1 GBP = 102.10 INR                       

BREAKING NEWS

എട്ടു മാസങ്ങള്‍ക്കു മുമ്പ് ഈ മനുഷ്യന്‍ ഇങ്ങനേയേ ആയിരുന്നില്ല; അമ്മയുടെ രോഗം തോമസിനേയും ബാധിച്ചപ്പോള്‍ പ്രവാസസമ്പാദ്യം മുഴുവന്‍ തീര്‍ന്നു; ഇപ്പോള്‍ കൂട്ടിന് പട്ടിണി മാത്രം

Britishmalayali
ജോര്‍ജ്ജ് എടത്വാ

ത്തനംതിട്ട ഇരവിപേരൂര്‍ നെല്ലിമല സ്വദേശി 45കാരന്‍ തോമസ് ബേബി പോളും അമ്മയും രോഗക്കിടക്കയിലായിട്ട് ഏതാനും വര്‍ഷങ്ങളായി. ഇവര്‍ക്കൊപ്പം തോമസിന്റെ ഭാര്യയും ഒമ്പതിലും നാലിലും പഠിക്കുന്ന കുട്ടികളും അടങ്ങുന്ന കുടുംബത്തിന്റെ ദയനീയ സ്ഥിതി ബ്രിട്ടീഷ് മലയാളി ചാരിറ്റിയുടെ ശ്രദ്ധയില്‍ കൊണ്ടുവന്നത് ഒരു പറ്റം പ്രവാസികളാണ്.

പിതാവ് ചെറുപ്പത്തില്‍ നഷ്ടപ്പെട്ടതു മൂലം തോമസ് തീരെ ചെറുപ്പത്തില്‍ തന്നെ ദരിദ്രമായ കുടുംബത്തിന്റ ഭാരം ചുമലില്‍ ഏറ്റതാണ്. നാട്ടിലെ തൊഴില്‍ കൊണ്ട് ജീവിതം മുന്നോട്ട് പോകില്ലെന്ന് തോന്നിയപ്പോഴാണ് പ്രവാസജീവിതം തുടങ്ങിയത്. ഗള്‍ഫിലെ സാധാരണമായ ഒരു ജോലിയില്‍ നിന്ന് മിച്ചം പിടിച്ചു സ്വന്തമായി വീട് എന്ന ഒരു സ്വപ്നം കണ്ടു തുടങ്ങിയപ്പോഴാണ് വിധിയുടെ ആദ്യപ്രഹരം, അമ്മയുടെ കിഡ്‌നികള്‍ തകരാറിലായി.
അതുവരെ സമാഹരിച്ചതെല്ലാം ചികിത്സയ്ക്കും മാസം തോറുമുള്ള ഡയാലിസിസിനും ചിലവായി, പിന്നീട് കുടുംബച്ചിലവുകളും കുട്ടികളുടെ വിദ്യാഭ്യാസവും അമ്മയുടെ ചികിത്സയും എല്ലാമായി നട്ടം തിരിയുന്ന സമയത്താണ് വിധിയുടെ അടുത്ത പ്രഹരം. തോമസിന് പ്രമേഹം മൂര്‍ച്ഛിച്ചു അവശനായി സുഹൃത്തുക്കളുടെ സഹായത്തോടെ ഗള്‍ഫില്‍ നിന്നും നാട്ടിലെത്തി. കൂടുതല്‍ വൈദ്യപരിശോധനകള്‍ നടത്തി, തോമസിന്റെയും രണ്ടു കിഡ്നിയും തകരാറിലാണ്, ആഴ്ചതോറും ഡയാലിസിസ് വേണം. മാര്‍സ്ലീവാ ഹോസ്പിറ്റലില്‍ നടത്തിയ ചെക്കപ്പില്‍ ഹൃദയത്തിന്റെ വാല്‍വിനും തകരാര്‍ കണ്ടുപിടിച്ചു.

