1 GBP = 102.10 INR                       

BREAKING NEWS

താന്‍സാനിയയില്‍നിന്നും അംഗോ ളയിലെ എയര്‍പോര്‍ട്ടില്‍ ഇറങ്ങിയ മൂന്നു യാത്രക്കാരെ ടെസ്റ്റ് ചെയ്ത അധികൃതര്‍ ഞെട്ടി; 34 തവണ വകഭേദം സംഭവിച്ച ആഫ്രിക്കന്‍ വൈറസില്‍ തലകറങ്ങി ലോകം

Britishmalayali
kz´wteJI³

ര്‍ക്കും തടയാനാകാത്ത മാരകശക്തിയായി കോവിഡ് മാറിയേക്കുമെന്ന ആശങ്ക കനപ്പിച്ചുകൊണ്ട് പുതിയ കണ്ടുപിടുത്തം. ടാന്‍സാനിയയില്‍ നിന്നും അംഗോളയിലെത്തിയ മൂന്ന് യാത്രക്കാരെ പരിശോധിച്ചതില്‍ നിന്നാണ് ലോകത്തെ ഞെട്ടിക്കുന്ന ഈ കണ്ടുപിടുത്തം. ഇവരില്‍ കണ്ടെത്തിയ കൊറോണ വൈറസിന് സംഭവിച്ചിരിക്കുന്നത്, ജനിതകമാറ്റം സംഭവിച്ച മറ്റൊരു വകഭേദത്തിലും കണ്ടെത്താനാകാത്തത്ര ജനിതകമാറ്റങ്ങളാണ്.

വുഹാനില്‍ നിന്നും പൊട്ടിപ്പുറപ്പെട്ട ആദ്യ കൊറോണയുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ വൈറസിന് സംഭവിച്ചിരിക്കുന്നത് 34 ജനിതകമാറ്റങ്ങളാണ്. ഇതില്‍ 14 എണ്ണം സംഭവിച്ചിരിക്കുന്നത് വൈറസ് മനുഷ്യകോശത്തിലേക്ക് പ്രവേശിക്കുവാന്‍ ഉപയോഗിക്കുന്ന സ്പൈക്ക് പ്രോട്ടീനിലാണ് എന്നതാണ് ഏറ്റവുമധികം ഭയപ്പെടുത്തുന്ന കാര്യം. കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു ടാന്‍സാനിയയില്‍ നിന്നും അംഗോളയിലെത്തിയ മൂന്ന് പേരില്‍ നിന്നും സാമ്പിളുകള്‍ ശേഖരിച്ചത്.

ബ്രിട്ടനില്‍ കണ്ടെത്തിയ കെന്റ് വകഭേദത്തിന് ആദ്യ വൈറസില്‍ നിന്നും 17 ജനിതകമാറ്റങ്ങളായിരുന്നു സംഭവിച്ചിരുന്നത് ഇതില്‍ എട്ടെണ്ണം സ്പൈക്ക് പ്രോട്ടീനിലായിരുന്നു. സൗത്ത് ആഫ്രിക്കന്‍ വകഭേദത്തിന് ഇതിലും കുറവായിരുന്നു ജനിതകമാറ്റങ്ങള്‍. വുഹാന്‍ കൊറോണയുടെ പരമ്പരയില്‍ പെട്ട ഏറ്റവും വ്യത്യസ്തമായ വൈറസിന് എ. വി ഒ ഐ. വി 2 എന്നാണ് ഔദ്യോഗികമായി നാമകരണംചെയ്യപ്പെട്ടിരിക്കുന്നത്.

എന്നാല്‍, ഇത് എത്രത്തോളം അപകടകാരിയാണ് എന്നതിനെ കുറിച്ചുള്ള വിശദാംശങ്ങള്‍ ഒന്നും തന്നെ ഇതുവരെ ലഭ്യമായിട്ടില്ല. ഗവേഷണ ആവശ്യത്തിന് മതിയാകാത്തത്ര സാമ്പിളുകള്‍ ലഭിക്കാത്തതാണ് ഇതിനെ കുറിച്ച് കൂടുതല്‍ അറിയുന്നതിനുള്ള ഒരു വിഘാതം. സംഭവിച്ച ജനിതകമാറ്റങ്ങളുടെ എണ്ണത്തില്‍ മാത്രമാണ് ഇപ്പോള്‍ ആശങ്കയുള്ളത്. അതൊക്കെ രോഗവ്യാപനം തടയുന്നതിന് നിലവിലുള്ള പ്രവര്‍ത്തനങ്ങളെ എപ്രകാരം ബാധിക്കുമെന്നതിനെ കുറിച്ച് വ്യക്തത കൈവരിച്ചിട്ടില്ല.

ടാന്‍സാനിയയില്‍ നിന്നുള്ള യാത്രക്കാരില്‍ നിന്നാണ് ഇത് കണ്ടെത്തിയത് എന്നത് കൂടുതല്‍ ആശങ്കയുണര്‍ത്തുന്ന കാര്യമാണ്. കോവിഡ് രോഗികളുടെ വിവരങ്ങള്‍ ക്രമപ്രകാരം സൂക്ഷിക്കാത്ത ഒരു രാജ്യമാണ് ടാന്‍സാനിയ എന്നതാണ് ഇതിനു കാരണം. ഇത്രയധികം ജനിതകമാറ്റം സംഭവിച്ച വൈറസിനെ കണ്ടെത്തിയെങ്കില്‍, ഇതിനേക്കാള്‍ അധികം ജനിതകമാറ്റങ്ങള്‍ സംഭവിച്ച വൈറസും പലയിടങ്ങളിലായി ഉണ്ടാകാനിടയുണ്ട് എന്നാണ് ശാസ്ത്രലോകം അനുമാനിക്കുന്നത്.

മനുഷ്യന്റെ പ്രതിരോധ സംവിധാനത്തിന്റെ ഭാഗമായ ആന്റിബോഡികള്‍ ഓരോന്നും നിശ്ചിത വൈറസുകള്‍ക്ക് എതിരെ പ്രതിരോധ ശേഷിയുള്ളവയാണ്. ജനിതകമാറ്റം സംഭവിച്ച വൈറസുകളെ കണ്ടെത്താന്‍ ഒരുപക്ഷെ ഇവയ്ക്കായില്ലെന്നിരിക്കും. അത്തരം സാഹചര്യങ്ങളില്‍, ആന്റിബോഡികളെ കബളിപ്പിച്ച് വൈറസുകള്‍ക്ക് മനുഷ്യകോശങ്ങളില്‍ പ്രവേശിക്കാനാകും. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ വാക്സിന്‍ തീര്‍ക്കുന്ന പ്രതിരോധത്തെ ഭാഗികമായെങ്കിലും ഇല്ലാതെയാക്കാന്‍ ഇവയ്ക്ക് കഴിയുമെന്നര്‍ത്ഥം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category