1 GBP = 102.10 INR                       

BREAKING NEWS

കമ്മിന്‍സിന്റെയും റസ്സലിന്റെയും കാര്‍ത്തിക്കിന്റെയും വീരോചിത പോരാട്ടം വിഫലം; ബാറ്റിങ് തകര്‍ച്ചയില്‍ നിന്നും കുതിച്ചുയര്‍ന്നിട്ടും കൊല്‍ക്കത്തയ്ക്ക് 18 റണ്‍സ് തോല്‍വി; സീസണിലെ മൂന്നാം ജയത്തോടെ ചെന്നൈ ഒന്നാമത്

Britishmalayali
kz´wteJI³

മുംബൈ: ബാറ്റിങ് തകര്‍ച്ചയില്‍ നിന്നും പാറ്റ് കമ്മിന്‍സിന്റെയും ആന്ദ്രെ റസ്സലിന്റെയും ദിനേശ് കാര്‍ത്തിക്കിന്റെയും വീരോചിത പോരാട്ടത്തിലൂടെ വിജയത്തിന്റെ പടിവാതില്‍ വരെയെത്തിയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് ചെന്നൈ സൂപ്പര്‍ കിങ്സിനെതിരേ 18 റണ്‍സിന്റെ തോല്‍വി.

ചെന്നൈ ഉയര്‍ത്തിയ 221 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കൊല്‍ക്കത്ത 19.1 ഓവറില്‍ 202 റണ്‍സിന് ഓള്‍ഔട്ടായി. 34 പന്തില്‍ ആറു സിക്‌സും നാല് ഫോറുമടക്കം 66 റണ്‍സെടുത്ത് പുറത്താകാതെ നിന്ന പാറ്റ് കമ്മിന്‍സാണ് കൊല്‍ക്കത്തയുടെ ടോപ് സ്‌കോറര്‍.

ആന്ദ്രേ റസ്സല്‍ 22 പന്തില്‍ നിന്ന് ആറു സിക്‌സും മൂന്നു ഫോറുമടക്കം 54 റണ്‍സെടുത്തു. 24 പന്തില്‍ നാല് ബൗണ്ടറികളും രണ്ട് സിക്സറുകളും പറത്തിയ ദിനേശ് കാര്‍ത്തിക് 40 റണ്‍സ് എടുത്തു.

തുടക്കത്തില്‍ പന്തുകൊണ്ട് രാഹുല്‍ ചാഹര്‍ തിളങ്ങിയതോടെ ഒരു ഘട്ടത്തില്‍ 5.2 ഓവറില്‍ 31 റണ്‍സിന് അഞ്ചു വിക്കറ്റുകള്‍ നഷ്ടപ്പെട്ട് ദയനീയ സ്ഥിതിയിലായിരുന്നു കൊല്‍ക്കത്ത.

നിതിഷ് റാണ (9), ശുഭ്മാന്‍ ഗില്‍ (0), രാഹുല്‍ ത്രിപാഠി (8), ഓയിന്‍ മോര്‍ഗന്‍ (7), സുനില്‍ നരെയ്ന്‍ (4) എന്നിവരെല്ലാം ആറ് ഓവര്‍ പൂര്‍ത്തിയാകുന്നതിന് മുമ്പ് തന്നെ ഡ്രസ്സിങ് റൂമില്‍ മടങ്ങിയെത്തി. രാഹുല്‍ ചാഹര്‍ നാല് ഓവറില്‍ 29 റണ്‍സ് വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തി.

പിന്നീട് ആറാം വിക്കറ്റില്‍ ദിനേഷ് കാര്‍ത്തിക്ക് - ആന്ദ്രേ റസ്സല്‍ സഖ്യം ഒത്തുചേര്‍ന്നതോടെയാണ് കൊല്‍ക്കത്ത ഇന്നിങ്‌സിന് ജീവന്‍ വെച്ചത്. ഇരുവരും അതിവേഗത്തില്‍ 81 റണ്‍സ് കൊല്‍ക്കത്ത സ്‌കോറിലേക്ക് ചേര്‍ത്തു. 12-ാം ഓവറില്‍ റസ്സലിനെ മടക്കി സാം കറനാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്.

