1 GBP = 102.10 INR                       

BREAKING NEWS

ടെസ്റ്റിംഗ് കൂടുമ്പോഴും രോഗികളുടെ എണ്ണം 2500ല്‍ തന്നെ നിര്‍ത്തുന്നു; മരണ സംഖ്യയും താഴെ തന്നെ; കോവിഡിനെ കീഴടക്കിയ ബ്രിട്ടന്‍ മാസ്‌ക് ഇല്ലാതെ ജീവിക്കാനുള്ള പ്രഖ്യാപനത്തിന് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്

Britishmalayali
kz´wteJI³

ന്നലെ ബ്രിട്ടനിലെ കോവിഡ് മരണനിരക്കില്‍ ദൃശ്യമായത് 42 ശതമാനത്തിന്റെ ഇടിവ്. രോഗപരിശോധനകളുടെ എണ്ണത്തില്‍ കാര്യമായ വര്‍ദ്ധനവ് ഉണ്ടായിട്ടും ഇന്നലെ 2,396 പേര്‍ക്ക് മാത്രമാണ് പുതിയതായി കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ബുധനാഴ്ച്ചയിലെ കണക്കുമായി താരതമ്യം ചെയ്യുമ്പോള്‍ ഇക്കാര്യത്തില്‍ 3.8 ശതമാനത്തിന്റെ കുറവാണ് ഉണ്ടായിരിക്കുന്നത്. അതോടൊപ്പം ഇന്നലെ 1,10,000 പേര്‍ക്ക് വാക്സിന്റെ ആദ്യ ഡോസ് നല്‍കുകയും ചെയ്തു. ഇതോടെ ബ്രിട്ടനില്‍ 33.1 മില്ല്യണ്‍ പേര്‍ക്ക് ഇതുവരെ കോവിഡ് വാക്സിന്റെ ആദ്യ ഡോസ് ലഭ്യമായി കഴിഞ്ഞു.

അതിനിടയില്‍ ഇന്നലത്തെ കണക്കുകള്‍ പ്രകാരം വാക്സിനേഷന്‍ എടുത്ത 32 പേരെ കോവിഡ് ലക്ഷണങ്ങള്‍ പ്രദര്‍ശിപ്പിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. യു കെ കൊറോണ വൈറസ് ക്ലിനിക്കല്‍ കാരക്ടറൈസേഷന്‍ കണ്‍സോര്‍ഷ്യം നടത്തിയ പഠനത്തില്‍ വാക്സിന്റെ രണ്ടു ഡോസുകളും എടുത്ത് നിര്‍ദ്ദിഷ്ട കാലാവധി പൂര്‍ത്തിയാക്കി രോഗപ്രതിരോധം നേടിയ 74,000 പേരില്‍ 2000 പേര്‍ക്ക് രോഗം ബാധിച്ചിട്ടുണ്ട്. ഇതില്‍ 32 പേര്‍ക്ക് അവര്‍ വാക്സിന്‍ എടുക്കുന്നതിനു മുന്‍പായാണ് രോഗബാധ ഉണ്ടായിട്ടുള്ളത് എന്നും സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്.

കഴിഞ്ഞ ബുധനാഴ്ച്ച 8,42,239 പേരെയാണ് രോഗപരിശോധനക്ക് വിധേയരാക്കിയതെങ്കില്‍ ഇന്നലെ 9,63,319 പേരെ രോഗപരിശോധനക്ക് വിധേയരാക്കി. എന്നിട്ടും രോഗവ്യാപനത്തില്‍ 3.8 ശതമാനത്തിന്റെ കുറവുണ്ടായത് തീര്‍ത്തും ആശാവഹമായ കാര്യമാണെന്നാണ് വിദഗ്ദരുടെ അഭിപ്രായം. നിലവില്‍ ബ്രിട്ടനിലെ 380 ലോക്കല്‍ അഥോറിറ്റികളില്‍ ഡെറി സിറ്റിയിലും സ്ട്രാബെയ്നിലും മാത്രമാണ് 1 ലക്ഷം പേരില്‍ 100 ല്‍ അധികം രോഗികളുള്ളത്.

എന്‍ എച്ച് എസില്‍ നിന്നുള്ള് മറ്റൊരു റിപ്പോര്‍ട്ട് കാണിക്കുന്നത് നിലവില്‍ 2000-ല്‍ താഴെ കോവിഡ് രോഗികള്‍ മാത്രമാണ് വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത് എന്നാണ്. നിലവില്‍ പ്രതിദിനം 200ല്‍ താഴെ മാത്രം രോഗികളേയുമാണ് ആശുപത്രികളില്‍ പ്രവേശിപ്പിക്കുന്നത്. ഇത്തരത്തിലുള്ള അനുകൂല റിപ്പോര്‍ട്ടുകള്‍ വരുമ്പോള്‍ ബ്രിട്ടന്‍ ഇപ്പോഴും എന്തിനാണ് കടുത്ത നിയന്ത്രണങ്ങളില്‍ ജീവിക്കുന്നത് എന്ന ചോദ്യവും ഉയരുന്നുണ്ട്. നിയന്ത്രണങ്ങള്‍ എത്രയും പെട്ടെന്ന് നീക്കാനുള്ള സമ്മര്‍ദ്ദം ഏറുന്നുമുണ്ട്.

