1 GBP = 102.10 INR                       

BREAKING NEWS

കണ്ണൂരില്‍ സിപിഎമ്മിനെ വെള്ളം കുടിപ്പിച്ച് മേയര്‍ ടി.ഒ.മോഹനന്‍; അടിക്ക് തിരിച്ചടി എന്ന വിധത്തില്‍ വീറോടെ നീക്കങ്ങള്‍; അണികള്‍ക്കിടയിലും സോഷ്യല്‍ മീഡിയയിലും താരം; സുധാകരന് ശേഷം കോണ്‍ഗ്രസില്‍ നിന്നും മറ്റൊരു പോരാളിയുടെ ഉദയമോ? ചടുലനീക്കങ്ങളുമായി കെ.എസ്.യുവിലൂടെ വളര്‍ന്നു വന്ന തീപ്പൊരി നേതാവ്

Britishmalayali
അനീഷ് കുമാര്‍

കണ്ണൂര്‍: കണ്ണൂരില്‍ സിപിഎമ്മിന് അതേ നാണയത്തില്‍ തന്നെ അടിക്ക് തിരിച്ചടി നല്‍കാന്‍ രണ്ടും കല്‍പ്പിച്ച് മേയര്‍ ടി. ഒ മോഹനന്‍ തുനിഞ്ഞിറങ്ങിയതോടെ കോണ്‍ഗ്രസില്‍ പുതിയ ശക്തികേന്ദ്രം ഉടലെടുക്കുന്നു. കെ.സുധാകരനെന്ന വീറുള്ള സിപിഎം വിരുദ്ധ പോരാളിയുടെ ഇമേജ് പതിയെ കോണ്‍സുകാര്‍ സ്നേഹത്തോടെ ടി.ഒയെന്നു വിളിക്കുന്ന മോഹനനിലേക്ക് എത്തിയിരിക്കുകയാണ്. അടിക്ക് തിരിച്ചടിയെന്ന മട്ടില്‍ കോണ്‍ഗ്രസിനായി വീറോടെ പൊരുതുന്ന ടി.ഒ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലും കോണ്‍ഗ്രസ് അനുകൂലികള്‍ക്കിടയില്‍ താരമായി മാറിയിരിക്കുകയാണ്. ഇതോടെ സുധാകരനോട് മുന്നു പതിറ്റാണ്ടോളം രാഷ്ട്രീയ യുദ്ധം ചെയ്യുന്ന സിപിഎമ്മിന് കണ്ണൂരില്‍ തങ്ങളുടെ കുന്തമുന മറ്റൊരു ശക്തി കേന്ദ്രത്തിനെതിരെ കൂടി തിരിക്കേണ്ട അവസ്ഥയായിട്ടുണ്ട്.

കണ്ണൂര്‍ കോര്‍പറേഷനില്‍ ഏതു കാര്യത്തിലും ശക്തമായ ഇടപെടലുകള്‍ നടത്തുന്ന ടി ഒ മോഹനന്‍ മേയറെന്ന നിലയില്‍ പൊതു സ്വീകാര്യതയും വര്‍ധിപ്പിച്ചിട്ടുണ്ട്. മേയറുടെ നേതൃത്വത്തില്‍ കോര്‍പറേഷനു സമീപം നടത്തിവരുന്ന മൃഗസംരക്ഷണ സെസെറ്റി നടത്തിപ്പിലെ കെടുകാര്യസ്ഥതയും അഴിമതിയും ആരോപിച്ച് അടച്ചു പുട്ടിക്കാന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ ഉത്തരവിന്റെ മറവില്‍ സി പി എം ശ്രമിച്ചുവെങ്കിലും നോട്ടിസ് പതിക്കാനായി സൊസെറ്റി കെട്ടിടത്തിലെത്തിയ ദിവ്യയെയും വൈസ് പ്രസിഡന്റ് ബിനോയ് കുര്യനെയും സംഘത്തെയും സ്ഥലത്തുകൊടുങ്കാറ്റു പോലെയെത്തിയ മേയര്‍ തടയുകയായിരുന്നു. സര്‍ക്കാര്‍ അംഗീകാരമുള്ള സൊസെറ്റിയിലെ സാമ്പത്തിക ക്രമക്കേട് കണ്ടുപിടിക്കാന്‍ ജില്ലാ പഞ്ചായത്ത് എന്‍ഫോഴ്സ്മെന്റല്ലന്നായിരുന്നു. ടി. ഒ മോഹനന്റെ വാദം.

