1 GBP = 102.10 INR                       

BREAKING NEWS

ബ്ലഡ് കോട്ട് ഭീഷണിക്കിടെ മറ്റൊരു ഭയങ്കരമായ പാര്‍ശ്വഫലം കൂടി കണ്ടെത്തിയത് ആശങ്ക പടര്‍ത്തുന്നു; വാക്സിന്‍ എടുത്ത യുവതിയുടെ കാല് വ്രണപ്പെട്ട് ചോരയൊലിക്കുന്നു; കാലുകള്‍ തന്നെ മുറിച്ചുകളയേണ്ടി വരുമോയെന്ന ഭയം ശക്തം

Britishmalayali
kz´wteJI³

സ്ട്രസെനെകയുടെ വാക്സിന്‍ എടുത്തതിനു ശേഷം കാലില്‍ വ്രണങ്ങള്‍ പ്രത്യക്ഷപ്പെട്ടതായി ആരോപണമുയരുന്നു. രക്തം നിറഞ്ഞ കുമിളകള്‍ ആയാണ് ഇവ പ്രത്യക്ഷപ്പെട്ടത്. അടുത്തടുത്ത് പ്രത്യക്ഷപ്പെട്ട ഈ കുമിളകള്‍ ഒത്തുചേര്‍ന്ന് ഒരു വലിയ വ്രണമായി മറുകയായിരുന്നു. അസഹ്യമായ വേദനയാണ് താന്‍ അനുഭവിക്കുന്നതെന്ന് ഈ പാര്‍ശ്വഫലത്തിന് ഇരയായ യുവതി പറയുന്നു. ഗ്ലാസ്ഗോയിലുള്ള സാറബ്രുക്ക്മാന്‍ എന്ന യുവതിക്കാണ് ഇത് സംഭവിച്ചത്.

വാക്സിന്‍ എടുത്തതിനു ശേഷം തനിക്ക് ഫ്ളൂവിന് സമാനമായ ലക്ഷണങ്ങള്‍ ഉണ്ടായിരുന്നതായി അവര്‍ വെളിപ്പെടുത്തുന്നു. ഇത്തികച്ചും സാധാരനവുമാണ്. എന്നാല്‍ അതിനുശേഷമണ് ഈ 34 കാരിക്ക് കാലുകളില്‍ ചൊറിച്ചില്‍ അനുഭവപ്പെടാന്‍ തുടങ്ങിയത്. ഒരാഴ്ച്ചകഴിഞ്ഞപ്പോള്‍ കാല്‍ക്കുഴക്ക് ചുറ്റുമായി ചുവന്ന നിറത്തില്‍ തണിര്‍ത്തു പൊന്താന്‍ തുടങ്ങി. അന്ന് വൈകിട്ട് ഡോക്ടറെ കാണാന്‍ സമയമെടുത്തെങ്കിലും ഉച്ചയോടെ അത് കുമിളകളായി മാറി പൊട്ടിയൊലിച്ച് വ്രണമാവുകയായിരുന്നു.

ഒരു കുട്ടിയുടെ അമ്മകൂടിയായ ഈ യുവതിയെ ഉട്നെ ക്യുന്‍ എലിസബത്ത് യൂണിവേഴ്സിറ്റി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഒരു അവസരത്തില്‍ കാല്‍ മുറിച്ചുകളയേണ്ടി വരും എന്നുവരെ ഭയപ്പെട്ടതായി അവര്‍ പറഞ്ഞു. 16 ദിവസത്തോളം അവര്‍ക്ക് ആശുപത്രിയില്‍ കഴിയേണ്ടതായി വന്നു. അതിനിടയില്‍ അവരുടെ കൈകളിലും മുഖത്തും ഇടുപ്പിലുമെല്ലാം ഇത്തരത്തിലുള്ള കുമിളകള്‍ പ്രത്യക്ഷപ്പെട്ടു. ഗുരുതരാവസ്ഥ മാറിയതോടെ ആശുപത്രിയില്‍ നിന്നും വിട്ട് ഇപ്പോള്‍ വീട്ടിലാണ് ചികിത്സയെങ്കിലും, വീല്‍ചെയറിലാണ് അവര്‍ ഇപ്പോള്‍.

വളരെ വളരെ വിരളമായ ഒരു വാക്സിന്‍ പാര്‍ശ്വഫലമാണിതെന്നാണ് ചില ബ്രിട്ടീഷ് ത്വക്ക് രോഗവിദഗ്ദര്‍ പറയുന്നത്. ഇവരോട് വാക്സിന്റെ രണ്ടാം ഡോസ് എടുക്കരുതെന്ന് ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ജനങ്ങളില്‍ അവബോധം ഉണ്ടാക്കുവാന്‍ വേണ്ടി മാത്രമാണ് തന്റെ അനുഭവം പുറത്ത് വിടുന്നതെന്നും, ഇത് കേട്ട് ആരും വാക്സിന്‍ എടുക്കാതിരിക്കരുതെന്നും സാറാ ബക്ക്മാന്‍ പറഞ്ഞു.

ഇപ്പോഴും 50 വയസ്സിനു മുകളിലുള്ളവര്‍ക്ക് മാത്രം വാക്സിന്‍ നല്‍കുന്ന സ്‌കോട്ട്ലാന്‍ഡില്‍ ഇവര്‍ക്ക് വാക്സിന്‍ നല്‍കുവാനുള്ള കാരണം വ്യക്തമായിട്ടില്ല. കോവിഡ് ബാധിച്ചാല്‍ ഗുരുതര പ്രത്യാഘാതമുണ്ടായേക്കാവുന്ന മറ്റ് രോഗങ്ങള്‍ ഉള്ളവര്‍ക്കും, 50 വയസ്സില്‍ താഴെയാണെങ്കിലും ഇപ്പോള്‍ വാക്സിന്‍ നല്‍കുന്നുണ്ട്. ഈ വിധത്തില്‍ എന്തെങ്കിലും രോഗമുള്ള വ്യക്തിയാണോ, റീടെയില്‍ സെക്ടറില്‍ പ്രവര്‍ത്തിക്കുന്ന ഈ യുവതി എന്ന കാര്യം വ്യക്തമായിട്ടില്ല.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category