1 GBP = 102.00 INR                       

BREAKING NEWS

ഹൈക്കോടതി വിധി ചോദിച്ചു വാങ്ങിയ പണി; ഭരണ തുടര്‍ച്ച ഉണ്ടായില്ലെങ്കില്‍ വിജിലന്‍സ് കേസില്‍ മുഖ്യമന്ത്രി രണ്ടാം പ്രതിയാകും; വീണ്ടും അധികാരം കിട്ടിയാലും ഇനി ജലീലിനെ മന്ത്രിയാക്കില്ല; അദീപിന്റെ നിയമനം ഇളയാപ്പയെ എല്ലാ അര്‍ത്ഥത്തിലും കുടുക്കുമ്പോള്‍

Britishmalayali
kz´wteJI³

തിരുവനന്തപുരം: ഭരണ തുടര്‍ച്ച ഉണ്ടായില്ലെങ്കില്‍ കെടി ജലീലിനെ കുടുക്കിയ ബന്ധു നിയമന വിവാദത്തില്‍ കുടുങ്ങുമെന്ന തിരിച്ചറിവില്‍ മുഖ്യമന്ത്രി പിണറായി വിജയനും. ഹൈക്കോടതിയില്‍ അപ്പീലുമായി പോയത് വിനയായി എന്നാണ് വിലയിരുത്തല്‍. ഹൈക്കോടതിയില്‍ ജലീലിനെ സര്‍ക്കാര്‍ പിന്തുണച്ചിരുന്നു. ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ കേസില്‍ വിജിലന്‍സ് അന്വേഷണം വരും. മുഖ്യമന്ത്രിയെ രക്ഷിക്കാനും സ്വയം രക്ഷപ്പെടാനും നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളിയതാണ് ഇതിന് കാരണം.

ലോകായുക്ത ഉത്തരവ് നടപടിക്രമം പാലിച്ചല്ലെന്നും തന്റെ ഭാഗം കേട്ടില്ലെന്നുമുള്ള ജലീലിന്റെ വാദം തന്നെയാണു സംസ്ഥാന സര്‍ക്കാരും കോടതിയില്‍ പറഞ്ഞത്. അഡ്വക്കറ്റ് ജനറല്‍ നിയമോപദേശവും നല്‍കിയിരുന്നു. ഈ വാദം ഹൈക്കോടതി അംഗീകരിച്ചില്ല. ഹര്‍ജി തള്ളിയാല്‍ പോലും ചെയ്ത കാര്യം കോടതി അഴിമതിയുടെ ഗണത്തില്‍ പെടുത്തുമെന്നു ജലീലും സര്‍ക്കാരും കരുതിയില്ല. ജലീലിനെ മുഖ്യമന്ത്രി ന്യായീകരിച്ചതിനാല്‍ കോടതിയില്‍ സര്‍ക്കാര്‍ അഭിഭാഷകനു മറിച്ചൊരു നിലപാട് എടുക്കാനും കഴിഞ്ഞില്ല. വിവാദ ഫയലില്‍ മുഖ്യമന്ത്രിയും ഒപ്പു വച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ കേസില്‍ മുഖ്യമന്ത്രി രണ്ടാം പ്രതിയാകാന്‍ സാധ്യത ഏറെയാണ്.

ഭരണ തുടര്‍ച്ച വന്നാലും ഇനി ജലീല്‍ മന്ത്രിയാകില്ല. തവനൂരില്‍ കടുത്ത മത്സരമാണ് ജലീലിന് നേരിടേണ്ടി വന്നിട്ടുള്ളത്. ഇതില്‍ തോറ്റാല്‍ ജലീലിന്റെ രാഷ്ട്രീയ ഭാവി തന്നെ അനിശ്ചിതത്വത്തിലാകും. അതുകൊണ്ട് തന്നെ തവനൂരിലെ ജയം ജലീലിന് അനിവാര്യമാണ്. ജലീല്‍ തോറ്റാല്‍ എല്ലാ അര്‍ത്ഥത്തിലും ഈ നേതാവിനെ സിപിഎം കൈവിടും. പിതൃസഹോദരന്റെ മകന്റെ മകനാണ് ജലീല്‍ ജോലി നല്‍കിയതും വിവാദം ചോദിച്ചു വാങ്ങിയതും. ജലീലിനെ ഇളയാപ്പയെന്ന് വിളിക്കുന്ന അദീപിനായിരുന്നു ജോലി നല്‍കിയത്. മുഖ്യമന്ത്രിയുടെ അറിവും സമ്മതവും ഈ നിയമനത്തിന് ഉണ്ടായിരുന്നു. അതാണ് കേസില്‍ പിണറായിയും പ്രതിയാകാനുള്ള സാധ്യത കൂട്ടുന്നത്.

