1 GBP = 102.10 INR                       

BREAKING NEWS

ഡല്‍ഹിയില്‍ ആശുപത്രികളില്‍ ഓക്സിജന്‍ ക്ഷാമത്താല്‍ വീര്‍പ്പു മുട്ടുമ്പോള്‍ കേരളത്തില്‍ ഓക്സിജന്റെ അധിക സ്റ്റോക്ക്; കൂടാതെ അയല്‍ സംസ്ഥാനങ്ങള്‍ക്ക് ഓക്സിജന്‍ സപ്ലൈയും ചെയ്യുന്നു; പക്ഷേ, ദൗര്‍ഭാഗ്യവശാല്‍ ഞാന്‍ ഡല്‍ഹിയിലായിപ്പോയി ചികിത്സയില്‍ കഴിയുന്നത്; പ്രാണവായു മുടക്കാത്ത കേരളത്തെ പ്രശംസിച്ചു ശശി തരൂര്‍ എംപി

Britishmalayali
kz´wteJI³

തിരുവനന്തപുരം: രാജ്യത്ത് കോവിഡ് അതിരൂക്ഷ വ്യാപനത്തിലേക്ക് നീങ്ങുമ്പോള്‍ ഓക്സിജന്‍ ക്ഷാമത്താല്‍ വീര്‍പ്പമുട്ടുകയാണ് മിക്ക സംസ്ഥാനങ്ങളും. കോവിഡ് രൂക്ഷമായ ഡല്‍ഹിയില്‍ പ്രാണവായു കിട്ടാതെ പിടിഞ്ഞു മരിച്ചത് നിരവധി രോഗികളാണ്. ഹരിയാനയിലും ഉത്തര്‍പ്രദേശിലും മഹാരാഷ്ട്രയിലുമെല്ലാം സമാന അവസ്ഥയാണുള്ളത്. അതേസമയം ഓക്സിജന്‍ സ്റ്റോക്കിന്റെയും മാനേജ്മെന്റിന്റെയും കാര്യത്തില്‍ മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയാണ് കേരളം. ഇക്കാര്യത്തില്‍ സംസ്ഥാനത്തിന് ആവശ്യത്തിലേറെ സ്റ്റോക്കാണ് ഉള്ളത്. അതുകൊണ്ട് തന്നെ അയല്‍ സംസ്ഥാനങ്ങളെ സഹായിക്കാനും കേരളത്തിന് സാധിച്ചിട്ടുണ്ട്.

ഓക്സിജന്‍ സംഭരണത്തിന്റെ കാര്യത്തില്‍ കേരളത്തെ പ്രശംസിച്ചു കൊണ്ട് രംഗത്തുവന്നിരിക്കയാണ് ശശി തരൂര്‍. ട്വിറ്ററിലൂടെയാണ് ശശി തരൂരിന്റെ പ്രതികരണം. ഡല്‍ഹിയില്‍ ആശുപത്രികളില്‍ ഓക്സിജന്‍ ക്ഷാമത്താല്‍ വീര്‍പ്പു മുട്ടുമ്പോള്‍ കേരളത്തില്‍ ഓക്സിജന്റെ അധിക സ്റ്റോക്കുണ്ട്. കൂടാതെ അയല്‍ സംസ്ഥാനങ്ങള്‍ക്ക് അവശ്യഘട്ടത്തില്‍ ഓക്സിജന്‍ സപ്ലെയും ചെയ്യുന്നു. പക്ഷേ, ദൗര്‍ഭാഗ്യവശാല്‍ ഞാന്‍ ഡല്‍ഹിയിലായിപ്പോയി കോവിഡ് ചികിത്സയില്‍ കഴിയുന്നത്- തരൂര്‍ ട്വീറ്റു ചെയ്തു.

കേരളത്തിലെ മെഡിക്കല്‍ ഓക്‌സിജന്‍ സപ്ലൈയെ കുറിച്ചുള്ള വാര്‍ത്ത ഷെയര്‍ ചെയ്തു കൊണ്ടാണ് തരൂരിന്റെ പ്രതികരണം. ഗോവ, കര്‍ണാടക, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങള്‍ക്കാണ് കേരളം ഓക്സിജന്‍ സപ്ലൈ ചെയ്തത്. സംസ്ഥാനത്തെ ആശുപത്രികളില്‍ ആവശ്യത്തില്‍ കൂടുതലും ഓക്സിജന്‍ സംഭരിച്ച ശേഷമാണ് സംസ്ഥാനം അധിക ഓക്സിജന്‍ മറ്റു സംസ്ഥാനങ്ങള്‍ക്ക് സഹായമായി നല്‍കിയത്.

പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് സംഭരിച്ചിരിക്കുന്നത് 219.22 മെട്രിക് ടണ്‍ ഓക്സിജന്‍. രോഗം ഗുരുതരമാകുന്ന ആര്‍ക്കും കേരളത്തില്‍ ചികിത്സയോ പ്രാണവായുവോ മുടങ്ങില്ല. സംസ്ഥാനത്ത് ഓക്സിജന്‍ ലഭ്യത കുറയില്ലെന്നും ആരോഗ്യവകുപ്പ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. 2021 ഏപ്രില്‍ 15 വരെയുള്ള കണക്കനുസരിച്ച് 73.02 മെട്രിക് ടണ്‍ ഓക്സിജനാണ് ഉപയോഗിച്ചത്. 2020 നവംബറില്‍ സംസ്ഥാനത്ത് സ്റ്റോക്കുണ്ടായിരുന്നത് 184.09 മെട്രിക് ടണ്‍ ഓക്സിജനാണ്. രോഗികള്‍ വര്‍ധിച്ച ഈ സാഹചര്യത്തിലും അന്നത്തേക്കാള്‍ 35.13 മെട്രിക് ടണ്‍ ഓക്സിജന്‍ അധിക സ്റ്റോക്കുണ്ട്.

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളായ ഗുജറാത്ത്, ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, ഛത്തീസ്ഗഢ് എന്നിവിടങ്ങളിലും ഡല്‍ഹിയിലും രോഗികളുടെ എണ്ണം കുത്തനെ ഉയരുകയും ഓക്സിജന്‍ ലഭ്യത താഴുകയുമാണ്. ഗുരുതരാവസ്ഥയിലുള്ളവര്‍ക്ക് പ്രാണവായുപോലും ലഭിക്കാത്ത സാഹചര്യമാണ് ഈ സംസ്ഥാനങ്ങളില്‍. പലയിടങ്ങളിലും ആശുപത്രി കിടക്കകള്‍ നിറഞ്ഞുകഴിഞ്ഞു. കോവിഡ് വ്യാപനത്തിനിടെ ഡല്‍ഹിയിലെ മെഡിക്കല്‍ ഓക്‌സിജന്‍ ദൗര്‍ലഭ്യത്തിന്റെ പേരില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശിച്ചും കേരളത്തെ പ്രശംസിച്ചും ഡല്‍ഹി ഹൈക്കോടതിയും രംഗത്തുവന്നിരുന്നു.

കോവിഡ് രണ്ടാംതരംഗത്തെ നേരിടാന്‍ സംസ്ഥാനം സുസജ്ജമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും ഇന്നലെ വ്യക്തമാക്കിയിരുന്നു. നിലവില്‍ സംസ്ഥാനത്തിന് 74.25 മെട്രിക് ടണ്‍ ഓക്സിജനാണ് ആവശ്യം. 219.22 മെട്രിക് ടണ്‍ കേരളത്തില്‍ ഉല്‍പ്പാദിപ്പിക്കുന്നുണ്ട്. സര്‍ക്കാര്‍ സ്വകാര്യ ആശുപത്രികളില്‍ 9735 ഐസിയു ബെഡുണ്ട്. അതില്‍ 931ല്‍ മാത്രമാണ് കോവിഡ് രോഗികള്‍. സര്‍ക്കാര്‍ ആശുപത്രികളിലുള്ള 2650 ഐസിയു ബെഡില്‍ കോവിഡ്--നോണ്‍ കോവിഡ് രോഗികള്‍ ഉള്‍പ്പെടെ 50 ശതമാനത്തിനടുത്ത് മാത്രമാണുള്ളത്. സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളിലായി 3776 വെന്റിലേറ്ററുണ്ട്. അതില്‍ 277ലാണ് നിലവില്‍ രോഗികളുള്ളത്. സര്‍ക്കാര്‍ ആശുപത്രികളിലെ 2253 വെന്റിലേറ്ററില്‍ 18.2 ശതമാനം മാത്രമാണ് രോഗികള്‍.

കോവിഡ് പ്രഥമ ചികിത്സാ കേന്ദ്രങ്ങള്‍, സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍, ഡിസ്ട്രിക്റ്റ് കോവിഡ് സെന്ററുകള്‍ എന്നിവയെല്ലാം ചേര്‍ന്ന് 2249 കേന്ദ്രത്തിലായി 1,99,256 കിടക്ക സജ്ജമാണ്. 136 സ്വകാര്യ ആശുപത്രിയില്‍ 5713 കിടക്കയും ലഭ്യമാണ്. ഇന്ത്യയില്‍ വാക്സിന്‍ പാഴാക്കാതെ അതിവേഗം വിതരണം ചെയ്യുന്നത് കേരളത്തിലാണ്. ദിവസം മൂന്നര ലക്ഷത്തിലധികം വാക്സിനേഷന്‍ നല്‍കുന്നുണ്ട്. 62,25,976 ഡോസ് വാക്സിന്‍ ഇതുവരെ നല്‍കിയിട്ടുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category