സൊസൈറ്റിയില്‍ നോട്ടിസ് പതിച്ച് അടച്ചുപൂട്ടാന്‍ ജില്ലാ പഞ്ചായത്തിന് അധികാരമില്ലെന്നു വീറോടെ വാദിച്ച മോഹനന്‍ തനിക്കെതിരെ നല്‍കിയ പൊലീസ് കേസിന് മറുപടിയായി രണ്ടു കേസുകള്‍ തിരിച്ചു നല്‍കി തിരിച്ചടിക്കുകയും ചെയ്തു. ജില്ലാ പഞ്ചായത്തിന്റെ കൃത്യ നിര്‍വഹണം തടസപ്പെടുത്തി കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചുവെന്നായിരുന്നു പി.പി ദിവ്യ പൊലീസില്‍ നല്‍കിയ പരാതി. എന്നാല്‍ സൊസൈറ്റി ഓഫിസില്‍ അതിക്രമിച്ചു കയറി മിനുട്സ് ബുക്ക് അന്യായമായി കടത്തികൊണ്ടുപോകാന്‍ ശ്രമിച്ചുവെന്നും തടയാന്‍ ചെന്ന ഓഫിസ് ജീവനക്കാരിയെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചുവെന്നായിരുന്നു മോഹനന്‍ പൊലീസില്‍ നല്‍കിയ പരാതി. ഇതോടെ പതിയെ വിവാദത്തില്‍ നിന്നും തലയൂരേണ്ട അവസ്ഥയിലായി ജില്ലാ പഞ്ചായത്ത്.

ഇതിനു പുറമേ സിപിഎം ഭരിക്കുന്ന ജില്ലാ പഞ്ചായത്തിനെതിരെ അവകാശ ലംഘനത്തിനെതിരെ കോടതിയില്‍ മോഹനനും മറ്റു അഭിഭാഷകരും കേസ് ഫയല്‍ ചെയ്തതോടെ ഇനിയും ഈ വിഷയത്തില്‍ തൊട്ടാല്‍ കൈ പൊള്ളുമെന്ന അവസ്ഥയിലുമായി സിപിഎം. എന്നാല്‍ അതുകൊണ്ടും മേയറുടെ കലിപ്പ് തീര്‍ന്നില്ല. ജില്ലാ പഞ്ചായത്ത് ആസ്ഥാന മന്ദിരത്തില്‍ നടത്തുന്ന കുടുംബശ്രീയുടെ ഹോട്ടലായ കഫേ ശ്രീയില്‍ റെയ്ഡ് നടത്തി പഴകിയ ഭക്ഷ്യ വസ്തുക്കള്‍ പിടിച്ചെടുക്കുക കുടി ചെയ്തതോടെ സിപിഎം ശരിക്കും വിവരമറിഞ്ഞു. മേയറുടെ നിര്‍ദ്ദേശപ്രകാരം കോര്‍പറേഷന്‍ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരാണ് റെയ്ഡ് നടത്തിയത്.

ജില്ലാപഞ്ചായത്ത് സ്ഥാപനമായ കഫേ ശ്രീയില്‍ നിന്നും പഴകിയ ഭക്ഷ്യവസ്തുക്കള്‍ പിടികൂടിയെന്ന വാര്‍ത്ത പ്രചരിച്ചതോടെ ജില്ലാ പഞ്ചായത്തിനു തന്നെ തീര്‍ത്താല്‍ തീരാത്ത നാണക്കേടുണ്ടായി. കഴിഞ്ഞ കൗണ്‍സില്‍ യോഗത്തില്‍ സിപിഎം അംഗങ്ങള്‍ ഈ വിഷയം ഉന്നയിച്ചു കൊണ്ട് മേയറുടെ മെക്കിട്ട് കയറാന്‍ ശ്രമിച്ചുവെങ്കിലും ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ കൊണ്ടു തന്നെ യോഗത്തില്‍ പഴകിയ ഭക്ഷ്യ വസ്തുക്കളുടെ വര്‍ണന നടത്തിച്ച് പ്രതിപക്ഷ അംഗങ്ങളുടെ വായയടപ്പിക്കാന്‍ മേയര്‍ക്ക് കഴിഞ്ഞു. പിന്നീട് ജില്ലാ ആശുപത്രിയില്‍ പെരിങ്ങത്തൂര്‍ അക്രമ കേസിലെ പ്രതികളെ വൈദ്യപരിശോധനയ്ക്കു കൊണ്ടു വന്നപ്പോള്‍ പൊലീസ് തല്ലിച്ചതച്ച അക്രമ കേസിലെ പ്രതികളെ അവിടെ തന്നെ അഡ്മിറ്റാക്കി ചികിത്സ നല്‍കണമെന്ന് വിവരമറിഞ്ഞ് അവിടെയെത്തിയ ടി.ഒ.മോഹനന്‍ വാദിച്ചു.