അതു കൂടാതെ പ്രമേഹം ബാധിച്ചു തോമസിന്റെ കണ്ണുകളുടെയും കാഴ്ച ഇല്ലാതെയായി. ഇപ്പോള്‍ എറണാകുളം ഗിരിധര്‍ ഹോസ്പിറ്റലില്‍ അതിന്റെയും ചികിത്സ നടക്കുന്നു. ഒരു കുടുബത്തിന്റെ ഏക ആശ്രയമായ യുവാവ് ആണ് നമ്മുടെ മുന്നില്‍ കരുണയ്ക്കായി കൈനീട്ടുന്നത്. നിങ്ങളുടെ ചെറിയ ഒരു സഹായം പോലും ഈ നിരാലംബരായ കുടുബത്തിന് വലിയ താങ്ങായിരിക്കും.

ഈസ്റ്റര്‍ വിഷു അപ്പീലില്‍ ഇത് വരെ വിര്‍ജിന്‍ മണി ലിങ്ക് വഴി ഗിഫ്റ്റ് എയ്ഡ് അടക്കം ഇതിനോടകം 9051 പൗണ്ടാണ് ലഭിച്ചത്. ബാങ്ക് വഴി 1,366 പൗണ്ടു കൂടി ചേരുമ്പോള്‍ 10,417 പൗണ്ട് ആയിട്ടുണ്ട്. ലക്ഷങ്ങള്‍ ആവശ്യമുള്ള ഓരോ അപേക്ഷകര്‍ക്ക് ഒരു ലക്ഷം രൂപ വച്ചെങ്കിലും നല്‍കണമെങ്കില്‍ നമ്മുടെ ഉദാരമായ സംഭാവനകള്‍ കൂടിയേ തീരൂ.

ഈ കുടുംബങ്ങള്‍ക്ക് കൈത്താങ്ങാവാന്‍ ദയവായി താഴെ നല്‍കിയിരിക്കുന്ന വിര്‍ജിന്‍ മണി അക്കൗണ്ട് വഴി സഹായം നല്‍കുക. തികച്ചു സുതാര്യമായി പ്രവര്‍ത്തിക്കുന്ന ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ വിര്‍ജിന്‍ മണി അക്കൗണ്ട് വഴി പണം നല്‍കുന്നവര്‍ ഗിഫ്റ്റ് എയ്ഡ് ടിക് ചെയ്യാന്‍ മറക്കരുത്. ഇതിലൂടെ നിങ്ങള്‍ നല്‍കുന്ന ഓരോ പൗണ്ടിനും എച്ച്എംആര്‍സി ഗിഫ്റ്റ് എയ്ഡ് ആയി 25 പെന്‍സ് തിരികെ ചാരിറ്റിക്ക് നല്‍കും. നിങ്ങള്‍ ചാരിറ്റിക്ക് നല്‍കുന്ന പണത്തിന് ഇതിനോടകം നികുതി നിങ്ങള്‍ അടച്ചിട്ടുള്ളത് കൊണ്ടാണ് എച്ച്എംആര്‍സി ഈ തുക ഗിഫ്റ്റ് എയ്ഡ് ആയി തിരികെ നല്‍കുന്നത്. ആ തുക കൂടി അര്‍ഹരുടെ കൈകളില്‍ തന്നെ എത്തുന്നതായിരിക്കും. ആദ്യമായി വിര്‍ജിന്‍ മണി വഴി പണം കൈമാറുന്നതെങ്കില്‍ രജിസ്റ്റര്‍ ചെയ്തതിനു ശേഷം മാത്രം പണം ഇടുക.
 
ചാരിറ്റി ഫൗണ്ടേഷന്റെ ബാങ്ക് അക്കൗണ്ട് വഴി പണം നല്‍കാന്‍ ചുവടെ കൊടുത്തിരിക്കുന്ന വിവരങ്ങള്‍ ഉപയോഗിക്കുക
Name : British Malayali Charity Foundation
Account number: 72314320
Sort Code: 40 47 08
Reference : Easter- Vishu 2021 Appeal
IBAN Number: GB70MIDL40470872314320
 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category