1 GBP = 102.10 INR                       

BREAKING NEWS

കവന്‍ട്രി കേരള സ്‌കൂളില്‍ പുതിയ പഠന വര്‍ഷം നാളെ മുതല്‍; സൂര്യകാന്തിയിലേക്ക് 40 വിദ്യാര്‍ഥികള്‍; ശേഷിക്കുന്നവര്‍ക്ക് കണിക്കൊന്ന; പുതിയ അഡ്മിഷന്‍ ഉടന്‍

Britishmalayali
പ്രത്യേക ലേഖകന്‍

കവന്‍ട്രി: അഞ്ചാം വര്‍ഷത്തിലെത്തിയ കവന്‍ട്രി കേരള സ്‌കൂളിലെ മലയാള പഠനം പുതിയൊരു ദിശയിലേക്ക്. ഈ മാസം പത്തിന് നടന്ന കണിക്കൊന്ന സര്‍ട്ടിഫിക്കറ്റ് കോഴ്സിലെ ഫലം മൂന്നു നാള്‍ മുന്നേ പുറത്തു വന്നതോടെ 40 ലേറെ കുട്ടികളാണ് പുതിയ ഡിപ്ലോമ കോഴ്‌സായ സൂര്യകാന്തിയിലേക്കു പ്രവേശനം നേടിയിരിക്കുന്നത്. കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി ഓണ്‍ലൈന്‍ പഠനം സാധ്യമാക്കിയാണ് കുട്ടികള്‍ പഠിച്ചതൊക്കെ മറന്നു പോകാതെ പരീക്ഷക്ക് ഒരുക്കങ്ങള്‍ നടത്തിയത്. യുകെയില്‍ ഏറ്റവും സജീവമായ മലയാളം പഠനം കേന്ദ്രം കൂടിയാണ് കവന്‍ട്രി കേരള സ്‌കൂള്‍. നിസ്വാര്‍ത്ഥരായ അധ്യാപകരും മലയാളം മനസറിഞ്ഞ് ഇഷ്ടപെടുന്ന മാതാപിതാക്കളും മിടുക്കരായ വിദ്യാര്‍ഥികളും ചേര്‍ന്നാണ് കവന്‍ട്രി സ്‌കൂളിനെ യുകെ മലയാളികളുടെ പ്രിയപ്പെട്ട പേരാക്കി മാറ്റിയിരിക്കുന്നത്. 

യുകെയില്‍ ആകെ മലയാളം പരീക്ഷ എഴുതിയ വിദ്യാര്‍ത്ഥികളില്‍ മൂന്നില്‍ ഒന്നിനെയും സംഭാവന നല്‍കിയത് കവന്‍ട്രി കേരള സ്‌കൂള്‍ ആയത് അഭിമാനാര്‍ഹമായ നേട്ടമായി സ്‌കൂള്‍ ഗവേണിങ് ഡയറക്ടര്‍ ബോര്‍ഡ്, അധ്യാപക സമിതി എന്നിവര്‍ വിലയിരുത്തി. മാതാപിതാക്കളുടെയും അധ്യാപകരുടെയും പ്രതിനിധികള്‍ ചേര്‍ന്ന സ്ഥിരം ഡയറക്ടര്‍ ബോര്‍ഡ് ആണ് കേരള സ്‌കൂള്‍ കവന്‍ട്രിക്ക് ദിശാബോധം നല്‍കുന്നത്. മലയാളം മിഷന്റെ യുകെ മേഖല സെന്റര്‍ കൂടിയാണ് കവന്‍ട്രി കേരള സ്‌കൂള്‍. നിലവില്‍ 12 ലേറെ പഠന കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നതില്‍ കൂടുതല്‍ ക്ലാസുകളും വിദ്യാര്‍ത്ഥികളും അധ്യാപകരും ഉള്ളതും കവന്‍ട്രി സ്‌കൂളില്‍ തന്നെയാണ്. ഇതോടെ മലയാളം മിഷന്റെ യുകെയിലെ ഫ്‌ലാഗ്ഷിപ്പ് സ്‌കൂളെന്ന പേരും കവന്‍ട്രി കേരള സ്‌കൂളിനുണ്ട്. 