ദിനേഷ് കാര്‍ത്തിക്ക് 24 പന്തില്‍ നിന്ന് രണ്ടു സിക്‌സും നാലു ഫോറുമടക്കം 40 റണ്‍സെടുത്തു.

തുടര്‍ന്ന് തകര്‍ത്തടിച്ച പാറ്റ് കമ്മിന്‍സ് കൊല്‍ക്കത്തയെ വിജയത്തിലെത്തിക്കുമെന്ന തോന്നലുയര്‍ത്തി. പക്ഷേ അവസാന ഓവറില്‍ പ്രസിദ്ധ് കൃഷ്ണ റണ്ണൗട്ടായതോടെ കൊല്‍ക്കത്തയുടെ പ്രതീക്ഷ അവസാനിച്ചു.

ചെന്നൈക്കായി ലുങ്കി എന്‍ഗിഡി നാല് ഓവറില്‍ 28 റണ്‍സ് മാത്രം വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തി.

ഓപ്പണറുമാരായ ഫാഫ് ഡുപ്ലേസിയുടെയും ഋതുരാജ് ഗെയ്ക്വാദിന്റെയും ബാറ്റിങ് മികവിലാണ് ചെന്നൈ സൂപ്പര്‍ കിങ്സ് മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തിയത്. 20 ഓവറില്‍ മൂന്നു വിക്കറ്റ് മാത്രം നഷ്ടത്തില്‍ 220 റണ്‍സാണ് ചെന്നൈ നേടിയത്. 60 പന്തില്‍ നാലു സിക്സും ഒന്‍പതു ഫോറുമുള്‍പ്പെടെ പുറത്താകാതെ 95 റണ്‍സെടുത്ത ഫാഫ് ഡുപ്ലേസിയാണ് ചെന്നൈയുടെ ടോപ് സ്‌കോറര്‍.

ഋതുരാജ് ഗെയ്ക്വാദ് 42 പന്തുകള്‍ നേരിട്ട് നാലു സിക്സും ആറു ഫോറുമുള്‍പ്പെടെ 64 റണ്‍സെടുത്തു. ഓപ്പണിങ് വിക്കറ്റില്‍ റുതുരാജ് - ഡുപ്ലെസി സഖ്യം കൂട്ടിച്ചേര്‍ത്ത 115 റണ്‍സാണ് ചെന്നൈ ഇന്നിങ്‌സിന്റെ നട്ടെല്ല്.

മൊയീന്‍ അലി (12 പന്തില്‍ 25 റണ്‍സ്), ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണി (8 പന്തില്‍ 17 റണ്‍സ്), രവീന്ദ്ര ജഡേജ (ഒരു പന്തു മാത്രം നേരിട്ട് ആറു റണ്‍സ്) എന്നിവര്‍ മികച്ച പിന്തുണ നല്‍കി. രണ്ടാം വിക്കറ്റില്‍ ഡുപ്ലെസിയുമൊത്ത് 50 റണ്‍സ് കൂട്ടിച്ചേര്‍ത്ത ശേഷമാണ് അലി പുറത്തായത്.

അവസാന അഞ്ച് ഓവറില്‍ 76 റണ്‍സാണ് ചെന്നൈ അടിച്ചുകൂട്ടിയത്. കൊല്‍ക്കത്തയ്ക്കു വേണ്ടി വരുണ്‍ വരുണ്‍ ചക്രവര്‍ത്തി, സുനില്‍ നരേയ്ന്‍, ആന്ദ്രെ റസല്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി. ടോസ് നേടിയ കൊല്‍ക്കത്ത, ചെന്നൈയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു.

ചെന്നൈ നിരയില്‍ ബ്രാവോയ്ക്ക് വിശ്രമം അനുവദിച്ചതിനാല്‍ ലുങ്കി എന്‍ഗിഡി ടീമില്‍ ഇടംനേടി. കൊല്‍ക്കത്ത നിരയില്‍ ഹര്‍ഭജന്‍ സിങ്ങിന് പകരം കമലേഷ് നാഗര്‍കോട്ടി ഇടംപിടിച്ചു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category