1 GBP = 102.10 INR                       

BREAKING NEWS

വെള്ളിയാഴ്ചയ്ക്ക് മുമ്പ് ഇന്ത്യയില്‍ നിന്നും യുകെയിലെത്താന്‍ ശ്രമിക്കു ന്നത് മലയാളികളടക്കം 5000പേര്‍; വണ്‍വേടിക്കറ്റ് നിരക്ക് 2000പൗണ്ടാ യി; സ്റ്റുഡന്റ് വിസക്കാരും പുതിയ നഴ്‌സുമാരും പ്രതിസന്ധിയില്‍

Britishmalayali
kz´wteJI³

നാളെ ഇന്ത്യയില്‍ നിന്നുള്ള യാത്രാനിരോധനം പ്രാബല്യത്തില്‍ വരുന്നതിനു മുന്‍പെ ബ്രിട്ടനിലേത്താന്‍ ഏകദേശം 5000 പേരോളം ശ്രമിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു. വെള്ളിയാഴ്ച്ച പുലര്‍ച്ചെ നാല് മണിക്ക് ശേഷം ഇന്ത്യയില്‍ നിന്നുള്ള സന്ദര്‍ശകര്‍ക്ക് ബ്രിട്ടനില്‍ പ്രവേശിക്കുവനുള്ള അനുമതി ഉണ്ടായിരിക്കുന്നതല്ല. എന്നാല്‍, ബ്രിട്ടീഷ്-ഐറിഷ് പൗരന്മാരോ റെസിഡന്റ് പെര്‍മിറ്റ് ഉള്ളവരോ ആണെങ്കില്‍ ബ്രിട്ടനിലേക്ക് വരാം. പക്ഷെ, ഇവിടെ എത്തിയാല്‍ ഉടന്‍ തന്നെ, സ്വന്തം ചെലവില്‍, സര്‍ക്കാര്‍ അംഗീകൃത ഹോട്ടലുകളില്‍ 10 ദിവസത്തെ ഹോട്ടല്‍ ക്വാറന്റൈന് വിധേയരാകണം.

ഇന്ത്യയില്‍ കണ്ടെത്തിയ ജനിതകമാറ്റം സംഭവിച്ച വകഭേദമായ ബി.1.617 ന്റെ സാന്നിദ്ധ്യമാണ് ഇന്ത്യയില്‍ നിന്നും ബ്രിട്ടനിലേക്കുള്ള യാത്രാ നിയന്ത്രണം ഏര്‍പ്പെടുത്താനുണ്ടായ അവസാനത്തെ കാരണം. നേരത്തേ ഇന്ത്യയില്‍ രോഗവ്യാപനം ശക്തിപ്രാപിച്ചപ്പോള്‍ തന്നെ ഇന്ത്യയെ റെഡ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യമുയര്‍ന്നിരുന്നു എങ്കിലും സര്‍ക്കാര്‍ അതിനുനേരെ മൗനം പാലിക്കുകയായിരുന്നു. 45 വയസില്‍ താഴെയുള്ളവരിലാണ് ഇപ്പോള്‍ രോഗവ്യാപനം ശക്തമാകുന്നത്. അവര്‍ ജോലിക്കായി പുറത്ത് പോവുകയും പുറത്തുനിന്നും ഭക്ഷണം കഴിക്കുകയും ചെയ്യുന്നതാണ് കാരണമെന്ന് പറയുന്നുണ്ടെങ്കിലും അത് സ്ഥാപിക്കാന്‍ ആവശ്യമായ തെളിവുകള്‍ ലഭിച്ചിട്ടില്ല.

തിരക്ക് വര്‍ദ്ധിക്കുന്നതിനൊപ്പം വര്‍ദ്ധിച്ച് ടിക്കറ്റ് നിരക്കുകളും
ഇന്ത്യയില്‍ നിന്നുള്ള യാത്രാ നിരോധനം പ്രഖ്യാപിച്ച ഉടനെ ബ്രിട്ടനിലെത്താനുള്ളവരുടെ വന്‍ തിര്‍ക്കാണ് അനുഭവപ്പെടുന്നത്. സ്റ്റുഡന്റ് വിസയില്‍ ഉള്ളവരും, പുതിയതായെത്തുന്ന നഴ്സുമാരുമൊക്കെ ഇതില്‍ ഉള്‍പ്പെടുന്നു. കോവിഡ് പ്രതിസന്ധിയുടെ പേരില്‍ ഇന്ത്യയിലേക്ക് താത്ക്കാലികമായി മാറി താമസിച്ച ഇന്ത്യന്‍ വംശജരായ ബ്രിട്ടീഷ് പൗരന്മാരും ഇക്കൂട്ടത്തിലുണ്ട്. ആവശ്യക്കാര്‍ അധികമായതോടെ ഇന്ത്യയില്‍ നിന്നും ബ്രിട്ടനിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കുകളും കുത്തനെ ഉയര്‍ന്നു.

