1 GBP = 102.10 INR                       

BREAKING NEWS

അഞ്ചു സീറ്റും പിടിച്ചടക്കുമെന്ന വാശിയില്‍ എത്തിയവര്‍ക്ക് അങ്കലാപ്പ്; മോദിയും രാഹുലും വോട്ടു പിടിച്ചോയെന്നു പറയുക എളുപ്പമല്ലെന്നു യുകെയിലെ പത്തനംതിട്ടക്കാര്‍

Britishmalayali
പ്രത്യേക ലേഖകന്‍

കവന്‍ട്രി: വിദേശ മലയാളികളുടെ നാടെന്നറിയപ്പെടുന്ന പത്തനംതിട്ട അയ്യപ്പന്റെ നാടെന്ന നിലയിലേക്ക് പേര് മാറ്റണമെന്നാണ് ഇപ്പോള്‍ ചില കോണുകളില്‍ നിന്നും ഉയരുന്ന ആവശ്യം. ശബരിമലയെ കുറിച്ച്  2018 സെപ്റ്റംബറിലെ സുപ്രീം കോടതി വിധിയെ തുടര്‍ന്ന് ഉണ്ടായ രാഷ്ട്രീയ കോലാഹലം ജില്ലയുടെ മാത്രമല്ല സംസ്ഥാനത്തിന്റെ തന്നെ രാഷ്ട്രീയ, സാമൂഹിക ചേരികളില്‍ ശക്തമായ മാറ്റം സൃഷ്ടിച്ചു കഴിഞ്ഞു എന്നാണ് പൊതു വിലയിരുത്തല്‍.

ന്യൂനപക്ഷങ്ങള്‍ക്കു കൂടി നിര്‍ണായക സ്വാധീനമുള്ള ജില്ലാ എന്ന നിലയില്‍ ഒരു കാലത്തു വലതു ചേരിയോടൊപ്പം നിന്നജില്ലാ പിന്നീട് സാവധാനം ഏറെക്കുറെ പൂര്‍ണമായും ചുവപ്പണിയുന്ന കാഴ്ചയാണ് കേരളം കണ്ടത്. സാവധാനം ഈ നിറം മാറ്റത്തിലേക്കു കാവിയും വന്നു ചേര്‍ന്നിരിക്കുകയാണ്. അതിന്റെ ഉദാഹരണമായി ഏറ്റവും ഒടുവില്‍ കേട്ടത് തിരഞ്ഞെടുപ്പ് റാലിക്കെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശരണം വിളിയാണ്. 

ഇതോടെ അഞ്ചു സീറ്റും ജയിച്ചു കയറും എന്നൊക്കെ മനക്കോട്ട കെട്ടിയ പാര്‍ട്ടികള്‍ക്ക് പോലും ഇപ്പോള്‍ നെഞ്ചില്‍ തീയാണ്. അതിനു പുറകെയാണ് ഇലക്ഷന് ശേഷം കാലുവാരി, വോട്ടു മറിച്ചു എന്നൊക്കെയുള്ള പരാതി പറച്ചിലുകളും. ജില്ലയില്‍ റാന്നി, കോന്നി, അടൂര്‍, തിരുവല്ല, ആറന്മുള എന്നീ അഞ്ചു സീറ്റുകള്‍ മാത്രമേ ഉള്ളൂവെങ്കിലും വമ്പന്‍ ജില്ലകളോട് കിടപിടിക്കുന്ന മത്സരമാണ് കഴിഞ്ഞു പോയതെന്ന് മോദിയുടെയും രാഹുലിന്റെയും കളം നിറഞ്ഞ പ്രചാരണത്തിലൂടെ പത്തനംതിട്ട തെളിയിച്ചു കഴിഞ്ഞു.
ബിജെപിക്കാര്‍ക്ക് എ ക്ലാസ് മണ്ഡലം എന്ന് വിളിക്കപ്പെട്ട കോന്നിയില്‍ സംസ്ഥാന പ്രസിഡന്റ സുരേന്ദ്രന്‍ തന്നെ മത്സരിക്കാന്‍ എത്തിയപ്പോള്‍ പ്രസ്റ്റീജ് സീറ്റെന്ന നിലയില്‍ വിട്ടുവീഴ്ചയില്ലാതെ പ്രവര്‍ത്തനം നടത്തേണ്ടി വന്നു. ഒട്ടും മോശമായിരുന്നില്ല മറുപക്ഷത്തേയും സ്ഥിതി. അഞ്ചു സീറ്റും കൈവശമുള്ള ഇടതു മുന്നണി ഒന്നു പോലും വിട്ടുനല്‍കാനാവില്ലെന്ന വാശിയില്‍ ആയിരുന്നപ്പോള്‍ സ്ഥാനാര്‍ത്ഥികളില്‍ പുതുമുഖ തരംഗം സൃഷ്ടിച്ചു പിടിച്ചെടുത്തേ മതിയാകൂ എന്ന നിലപാടുമായാണ് വലതുപക്ഷം കളം നിറഞ്ഞത്. 

