1 GBP = 102.10 INR                       

BREAKING NEWS

ഒരു വര്‍ഷം മുമ്പ് നടന്ന മുങ്ങി മരണം കൊലപാതകം; വിനോദ് കൊല്ലപ്പെട്ടത് സ്വവര്‍ഗരതിക്കായി ബലംപ്രയോഗിച്ച് കൂട്ടിക്കൊണ്ടുപോയി കുളിപ്പിക്കുന്നതിനിടയില്‍: സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍

Britishmalayali
kz´wteJI³

മാവേലിക്കര: ഒരു വര്‍ഷം മുമ്പ് നടന്ന മുങ്ങി മരണം കൊലപാതകമെന്ന് കണ്ടെത്തി. ചെട്ടിക്കുളങ്ങര കൈതവടക്ക് കുന്നേല്‍ വിനോദിന്റെ (34) മുങ്ങിമരണമാണ് കൊലപാതകമെന്ന് ഒരു വര്‍ഷത്തിന് ഇപ്പുറം തെളിഞ്ഞത്. അച്ചന്‍കോവിലാറ്റില്‍ ഒരുവര്‍ഷം മുന്‍പ് ജീര്‍ണാവസ്ഥയില്‍ കാണപ്പെട്ട അജ്ഞാത മൃതദേഹമാണ് വിനോദിന്റെതാണെന്ന് തിരിച്ചറിഞ്ഞതും കൊലപാതകത്തിന്റെ ചുരുളഴിഞ്ഞതും. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് രണ്ടുപേരെ അറസ്റ്റു ചെയ്തു. ചെട്ടിക്കുളങ്ങര പേള ഷിബുഭവനം കെ. ഷിബു (32), പേള കൊച്ചുകളീക്കല്‍ ആര്‍. അനില്‍കുമാര്‍ (45) എന്നിവരാണ് അറസ്റ്റിലായത്.

2020 മാര്‍ച്ച് ഒന്നിനാണ് അച്ചന്‍കോവിലാറ്റില്‍ വലിയപെരുമ്പുഴ പാലത്തിനു സമീപം മൃതദേഹം കണ്ടെത്തിയത്. ഡിഎന്‍എ പരിശോധനയിലൂടെയാണ് ഒരു വര്‍ഷത്തിനിപ്പുറം മൃതദേഹം വിനോദിന്റേതാണെന്ന് തിരിച്ചറിഞ്ഞത്. 2020 ഫെബ്രുവരി 28-നാണ് വിനോദിനെ കാണാതായത്. സ്വവര്‍ഗരതിക്കായി ഷിബുവും അനില്‍ കുമാറും ചേര്‍ന്ന് ബലംപ്രയോഗിച്ചു കൊണ്ടുപോയ വിനോദ് പുഴയില്‍ മുങ്ങിമരിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.

ജീര്‍ണിച്ചനിലയില്‍ കാണപ്പെട്ട മൃതദേഹത്തില്‍ വസ്ത്രങ്ങള്‍ ഇല്ലാതിരുന്നതിനാല്‍ സംഭവസമയത്ത് ബന്ധുക്കള്‍ക്ക് വിനോദിനെ തിരിച്ചറിയാനായിരുന്നില്ല. എന്നാല്‍ മൃതദേഹം വിനോദിന്റേതെന്ന് സംശയിച്ച് തന്നെ പൊലീസ് അന്വേഷണം തുടര്‍ന്നു. രാസപരിശോധനാ റിപ്പോര്‍ട്ടില്‍ മുങ്ങിമരണമെന്ന് തെളിഞ്ഞ സംഭവത്തിലെ തുടരന്വേഷണമാണ് പ്രതികളെ കുടുക്കിയത്. 2020 ഫെബ്രുവരി 28-ന് വിനോദിനെ രണ്ടുപേര്‍ ബൈക്കില്‍ പിന്തുടര്‍ന്നശേഷം ഓടിച്ചിട്ടുപിടിച്ച് ബൈക്കില്‍ കയറ്റി വലിയപെരുമ്പുഴ ഭാഗത്തേക്കു പോകുന്നതിന്റെ ദൃശ്യങ്ങള്‍ പനച്ചമൂട് ജങ്ഷനു സമീപത്തെ ക്യാമറകളില്‍നിന്നു പൊലീസിനു ലഭിച്ചിരുന്നു. അന്ന് ഷിബുവിനെയും അനിലിനെയും പൊലീസ് ചോദ്യംചെയ്തെങ്കിലും വിനോദിനെ തട്ടാരമ്പലത്തില്‍ ഇറക്കിവിട്ടു എന്നായിരുന്നു മൊഴിനല്‍കിയത്. മരിച്ചത് വിനോദാണെന്നു സ്ഥിരീകരിക്കാത്തതിനാല്‍ ഇരുവരെയും ചോദ്യംചെയ്തു വിട്ടയച്ചിരുന്നു.

