1 GBP = 102.10 INR                       

BREAKING NEWS

രാജ്യത്തെ ഭയപ്പെടുത്തി കോവിഡ് വ്യാപനം; മൂന്ന് ലക്ഷവും കടന്ന് പിടിവിട്ട് കേസുകള്‍; ലോകത്തെ ഏറ്റവും വലിയ പ്രതിദിന വര്‍ധനവ്; മൂന്നേകാല്‍ ലക്ഷത്തിലേക്ക് കോവിഡ് ഉയര്‍ന്നത് 17 ദിവസം കൊണ്ട്; കോവിഡ് മരണങ്ങളും കുത്തനെ ഉയരുമ്പോള്‍ ശ്മശാനങ്ങള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കേണ്ട അവസ്ഥയില്‍

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ് പ്രതിസന്ധി ഏവരെയും ആശങ്കപ്പെടുത്തും വിധത്തില്‍ മുന്നോട്ടു പോകുന്നു. പ്രതിദിന കോവിഡ് കണക്കില്‍ മറ്റേതു രാജ്യത്തെയും കടത്തിവെട്ടിയിരിക്കയാണ് ഇന്ത്യ. 3.15 ലക്ഷത്തിലധികം പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് രോഗം സ്ഥിരീകരിച്ചത്. ലോകത്തിലെ ഏറ്റവും ഉയര്‍ന്ന പ്രതിദിന വര്‍ധനവാണ് ഇന്ത്യയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. യുഎസിലെ പ്രതിദിന കോവിഡ് കേസുകള്‍ ഒരു ലക്ഷത്തില്‍ നിന്ന് മൂന്ന് ലക്ഷത്തിലേക്കുയരാന്‍ മൂന്നുമാസമെടുത്തപ്പോള്‍ ഇന്ത്യയിലെ കേസുകള്‍ വെറും 17 ദിവസം കൊണ്ടാണ് ഒരു ലക്ഷത്തില്‍ നിന്നും മൂന്നേകാല്‍ ലക്ഷത്തിലേക്കുയര്‍ന്നത്.

3,15,660 പുതിയ കോവിഡ് കേസുകളാണ് ഒറ്റ ദിവസം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 2102 മരണങ്ങളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഈ മാസം ആരംഭിക്കുമ്പോള്‍ അരലക്ഷത്തിന് മുകളിലായിരുന്ന കോവിഡ് കേസുകള്‍ കുതിച്ചുയര്‍ന്നാണ് ഇപ്പോള്‍ മൂന്ന് ലക്ഷത്തെത്തൊടുന്നത്. ഇതോടെ രാജ്യത്ത് ആകെ കോവിഡ് ബാധിച്ചവരുടെ എണ്ണം 1,59,24,914 ആയി. 1,84,662 പേരാണ് കോവിഡ് മൂലം മരണത്തിന് കീഴടങ്ങിയത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ മഹാരാഷ്ട്രയിലെ 67,468 പേര്‍ കോവിഡ് രോഗബാധിതരായി. ഉത്തര്‍ പ്രദേശില്‍ ഇന്നലെ മാത്രം 33,214 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഡല്‍ഹിയില്‍ 24,638 പേരും കേരളത്തില്‍ 22,414 പേരും കഴിഞ്ഞ ദിവസം രോഗബാധിതരായി. രാജ്യത്തെ 100 പേരില്‍ 19 പേരും രോഗബാധിതരാണ് എന്ന നിരക്കിലാണ് രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്നത്. അതിനിടെ കോവിഡ് കേസുകളുടെ എണ്ണം വര്‍ധിക്കുന്നതിനൊപ്പം വാക്‌സിന്‍, ഓക്‌സിജന്‍ ക്ഷാമം രൂക്ഷമാകുന്നതും പ്രതിസന്ധിയാകുന്നുണ്ട്.

മഹാരാഷ്ട്രയില്‍ ഇന്നലെ 568 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഡല്‍ഹിയില്‍ കോവിഡ് മൂലം 249 മരണങ്ങളും ഉത്തര്‍ പ്രദേശില്‍ 187 മരണങ്ങളും കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തു. ഛത്തീസ്ഗഢില്‍ 193 പേരും ഗുജറാത്തില്‍ 125 പേരും കര്‍ണാടകയില്‍ 116 പേരും മധ്യപ്രദേശില്‍ 75 പേരും കഴിഞ്ഞ ദിവസം കോവിഡ് മൂലം മരണത്തിന് കീഴടങ്ങി. 16,39,357 സാമ്പിളുകളാണ് രാജ്യത്ത് ആകെ കഴിഞ്ഞ ദിവസം പരിശോധിച്ചത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category