ഇതോടെ നെഞ്ചില്‍ കത്തുന്ന തീയുമായാണ് പത്തനംതിട്ടക്കാര്‍ മെയ് രണ്ടിനെ കാത്തിരിക്കുന്നത്. ആര് ജയിക്കുമെന്ന് ഒന്നും അങ്ങനെ തറപ്പിച്ചു പറയാനാകാത്ത നിലയിലാണ് കാര്യങ്ങള്‍. സാമുദായിക വോട്ടൊക്കെ ആര്‍ക്കൊക്കെ എങ്ങോട്ടൊക്കെ പറന്നിട്ടുണ്ടാകും എന്ന് ഒരു നിശ്ചയവും ഇല്ലാത്ത അവസ്ഥയാണ്. എല്ലാം ജനത്തിന്റെ കയ്യിലല്ലേ എന്ന ആശ്വാസവാക്കില്‍ അഭയം കണ്ടെത്തുകയാണ് ജില്ലയിലെ നേതാക്കളിപ്പോള്‍.

ഇത്രയും കടുപ്പമായിരുന്നു മത്സരമെങ്കില്‍ പത്തനംതിട്ടക്കാരായ, നാടിനെ നന്നായറിയുന്ന യുകെയിലെ പത്തനംതിട്ട ജില്ലക്കാര്‍ക്ക് നാടിന്റെ രാഷ്ട്രീയ ഭാവി പ്രവചിക്കാനാകുമോ? റാന്നിയില്‍ നിന്നും മറ്റും ഒട്ടേറെ കുടുംബങ്ങളാണ് യുകെയില്‍ ഉള്ളത്. തിരുവല്ലക്കാരും അടൂര്‍ മണ്ഡലത്തില്‍ ഉള്ളവരും തീരെ കുറവല്ല. ഇക്കാരണത്താല്‍ ബ്രിട്ടീഷ് മലയാളി പ്രവചന മത്സരത്തില്‍ ജില്ലയുടെ പ്രവചനം നടത്താന്‍ നാട്ടുകാര്‍ക്ക് ഉത്സാഹം ഏറുകയാണ് എന്ന് ഇതുവരെയുള്ള ട്രെന്‍ഡും സൂചിപ്പിക്കുന്നു. 

മറ്റു ജില്ലകളെ അപേക്ഷിച്ചു പത്തനംതിട്ടയില്‍ സ്വന്തമായ ചില പ്രശനങ്ങള്‍ ഉണ്ടായിരുന്നു എന്നതാണ് നേര്. പ്രത്യേകിച്ചും സംസ്ഥാന രാഷ്ട്രീയത്തില്‍ ആകെ നിറഞ്ഞ ശബരിമല വിഷയം. ഇതോടൊപ്പം യാക്കോബായ, ഓര്‍ത്തോഡോക്‌സ് സഭകളുടെ നിലപാടുകള്‍. ഇങ്ങനെ ആര്‍ക്കും പിടിതരാത്ത വിഷയങ്ങളായുമായാണ് നാട് വോട്ടു ചെയ്യാന്‍ പോയത് എന്നതാണ് ഈ അഞ്ചു മണ്ഡലങ്ങളിലെ വിധിയെഴുത്ത് ഒരു പക്ഷെ ഭാവി കേരളത്തിന്റെ തന്നെ രാഷ്ട്രീയ നിലപാടുകളെ അടിമുടി സ്വാധീനിച്ചേക്കാം എന്ന വിശകലനം ഇപ്പോള്‍ എത്തിയിരിക്കുന്നതും. 

ഇതാണ് പത്തനംതിട്ട ജില്ലയിലെ പൊതു സ്ഥിതിയെങ്കില്‍ ഈ മണ്ഡലങ്ങളില്‍ ആരൊക്കെ ജയിക്കും എന്ന് പറയുക എളുപ്പമല്ലാതായതോടെ കുരുക്ക് മുറുകുകയാണ്. സംസ്ഥാനത്തെ പൊതു രാഷ്ട്രീയ മനോനിലയോടു ജില്ലയിലെ വോട്ടര്‍മാര്‍ എങ്ങനെ പ്രതികരിക്കും എന്നതിന് ഒരു സൂചനയുമില്ല. എങ്കില്‍ യുകെ മലയാളികള്‍ക്ക് എന്തെങ്കിലും സൂചന നല്‍കാനുണ്ടോ എന്നാണ് ബ്രിട്ടീഷ് മലയാളിക്ക് ചോദിക്കാനുള്ളത്. ഇതിനോട് മികച്ച രീതിയിലാണ് പ്രവചന മത്സരത്തിലെ പ്രതികരണം. 

