1 GBP = 102.10 INR                       

BREAKING NEWS

കോവിഡ് വാക്സിനിലും വ്യാജന്‍; മെക്സിക്കോയിലും പോളണ്ടിലും വ്യാജ വാക്സിന്‍ കണ്ടെത്തിയെന്ന് ഫൈസര്‍; വാക്സിനിലൂടെ രക്ഷപ്പെടാന്‍ ലോകം കാത്തിരിക്കുമ്പോള്‍ വ്യാജ വാക്സിനും തലവേദനയാകുന്നു

Britishmalayali
kz´wteJI³

ത് ദുരന്തവും വിറ്റ് കാശാക്കുവാന്‍ വെമ്പുന്ന ചിലരുണ്ട്. പണം മാത്രമായിരിക്കും അവരുടെ ലക്ഷ്യം. അത്തരത്തിലുള്ള ചിലര്‍ കോവിഡിനേയും ഒരു പണം കായ്ക്കുന്ന മരമാക്കി മാറ്റിയിരിക്കുകയാണ്. ലോകം മുഴുവന്‍ ദുരിതം വിതയ്ക്കുന്ന കോവിഡിനെ ഭാഗികമായെങ്കിലും തടയാന്‍ വക്സിനുകള്‍ എത്തിയതോടെ ജനം ഒരല്പം ആത്മവിശ്വാസം കൈവര്‍ച്ചു. എന്നാല്‍, പലയിടങ്ങളിലും ആവശ്യത്തിനു വാക്സിന്‍ ലഭിക്കാനില്ലാതെയായതോടെ വാക്സിനായുള്ള നെട്ടോട്ടാവും ആരംഭിച്ചു.

മനുഷ്യരുടെ ഈ ഭീതിയും പരിഭ്രമവും കാശാക്കി മാറ്റുകയാണ് ചില നരാധമന്മാര്‍ വ്യാജ കോവിഡ് വാക്സിനുകള്‍ നിര്‍മ്മിച്ചുകൊണ്ടാണവര്‍ അനുകൂല സാഹചര്യത്തില്‍ പണമുണ്ടാക്കാന്‍ ഇറങ്ങിയിരിക്കുന്നത്. മെക്സിക്കോയിലും പോളണ്ടിലുമാണ് ഫൈസര്‍ വാക്സിന്റെ വ്യാജപതിപ്പുകള്‍ കണ്ടുകിട്ടിയത്. മെക്സിക്കോയില്‍ കണ്ടെത്തിയ വ്യാജനില്‍ എന്താണെന്നറിയാന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍, പോളണ്ടില്‍ കണ്ടെത്തിയതില്‍ ചര്‍മ്മ സംരക്ഷണത്തിനുപയോഗിക്കുന്ന ഒരു തരം രാസവസ്തുവായിരുന്നു ഉണ്ടായിരുന്നത്.

വാക്സിനുമായി ബന്ധപ്പെട്ട് ഏറ്റവും ഒടുവില്‍ കണ്ടെത്തിയ തട്ടിപ്പാണിത്. കോവിഡ് പ്രതിസന്ധി ആരംഭിച്ചപ്പോള്‍ മുതല്‍ തന്നെ ലോകത്തിന്റെ പലഭാഗങ്ങളിലും അതിന്റെ പേരില്‍ തട്ടിപ്പുകളും ആരംഭിച്ചിരുന്നു. രോഗപരിശോധനയുടെ പേരിലായിരുന്നു ആദ്യ തട്ടിപ്പ്. പിന്നീട് പ്രതിസന്ധിയില്‍ വീടുകളില്‍ കുടുങ്ങിപ്പോയവര്‍ക്ക് പലവിധത്തിലുള്ള വ്യാജസന്ദേശങ്ങള്‍ അയച്ച് അവരുടെ വിവരങ്ങള്‍ ചോര്‍ത്തി ബാങ്കില്‍ നിന്നും മറ്റുമായി പണം തട്ടിക്കുന്ന നിരവധി കേസുകള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.

ഒരുപക്ഷെ തട്ടിപ്പുകാര്‍ ഇത്രയും ആഘോഷമാക്കിയ മറ്റൊരു ദുരന്തം ലോക ചരിത്രത്തില്‍ ഉണ്ടായിട്ടുണ്ടാകില്ല. മനുഷ്യനിലെ ഭീതിക്കൊപ്പം, ഈ കോമേഴ്സ് പോലുള്ള ആധുനിക സാങ്കേതികവിദ്യയും സമര്‍ത്ഥമായി ഉപയോഗിക്കാനായപ്പോള്‍ ആയിരക്കണക്കിന് നിഷ്‌കളങ്കരായ വ്യക്തികളാണ് ലോകമെമ്പാടുമായി തട്ടിപ്പിനിരയായത്. മെക്സിക്കോയില്‍ ഏകദേശം 80 പേര്‍ക്കാണ് വ്യാജവാക്സിന്‍ ലഭിച്ചത്. 1000 ഡോളറായിരുന്നു അവര്‍ ഒരു ഡോസിന് വിലയീടാക്കിയത്.

ഇതുവരെ വ്യാജവാക്സിന്‍ എടുത്തതുമായി ബന്ധപ്പെട്ട് ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. ഇതുമായി ബന്ധപ്പെട് മെക്സിക്കോയില്‍ ആറുപേരെ അറസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്. എന്നാല്‍, വിശദാംശങ്ങള്‍ ലഭ്യമല്ല. അതേസമയം പോളണ്ടില്‍ കണ്ടെത്തിയ വാക്സിന്‍ ഇതുവരെ ആര്‍ക്കും നല്‍കിയിട്ടില്ല എന്നാണ് വിശ്വസിക്കുന്നത്. ഒരു വ്യക്തിയുടെ അപ്പാര്‍ട്ട്മെന്റില്‍ നിന്നാണ് ഇത് കണ്ടെത്തിയത്. അയാളെ ഇപ്പോള്‍ പോലീസ് ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്.

ഇത്തരത്തില്‍ വാക്സിന്‍ ലഭ്യമാക്കാം എന്നുപറഞ്ഞ് നിരവധി സന്ദേശങ്ങളും മറ്റും ലഭിച്ചേക്കും. ഇതില്‍ പലതിലും നിങ്ങളുടെ വ്യക്തിപരമായ വിവരങ്ങള്‍ കൂടി അവര്‍ ശേഖരിക്കും. അത് ഏറ്റവും അപകടകരമായ കാര്യമാണ്. മാത്രമല്ല, ഒരു കാരണവശാലും ഫൈസറിന്റെ വാക്സിന്‍ ഇന്റര്‍നെറ്റ് വഴി വാങ്ങരുത് എന്ന് കമ്പനി പറയുന്നു. അവര്‍ അത് ഓണ്‍ലൈന്‍ വ്യാപാരത്തിന് ലഭ്യമാക്കിയിട്ടില്ല.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category