തുടര്‍ഭരണം വന്നാല്‍ അന്വേഷണം ജലീല്‍ മാത്രമായി ഒതുങ്ങും. പിന്നീട് ക്ലീന്‍ ചിറ്റും നല്‍കും. മറിച്ചു സംഭവിച്ചാല്‍ പിണറായിക്ക് കുരുക്കായി ഈ കേസ് മാറും. ആരോപിതമായ കുറ്റം നേരത്തേ ഹൈക്കോടതി തള്ളിയതാണെന്ന ജലീലിന്റെ മുന്‍ വാദവും പൊളിഞ്ഞു. ഹര്‍ജി കോടതി തള്ളുമെന്ന ആശങ്കയില്‍ തന്നെയാണ് ജലീലിന്റെ രാജി സിപിഎം ചോദിച്ചു വാങ്ങിയത്. അടുത്ത ബന്ധു കെ.ടി.അദീബിനെ ന്യൂനപക്ഷ വികസന കോര്‍പറേഷന്‍ ജനറല്‍ മാനേജരായി നിയമിച്ചതില്‍ സ്വജന പക്ഷപാതവും സത്യപ്രതിജ്ഞാ ലംഘനവും നടത്തിയെന്നായിരുന്നു ലോകായുക്ത കണ്ടെത്തല്‍. അതു ശരിവയ്ക്കുകയും അഴിമതിയാണെന്നു കോടതി നിരീക്ഷിക്കുകയും ചെയ്ത സാഹചര്യത്തില്‍ ജലീലിനെതിരെ ഇനി വിജിലന്‍സ് അന്വേഷണം നടത്തേണ്ടതുണ്ട്.

യുഡിഎഫ് അധികാരത്തിലെത്തിയാല്‍ മുഖ്യമന്ത്രിയെ അടക്കം പ്രോസിക്യൂട്ട് ചെയ്യുമെന്നാണു ഈ അഴിമതി പുറത്തു കൊണ്ടുവന്ന യൂത്ത് ലീഗ് നേതാവ് പി.കെ.ഫിറോസ് പ്രതികരിച്ചത്. മാത്രമല്ല, കേസിലെ തുടര്‍നടപടിയെന്ന നിലയില്‍ ലോകായുക്ത നിയമത്തിലെ വകുപ്പ് 15 പ്രകാരം പരാതിക്കാരനു ജലീലിനെതിരെ പ്രോസിക്യൂഷന്‍ നടപടിക്കു ലോകായുക്തയെ സമീപിക്കാനുമാവും. ഹൈക്കോടതി വിധിക്കെതിരെ ജലീല്‍ അപ്പീല്‍ നല്‍കാനുള്ള സാധ്യത കുറവാണ്. സുപ്രീംകോടതിയെ സമീപിക്കുന്നതിനോടു സിപിഎമ്മിനും യോജിപ്പില്ല. ക്രമക്കേടു തെളിഞ്ഞാല്‍ പൊതു പ്രവര്‍ത്തനം അവസാനിപ്പിക്കുമെന്ന ജലീലിന്റെ നിയമസഭയിലെ പ്രഖ്യാപനത്തിന്റെ തുടര്‍ നടപടിയും ആകാക്ഷയോടെയാണു പലരും കാത്തിരിക്കുന്നത്.

അതിനിടെ ജലീല്‍ രാജിവച്ച സാഹചര്യത്തില്‍ ബന്ധുനിയമന വിഷയത്തിന് ഇനി പ്രസക്തിയില്ലെന്ന് സിപിഎം ആക്ടിങ് സെക്രട്ടറി എ. വിജയരാഘവന്‍ പറഞ്ഞു. എന്നാല്‍ അത്ര നിസാരത്തോടെ സിപിഎം ഈ വിഷയത്തെ കാണുന്നില്ലെന്നതാണ് വസ്തുത. അചിനിെ

ബന്ധുനിയമന വിഷയം ഹൈക്കോടതി തള്ളിക്കളഞ്ഞതാണെന്ന് പറഞ്ഞ് ഇത്രയും നാള്‍ കേരളീയസമൂഹത്തെ കബളിപ്പിച്ചതിന് കെ.ടി. ജലീല്‍ മാപ്പു പറയണമെന്ന് ലോകായുക്ത കേസിലെ പരാതിക്കാരനും യൂത്ത് ലീഗ് സംസ്ഥാന സമിതിയംഗവുമായ വി.കെ.എം. ഷാഫി പറഞ്ഞു. ലോകായുക്ത വിധി ഹൈക്കോടതി ശരിവച്ചതോടെ ജലീലിന്റെ വാദങ്ങളെല്ലാം പൊളിഞ്ഞുവെന്നും ഷാഫി പറഞ്ഞു. 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category