1 GBP = 102.30 INR                       

BREAKING NEWS

കോവിഡ് രോഗികള്‍ക്കൊപ്പം കൂട്ടുനില്‍ക്കാന്‍ ഉറ്റവര്‍ പോകാത്തത് നല്ല കുടുംബജീവിതം ഇല്ലാത്തതുകൊണ്ടെന്ന് പിണറായി; നിയമത്തെ ഭയന്ന് കോവിഡ് ബാധിച്ച പ്രിയപ്പെട്ടവര്‍ക്കൊപ്പം കൂട്ടുനില്‍ക്കാന്‍ സാധിക്കാതെ പോയ സകലരെയും അടച്ചാക്ഷേപിച്ച് പിണറായി; തന്റെ കുടുംബത്തിന്റെ മഹിമ പറഞ്ഞ് മുഖ്യമന്ത്രി അധിക്ഷേപിച്ചത് കേരള ജനതയെ ഒന്നാകെ

Britishmalayali
kz´wteJI³

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ കോവിഡ് നെഗറ്റീവായി മടങ്ങുമ്പോള്‍ പോസിറ്റീവായ ഭാര്യയെ ഒപ്പം കൂട്ടിയതിനെ പറ്റിയുള്ള കഴിഞ്ഞ ദിവസത്തെ ഏഷ്യാനെറ്റ് ലേഖകന്റെ ചോദ്യത്തിനുള്ള മുഖ്യമന്ത്രിയുടെ മറുപടി കേരള ജനതയെ ഒന്നാകെ അധിക്ഷേപിക്കുന്നതിന് തുല്യമോ? ഈ മറുപടി വ്യാപക പ്രതിഷേധത്തിന് ഇടയാക്കുകയാണ്.

അതെന്റെ കുടുംബകാര്യമാണെന്നും നല്ല കുടുംബങ്ങളിലൊക്കെ അങ്ങനെയാണെന്നുമുള്ള അദ്ദേഹത്തിന്റെ അപക്വമായ പ്രതികരണം നിയമത്തെ ഭയന്ന് കോവിഡ് ബാധിച്ച പ്രിയപ്പെട്ടവര്‍ക്കൊപ്പം കൂട്ടുനില്‍ക്കാന്‍ സാധിക്കാതെ പോയ സകലരോടുമുള്ള വെല്ലുവിളിയായി കൂടി വേണം കണക്കാക്കാന്‍ എന്നാണ് ഉയരുന്ന വിമര്‍ശനം. നിയമത്തെ സാധാരണക്കാര്‍ പേടിച്ചാല്‍ മതി, തനിക്കതിന്റെ ആവശ്യമില്ലെന്ന പിണറായി വിജയന്റെ പരസ്യമായ പ്രഖ്യാപനം കൂടിയായി അതെന്നും വിലയിരുത്തലുകള്‍ എത്തുന്നു.

കോവിഡ് ബാധിച്ചവര്‍ക്ക് ഒരു ബൈസ്റ്റാന്‍ഡറെ കൂടെ നിര്‍ത്താന്‍ അവകാശമുണ്ട്. അതുകൊണ്ട് തന്നെ ഭാര്യയ്ക്ക് മുഖ്യമന്ത്രിക്കൊപ്പം ആശുപത്രിയില്‍ നില്‍ക്കാം. എന്നാല്‍ മുഖ്യമന്ത്രി കോവിഡ് നെഗറ്റീവ് ആയപ്പോള്‍ ഭാര്യയ്ക്ക് വൈറസ് ബാധയുണ്ടായി. ഈ സാഹചര്യത്തില്‍ മെഡിക്കല്‍ കോളേജിലെ ആള്‍ക്കൂട്ടത്തിന് ഇടയിലൂടെ കോവിഡ് ബാധിതയായ മുഖ്യമന്ത്രിയുടെ ഭാര്യ പിപിഇ കിറ്റ് പോലും ധരിക്കാതെ മുഖ്യമന്ത്രിയുടെ കാറില്‍ കയറി. പ്രോട്ടോകോള്‍ പ്രകാരം കോവിഡ് പോസിറ്റീവ് രോഗിക്ക് ഇങ്ങനെ പൊതുസ്ഥലത്ത് എത്താന്‍ കഴിയില്ല. വ്യാപന സാധ്യത തീരെ ഇല്ലാത്ത വഴികളിലൂടെ വേണമായിരുന്നു പിണറായിയുടെ ഭാര്യ യാത്ര ചെയ്യേണ്ടിയിരുന്നത്.