സാധാരണയായി 400 പൗണ്ട് ഉണ്ടായിരുന്ന എക്കോണമി ടിക്കറ്റിന് ഇപ്പോല്‍ 2000 പൗണ്ട് വരെയാണ് വില. അടുത്ത മൂന്ന് ദിവസങ്ങളില്‍ ചില വിമാനങ്ങളില്‍ സീറ്റും ഒഴിവില്ല. ഇന്ത്യയെ റെഡ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള പ്രഖ്യാപനം വന്ന് ഒരു മണിക്കൂറിനുള്ളില്‍ തന്നെ ഇന്ത്യയില്‍ നിന്നും ബ്രിട്ടനിലേക്ക് നേരിട്ടുള്ള എല്ലാ വിമാന സര്‍വ്വീസുകളിലേയും മുഴുവന്‍ ടിക്കറ്റുകളും വിറ്റുതീര്‍ന്നു.

ഇന്ത്യയുടെ വിവിധ നഗരങ്ങളില്‍ നിന്നും ലണ്ടനിലെ ഹീത്രൂവിലേക്കുള്ള എയര്‍ ഇന്ത്യ, ബ്രിട്ടീഷ് എയര്‍വേയ്സ്, വെര്‍ജിന്‍ അറ്റ്ലാന്റിക്, വിസ്റ്റാര തുടങ്ങിയ വിമാനക്കമ്പനികളുടെ വിമാന സര്‍വ്വീസുകളെലിലൊന്നിലും തന്നെ ടിക്കറ്റ് ലഭ്യമല്ലാത്ത അവസ്ഥയാണ്. നേരത്തേ ബുക്ക് ചെയ്തിരുന്ന ചിലര്‍ യാത്ര നേരത്തേയാക്കുവാന്‍ ശ്രമിക്കുന്നുമുണ്ട്. ഇന്ത്യയില്‍ നിന്നും ബ്രിട്ടനിലേക്ക് നടത്താവുന്ന വിമാനസര്‍വ്വീസുകളുടെ എണ്ണത്തിന്റെ കാര്യത്തില്‍ നിയന്ത്രണങ്ങള്‍ ഉള്ളതിനാല്‍ കൂടുതല്‍ വിമാനസര്‍വ്വീസുകള്‍ ഏര്‍പ്പെടുത്താനാകാത്ത സ്ഥിതിയിലാണ് വിമാനക്കമ്പനികള്‍.

പരിഭ്രാന്തരായി യുകെ നിവാസികളായ ഇന്ത്യന്‍ വംശജരും വിദ്യാര്‍ത്ഥികളും
യാത്രാനിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ള രാജ്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന റെഡ് ലിസ്റ്റില്‍ ബ്രിട്ടന്‍ ഇന്ത്യയേയും ഉള്‍പ്പെടുത്തിയതോടെ ആശങ്കയിലായിരിക്കുകയാണ് നിരവധി ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍. അതോടൊപ്പം യുകെ നിവാസികളായ ഇന്ത്യന്‍ വംശജരും പരിഭ്രാന്തിയിലാണ്. നാളെ പ്രാദേശിക സമയം പുലര്‍ച്ചെ നാലു മണി മുതല്‍ക്കായിരിക്കും ഇന്ത്യയില്‍ നിന്നുള്ള യാത്രാ നിരോധനം നിലവില്‍ വരിക. ഇതോടൊപ്പം പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ തന്റെ ഇന്ത്യന്‍ സന്ദര്‍ശനം റദ്ദാക്കുകയും ചെയ്തിട്ടുണ്ട്.

പുതിയ നിയമങ്ങള്‍ ബ്രിട്ടനിലെ ഇന്ത്യന്‍ വംശജരില്‍ ഏറെ ആശയക്കുഴപ്പത്തിന് കാരണമായിട്ടുണ്ട്. ക്വാറന്റൈന്‍ ചെലവാണ് ഇവരില്‍ ആശങ്കയുണ്ടാക്കുന്ന ഒന്ന്. ഗ്രാജുവേറ്റ് വിസ റൂട്ട് വഴി എത്തുന്ന വിദ്യാര്‍ത്ഥികള്‍ നിശ്ചിത ദിവസം രാജ്യത്ത് ഉണ്ടായിരിക്കണമെന്ന നിബന്ധനയുള്ളതിനാല്‍ അക്കാര്യത്തിലും ആശയക്കുഴപ്പം ഉണ്ടായിട്ടുണ്ട്. മിക്ക വിദ്യാര്‍ത്ഥികളും അവരുടെ അവസാന സെമസ്റ്റര്‍ ക്ലാസുകള്‍ക്കായും അല്ലെങ്കില്‍ മേയില്‍ തുടങ്ങുന്ന പുതിയ ബാച്ചുകളില്‍ ചേരുവാനായും എത്തിച്ചേരേണ്ട സമയമാണിത്.

