1 GBP = 102.10 INR                       

BREAKING NEWS

8,000 കിലോമീറ്റര്‍ നിര്‍ത്താതെ പറന്ന് ഒറ്റ ദിവസം കൊണ്ട് ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമായി റഫാലിന്റെ പുതിയ ബാച്ച്; യാത്രാമധ്യേ ഇന്ധനം നിറച്ചെത്തിയ യുദ്ധവിമാനങ്ങള്‍ വിരോചിത സ്വീകരണം നല്‍കി എയര്‍ഫോഴ്സ്; പാക്-ചൈനീസ് വെല്ലുവിളികളെ ആകാശത്ത് തകര്‍ക്കാന്‍ ഇന്ത്യ കൂടുതല്‍ കരുത്തരാകുമ്പോള്‍

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: ഇന്ത്യയുടെ റഫാല്‍ ശേഖരത്തിലേക്ക് കൂടുതല്‍ വിമാനം എത്തുമ്പോള്‍ വ്യോമ മേഖലയില്‍ ചോദ്യം ചെയ്യാനാകാത്ത ശക്തിയായി ഇന്ത്യ മാറും. ചൈനയുടേയും പാക്കിസ്ഥാന്റേയും വെല്ലുവിളികള്‍ നേരിടാന്‍ ഫ്രാന്‍സില്‍ നിന്ന് ഇന്ത്യയ്ക്ക് 4 റഫാല്‍ യുദ്ധവിമാനങ്ങള്‍ കൂടി എത്തിയെന്നാണ് സൂചന. കൃത്യമായ എണ്ണം വ്യോമസേന പുറത്തു വിട്ടിട്ടില്ല. എന്നാല്‍ ഈ ബാച്ചില്‍ നാലു വിമാനമാണുള്ളതെന്നാണ് ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

കഴിഞ്ഞ ദിവസം ഫ്രാന്‍സിലെത്തിയ വ്യോമസേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ ആര്‍.കെ.എസ്. ഭദൗരിയ ആണ് ഇന്നലെ ഉച്ചയ്ക്ക് വിമാനങ്ങള്‍ ഫ്ളാഗ് ഓഫ് ചെയ്തത്. ഇന്നു പുലര്‍ച്ചെ ഹരിയാനയിലെ അംബാല വ്യോമതാവളത്തില്‍ എത്തിയത്. ഫ്രഞ്ച്, യുഎഇ വ്യോമസേനകളുടെ സഹായത്തോടെ യാത്രാമധ്യേ ഇന്ധനം നിറച്ചാണു വിമാനങ്ങള്‍ ഇന്ത്യയിലേക്കു പറന്നത്. ഫ്രാന്‍സില്‍ പരിശീലനം പൂര്‍ത്തിയാക്കിയ ഇന്ത്യന്‍ പൈലറ്റുമാരാണു വിമാനം നിയന്ത്രിച്ചത്. വ്യോമയാന രംഗത്ത് ഇന്ത്യയുടെ കരുത്ത് നാലിരട്ടിയാക്കാന്‍ റഫാലിന് കഴിയുമെന്നാണ് വിലയിരുത്തല്‍.

ഇന്ത്യയിലെത്തുന്ന അഞ്ചാം ബാച്ച് റഫാല്‍ വിമാനമാണ് ഇത്. ഇതോടെ, രാജ്യത്തെ റഫാല്‍ വിമാനങ്ങള്‍ 18 ആയി എന്നാണ് സൂചന. ചൈനയുമായി സംഘര്‍ഷം നിലനില്‍ക്കുന്ന ലഡാക് അതിര്‍ത്തിയില്‍ ഇവ ഇന്ത്യ നേരത്തെ പറത്തിയിരുന്നു. 8,000 കിലോമീറ്റര്‍ നിര്‍ത്താതെ പറന്നാണ് വിമാനങ്ങള്‍ ഇന്ത്യയിലെത്തിയത്. 59,000 കോടിക്ക് 36 യുദ്ധ വിമാനങ്ങള്‍ക്കാണ് ഇന്ത്യ- ഫ്രാന്‍സ് കരാര്‍. വര്‍ഷാവസാനത്തോടെ മുഴുവന്‍ വിമാനങ്ങളും എത്തുമെന്നാണ് കണക്ക്. ചൈനയുമായി സംഘര്‍ഷം നിലനില്‍ക്കുമ്പോഴാണ് ആദ്യ ബാച്ച് വിമാനം എത്തിയത്. ഇത് യുദ്ധ മേഖലയിലേക്ക് വിന്യസിക്കുകയും ചെയ്തു. പതിയെ ചൈന യുദ്ധത്തില്‍ നിന്ന് പിന്മാറുകയും ചെയ്തു.

58,000 കോടി രൂപ ചെലവിട്ട് 36 റഫാല്‍ വിമാനങ്ങളാണ് ഇന്ത്യ ഫ്രാന്‍സില്‍ നിന്നും വാങ്ങുന്നത്. ഫ്രാന്‍സിലെ ഡസോള്‍ട്ട് കമ്പനിയാണ് മീഡിയം മള്‍ട്ടിറോള്‍ പോര്‍വിമാനം വിഭാഗത്തില്‍ വരുന്ന റഫാല്‍ വിമാനങ്ങള്‍ വികസിപ്പിക്കുന്നത്. മണിക്കൂറില്‍ 1912 കിലോമീറ്റര്‍ വേഗതയില്‍ പറക്കാന്‍ ശേഷിയുള്ള റഫാല്‍ ഒറ്റപറക്കലില്‍ 3700 കിലോമീറ്റര്‍ പരിധിവരെ സഞ്ചരിക്കും. രാത്രിയും പകലും ഒരു പോലെ ആക്രമണം നടത്താനുള്ള ശേഷിയാണ് മറ്റൊരു പ്രത്യേകത. പാക്കിസ്ഥാന്‍, ചൈന രാജ്യങ്ങളുമായി സംഘര്‍ഷ സാധ്യത നിലനില്‍ക്കെ ഇന്ത്യയുടെ പ്രതിരോധത്തിന് കരുത്ത് പകരുന്നതാണ് റഫാല്‍.

