1 GBP = 102.00 INR                       

BREAKING NEWS

കോവിഷീല്‍ഡ് വാക്സിന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഒരു ഡോസിന് 400 രൂപക്ക് നല്‍കുമെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട്; സ്വകാര്യമേഖലയില്‍ 600 രൂപയ്ക്ക് ലഭ്യമാകും; വിദേശ വാക്സിനുകളുടെ വില ഒരു ഡോസിന് ആയിരം രൂപയാകും; വാക്സിന്‍ ക്ഷാമം മുതലെടുക്കാന്‍ സ്വകാര്യ കമ്പനികള്‍; കോവിഡ് പ്രതിരോധം സാധാരണക്കാര്‍ക്ക് പൊള്ളും

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: മെയ് ഒന്നുമുതല്‍ 18 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കാന്‍ തീരുമാനിച്ചതിന് പിന്നാലെ കോവിഡ് വാക്സിനുകളുടെ നിരക്കും ഉയരുമെന്ന് ഉറപ്പായി. രാജ്യത്തെ പ്രമുഖ മരുന്ന് കമ്പനിയായ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് പുതിയ നിരക്ക് പ്രഖ്യാപിച്ചു. സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഒരു ഡോസിന് 400 രൂപ നിരക്കില്‍ കോവിഷീല്‍ഡ് വാക്‌സിന്‍ നല്‍കുമെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് അറിയിച്ചു. സ്വകാര്യ ആശുപത്രികളില്‍ നിന്ന് ഒരു ഡോസിന് 600 രൂപയാണ് ഈടാക്കുകയെന്നും കമ്പനി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

നിലവില്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ കോവിഷീല്‍ഡ് വാക്‌സിന്‍ സൗജന്യമാണ്. സ്വകാര്യ ആശുപത്രികളില്‍ ഒരു ഡോസിന് 250 രൂപയാണ് ഈടാക്കുന്നത്. നിലവില്‍ 45 വയസിന് മുകളിലുള്ളവര്‍ക്കാണ് വാക്‌സിന്‍ നല്‍കുന്നത്. മെയ് ഒന്നുമുതല്‍ 18 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കുമെന്നാണ് കഴിഞ്ഞ ദിവസം കേന്ദ്രത്തിന്റെ പ്രഖ്യാപനം. ഉല്‍പ്പാദിപ്പിക്കുന്ന വാക്‌സിന്റെ 50 ശതമാനം കേന്ദ്രസര്‍ക്കാര്‍ സംഭരിക്കും. അവശേഷിക്കുന്നത് സംസ്ഥാന സര്‍ക്കാരിനും പൊതുവിപണിയിലും ലഭ്യമാക്കും. സംസ്ഥാന സര്‍ക്കാരിന് ഉല്‍പ്പാദകരില്‍ നിന്ന് നേരിട്ട് വാങ്ങാമെന്നും കേന്ദ്രം അറിയിച്ചിരുന്നു. വാക്‌സിന്‍ ഉല്‍പ്പാദനവുമായി ബന്ധപ്പെട്ട് 4500 കോടി രൂപയാണ് കമ്പനികള്‍ക്ക് കേന്ദ്രം അനുവദിച്ചത്.