ശാസ്ത്രീയപരിശോധനാ റിപ്പോര്‍ട്ടിനെത്തുടര്‍ന്നു നടത്തിയ രഹസ്യാന്വേഷണത്തില്‍ പൊലീസ് ഇരുവരെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കേസിന്റെ ചുരുളഴിഞ്ഞത്. പലപ്പോഴും ഷിബുവും അനിലും വിനോദിനെ ഭീഷണിപ്പെടുത്തി കൂട്ടിക്കൊണ്ടുപോയി സ്വവര്‍ഗരതിക്കായി ഉപയോഗിക്കുമായിരുന്നു. സംഭവദിവസം വൈകീട്ട് വിനോദിനെ ഇരുവരും ബൈക്കില്‍ കയറ്റി വലിയപെരുമ്പുഴ കടവിലെത്തിച്ചു. കുളിപ്പിക്കുന്നതിനായി വസ്ത്രങ്ങള്‍ ഊരിമാറ്റിയശേഷം ആറ്റിലേക്കിറക്കിയപ്പോള്‍ നീന്തലറിയാത്ത വിനോദ് മുങ്ങിത്താഴ്ന്നതായാണ് പ്രതികള്‍ പൊലീസിനു മൊഴിനല്‍കിയത്. തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് വിനോദിന്റെ വസ്ത്രങ്ങള്‍ സമീപത്തുതന്നെ കുഴിച്ചുമൂടി.

മൃതദേഹം പൊങ്ങിയോ എന്നറിയാന്‍ തൊട്ടടുത്ത ദിവസങ്ങളില്‍ പാലത്തിനുസമീപം എത്തിയ പ്രതികള്‍ 2020 മാര്‍ച്ച് ഒന്നിന് രാവിലെയെത്തിയപ്പോള്‍ ആറ്റില്‍ കമഴ്ന്നുകിടന്ന മൃതദേഹം വിനോദിന്റെ തന്നെയാണോയെന്ന് ഉറപ്പാക്കാനായി തിരിച്ചിട്ടശേഷം സ്ഥലത്തുനിന്നു മടങ്ങി. മനഃപൂര്‍വമല്ലാത്ത നരഹത്യക്കാണ് പ്രതികള്‍ക്കെതിരേ കേസെടുത്തിരിക്കുന്നത്. ചെങ്ങന്നൂര്‍ ഡിവൈ.എസ്പി. ഡോ. ആര്‍. ജോസ്, മാവേലിക്കര ഇന്‍സ്പെക്ടര്‍ ജി. പ്രൈജു, എസ്ഐ. എസ്. മിനുമോള്‍, എഎസ്‌ഐ. രാജേഷ് ചന്ദ്രന്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ സിനു വര്‍ഗീസ്, ജി. ഉണ്ണിക്കൃഷ്ണപിള്ള, സിവില്‍ പൊലീസ് ഓഫീസര്‍മാരായ മുഹമ്മദ് ഷെഫീഖ്, അരുണ്‍ ഭാസ്‌കര്‍, ജി. ഗോപകുമാര്‍, വി.വി. ഗിരീഷ് ലാല്‍ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണമാണ് പ്രതികളെ കുടുക്കിയത്.

മൃതദേഹം കൊല്ലത്തെ പൊതുശ്മശാനത്തില്‍ സംസ്‌കരിച്ചിരുന്നു. മൃതദേഹ പരിശോധനാ വേളയില്‍ ശേഖരിച്ച സാംപിളുകളും വിനോദിന്റെ പിതൃസഹോദരന്റെ സാംപിളുകളും തിരുവനന്തപുരം ഫൊറന്‍സിക് സയന്‍സ് ലബോറട്ടറിയില്‍ ഡി.എന്‍.എ. പരിശോധന നടത്തി. കഴിഞ്ഞ ജനുവരിയില്‍ ലഭിച്ച ഡി.എന്‍.എ. പരിശോധനാ ഫലമനുസരിച്ച് മരിച്ചതു വിനോദാണെന്ന് പൊലീസ് ഉറപ്പാക്കി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category