ഓരോ ജില്ലയിലും സീറ്റുകള്‍ കൃത്യമായി ഓരോ മുന്നണിയും നേടുന്നതും മുന്നണിക്ക് പുറത്തുള്ളവരുടെ വിജയ സാധ്യതയും പ്രവചിക്കാന്‍ കഴിയുന്ന 14 ജില്ലകളുടെയും പ്രവചനം നടത്തുന്ന ഓരോരുത്തര്‍ക്ക് എന്ന നിലയില്‍ 14 പേര്‍ക്കും ക്യാഷ് വൗച്ചര്‍ സമ്മാനമായി ലഭിക്കും. ഒരാള്‍ തന്നെ 14 ജില്ലയുടെയും ഫലം കൃത്യമാക്കിയാല്‍ ആ വ്യക്തിക്കു തന്നെ 14 ക്യാഷ് വൗച്ചര്‍ ലഭിക്കാന്‍ അര്‍ഹതയുണ്ട്. ഒരു ജില്ലയാണ് ശരിയായി വരുന്നതെങ്കില്‍ ഒരു ക്യാഷ് വൗച്ചറിന് ആയിരിക്കും അര്‍ഹത. ഒരാള്‍ക്ക് ഒരു മത്സര ലിങ്ക് മാത്രമാണ് അയക്കാന്‍ അനുമതിയുള്ളൂ.

ജില്ലാ തല മത്സരത്തിലും കൂടുതല്‍ പേര് ശരിയുത്തരം അയച്ചാലും നറുക്കെടുപ്പിലൂടെയാകും വിജയികളെ കണ്ടെത്തുക. ജില്ലാ അടിസ്ഥാനത്തില്‍ ഉള്ള മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ തിരുവന്തപുരത്തെ 14 സീറ്റില്‍ ഓരോ മുന്നണിയും എത്ര വീതം കരസ്ഥമാക്കും എന്നാണ് പ്രവചിക്കേണ്ടത്. ഉദാഹരണമായി ഇടതു മുന്നണി അഞ്ചും വലതു മുന്നണി അഞ്ചും എന്‍ഡിഎ പക്ഷം മൂന്നും മറ്റുള്ളവര്‍ ഒന്നും എന്ന മട്ടിലാകും പ്രവചനം നടത്തേണ്ടത്.

ഇതേ ഫോര്‍മാറ്റില്‍ തന്നെ കൊല്ലം ജില്ലയിലെ 11 സീറ്റുകള്‍, പത്തനംതിട്ടയിലെ അഞ്ചു സീറ്റുകള്‍, ആലപ്പുഴയിലെയും കോട്ടയത്തെയും  9 സീറ്റുകള്‍, ഇടുക്കിയിലെ അഞ്ചു സീറ്റുകള്‍, എറണാകുളത്തെ 14 സീറ്റുകള്‍, തൃശൂരിലെ 13 സീറ്റുകള്‍, പാലക്കാട്ടെ 12 സീറ്റുകള്‍, മലപ്പുറത്തെ 16 സീറ്റുകള്‍, കോഴിക്കോട്ടെ 13 സീറ്റുകള്‍, വയനാട്ടെ മൂന്നു സീറ്റുകള്‍, കണ്ണൂരിലെ 11 സീറ്റുകള്‍, കാസര്‍ഗോട്ടെ അഞ്ചു സീറ്റുകള്‍ എന്നിവയിലെയും ഫലപ്രവചനം നടത്താം.

ഇത്തരത്തില്‍ സംസ്ഥാന തലവും ജില്ലാതലവുമായി 15 വിജയികളെ കണ്ടെത്തിയ ശേഷം പ്രോത്സാഹന സമ്മാനമായി 35 പേര്‍ക്ക് കൂടി അവസരം ഉണ്ടാകും. ഇത് കൂടുതല്‍ ശരിയുത്തരം അയച്ചവരില്‍ നിന്നാകും കണ്ടെത്തുക. ഇതോടെ കൂടുതല്‍ പേര്‍ക്ക് സമ്മാനം ലഭിക്കാനുള്ള അവസരമാണ് ഈ വിഷുദിനത്തില്‍ ബ്രിട്ടീഷ് മലയാളി വായനക്കാരെ തേടി എത്തുന്നത്. തിരഞ്ഞെടുപ്പ് ഫലം വരുന്നതിനു തൊട്ടു മുന്‍പുള്ള ദിവസം വരെ ഈ മത്സരത്തില്‍ യുകെയില്‍ താമസിക്കുന്ന ഏതൊരു മലയാളിക്കും പങ്കെടുക്കാം.
വിവിധ ബിസിനസ് ഗ്രൂപ്പുകള്‍ ഈ മത്സരം സ്‌പോണ്‍സര്‍ ചെയ്യാന്‍ എത്തിയതോടെ ആകെ ആയിരത്തിലേറെ പൗണ്ടിന്റെ സമ്മാനമാണ് ഈ പ്രവചന മത്സരം വഴി യുകെ മലയാളികളെ തേടി എത്തുന്നത്. ഒന്നാം സമ്മാനമായി 101 പൗണ്ട് നല്‍കുന്നതിനൊപ്പം കൃത്യ പ്രവചനം നടത്തുന്ന വനിതകളില്‍ ഒരാള്‍ക്ക് കൂടി 101 പൗണ്ട് നല്‍കും എന്നതും ഈ മത്സരത്തിന്റെ പ്രത്യേകതയാണ്.

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category