വാക്സിന്‍ ക്ഷാമം രൂക്ഷമായിരിക്കുമ്പോള്‍ കോവിഡ് വാക്‌സിന്‍ വിതരണത്തില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്മാറുകയും നിര്‍മ്മാണ കമ്പനികള്‍ക്ക് നേരിട്ട് സ്വകാര്യ വിപണിയില്‍ വില്‍ക്കാന്‍ അനുമതി ലഭിക്കുകയും ചെയ്തതോടെ വിപണിയില്‍ വാക്സിന്റെ വില കുതിച്ചുയരുമെന്നാണ് സൂചനകള്‍.വിദേശത്തു നിന്നും ഇന്ത്യയിലെത്തുന്ന വാക്സിനുകള്‍ക്ക് ഒരു ഡോസിന് 700 രൂപ മുതല്‍ 1000 രൂപ വരെ ഉയരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് ലഭ്യമാക്കാന്‍ കഴിയുന്നതിലും ഏറെ ഇരട്ടിയാണ് ഇപ്പോള്‍ വാക്സിന്റെ ആവശ്യം. ഇത് പലപ്പോഴും വാക്സിനേഷന്‍ കേന്ദ്രങ്ങളില്‍ ആള്‍ക്കൂട്ടം സൃഷ്ടിക്കപ്പെടുന്നതിനും സംഘര്‍ഷങ്ങളുണ്ടാകുന്നതിനും വരെ കാരണമാകുന്നുണ്ട്. അതുകൊണ്ടുതന്നെ ആവശ്യക്കാരില്‍ ഒരുവിഭാഗം നിലവില്‍ സ്വകാര്യവിപണിയെയാണ് ആശ്രയിക്കുന്നത്. എന്നാല്‍ വാക്സിനുകളുടെ വിലയിലുള്ള കുത്തനെയുള്ള കയറ്റം സാധാരണക്കാര്‍ക്ക് സ്വകാര്യവിപണിയെ അപ്രാപ്യമാക്കിത്തീര്‍ക്കുകയാണ്. ഈ സാഹചര്യത്തില്‍ കോടിക്കണക്കിന് ആളുകള്‍ക്ക് സര്‍ക്കാര്‍തലത്തില്‍ വാക്സിന്‍ എത്തിക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് വന്‍തുക ചെലവാക്കേണ്ടി വരും.

സിറം ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മ്മിക്കുന്ന കൊവിഷീല്‍ഡ്, ഭാരത് ബയോടെക്കിന്റെ കൊവാക്സിന്‍, റഷ്യ വികസിപ്പിച്ച് ഇന്ത്യയില്‍ ഡോ. റെഡ്ഡീസ് ലബോറട്ടീസ് നിര്‍മ്മിക്കുന്ന സ്പുട്നിക് വാക്സിന്‍ എന്നിങ്ങനെ മൂന്ന് വാക്സിനുകളാണ് രാജ്യത്ത് ഇതുവരെ വിതരണം ചെയ്യുന്നത്. ഇതില്‍ സ്പുട്നിക് വാക്സിന്‍ ഇന്ത്യയില്‍ എത്തുന്നതേയുള്ളൂ. ഉത്പാദകരുടെ ലാഭം പരമാവധി കുറച്ച് വളരെ കുറഞ്ഞ നിരക്കിലായിരുന്നു കേന്ദ്രസര്‍ക്കാര്‍ വാക്സിന്‍ വാങ്ങി വിതരണം ചെയ്തിരുന്നത്. ഒരു ഡോസിന് ഏകദേശം 250 രൂപയായിരുന്നു കേന്ദ്രസര്‍ക്കാര്‍ നിശ്ചയിച്ചിരുന്നത്. സ്പുട്നിക് വാക്സിന് 750 രൂപയോളം വില വന്നേക്കും. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമതീരുമാനമെടുത്തിട്ടില്ലെന്നാണ് ഡോ. റെഡ്ഡീസ് കമ്പനി പറയുന്നത്.

