1 GBP = 102.30 INR                       

BREAKING NEWS

അന്വേഷണം ഏറ്റെടുത്തത് സുബീറയെ കാണാതായി 31-ാം ദിവസം; യുവതി അപ്രത്യക്ഷമായത് ഒരു കിലോമിറ്ററിനുള്ളിലെന്ന നിഗമനം ക്ലാസിക് തുമ്പായി; മണ്ണു മാറ്റുമ്പോള്‍ ദുര്‍ഗന്ധം മണത്ത ജെസിബി ഡ്രൈവറുടെ മൊഴി കച്ചിത്തുരുമ്പും; അന്‍വറിന്റെ സ്വഭാവത്തിലെ ചതി തിരിച്ചറിഞ്ഞത് ഡി വൈ എസ് പി; തെളിയുന്നത് സുരേഷ് ബാബുവിന്റെ മികവ്

Britishmalayali
പ്രകാശ് ചന്ദ്രശേഖര്‍

മലപ്പുറം: 31-ാം ദിവസം അന്വേഷണം ഏറ്റെടുത്തു. തരിമ്പും തെളിവില്ലാത്ത അവസ്ഥ. സിസിടിവി പരിശോധിച്ചപ്പോള്‍ അപ്രത്യക്ഷമാകല്‍ വീടിനടുത്തുതന്നെ എന്നുറപ്പിച്ചു. മൊബൈല്‍ കോളുകള്‍ക്ക് പിന്നാലെ പോയിട്ടും പ്രയോജനമുണ്ടായില്ല. അടുപ്പക്കാരില്‍ ആരുടെയെങ്കിലും കൂടെ സ്ഥലം വിട്ടിരിക്കാനുള്ള സാധ്യത പരിശോധച്ചതും വെറുതെയായി. കൊലപാതക സാധ്യത വിലയിരുത്തി നടന്ന അന്വേഷണം അവസാനഘട്ടത്തില്‍ എത്തിയത് മൂന്നു പേരിലേയ്ക്ക്. തെളിവെടുക്കല്‍ ഫലംകണ്ടത് 38-ാം ദിവസം. മലപ്പുറം എസ് പി സുജിത്ദാസിന്റെ കട്ടസപ്പോര്‍ട്ടും തുണയായി.

വളാഞ്ചേരി വെട്ടിച്ചിറയില്‍ 21 കാരിയെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയെ പിടികൂടിയതിന് പിന്നിലെ നാള്‍വഴികളില്‍ തിളങ്ങുന്നത് അന്വേഷണത്തിന് നേതൃത്വം നല്‍കിയ തിരൂര്‍ ഡിവൈ.എസ്പി കെ.എസ്. സുരേഷ് ബാബുവാണ്. എസ് പിയുടെ പിന്തുണയില്‍ നടത്തിയ ത്രില്ലിങ് ക്രൈം ഇന്‍വെസ്റ്റിഗേഷന്‍. ലോക്കല്‍ പൊലീസ് ഒരുമാസത്തോളം അന്വേഷിച്ചെങ്കിലും ആളെ കണ്ടെത്താനായില്ല. ഇതെത്തുടര്‍ന്ന് നാട്ടുകാരുടെ നേതൃത്വത്തില്‍ പൊലീസ് നീക്കത്തിനെതിരെ എതിര്‍പ്പ് ശക്തമായിരുന്നു. അന്വേഷണം മറ്റ് ഏതെങ്കിലും ഏജന്‍സിക്ക് കൈമാറണം എന്നുവരെ ആവശ്യമുയര്‍ന്നിരുന്നു. ഈ ഘട്ടത്തിലാണ് എസ് സുജിത് ദാസ് ഈ കേസ് ഏറ്റെടുത്ത് അന്വേഷണം നടത്താന്‍ ആവശ്യപ്പെടുന്നത്. അന്വേഷണം ഏറ്റെടുത്ത് കൃത്യം 10-ാം ദിവസം പ്രതിയെ അറസ്റ്റുചെയ്യാനുമായി- ഡിവൈഎസ്പി പറയുന്നു.

