1 GBP = 102.10 INR                       

BREAKING NEWS

പാക് താലിബാന്‍ ലക്ഷ്യമിട്ടത് ചൈനീസ് അംബാസിഡറെ; എല്ലാം ഇന്ത്യയ്ക്ക് മേല്‍ കെട്ടിവച്ച് കൈകഴുകാന്‍ ഇമ്രാന്‍ ഭരണകൂടവും; പാക് ഭീകരാക്രമണത്തില്‍ ചൈനീസ് സ്ഥാനപതി രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട് മാത്രം; ക്വറ്റയിലെ ആക്രമണത്തില്‍ നിറയുന്നത് പാക് ഭീകര സംഘടനകളുടെ ചൈനീസ് വിരുദ്ധ ചിന്ത

Britishmalayali
kz´wteJI³

ക്വറ്റ: പാക്കിസ്ഥാനിലെ ക്വറ്റയില്‍ ആഡംബര ഹോട്ടലില്‍ ഭീകരാക്രമണത്തിലെ ലക്ഷ്യം ചൈനീസ് അംബാസിര്‍ എന്ന് സൂചന. ആക്രമണത്തില്‍ നാലുപേര്‍ മരിച്ചു. 12 പേര്‍ക്കു പരുക്കേറ്റതായി പാക്ക് ആഭ്യന്തരമന്ത്രി ഷെയ്ഖ് റാഷിദ് അഹമ്മദ് പറഞ്ഞു. തെക്കു പടിഞ്ഞാറന്‍ പാക്കിസ്ഥാനിലെ ഈ ഹോട്ടലിലാണ് ചൈനീസ് അംബാസഡര്‍ കഴിഞ്ഞിരുന്നത്. എന്നാല്‍ സ്ഫോടന സമയം ചൈനീസ് സംഘം ഹോട്ടലില്‍ ഉണ്ടായിരുന്നില്ല.


പാക്കിസ്ഥാനിലെ ആഡംബര ഹോട്ടല്‍ ശൃംഖലയായ സെറീനയുടെ ക്വറ്റയിലുള്ള ഹോട്ടലിന്റെ കാര്‍ പാര്‍ക്കിങ്ങിലാണ് സംഭവം. ബലൂചിസ്ഥാന്‍ പ്രവിശ്യയുടെ തലസ്ഥാനമാണ് ക്വറ്റ. ആക്രമണത്തിന്റെ ഉത്തരവാദിത്തം പാക്കിസ്ഥാന്‍ താലിബാന്‍ ഏറ്റെടുന്നു. ചൈനീസ് അംബാസഡറെ താലിബാന്‍ ലക്ഷ്യമിട്ടുവെന്നത് ഏവരും ഞെട്ടലോടെയാണ് ഉള്‍ക്കൊള്ളുന്നത്. ഇന്ത്യയ്ക്കെതിരെ പാക് താലിബാന് എല്ലാ സഹായവും ചെയ്തിരുന്നത് ചൈനീസ് സര്‍ക്കാരാണെന്ന് ആരോപണം ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ താലിബാന്റെ ഈ നീക്കം രാജ്യാന്തര തലത്തില്‍ തന്നെ ചര്‍ച്ചയായിട്ടുണ്ട്.

അതിനിടെ ഇന്ത്യയാണ് സ്ഫോടനം നടത്തിയതെന്ന ആരോപണം ഉന്നയിച്ച് ചൈനയുടെ ശ്രദ്ധ തിരിക്കാന്‍ പാക്കിസ്ഥാന്‍ ശ്രമം നടത്തുന്നുണ്ട്. താലിബാന്‍ സംഭവത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത ശേഷമാണ് ഈ നീക്കമെന്നതും ശ്രദ്ധേയമാണ്. താലിബാനെ നിയന്ത്രിക്കാന്‍ പാക് സര്‍ക്കാരിന് കഴിയുന്നില്ലെന്ന ആരോപണം ശക്തമാണ്. ഇത് മറയ്ക്കാന്‍ കൂടിയാണ് ഇന്ത്യയ്ക്ക് മേലുള്ള ആരോപണം.