ഡോക്ടറുമായി താന്‍ സംസാരിക്കുന്നതിനിടെ തടയാന്‍ വന്ന പൊലിസുകാരെ വിരല്‍ ചൂണ്ടി ആജ്ഞാസ്വരത്തില്‍ ആളറിയാതെ കളിച്ചാല്‍ വിവരമറിയുമെന്ന് തട്ടുപൊളിപ്പന്‍ സിനിമാ സ്റ്റെലില്‍ ഞെട്ടിക്കുന്ന മേയറുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. തങ്ങളുടെ നേതാക്കളെക്കാളും വീറോടെ തങ്ങള്‍ക്കു വേണ്ടി വാദിച്ച മേയര്‍ ടി.ഒ.മോഹനന്‍ ഇപ്പോള്‍ യുത്ത് ലീഗുകാരുടെ കൂടി ക്യാപ്റ്റനായി മാറിയിരിക്കുകയാണ്. ഏറ്റവും ഒടുവില്‍ കണ്ണൂര്‍ ജൂബിലി ഹാളില്‍ കോവിഡ് വാക്സിനേഷന്‍ മുന്നറിയിപില്ലാതെ നിര്‍ത്തി വെച്ച് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഉപകരണങ്ങള്‍ സൂക്ഷിക്കാനുള്ള ഗോഡൗണാക്കിയതിനെതിരെയും മേയറുടെ ചടുലനീക്കമുണ്ടായി. വാക്സിനേഷന്‍ ലഭിക്കാനായി എത്തിയ വന്‍ ജനക്കൂട്ടം അവിടെ തമ്പടിച്ച് ബഹളമുണ്ടാക്കിയപ്പോഴായിരുന്നു മേയറും സംഘവും അവിടെ കുതിച്ചെത്തിയത്.

ഒടുവില്‍ സ്പോര്‍ട്ട്സ് കൗണ്‍സില്‍ ഉപകരണങ്ങള്‍ അവിടെ നിന്നും മാറ്റി ജനങ്ങളുടെ ആവശ്യപ്രകാരം വാക്സിനേഷന്‍ വീണ്ടും പുനരാരംഭിക്കാനും മേയറുടെ ഇടപെടലിലൂടെ കഴിഞ്ഞു. ഇതോടെ കണ്ണൂരിലെ ജനങ്ങളുടെ കൈയടി നേടാനും മേയര്‍ക്ക് കഴിഞ്ഞു. കണ്ണൂരില്‍ ടി.ഒ.മോഹനന്നെ പഴയ കെ.എസ്.യുവിന്റെ തീപ്പൊരി നേതാവിനെ നേരിടാനാവാതെ വിയര്‍ക്കുകയാണ് സിപിഎം. തങ്ങളുടെ പരമ്പരാഗത ശത്രുവായ സുധാകരനെ ഒരു പരിധി വരെ പ്രതിരോധിക്കാനും വാരികുഴിയില്‍ വീഴ്ത്താനും സിപിഎമ്മിന് കഴിഞ്ഞിരുന്നുവെങ്കിലും ടി.ഒ.മോഹനന്‍ വേറെ ലെവലാണെന്ന് ഓരോ സംഭവങ്ങളും തെളിയിച്ചു കൊണ്ടിരിക്കുകയാണ്. നിയമത്തിന്റെ മുക്കും മൂലയും അറിയുന്ന മോഹനന്‍ കണ്ണൂര്‍ കോടതിയിലെ തഴയവും പഴക്കവും ചെന്ന റോട്ടറി വക്കീലു കുടിയാണ്.

എതിരാളികളുടെ മര്‍മ്മത്തിന് നോക്കി പ്രഹരിക്കാനുള്ള ശേഷിയും കളമറിഞ്ഞു കളിക്കാനുള്ള മിടുക്കും കണ്ണൂര്‍ കോര്‍പറേഷന്‍ മേയറെ സിപിഎമ്മിന് ഒത്ത പോരാളിയാക്കി മാറ്റിയിരിക്കുകയാണ് സുധാകരന് ശേഷം കണ്ണൂരില്‍ സിപിഎമ്മിനെ പടനയിക്കാന്‍ പോകുന്നത് ഇനി ഡി.സി.സി പ്രസിഡന്റ് സതീശന്‍ പാച്ചേനിയായിരിക്കില്ല മേയര്‍ ടി.ഒ.മോഹനനായിരിക്കും. അത്രമാത്രം കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ മാത്രമല്ല യു.ഡി.എഫിന് പോലും ആവേശമായി മാറിയിരിക്കുകയാണ് ടി.ഒ. ഒരു കാലത്ത് സമര പോരാട്ട വേളകളില്‍ ടി.ഒ.മോഹനന്‍ സിന്ദാബാദ് എന്നു കെ.എസ്.യുക്കാര്‍ വിളിക്കാറുണ്ടായിരുന്നു. അതേ ആവേശം തന്നെ ഇപ്പോള്‍ മേയര്‍ ടി.ഒ.മോഹനനായി മാറിയപ്പോള്‍ കണ്ണൂരിലെ കോണ്‍ഗ്രസുകാരുടെ കണ്ണിലും കാണുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category