ഇത് വിവാദമായിരുന്നു. ഇതിനെ കുറിച്ചുള്ള ചോദ്യത്തെയാണ് കുടുംബ ബന്ധം പറഞ്ഞ് മുഖ്യമന്ത്രി ന്യായീകരിക്കാന്‍ ശ്രമിച്ചത്. ഭര്‍ത്താവിന് രോഗം ബാധിക്കുമ്പോള്‍ തനിക്ക് അത് പകരുമോ എന്ന് ആശങ്കപ്പെടാതെ ഭര്‍ത്താവിനെ ശുശ്രുഷിക്കാന്‍ സന്നദ്ധയാകുന്ന ഭാര്യ നന്മയുടെ പ്രതീകമാണെന്നും അതിന് തയ്യാറാകാത്ത ഭാര്യമാര്‍ കുടുംബജീവിതത്തില്‍ ഭര്‍ത്താവിനോട് താല്‍പര്യമില്ലാത്തവരാണെന്നും ഭര്‍ത്താവിന് രോഗം മാറുമ്പോള്‍, രോഗം മാറാത്ത ഭാര്യ യാതൊരു മുന്‍കരുതലുകളുമില്ലാതെ ഭര്‍ത്താവിനോപ്പം വീട്ടിലേയ്ക്ക് വരുന്നത് സ്നേഹമുള്ളതുകൊണ്ടാണെന്നും പറയുന്ന കേരളത്തിന്റെ മുഖ്യമന്ത്രി ഇവിടത്തെ ആരോഗ്യസംവിധാനത്തെ ആകെ പുച്ഛിക്കുകയാണെന്ന വിലയിരുത്തലുമുണ്ട്.

മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം വാര്‍ത്താസമ്മേളനത്തിനിടെ പറഞ്ഞ കാര്യങ്ങളിലെ അനൗചിത്യം ചോദ്യം ചെയ്ത് യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി രാഹുല്‍ മാങ്കൂട്ടത്തില്‍. മുഖ്യമന്ത്രിക്ക് കൊറോണ രോഗം ബാധിച്ച തിയ്യതിയുടെ കാര്യത്തിലെ അവ്യക്തതയാണ് രാഹുല്‍ ചൂണ്ടിക്കാട്ടുന്ന ഒരു കാര്യം. മുഖ്യമന്ത്രി പറഞ്ഞതും കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഡോക്ടര്‍ പറഞ്ഞതും തമ്മില്‍ വൈരുധ്യമുണ്ടെന്നും രാഹുല്‍ പറയുന്നു. കുടാതെ ആശുപത്രിയില്‍ നിന്ന് മടങ്ങുമ്പോള്‍ ഭാര്യയെ കൂടെ കൂട്ടിയ വിഷയത്തില്‍ പിണറായി നല്‍കിയ മറുപടിയും രാഹുല്‍ പൊളിച്ചടുക്കുന്നു. രാഹുലിന്റെ പോസ്റ്റില്‍ സോഷ്യല്‍ മീഡിയയില്‍ സജീവ ചര്‍ച്ചകളും നടക്കുകയാണ്.

ഈ മുഖ്യമന്ത്രിയും ആരോഗ്യമന്ത്രി ശൈലജ ടീച്ചറും അവരുടെ സര്‍ക്കാരും നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് കോവിഡ് വ്യാപനം തടയാന്‍ ത്യാഗങ്ങള്‍ സഹിച്ച് ജീവിച്ച എല്ലാ മനുഷ്യരെയും അധിക്ഷേപിക്കുകയാണ് എന്നാണ് ഉയരുന്ന വിലയിരുത്തല്‍. മുഖ്യമന്ത്രി വിലപറഞ്ഞത് പത്തനംതിട്ടയില്‍ ആംബുലന്‍സില്‍ പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിയുടെ മാനത്തിനാണ്. ആ പെണ്‍കുട്ടിക്ക് രോഗം വന്നപ്പോള്‍ അവള്‍ക്കൊപ്പം ആശുപത്രിയില്‍ പോകാന്‍ തയ്യാറായ ഒരു അച്ഛനും അമ്മയും അവള്‍ക്കുമുണ്ടായിരുന്നു. എന്നാല്‍ ആ പെണ്‍കുട്ടിയ്ക്കൊപ്പം പോയാല്‍ അവരെ ജയിലിലടയ്ക്കുമെന്ന് ഈ സംസ്ഥാനത്തെ ആരോഗ്യവകുപ്പ് പറഞ്ഞതുകൊണ്ടാണ് അവര്‍ക്ക് അവള്‍ക്കൊപ്പം പോകാന്‍ കഴിയാതിരുന്നത്. അതുകൊണ്ടാണ് അവള്‍ ആംബുലന്‍സില്‍ പീഡിപ്പിക്കപ്പെട്ടതും.