അതിനിടെ റഫാല്‍ യുദ്ധവിമാന കരാറില്‍ ഇന്ത്യയിലെ ഇടനിലക്കാരന് ദസ്സോ കമ്പനി ഒരു മില്യണ്‍ യൂറോ സമ്മാനമായി നല്‍കിയെന്ന് റിപ്പോര്‍ട്ട് വിവാദമായിട്ടുണ്ട്. ഫ്രഞ്ച് മാധ്യമമായ മീഡിയപാര്‍ട്ടാണ് റഫാല്‍ ഇടപാട് സംബന്ധിച്ച നിര്‍ണായകവിവരങ്ങള്‍ പുറത്തുവിട്ടത്. ഇതിനിടെയാണ് അടുത്ത ബാച്ച് വിമാനങ്ങള്‍ ഇന്ത്യയില്‍ എത്തുന്നതും. റഫാല്‍ യുദ്ധവിമാനങ്ങള്‍ നിര്‍മ്മിക്കുന്ന ദസ്സോ കമ്പനിയില്‍ നടന്ന ഓഡിറ്റില്‍ ഒട്ടേറെ ക്രമക്കേടുകള്‍ കണ്ടെത്തിയതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഫ്രാന്‍സിലെ അഴിമതി വിരുദ്ധ ഏജന്‍സിയായ ഏജന്‍സെ ഫ്രാന്‍സൈസ് ആന്റികറപ്ഷന്‍(എഎഫ്എ) കമ്പനിയില്‍ നടത്തിയ ഓഡിറ്റിലാണ് ഈ ക്രമക്കേടുകള്‍ കണ്ടെത്തിയത്.

2016-ല്‍ റഫാല്‍ കരാര്‍ ഉറപ്പിച്ചതിന് പിന്നാലെ ദസ്സോയുടെ സബ് കോണ്‍ട്രാക്ടറായ ഡെഫിസിസ് സൊലൂഷന്‍സ് എന്ന ഇന്ത്യന്‍ കമ്പനിക്ക് 10,17,850 യൂറോ(ഏകദേശം 8.77 കോടി രൂപ) നല്‍കിയെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. റഫാല്‍ വിമാനങ്ങളുടെ 50 പകര്‍പ്പുകള്‍ നിര്‍മ്മിക്കാനാണ് ഈ പണം ചെലവഴിച്ചതെന്നാണ് ദസ്സോയുടെ വിശദീകരണമെങ്കിലും ഇത് സാധൂകരിക്കുന്ന തെളിവുകളോ മറ്റോ ദസ്സോയ്ക്ക് ഹാജരാക്കാന്‍ കഴിഞ്ഞില്ലെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. 2017-ലെ അക്കൗണ്ടില്‍ 'ഇടപാടുകാര്‍ക്കുള്ള സമ്മാന'മായി ഏകദേശം 5,08,925 യൂറോ കമ്പനി ചെലവഴിച്ചു. ഈ പണം റഫാല്‍ വിമാനങ്ങളുടെ പകര്‍പ്പ് നിര്‍മ്മിച്ചതിന് ചെലവഴിച്ചെന്നാണ് കമ്പനിയുടെ വിശദീകരണം. പക്ഷേ, ഇതിന്റെ തെളിവുകളും ദസ്സോയ്ക്ക് ഹാജരാക്കാനായില്ല.

ഇന്ത്യന്‍ കമ്പനിയായ ഡെഫ്‌സിസ് സൊലൂഷന്‍സിന് പണം നല്‍കിയത് സംബന്ധിച്ചും വന്‍ക്രമക്കേടുകളാണ് എ.എഫ്.എ. ചൂണ്ടിക്കാണിച്ചിരിക്കുന്നത്. ഒരു വിമാന മാതൃകയ്ക്ക് 20,357 യൂറോയാണ് വിലയിട്ടിരുന്നതെന്നും ഇത് ഉയര്‍ന്ന തുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മാത്രമല്ല, ഇത്തരം ചെലവുകള്‍ 'ഇടപാടുകാര്‍ക്കുള്ള സമ്മാന'മെന്ന രീതിയില്‍ അക്കൗണ്ടുകളില്‍ വിശദീകരിച്ചതിനെക്കുറിച്ചും ദസ്സോയ്ക്ക് വ്യക്തമായ മറുപടി നല്‍കാനായില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്.

ഇന്ത്യയിലെ വിവാദ വ്യവസായിയായ സുഷേന്‍ ഗുപ്തയുമായി ബന്ധപ്പെട്ട കമ്പനിയാണ് ഡെഫ്‌സിസ് സൊലൂഷന്‍സ്. നേരത്തെ അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് അഴിമതി കേസില്‍ അറസ്റ്റിലാവുകയും പിന്നീട് ജാമ്യം ലഭിക്കുകയും ചെയ്ത വ്യക്തിയാണ് സുഷേന്‍ ഗുപ്ത.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category