മെയ് ഒന്നിനു മുന്‍പായി പൊതുവിപണിയിലേയ്ക്കും സംസ്ഥാനങ്ങളിലേയ്ക്കുമുള്ള വാക്സിനുകളുടെ വില പ്രഖ്യാപിക്കാനാണ് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുള്ളത്. എന്നാല്‍ വാക്സിന്റെ വിലയില്‍ നിയന്ത്രണങ്ങളൊന്നും സര്‍ക്കാര്‍ നല്‍കിയിട്ടില്ല. കേന്ദ്രസര്‍ക്കാര്‍ വളരെ കുറഞ്ഞ വിലയ്ക്ക് വാക്സിന്‍ വാങ്ങുന്നതിനാല്‍ ഉത്പാദനം വര്‍ധിപ്പിക്കാനുള്ള സാഹചര്യം പോലുമില്ലെന്ന് മുന്‍പ് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാരുകള്‍ അടക്കം വില കൊടുത്തു വാങ്ങേണ്ട വാക്സിന്റെ വിലയില്‍ വലിയ കുറവ് പ്രതീക്ഷിക്കാനാകില്ല. അതേസമയം, ഇതുവരെ വാക്സിന്‍ നിര്‍മ്മാതാക്കള്‍ ഔദ്യോഗികമായി വില പ്രഖ്യാപിച്ചിട്ടില്ല. വിതരണം ചെയ്യുന്ന വാക്സിന്റെ അളവും മറ്റു ഘടകങ്ങളും പരിഗണിച്ചായിരിക്കും അന്തിമ വില തീരുമാനിക്കുക. ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തു നിന്ന് കൂടുതല്‍ വ്യക്തത വരാനുണ്ട്.

വാക്സിന്‍ ക്ഷാമം പരിഹരിക്കുന്നതിന് കൂടുതല്‍ വിദേശവാക്സിനുകള്‍ക്ക് അനുമതി നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. പടിഞ്ഞാറന്‍ രാജ്യങ്ങളിലും ജപ്പാനിലും അടക്കം ഉപയോഗിക്കുന്ന കോവിഡ് വാക്‌സിനുകള്‍ക്ക് രാജ്യത്ത് അനുമതി നല്‍കുന്നത് വേഗത്തിലാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. ഫൈസര്‍, മൊഡേണ, ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍, ഓക്‌സ്ഫഡ്- അസ്ട്രാസെനെക്ക തുടങ്ങിയ വാക്‌സിന്‍ നിര്‍മ്മാതാക്കള്‍ എത്രയും വേഗം ഇന്ത്യയിലെത്തുമെന്നത് പ്രതീക്ഷിക്കുന്നതായി വാക്‌സിന്‍ അഡ്മിനിസ്ട്രേഷന്‍ സംബന്ധിച്ച ദേശീയ വിദഗ്ദ്ധ സമിതിയുടെ ചെയര്‍മാന്‍ വി.കെ. പോള്‍ പറഞ്ഞു.

19.50 യു എസ് ഡോളറാണ് നിലവില്‍ ഫൈസര്‍ ഇടാക്കുന്ന വില. മോഡേണ 25 യു എസ് ഡോളറും ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ 10 യു എസ് ഡോളറും ഓക്‌സ്ഫഡ്- അസ്ട്രാസെനെക്ക 2.15 യു എസ് ഡോളറുമാണ് ഈടാക്കുന്നത്. അത് ഇന്ത്യയിലെത്തുമ്പോള്‍ മിനിമം ആയിരം രൂപയായി വില നിജപ്പെടുത്തുമെന്ന് കരുതപ്പെടുന്നു.

സ്വകാര്യ വിപണിയിലെ വില്‍പ്പനയും കയറ്റുമതിയും വിതരണ ശൃംഖല പ്രശ്‌നങ്ങളുമെല്ലാം കണക്കിലെടുത്താണ് വില നിശ്ചയിക്കുകയെന്ന് കമ്പനികള്‍ പറയുന്നു. കേന്ദ്രസര്‍ക്കാരില്‍ നിന്നുള്ള നിര്‍ദ്ദേശങ്ങള്‍ കൂടി അനുസരിച്ചായിരിക്കും വില അന്തിമമായി നിശ്ചയിക്കുക. വാക്‌സിന്‍ നിര്‍മ്മിക്കുന്നതിന് വിദേശത്തുനിന്നുള്ള സാങ്കേതിക വിദ്യയും അസംസ്‌കൃത വസ്തുക്കളും ഉപയോഗിക്കുന്നതിനാല്‍ പല കമ്പനികളുടെയും വാക്‌സിന്‍ വില വ്യത്യസ്തമായിരിക്കും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category