വളാഞ്ചേരി സി ഐ ഷെമീര്‍ എസ് ഐ മാരായ മുഹമ്മദ് റാഫി, പ്രമോദ്, രാജേഷ്, പ്രകാശ് എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്. വീട്ടില്‍ നിന്നിറങ്ങി ഒരു കിലോമീറ്ററോളം നടന്ന് ഹൈവേയിലെത്തി ബസ്സ് കയറിയാണ് പെണ്‍കുട്ടി ജോലിക്ക് പോയിരുന്നത്. സംഭവദിവസം രാവിലെ 9 മണിയോടെ പെണ്‍കുട്ടി വീട്ടില്‍ നിന്നും പുറപ്പെടുന്നത് അയല്‍വീട്ടിലെ സിസി ടിവി ദൃശ്യത്തില്‍ കണ്ടെത്തിയിരുന്നു. ഹൈവേയില്‍ ബസ് കയറുന്ന ഭാഗത്തെ സി സി ടിവി ദൃശ്യങ്ങളിലൊന്നും പെണ്‍കുട്ടിയെ കണ്ടെത്തിയിരുന്നുമില്ല. ഇതോടെ പെണ്‍കുട്ടി ആപ്രത്യക്ഷമായത് ഈ ഒരു കിലോമീറ്ററിനുള്ളിലാണെന്ന് ഉറപ്പിച്ചു.

മൊബൈല്‍ കോളുകളും സാമൂഹിക മാധ്യമങ്ങളിലെ ഇടപെടലുമെല്ലാം വിശദമായി പരിശോധിച്ചെങ്കിലും സൂചനകളൊന്നും ലഭിച്ചില്ല. പെണ്‍കുട്ടിയെക്കുറിച്ച് എല്ലാവര്‍ക്കും നല്ല അഭിപ്രായമായിരുന്നു. വിവാഹ മോചിതയായതിനാല്‍ ഇനി മറ്റാരെങ്കിലുമായി അടുപ്പമുണ്ടായിരുന്നോ, മത പഠനകേന്ദ്രങ്ങളിലേയ്‌ക്കോ മറ്റോ യാത്ര പോയോ തുടങ്ങിയ കാര്യങ്ങളും വിശദമായി പരിശോധിച്ചു. ഇതും ഫലം കാണാതെ വന്നതോടെ ഒന്നുകില്‍ ആത്മഹത്യ ചെയ്തിരിക്കാം അല്ലെങ്കില്‍ കൊല്ലപ്പെട്ടിരിക്കാം എന്ന നിഗമനത്തില്‍ എത്തി. ചെങ്കല്‍ ക്വാറികളും സമീപത്തെ കിണറുകളും കാടുപിടിച്ചു കിടക്കുന്ന പ്രദേശങ്ങളുമെല്ലാം നാട്ടുകാരുടെ സഹായത്തോടെ തിരഞ്ഞെങ്കിലും ഫലം കണ്ടില്ല.

ഇതോടെ കൊല്ലപ്പെട്ടിരിക്കാമെന്നുള്ള നിഗമനത്തില്‍, ഈ വഴിക്കുള്ള സാധ്യതകള്‍ ആരാഞ്ഞു. അങ്ങിനെ സംശയിക്കാവുന്നവരുടെ ഒരു ലിസ്റ്റ് ഉണ്ടാക്കി. ഈ സാഹചര്യത്തിലാണ് അന്‍വര്‍ നോക്കി നടത്തിയിരുന്ന തോട്ടത്തിലെ മണ്ണ് മാറ്റാന്‍ ജെസിബി വിളിച്ചതായി വിവരം കിട്ടിയത്. സ്ഥലം ഉടമയോട് ചോദിച്ചപ്പോള്‍ ഇക്കാര്യം അറിയില്ലെന്നായിരുന്നു പ്രതികരണം. ഇതോടെ അന്‍വറിന്റെ സ്വഭാവ രീതികളെക്കുറിച്ച് കൂടുതല്‍ അന്വേഷിച്ചു. ഇയാള്‍ക്ക് സ്ത്രീകളില്‍ കൂടുതല്‍ താല്‍പര്യമുണ്ടെന്ന് മനസ്സിലായി. ജെസിബി ഓപ്പറേറ്ററെ വിശദമായി ചോദ്യം ചെയ്തപ്പോള്‍ കൊലപാതക സാധ്യതയിലേയ്ക്ക് വിരല്‍ ചൂണ്ടുന്ന സൂചനകളും ലഭിച്ചു.