അതിനിടെ കേരള സര്‍ക്കാര്‍ സ്ഥാപനമായ മലയാളം മിഷന്റെ സഹകരണം ഉള്ള സ്‌കൂളെന്ന നിലയില്‍ കൂടുതല്‍ കുട്ടികള്‍ മലയാളം പഠിക്കാന്‍ ആഗ്രഹം പ്രകടിപ്പിക്കുന്നുണ്ട് എന്നും സ്‌കൂള്‍ ഡയറക്ടര്‍ ബോര്‍ഡ് വ്യക്തമാക്കി. ഇത് കണക്കിലെടുത്തു പുതിയ ഒരു ക്ലാസ് കൂടി ആരംഭിക്കാനുള്ള തയ്യാറെടുപ്പാണ് കവന്‍ട്രി കേരള സ്‌കൂള്‍ ഏറ്റെടുക്കുന്നത്. നിലവിലെ ആറു ക്ലാസുകള്‍ക്കു പുറമെയാകും പുതുതായി ആരംഭിക്കുന്ന മാമ്പഴം എന്ന ക്ലാസ്. നിലവില്‍ മരതകം, മാണിക്യം, മയില്‍പീലി, മന്ദാരം, മഞ്ചാടി, മഴവില്‍ എന്നിവയാണ് ക്ലാസുകള്‍. എല്ലാ ശനിയാഴ്ചയും രണ്ടു മണിക്കൂര്‍ വീതമാണ് ക്ലാസ് നടക്കുന്നത്. 

സൂര്യകാന്തി പഠനം ആരംഭിക്കുന്നതോടെ സൂം ലിങ്ക് പ്രയോജനപ്പെടുത്തി വെവ്വേറെ ക്ലാസ് മുറികള്‍ സജ്ജീകരിച്ചു ഓരോ ക്ലാസിലും അധ്യാപകര്‍ക്കും കുട്ടികള്‍ക്കും മുഖാമുഖം കാണുവാന്‍ കഴിയും വിധമാണ് ക്ലാസ് സജീകരിക്കുന്നതെന്നു കേരള സ്‌കൂള്‍ പ്രതിനിധികള്‍ അറിയിച്ചു. ഡയറക്ടര്‍ ബോര്‍ഡിലെ മുഴുവന്‍ ആളുകളും ക്ലാസ് പ്രവര്‍ത്തനത്തില്‍ സജീവമാകുന്നതിനൊപ്പം ഷൈനി മോഹനന്‍, ഷിജി ജോഷി, മേരി ബീറ്റജ്, പ്രിയ രാജേഷ്, റെജി യോഹന്നാന്‍, ആശാ അബിന്‍, ഗ്രീഷ്മ പ്രവീണ്‍ എന്നിവരാണ് സ്ഥിരം അധ്യാപകരായി കേരള സ്‌കൂളിന് ജീവന്‍ നല്‍കുന്നത്.

നിലവില്‍ പുതിയ പ്രവര്‍ത്തന വര്‍ഷത്തിലേക്കായി ഒന്‍പത് അംഗ ഡയറക്ടര്‍ ബോര്‍ഡ് ആണ് കേരള സ്‌കൂളിനെ നിയന്ത്രിക്കുന്നത്. ബീറ്റജ് അഗസ്റ്റിന്‍, കെ ആര്‍ ഷൈജുമോന്‍, എബ്രഹാം കുര്യന്‍, ഷിന്‍സണ്‍ മാത്യു, ലാലു സ്‌കറിയ, ഹരീഷ് നായര്‍, ഡോ ജിനു കുര്യാക്കോസ് എന്നിവര്‍ക്കൊപ്പം പുതിയ അംഗങ്ങളായി ജെയ്ന്‍ അജിത്, മാത്യു വര്‍ഗീസ് എന്നിവരും ചുമതല ഏറ്റെടുത്തിട്ടുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category