നമ്മുടെ പ്രിയപ്പെട്ടവര്‍ക്ക് കോവിഡ് ബാധിച്ചാല്‍ അത് പടരുമോ എന്ന് നോക്കാതെ അവരെ ശുശ്രുഷിക്കാന്‍ തയ്യാറാകുന്നവരാണ് നമ്മളെല്ലാവരും. എന്നാല്‍ നമ്മളെ അതില്‍ നിന്നും വിലക്കുന്നത് ഇവിടത്തെ ആരോഗ്യസംവിധാനമാണ്. നിങ്ങള്‍ സ്വാര്‍ത്ഥരാകു, നിങ്ങളുടെ പ്രിയപ്പെട്ടവരെ ഞങ്ങള്‍ നോക്കിക്കോളാം എന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്. ആ വാക്കുകള്‍ അനുസരിച്ച് സ്വന്തം മകളെ പിപിഇ കിറ്റ് ധരിപ്പിച്ച് ആംബുലന്‍സ് ഡ്രൈവര്‍ക്കൊപ്പം ഒറ്റയ്ക്ക് വിട്ട പത്തനംതിട്ടയില്‍ മാതാപിതാക്കള്‍ പിന്നീട് കേട്ടത് മകള്‍ പീഡിപ്പിക്കപ്പെട്ടു എന്ന വാര്‍ത്തയാണ്. ആ മാതാപിതാക്കളുടെ വേദന പിണറായി വിജയന് അറിയാമോ?

എല്ലാ സുഖസൗകര്യങ്ങളും പരിചാരകരും പ്രിയപ്പെട്ടവരുമൊക്കെ ഒരു വിളിപ്പാടകലെ ഉണ്ടായിരുന്നിട്ടും ഒരു മുറിക്കുള്ളില്‍ സ്വയം ഒറ്റപ്പെട്ട് ഏകനായി ആകുലതകളോടെ കഴിയേണ്ടിവരുന്ന സാധാരണക്കാരന്റെ വേദന പിണറായി വിജയന് അറിയാമോ? പലരും ആത്മഹത്യയ്ക്ക് ശ്രമിക്കുന്നു, ചിലര്‍ ജീവനൊടുക്കുന്നു, മറ്റുചിലര്‍ സ്വന്തം വിധിയെ പഴിക്കുന്നു. ഇന്നും കോവിഡ് പോസിറ്റീവായ ഒരു യുവാവ് ആത്മഹത്യ ചെയ്തു. അവരുടെയൊന്നും കൂടെവരാന്‍ ആരും തയ്യാറാകാത്തതുകൊണ്ടല്ല. മറിച്ച് സര്‍ക്കാരിന്റെ നിര്‍ദ്ദേശങ്ങള്‍ മാനിച്ച് മാറിനിന്നതാണ്.

സാധാരണക്കാര്‍ മാനിക്കുന്ന ആ നിയമസംവിധാനത്തെ ഒട്ടാകെയാണ് കേരളത്തിന്റെ മുഖ്യമന്ത്രി ഇന്നലെ തള്ളിപ്പറഞ്ഞത്. ഈ നാട്ടില്‍ നിയമമനുസരിച്ച് ജീവിക്കുന്നവരെ മുഴുവനാണ് മുഖ്യമന്ത്രി കൊഞ്ഞനം കുത്തിയത്. ഒരു ജനതയെ മുഴുവന്‍ പരിഹസിക്കാന്‍ ആരാണ് പിണറായി വിജയന് ലൈസന്‍സ് നല്‍കിയത്. ഇനി ക്വാറന്റൈനില്‍ പോകുന്നവര്‍ക്കൊപ്പം കൂട്ടുനില്‍ക്കാന്‍ തയ്യാറായി ഉറ്റവര്‍ ഒപ്പം ചെന്നാല്‍, നെഗറ്റീവായി പുറത്തുവരുന്നവര്‍ക്കൊപ്പം പോസിറ്റീവായ രോഗികളും പിപിഇ കിറ്റ് ധരിക്കാതെ യാത്ര ചെയ്താല്‍ അതിനെ തടയാന്‍ ഇവിടത്തെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് എന്ത് അധികാരമാണുള്ളത്? അതിനുള്ള ലൈസന്‍സ് കൂടിയാണ് ഇന്നലത്തെ പത്രസമ്മേളനത്തില്‍ മുഖ്യമന്ത്രി നല്‍കിയത്.

അങ്ങനെയുള്ളവര്‍ മാത്രമാണ് നല്ല കുടുംബത്തില്‍ പിറന്നവരെന്ന സര്‍ട്ടിഫിക്കറ്റ് കൂടി അദ്ദേഹം നല്‍കിയിട്ടുണ്ട്. ഇനി പ്രിയപ്പെട്ടവരെ ശുശ്രുഷിക്കാന്‍ ഒപ്പം പോകുന്നവര്‍ക്ക് സര്‍ക്കാര്‍ നടപടി നേരിടേണ്ടി വന്നാല്‍ എന്തു ചെയ്യണമെന്ന ചിന്തയും സജീവമായി ഉയരുന്നുണ്ട്. 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category