ചൈനീസ് അംബാസഡര്‍ നോങ് റോങ്ങിന്റെ നേതൃത്വത്തില്‍ നാലംഗ സംഘമായിരുന്നു ഹോട്ടലില്‍ താമസിച്ചിരുന്നത്. സ്ഫോടന സമയം സംഘം യോഗത്തിനായി പുറത്തുപോയിരിക്കുകയായിരുന്നു. ബലൂച് പ്രവിശ്യ മുഖ്യമന്ത്രി ജാം കമലുമായി സംഘം ചര്‍ച്ച നടത്തിയിരുന്നു. സംഭവത്തില്‍ ചൈനീസ് എംബസി ഇതുവരെ പ്രതികരിച്ചിട്ടില്ല. കരുതലോടെ മാത്രമേ വിശദീകരണം ഇറക്കൂ. ഇറാന്‍ കോണ്‍സുലേറ്റ്, പ്രവിശ്യയുടെ പാര്‍ലമെന്റ് മന്ദിരം തുടങ്ങിയവയുടെ സമീപത്തായാണ് ഈ ഹോട്ടലും സ്ഥിതി ചെയ്യുന്നത്.

പാര്‍ക്കിങ്ങിലെ ഏതോ വാഹനത്തില്‍ വച്ചിരുന്ന ഐഇഡി ആണ് പൊട്ടിത്തെറിച്ചതെന്നാണ് സൂചന. ചൈനയുടെ ബെല്‍റ്റ് റോഡ് പദ്ധതിയുടെ ഭാഗമായ ഗ്വാദര്‍ തുറമുഖത്തിന്റെ വിപുലീകരിച്ച ഭാഗം ബലൂചിസ്ഥാനിലാണു വരുന്നത്. മാത്രമല്ല, ചൈനീസ് സാമ്പത്തിക ഇടനാഴിയുടെ നിര്‍ണായക മേഖലയായും ഈ തുറമുഖം മാറുന്നുണ്ട്. ഇതെല്ലാം താലിബാന്‍ ഇപ്പോള്‍ എതിര്‍ക്കുന്നുവെന്ന സൂചനയാണ് ഈ ആക്രമത്തില്‍ കൂടി പുറത്തു വരുന്നത്.

ചൈനീസ് സംഘത്തെ ലക്ഷ്യമിട്ടാണോ ആക്രണമെന്ന് സ്ഥിരീകരിക്കാന്‍ പാക്കിസ്ഥാന്‍ സര്‍ക്കാര്‍ ഇതുവരേയും തയ്യാറായിട്ടില്ല. നേരത്തേയും ചൈനീസ് സംഘങ്ങള്‍ക്കുനേരെ താലിബാനും ബലൂച് വിമോചന സംഘടനകളും ആക്രമണം നടത്തിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ചൈനീസ് അംബാസഡര്‍ താമസിച്ചിരുന്ന ഹോട്ടലിലുണ്ടായ ആക്രമണവും ചൈന ഗൗരവത്തോടെ എടുക്കും.

ബലൂചിസ്ഥാന്‍ പ്രവിശ്യയിലെ ക്വെറ്റയില്‍ നടന്ന ആക്രമണത്തില്‍ പാക്കിസ്ഥാനിലെ വിഘടനവാദി സംഘടനാഗ്രൂപ്പുകള്‍ക്ക് പങ്കുണ്ടോ എന്ന സംശയം ശക്തമാണ്. ബലൂചിസ്ഥാന്‍ ലിബറേഷന്‍ ഫ്രണ്ട്, ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മി എന്നീ വിഘടനവാദി സംഘടനകളുടെ സാന്നിധ്യം ശക്തമായ മേഖലയാണ് ക്വറ്റ. ബലൂച് പ്രവിശ്യയിലെ സര്‍ക്കാര്‍ ആക്രമണത്തെ ശക്തമായി അപലപിച്ച് രംഗത്തെത്തി.

ഇത് തീവ്രവാദി ആക്രമണം തന്നെയാണെന്ന് വ്യക്തമാക്കിയ ബലൂച് പ്രവിശ്യാ സര്‍ക്കാര്‍ വക്താവ് ലിയാഖത് ഷാവാനി, പാക്കിസ്ഥാന്റെ ശത്രുക്കളാണ് ആക്രമണത്തിന് പിന്നിലെന്ന് പറയുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category