ഇതോടെ തോട്ടമാകെ കുഴിച്ചുനോക്കാന്‍ പോകുകയാണെന്ന് അന്‍വറിനെ അറിയിച്ചു. ഇതോടെ മൃതദ്ദേഹം തോട്ടത്തിലുണ്ടെന്നും കുഴിച്ചിട്ടിരിക്കുന്ന സ്ഥലം കാണിച്ചുതരാമെന്നും ഇയാള്‍ സമ്മതിച്ചു. സ്ഥലത്തെത്തിച്ച് തെളിവെടുത്തപ്പോള്‍ മൃതദ്ദേഹം കുഴിച്ചിട്ട സ്ഥലം അന്‍വര്‍ ചൂണ്ടികാണിച്ചു. ഇവിടെ കുഴിച്ചപ്പോള്‍ മൃതദേഹാവശിഷ്ടങ്ങള്‍ ലഭിക്കുകയും ചെയ്തു. വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ ചോറ്റൂര്‍ സ്വദേശി പറമ്പന്‍ അന്‍വറിനെ (40)നെ സംഭവവുമായി ബന്ധപ്പെട്ട് വളാഞ്ചേരി പൊലീസ് അറസ്റ്റു ചെയ്യുകയായിരുന്നു.

ഒറ്റയ്ക്ക് നടന്നുപോകുന്നതുകണ്ട് പിന്നാലെ കൂടിയെന്നും വിജനമായ പ്രദേശത്തെത്തിയപ്പോള്‍ മുഖം പൊത്തിപ്പിടിച്ച് കുറ്റിക്കാട്ടിലേയ്ക്ക് വലിച്ചിഴച്ചുകൊണ്ടുപോയെന്നും കുതറിമാറാന്‍ ശ്രമിച്ചെങ്കിലും കഴുത്തില്‍ മുറുകെ പിടിച്ച് ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തുകയായിരുന്നെന്നുമാണ് ഇയാള്‍ പൊലീസില്‍ മൊഴി നല്‍കിയിട്ടുള്ളത്. ആഭരണം കവരാന്‍ ലക്ഷ്യമിട്ടായിരുന്നു കൊലയെന്നാണ് ഇയാള്‍ പൊലീസിനെ ധിരിപ്പിച്ചിട്ടുള്ളത്. മൃതദ്ദേഹത്തില്‍ നിന്നും ഊരിയെടുത്തത് ആഭരണങ്ങള്‍ മൂന്നുപവന്‍ ഉണ്ടായിരുന്നെന്നും ഇയാള്‍ സമ്മതിച്ചിട്ടുണ്ട്.

ജെസിബി ഡ്രൈവറെ ചോദ്യം ചെയ്തപ്പോള്‍ അസ്വഭാവികമായി എന്തെങ്കിലും കണ്ടോ എന്നുതിരക്കിയപ്പോള്‍ ഇല്ലന്നും എന്തോ ദുര്‍ഗന്ധം അനുഭവപ്പെട്ടതായി തോന്നിയെന്നും ഡ്രൈവര്‍ വെളിപ്പെടുത്തുകയായിരുന്നു. ഇതിന്റെ ചുവടുപിടിച്ച് പോലാസ് നടത്തിയ തന്ത്രപരമായി നീക്കത്തിലാണ് കൊലപാതകിയായ അന്‍വര്‍ കുടുങ്ങിയത്. ഇയാളുടെ മുന്‍കാല സ്വഭാവം കണക്കിലെടുത്താല്‍ ആഭരണത്തിനും മാത്രമായി കൊല നടത്തിയിരിക്കാനിടയില്ലെന്നാണ് പൊലീസ് കരുതുന്നത്്.

വളാഞ്ചേരിയില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയ 21 കാരിയുടെ മൃതദേഹം കാണാതായ സുബീറ ഫര്‍ഹത്തിന്റേതാണെന്ന് പൊലീസ് സ്ഥിരീകരിച്ചു കഴിഞ്ഞു. സുബീറ ധരിച്ചിരുന്ന വസ്ത്രം കണ്ടാണ് ബന്ധുക്കള്‍ മൃതദേഹം തിരിച്ചറിഞ്ഞതെന്ന് പൊലീസ് വ്യക്തമാക്കി. ഇന്ന് രാവിലെ മൃതദേഹം കുഴിച്ചിട്ട തെങ്ങിന്‍ തോപ്പില്‍ പ്രതി അന്‍വറിനെ എത്തിച്ച് തെളിവെടുത്തിരുന്നു. കനത്ത സുരക്ഷയിലാണ് പൊലീസ് പ്രാഥമിക തെളിവെടുപ്പ് പൂര്‍ത്തിയാക്കിയത്.

അതിന് ശേഷമാണ് മണ്ണിനുള്ളില്‍ നിന്ന് മൃതദേഹാവശിഷ്ടങ്ങള്‍ പുറത്തെടുത്തത്. ഇന്‍ക്വസ്റ്റ് തയാറാക്കി മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിന് അയച്ചതായും സംഭവം സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തിവരികയാണെന്നും പൊലീസ് അറിയിച്ചു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category