1 GBP = 102.10 INR                       

BREAKING NEWS

ഒരു ദശലക്ഷം ഡോളറിന് ഇന്‍ഷുറന്‍സ് എടുത്ത കൂറ്റന്‍ സ്തനങ്ങള്‍; 80 വയസു കഴിഞ്ഞപ്പോഴും ബൂബ് ജോബിനായി ലോകം മുഴുവന്‍ കറങ്ങി; അമേരിക്കയിലെ ഏറ്റവും പ്രശസ്തയായ നീലച്ചിത്ര നായിക 93-ാം വയസില്‍ വിടപറയുന്നു

Britishmalayali
kz´wteJI³

ഹാസ്യാനുകരണ കലയിലെ പ്രതിഭ, നഗ്‌നനൃത്തം പൊതുസമ്മതിയാര്‍ജ്ജിച്ച കലയായി മാറ്റിയതില്‍ പ്രധാന പങ്ക് വഹിച്ച വ്യക്തി, 44ഡി ഡി വലിപ്പമുള്ള മാറിടത്തിന്റെ ഉടമ എന്നീ നിലകളിലെല്ലാം പ്രശസ്തയായ പ്രമുഖ അമേരിക്കന്‍ കലാകാരി ടെംപെസ്റ്റ് സ്ടോം തന്റെ 93-ാം വയസില്‍ മരണമടഞ്ഞു. തന്റെ ചെമ്പന്‍ മുടിയില്‍ പോലും ലൈഗിംക ഉത്തേജന മാസ്മരികത സൂക്ഷിച്ച ഈ മാദകത്തിടമ്പ് തന്റെ മാറിടം ഒരു മില്ല്യണ്‍ ഡോളറിനായിരുന്നു ഇന്‍ഷൂര്‍ ചെയ്തിരുന്നത്. രോഗബാധിതയായതിനെ തുടര്‍ന്ന് ചൊവ്വാഴ്ച്ച ഉച്ചക്ക് സ്വന്തം വീട്ടില്‍ വെച്ചു തന്നെയായിരുന്നു ഇവരുടെ അന്ത്യം.

കഴിഞ്ഞ ആറ് ദശാംബ്ദങ്ങളായി സ്റ്റേജ് പെര്‍ഫോര്‍മന്‍സ് രംഗത്ത് കൊടികുത്തിവാഴുകയായിരുന്ന ഇവര്‍ തന്റെ 80-ാം വയസുകളിലും സ്റ്റേജുകളിലെ മുഖ്യ ആകര്‍ഷകമായിരുന്നു. കാമോദ്ദീപക നര്‍ത്തകിമാരുടെ രാജ്ഞി എന്ന് വിശേഷണം ലഭിച്ച ഇവര്‍ ശരിക്കും ഒരു പ്രതിഭ തന്നെയായിരുന്നു. പ്രശസ്ത അമേരിക്കന്‍ ഗായകന്‍ എല്‍വില്‍ പേഴ്സ്ലിയുമായി കുറച്ചുകാലം പ്രണയബദ്ധയായിരുന്ന ഇവര്‍ക്ക് മുന്‍ അമേരിക്കന്‍ പ്രസിഡണ്ട് ജോണ്‍ എഫ് കെന്നഡിയുമായും ബന്ധമുണ്ടായിരുന്നതായി പറയപ്പെടുന്നു.

ഒരേസമയം സെക്സിയും ക്ലാസ്സിയും ആകാന്‍ കഴിയുന്നതാണ് തന്റെ വിജയത്തിന്റെ രഹസ്യമെന്ന് അവര്‍ 2014-ല്‍ നല്‍കിയ ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു. കലാ പ്രകടനം നടത്തുമ്പോള്‍ നിങ്ങള്‍ സെക്സിയാകണം കാണികളെ ഉത്തേജിപ്പിക്കണം. കുറച്ചു നേരത്തേക്കെങ്കിലും നിങ്ങള്‍ അവരുടെ ജീവിതത്തിന്റെ ഒരു ഭാഗമാണെന്ന തോന്നല്‍ അവരില്‍ ജനിപ്പിക്കണം, ആ അഭിമുഖത്തില്‍ അവര്‍ പറഞ്ഞിരുന്നു. തന്നെപ്പോലെ ആറ് പതിറ്റാണ്ടോളം മുഖ്യശ്രദ്ധാകേന്ദ്രമായി മാറാന്‍ കഴിഞ്ഞ മറ്റൊരു കലാകാരനില്ലെന്നും അവര്‍ പറഞ്ഞിരുന്നു.

