1 GBP = 102.10 INR                       

BREAKING NEWS

പ്രണയം നടിച്ച് പണം കൈക്കലാക്കും; ലൈംഗിക ബന്ധത്തിനിടെ നഗ്‌നചിത്രങ്ങളും; ആവശ്യം കഴിഞ്ഞാല്‍ കൈയൊഴിയും; പിന്നെ ചിത്രങ്ങള്‍ വിറ്റ് കാശാക്കലും; പിടിയിലായ സൂംബാ ഡാന്‍സര്‍ കൃഷിവകുപ്പ് ഡയറക്ടറുടെ പേഴ്സണല്‍ സ്റ്റാഫ് അംഗം; ഓഫീസില്‍ പാട്ടായിരുന്ന സനുവിന്റെ ലീലാവിലാസങ്ങള്‍ പുറംലോകവും തിരിച്ചറിയുമ്പോള്‍

Britishmalayali
വിനോദ് പൂന്തോട്ടം

തിരുവനന്തപുരം: സൂംബാ നൃത്തം പഠിക്കാനെത്തുന്ന സ്ത്രീകളെ പ്രണയം നടിച്ച് വലയിലാക്കി നഗ്‌നചിത്രങ്ങള്‍ എടുത്ത് ഭീഷണിപ്പെടുത്തുന്ന പരിശീലകന്‍ അറസ്റ്റിലായതോടെ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍. ഇയാള്‍ തലസ്ഥാന നഗരത്തില്‍ വൈഫ് എക്‌സ്‌ചേഞ്ച് എന്ന പേരില്‍ സുഹൃത്തുക്കള്‍ക്ക് കൈമാറുന്ന സംഘത്തിലെ കണ്ണിയാണ് കാഞ്ഞിരംപാറ സ്വദേശിയായ സനു എന്ന് മറുനാടന്‍ ഇന്നലെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കൃഷി വകുപ്പ് ജീവനക്കാരനായ സനുവിനെ ഇനിയും സര്‍വ്വീസില്‍ നിന്ന് പുറത്താക്കിയതായും സൂചനയില്ല. കൃഷി വകുപ്പ് ഡയറക്ടറുടെ പേഴ്സണല്‍ സ്റ്റാഫ് അംഗമായിരുന്നു ഈ യുവാവ്.

കൃഷിവകുപ്പില്‍ ഒരു കാലത്ത് മര്യാധാരാമനായിരുന്നു സനു. പാട്ടും കളിയുമായി നടന്ന സനു പതിയെ സുബാ ഡാന്‍സിലേക്ക് എത്തി. ഇതോടെ സ്വഭാവത്തിലും മാറ്റങ്ങള്‍ കണ്ടു തുടങ്ങി. ഇതെല്ലാം കൃഷി വകുപ്പില്‍ എല്ലാ ജീവനക്കാര്‍ക്കും അറിയുകയും ചെയ്യുമായിരുന്നു. അവര്‍ക്കിടയില്‍ ഉണ്ടായിരുന്ന സംശയങ്ങള്‍ക്ക് സ്ഥിരീകരണമാകുന്നതായിരുന്നു സനുവിന്റെ അറസ്റ്റ്. കുറച്ചു കാലമായി കൃഷി വകുപ്പ് ഡയറക്ടറേറ്റിലുള്ളവര്‍ എല്ലാം അകലത്തില്‍ നിര്‍ത്തിയിരുന്ന ഉദ്യോഗസ്ഥനാണ് സനു. മാസങ്ങള്‍ക്ക് മുമ്പ് കൃഷി വകുപ്പില്‍ പിന്‍വാതില്‍ നിയമന ശ്രമം നടന്നു. ഇതിനെ ജീവനക്കാരുടെ സംഘടന എതിര്‍ത്തു. ഇതോടെ ആ നിയമന നീക്കം പൊളിഞ്ഞു. ഇതിന് ശേഷമാണ് കൃഷി വകുപ്പ് ഡയറക്ടറുടെ പേഴ്സണല്‍ സ്റ്റാഫില്‍ സനു അംഗമായത്.

സൂംബാ നൃത്തം പഠിക്കാനെത്തുന്ന സ്ത്രീകളെ പ്രണയം നടിച്ച് വലയിലാക്കി നഗ്നചിത്രങ്ങള്‍ പകര്‍ത്തിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ പിടിയില്‍. മരുതംകുഴി കൂട്ടാംവിള സ്വദേശിയും കൃഷിവകുപ്പിലെ ക്ലാര്‍ക്കുമായ സനു .ആര്‍.എസ് നെയാണ് സൈബര്‍ പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. സനുവിന്റെ വീട്ടില്‍നിന്ന് നഗ്നചിത്രങ്ങളടങ്ങിയ ഹാര്‍ഡ് ഡിസ്‌ക്കുകളും പിടിച്ചെടുത്തു. പ്രതി വഞ്ചിച്ച യുവതികളില്‍ ഒരാളാണ് പരാതി നല്‍കിയത്. നിരവധി പെണ്‍കുട്ടികളുടെ നഗ്നചിത്രങ്ങളും വീഡിയോകളും ഇയാള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.