നിയന്ത്രണങ്ങള്‍ നീക്കം ചെയ്യുന്നതിനുള്ള അടുത്തഘട്ടം മേയ് 17 നാണ്. അന്ന് പബ്ബുകളും റെസ്റ്റോറന്റുകളും പൂര്‍ണ്ണമായി പ്രവര്‍ത്തന സജ്ജമാവുകയും ഒപ്പം വിദേശയാത്രകള്‍ പുനഃസ്ഥാപിക്കപ്പെടുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. വാക്സിനേഷന്‍ പദ്ധതിയുടെ വിജയം സ്ഥിതി ഗതികള്‍ മെച്ചപ്പെടുത്തുന്നുണ്ടെങ്കിലും, ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ നീക്കം ചെയ്യുന്നത് സംബന്ധിച്ച് മുന്‍കൂട്ടി നിശ്ചയിച്ച പരിപാടികളില്‍ നിന്ന് വ്യതിചലിക്കുകയില്ലെന്ന് ബോറിസ് ജോണ്‍സണ്‍ വ്യക്തമാക്കിയിട്ടുണ്ട്.

ലോകത്ത് കോവിഡ് വ്യാപനം വ്യാപകമായതിനു ശേഷം ഇതാദ്യമായി ബ്രിട്ടന്‍, ഏറ്റവുമധികം രോഗവ്യാപനം നടക്കുന്ന 20 രാജ്യങ്ങളുടെ പട്ടികയില്‍ നിന്നും പുറത്തായി. എന്നിരുന്നാലും, ഇപ്പോഴും കോവിഡ് ഏറ്റവുമധികം പ്രതിസന്ധി സൃഷ്ടിച്ച രാജ്യങ്ങളില്‍ ഒന്നായി തുടരുകയാണ് ബ്രിട്ടന്‍. ഇതുവരെ 1,27,000 ല്‍ അധികം കോവിഡ് മരണങ്ങളാണ് ബ്രിട്ടനില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. 1 ലക്ഷം പേരില്‍ 412 മരണങ്ങളുമായി പെറുവാണ് ജനസംഖ്യാനുപാതിക മരണനിരക്കില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന രാജ്യം.

ബള്‍ഗേറിയ (1 ലക്ഷം പേരില്‍ 338 മരണങ്ങള്‍), മെക്സിക്കോ (321), റഷ്യ (313), ലിത്വാനിയ (301) എന്നീ രാജ്യങ്ങളാണ് ഇക്കാര്യത്തില്‍ പെറുവിന്റെ തൊട്ടുപിന്നിലുള്ളത്. ഈ പട്ടികയില്‍ ബ്രിട്ടന്റെ സ്ഥാനം 23-മത് ആണ്.

അതേസമയം, ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ നിലവില്‍ വരുന്ന മേയ് 17 മുതല്‍ സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസ്സ് മുറികളില്‍ മാസ്‌ക് ധരിക്കേണ്ടതായി വരില്ല. എന്നാല്‍, സ്‌കൂളുകള്‍ക്കുള്ളിലെ പൊതു ഇടങ്ങളിലും അതുപോലെ ഒരു മീറ്റര്‍ സാമൂഹ്യ അകലം പാലിക്കാന്‍ കഴിയാത്ത ക്ലാസ്സ് മുറികളിലും ഏഴ് വയസ്സിനു മുകളില്‍ പ്രായമുള്ള കുട്ടികള്‍ മാസ്‌ക് ധരിക്കേണ്ടതായി വരും. സ്‌കൂളുകളിലെ മാസ്‌ക് ധാരണവുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങള്‍ ഭാഗികമായി നീക്കം ചെയ്യും എന്നാണ് വിദ്യാഭ്യാസ സെക്രട്ടറി പറഞ്ഞത്.

സ്‌കൂളുകളില്‍ മാസ്‌ക് ധാരണം നിര്‍ബന്ധമാക്കിയതിനെതിരെ നേരത്തേ പല രക്ഷകര്‍ത്താക്കളും രംഗത്തുവന്നിരുന്നു. മാസ്‌ക് ധരിക്കാത്ത കുട്ടികളെ കൂട്ടുകാരില്‍ നിന്നും അകറ്റി ഇരുത്താനുള്ള തീരുമാനത്തെ മാസ്‌ക് അപ്പാര്‍ത്തീഡ് എന്നായിരുന്നു പ്രതിഷേധക്കാര്‍ വിളിച്ചിരുന്നത്. മാസിക് നിയന്ത്രണം ഭാഗികമായി ഇളവു ചെയ്യുമെങ്കിലും സ്‌കൂളുകളില്‍ ഇപ്പോള്‍ തുടര്‍ന്നുവരുന്ന പരിശോധനകള്‍ വീണ്ടും തുടരും അതുപോലെ വായുസഞ്ചാരം കൂടുതല്‍ ലഭിക്കത്തവണ്ണമുള്ള ക്രമീകരണം, കര്‍ശനമായ ശുചിത്വം പാലിക്കല്‍ തുടങ്ങിയവയും തുടരും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category