1928-ല്‍ ജോര്‍ജിയയിലെ ഈസ്റ്റ്മാനിലായിരുന്നു സ്ടോമിന്റെ ജനനം. ഏഴാം ക്ലാസ്സില്‍ പഠനം നിര്‍ത്തിയ ഇവര്‍ക്ക് 16 വയസ് ആകുമ്പോഴേക്കും രണ്ടു വിവാഹമോചനങ്ങള്‍ നേടിയിരുന്നു. ഒരു സിനിമാനടിയാകണമെന്ന ആഗ്രഹവുമായി ലോസ് ഏഞ്ചലസില്‍ എത്തിച്ചേര്‍ന്ന അവര്‍ ഹാസ്യാനുകരണ കലയിലാണ് ശോഭിച്ചത്. ഒരു കോക്ക്ടെയില്‍ വെയിട്രസായി ജോലി ചെയ്യുന്ന സമയത്താണ് ഇവരുടെ അമിതവലിപ്പമുള്ള സ്തനം ശ്രദ്ധയില്‍പെട്ട ലിലിയന്‍ ഹണ്ട് ഇവരെ സ്റ്റേജ കലാരൂപങ്ങളിലേക്ക് കൊണ്ടുവരുന്നത്.

ഹാസ്യാനുകരണകലയില്‍ കലാജീവിതം ആരംഭിച്ച ഇവര്‍ ക്രമേണ നൃത്തത്തിലേക്ക് ചുവടുമാറുകയും അമേരിക്കയിലെ തന്നെ ഏറ്റവുമധികം പ്രതിഫലം പറ്റുന്ന നര്‍ത്തകിയായി മാറുകയും ചെയ്തു. വെറും 28 വയസുള്ളപ്പോഴാണ് 1956-ല്‍ ഇവര്‍ തന്റെ നൃത്തപരിപാടികള്‍ ധൈര്യപൂര്‍വ്വം തെരുവുകളില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങിയത്. ഇതോടെയാണ് ഗാനത്തിന്റെ താളത്തിനനുസരിച്ച് നൃത്തം ചെയ്ത് വസ്ത്രങ്ങള്‍ ഓരോന്നായി ഊരിയെറിയുന്ന സ്ട്രിപ് ടീസിംഗ് എന്ന നൃത്തരൂപത്തിന് പൊതുസമ്മതി ആര്‍ജ്ജിക്കാനായത്. തന്റെ ഏറ്റവും വലിയ സമ്പത്തായ സ്തനങ്ങള്‍ അവര്‍ ഒരു മില്ല്യണ്‍ ഡോളറിനായിരുന്നു ഇന്‍ഷൂര്‍ ചെയ്തത്. ലണ്ടന്‍ ആസ്ഥാനമായ ലോയ്ഡ്സ് ആണ് ഇത് ഇന്‍ഷൂര്‍ ചെയ്തിരിക്കുന്നത്.

ലോകത്തിലെ തന്നെ ഏറ്റവുമധികം പുരുഷന്മാര്‍ ആഗ്രഹിച്ച വനിത എന്നനിലയില്‍ ഇവരുടെ പ്രണയജീവിതങ്ങള്‍ പലപ്പോഴും പത്രവാര്‍ത്തകളില്‍ പ്രമുഖസ്ഥാനം പിടിച്ചിരുന്നു. അമേരിക്കന്‍ ഗായകന്‍ എല്‍വിസ് പേഴ്സ്ലിയുമായുള്ളതായിരുന്നു അതില്‍ ഏറ്റവും പ്രധാനമായത്. അന്ന് അമേരിക്കന്‍ പ്രസിഡണ്ടായിരുന്ന ജോണ്‍ എഫ് കെന്നഡിയുമായും തനിക്ക് പ്രണയബന്ധം ഉണ്ടായിരുന്നതായി ഇവര്‍ അവകാശപ്പെട്ടിട്ടുണ്ട്. എന്നാല്‍, കെന്നഡി പ്രസിഡണ്ടാകുന്നതിനു മുന്‍പ് ഇവര്‍ ഹെര്‍ബ് ജെഫ്രിസിനെ വിവാഹം കഴിച്ചിരുന്നു. അതില്‍ ഒരു മകളുമുണ്ട്.
പിന്നീട് 1967-ല്‍ ഇവര്‍ വിവാഹമോചനം നേടി. അവസാന കാലത്തുപോലും ഇവര്‍ തന്റെ മകളുമായി നല്ല ചേര്‍ച്ചയില്‍ ആയിരുന്നില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. എണ്‍പത് വയസിനു ശേഷവും ഇവര്‍ ധാരാളം പരിപാടികള്‍ അവതരിപ്പിച്ചിരുന്നു. ജീവിതത്തില്‍ ഒരിക്കല്‍ പോലും പുകവലിക്കുകയോ, മദ്യപിക്കുകയോ, മയക്കുമരുന്നുകള്‍ ഉപയോഗിക്കുകയോ ചെയ്തിട്ടില്ലെന്നും അതാണ് ഈ പ്രായത്തിലും തന്റെ ചുറുചുറുക്കിന്റെ കാരണമെന്നും അവര്‍ 2014-ല്‍ നല്‍കിഭിമുഖത്തില്‍ പറഞ്ഞിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category