ബ്രിട്ടനില്‍ എത്തിച്ചേര്‍ന്നതിനു ശേഷം മാത്രമായിരിക്കും ഇവര്‍ക്ക് അര്‍ഹമായ റെസിഡന്റ് പെര്‍മിറ്റ് നല്‍കുക. പെര്‍മിറ്റ് ഇല്ലാത്തവര്‍ക്ക് പ്രവേശനം നിഷേധിക്കപ്പെടുന്ന സാഹചര്യത്തില്‍ ഇവര്‍ക്ക് ഇവിടെയെത്തി എങ്ങനെ റെസിഡന്റ് പെര്‍മിറ്റ് കരസ്ഥമാക്കാനാകും എന്ന സംശയം ഉയര്‍ന്നിട്ടുണ്ട്. പുതിയ ബാച്ചുകള്‍ തുറക്കുമ്പോള്‍ മുഖാമുഖ ക്ലാസുകള്‍ക്കായി ക്യാമ്പസി എത്തേണ്ട ദിവസം നീട്ടിയിട്ടുണ്ടെങ്കിലും, ഇത് തങ്ങളുടെ കോഴ്സ് നീണ്ടുപോകുന്നതിന് ഇടയാക്കുമെന്നും വിദ്യാര്‍ത്ഥികള്‍ ഭയപ്പെടുന്നു. അതിനൊപ്പമാണ് ഹോട്ടല്‍ ക്വാറന്റൈനുള്ള അധിക സാമ്പത്തിക ബാദ്ധ്യത.

അധിക സര്‍വ്വീസുകള്‍ക്ക് അനുമതി നിഷേധിച്ച് ഹീത്രൂ അധികൃതര്‍
നാളെ വെളുപ്പിന് നാല് മണിക്ക് ഇന്ത്യ ബ്രിട്ടന്റെ റെഡ്ലിസ്റ്റില്‍ ചേര്‍ക്കപ്പെടുന്നതിനു മുന്‍പ് ഇന്ത്യയില്‍ നിന്നും കൂടുതല്‍ വിമാന സര്‍വ്വീസുകള്‍ക്ക് അനുവാദം നല്‍കണമെന്ന വിമാനക്കമ്പനികളുടെ അപേക്ഷ ഹീത്രൂ വിമാനത്താവളാധികൃതര്‍ നിരാകരിച്ചു. പാസ്പോര്‍ട്ട് കണ്‍ട്രോള്‍ കൗണ്ടറുകളില്‍ ഉണ്ടാകാനിടയുള്ള നീണ്ട ക്യൂ ഭയന്നാണ് അധികൃതര്‍ അധിക സര്‍വ്വീസുകള്‍ക്കുള്ള അനുമതി നിഷേധിച്ചത്.

നാലു വിമാനക്കമ്പനികളും ചേര്‍ന്ന് പ്രതിവാരം 30 വിമാന സര്‍വ്വീസുകളാണ് ഇന്ത്യയിലേക്കും തിരിച്ചും നടത്തുന്നത്. ഈ നാലുപേരും ചേര്‍ന്ന് എട്ട് അധിക സര്‍വ്വീസുകള്‍ നടത്താനുള്ള അപേക്ഷയാണ് നല്‍കിയത്. ഇതിനുപുറമെ ചില ചാര്‍ട്ടര്‍ വിമാന സര്‍വ്വീസുകള്‍ക്കുള്ള അപേക്ഷകളും ലഭിച്ചിരുന്നു. എന്നാല്‍ ഇവയെല്ലാം നിരാകരിക്കപ്പെടുകയോ അപേക്ഷകള്‍ പിന്‍വലിക്കപ്പെടുകയോ ആയിരുന്നു. കോവിഡ് പ്രതിസന്ധിയില്‍ നിന്നും കരകയറാന്‍ തുടങ്ങുന്ന ബ്രിട്ടന്‍ കൂടുതല്‍ കരുതല്‍ എടുക്കുന്നതിന്റെ ഭാഗമായാണ് പുതിയ സര്‍വ്വീസുകള്‍ക്ക് അനുമതി നിഷേധിച്ചത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category