അറിഞ്ഞു. മദ്യപാനിയായ റോയി മദ്യലഹരിയില്‍ പൊലീസ് സ്റ്റേഷനിലെത്തി ഷാജി സ്വപ്നത്തിലെത്തി പറഞ്ഞെന്ന് പറഞ്ഞു. മദ്യലഹരി മാറിയപ്പോള്‍ സത്യം വെളിപ്പെടുത്തുകയും ചെയ്തു. ഇതോടെയാണ് രണ്ട് വര്‍ഷം മുമ്പുണ്ടായ തിരോധാന കേസിന്റെ ചുരുളഴിയുന്നത്.

പൊലീസ് പരിശോധനയിലേക്ക് കടന്നതോടെ ഭാരതീപുരം തോട്ടംമുക്ക് പള്ളിമേലതില്‍വീട്ടില്‍ ഷാജി പീറ്ററിന്റെ മൃതദേഹാവശിഷ്ടം കണ്ടെത്തിയിട്ടുണ്ട്. ദുര്‍ഗന്ധമുണ്ടാകാതിരിക്കാന്‍ മൃതദേഹത്തിന് മുകളില്‍ ഷീറ്റിട്ട ശേഷം കോണ്‍ക്രീറ്റ് ചെയ്തതിരുന്നു. ഈ കോണ്‍ക്രീറ്റ് വെട്ടിപ്പൊളിച്ചാണ് പൊലീസ് പരിശോധന നടത്തിയത്. മൃതദേഹം കുഴിച്ചിടാനെന്ന് സംശയിക്കുന്ന ചാക്കും എല്ലിന്‍ കഷ്ണങ്ങളുമാണ് പൊലീസും ഫോറന്‍സിക് വിദഗദ്ധരും പുറത്തെടുത്തത്. കണ്ടെത്തിയ മൃതദേഹാവശിഷ്ടങ്ങള്‍ ഫോറന്‍സിക് പരിശോധന നടത്തും. ഡിഎന്‍എ ടെസ്റ്റും നടത്തും.

സംഭവത്തില്‍ കൊല്ലപ്പെട്ട ഷാജി പീറ്ററുടെ സഹോദരന്‍ സജിനും അമ്മ പൊന്നമ്മയും നേരത്തെ തന്നെ അറസ്റ്റിലായിരുന്നു. ഇരുവരും ചേര്‍ന്നാണ് മൃതദേഹം കുഴിച്ചിട്ടത്. 2018-ലെ തിരുവോണദിവസം വൈകുന്നേരം ആറു മണിക്കാണ് കൊലപാതകം നടന്നത്. വീട്ടുമുറ്റത്ത് കിണര്‍ കുഴിച്ചപ്പോള്‍ മാറ്റിയിട്ട മണ്ണിലാണ് മൃതദേഹം മറവ് ചെയ്തതെന്നാണ് ഇരുവരും പൊലീസിനോട് വെളിപ്പെടുത്തിയിരുന്നത്.

സജിന്റെ ഭാര്യയോട് ഷാജി അപമര്യാദയായി പെരുമാറിയതിനെത്തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായി. ഈ വഴക്കിനിടെ സജിന്‍ കമ്പിവടികൊണ്ട് ഷാജിയുടെ തലയ്ക്കടിച്ചു. അടിയേറ്റ് ഷാജി നിലത്തുവീണു. സംഭവ സ്ഥലത്തു വെച്ചു കെല്ലപ്പെടുകയും ചെയ്തു. ഇവര്‍ താമസിക്കുന്നത് വിജനമായ സ്ഥലത്തായതിനാല്‍ സംഭവം മറ്റാരും അറിഞ്ഞില്ല. സജിനും അമ്മ പൊന്നമ്മയും ചേര്‍ന്ന് മൃതദേഹം മുറ്റത്തെ കിണറിനുസമീപം കുഴിച്ചിട്ടു. നിരവധി മോഷണക്കേസുകളിലും അടിപിടിക്കേസുകളിലും പ്രതിയായിരുന്ന ഷാജി മിക്കപ്പോഴും ഒളിവില്‍ കഴിയുന്നത് പതിവായിരുന്നു. ഇടയ്ക്കു മാത്രമാണ് വീട്ടില്‍ എത്തിയിരുന്നത്.

പല കേസുകളിലും പ്രതിയായിരുന്നതിനാല്‍ പൊലീസ് ഇയാളെക്കുറിച്ച് അന്വേഷിക്കുന്നുണ്ടായിരുന്നു. പൊലീസിനെ ഭയന്ന് എവിടെയോ മാറിത്താമസിക്കുന്നുവെന്നാണ് വീട്ടുകാര്‍ പൊലീസിനോടും നാട്ടുകാരോടും പറഞ്ഞിരുന്നത്. അടുത്തിടെ പൊന്നമ്മയും സജിന്റെ ഭാര്യയും തമ്മില്‍ വഴക്കുണ്ടായി. വഴക്കിനിടെ കൊലപാതകവിവരവും പരാമര്‍ശിക്കപ്പെട്ടു.

പൊന്നമ്മയില്‍ നിന്ന് ഇക്കാര്യം ജ്യേഷ്ഠത്തിയുടെ മകനായ റോയിയും അറിഞ്ഞു. ഇതുകേട്ട റോയി കഴിഞ്ഞ ദിവസം പത്തനംതിട്ട ഡിവൈ.എസ്പി. ഓഫീസിലെത്തി സംഭവം വിവരിച്ചു. ഇതേത്തുടര്‍ന്ന് പത്തനംതിട്ട-പുനലൂര്‍ ഡിവൈ.എസ്പി.മാര്‍ നടത്തിയ അന്വേഷണത്തിലാണ് കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെട്ടത്. ചോദ്യം ചെയ്യാനായി പൊന്നമ്മയെയും സജിനെയും പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category