പ്രണയം നടിച്ച് പണം കൈക്കലാക്കുന്നതാണ് ഇയാളുടെ ആദ്യ ചതി. സൂംബാ ഡാന്‍സ് അദ്ധ്യാപകന്‍ എന്ന നിലയിലാണ് പെണ്‍കുട്ടികളെ വലവീശി പിടിക്കുന്നത്. പിന്നീട് ലൈംഗിക ബന്ധത്തിനിടെ നഗ്‌നചിത്രങ്ങളും കൈക്കലാക്കും. ആവശ്യം കഴിഞ്ഞാല്‍ കൈയൊഴിയും. പിന്നെ ചിത്രങ്ങള്‍ വിറ്റ് കാശാക്കലും. ഇത്തരത്തില്‍ ചിത്രങ്ങളും വീഡിയോയും വാങ്ങിയിരുന്നവരിലേക്കും അന്വേഷണം വ്യാപിപ്പിക്കാനാണ് തീരുമാനം. നിലവില്‍ ഒരു പരാതി മാത്രമേ പൊലീസിന് കിട്ടിയിട്ടുള്ളൂ. ആ അന്വേഷണത്തില്‍ പിടിച്ചെടുത്ത ഹാര്‍ഡ് ഡിസ്‌കുകളാണ് സൂംബാ ഡാന്‍സറുടെ കള്ളക്കളി പുറത്താക്കിയത്.

പാര്‍ട്ട്‌ടൈമായാണ് സനു സൂംബാ നൃത്തപരിശീലനം നടത്തിയിരുന്നത്. തിരുവനന്തപുരത്തെ പ്രമുഖര്‍ ഉള്‍പ്പെടെ നിരവധി സ്ത്രീകള്‍ ഇയാളുടെ കെണിയില്‍പെട്ടിട്ടുണ്ടെന്നാണ് പൊലീസിന്റെ നിഗമനം. പരിശീലനത്തിന് എത്തുന്ന യുവതികളുമായി സൗഹൃദം സ്ഥാപിച്ച ശേഷം നഗ്നചിത്രങ്ങളെടുത്ത് അശ്ലീല സൈറ്റുകളില്‍ ഇടുമെന്ന് ഭീഷണിപ്പെടുത്തുന്ന രീതിയും ഉണ്ട്. ഇതാണ് പരാതിയായി മാറിയത്. വലയിലാക്കിയ ശേഷം വൈഫ് എക്സ്‌ചേഞ്ച് എന്ന പേരില്‍ യുവതികളെ സുഹൃത്തുക്കള്‍ക്ക് കൈമാറുന്ന രീതിയും സനുവിനുണ്ടെന്ന് പൊലീസ് പറയുന്നു.

ഒരു യുവതിയുമായി ഒരുമിച്ചു താമസിക്കുന്ന ഇയാളുടെ സംഘത്തില്‍ കൂടുതല്‍ പേരുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. മൂന്ന് കുട്ടികളുടെ അച്ഛനായ സനു വിവാഹമോചിതനുമാണ്. റിമാന്‍ഡിലായ പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്താലേ ഡിജിറ്റല്‍ തെളിവുകളടക്കമുള്ളവ ശേഖരിക്കാനും പരിശോധിക്കാനും സാധിക്കൂവെന്ന് പൊലീസ് വ്യക്തമാക്കി. ഇതിനുള്ള നടപടികള്‍ ഉടന്‍ തുടങ്ങും.

സ്ത്രീകളെ പ്രണയം നടിച്ച് ലൈംഗികമായി ഉപയോഗിച്ചിരുന്ന പരിശീലകന്റെ തട്ടിപ്പിനെക്കുറിച്ച് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. സ്ത്രീകളില്‍നിന്നു പണം വാങ്ങിയിരുന്നതായും നഗ്നചിത്രങ്ങള്‍ പലര്‍ക്കും കൈമാറിയിരുന്നതായും സൂചന ലഭിച്ചു. സനുവിന്റെ വീട്ടിലടക്കം നടത്തിയ പരിശോധനയില്‍ ഏഴ് ഹാര്‍ഡ് ഡിസ്‌കും ഒട്ടേറെ മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തു. ഒരാള്‍ മാത്രമേ ഇപ്പോള്‍ പരാതി നല്‍കിയിട്ടുള്ളു. കൂടുതല്‍ പേര്‍ പരാതിയുമായി വരുന്നുണ്ടോയെന്നാണ് സൈബര്‍ ക്രൈം പൊലീസ് നിരീക്ഷിക്കുന്നത്.

ഇല്ലെങ്കില്‍ പിടിച്ചെടുത്ത ഹാര്‍ഡ് ഡിസ്‌കുകള്‍ ഫൊറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കി കൂടുതല്‍ തെളിവ് ശേഖരിച്ച് കേസ് ശക്തമാക്കാനുമാണു നീക്കം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category